പ്രവചിക്കപ്പെട്ട മരണം!!

പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനെ വരെ അവര്‍ വലിച്ചു താഴെയിട്ടിട്ടുണ്ട്. ജ്യോതിഷത്തില്‍ ഇത്രമാത്രം വിശ്വാസം പുലര്‍ത്തിയിരുന്ന ജയലളിതയുടെ മരണം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നോ? അതെ എന്നു തന്നെയാണ് ഉത്തരം. ജയലളിതയുടെ ജീവിതദശയില്‍ ഡിസംബര്‍ 5നുണ്ടാവുന്ന മാറ്റം നിര്‍ണ്ണായകമാണെന്നും അതോടെ മരണത്തിനു കീഴടങ്ങുമെന്നും ഡോ.സി.ഡി.രവീന്ദ്രനാഥ് എന്ന ജ്യോത്സ്യന്‍ കൃത്യമായി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ജയലളിത മരിക്കുന്നതിനു മുമ്പു തന്നെ പ്രധാനപ്പെട്ട…

പണയത്തിന്റെ രൂപത്തില്‍ പണി

ഉപഭോക്താവിന് കൈമാറിയ ഫ്‌ളാറ്റ് പണയം വെച്ച് വായ്പയെടുത്ത കെട്ടിട നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നിര്‍മ്മാതാവിന്റെ അറസ്റ്റിനായി ഇടപെട്ടത് പ്രധാനമന്ത്രിയുടെ ഓഫീസ്. മുംബൈ തിലക് നഗറില്‍ നിന്നുള്ള വാര്‍ത്തയാണ്. സുരേഷ് എന്റര്‍പ്രൈസസ് എന്ന കെട്ടിട നിര്‍മ്മാണ കമ്പനിയുടെ ഉടമ രമേഷ് സേത്തില്‍ നിന്ന് 72കാരിയായ സകര്‍ബെന്‍ ഛദ്ദ ഫ്‌ളാറ്റ് വാങ്ങിയത്. ഫ്‌ളാറ്റ് സ്വന്തമാക്കി 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ജപ്തി ചെയ്യാന്‍ ജി.ഐ.സി. ഹൗസിങ് ഫിനാന്‍സ് അധികൃതര്‍ എത്തി. രമേഷ് സേത്ത് എടുത്ത 29 ലക്ഷം രൂപയുടെ…

ഉരുക്ക് ശലഭമേ, വിട…

ചൊവ്വാഴ്ച രാവിലെ മുതല്‍ ടെലിവിഷനു മുന്നില്‍ തന്നെയായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ദൂരദര്‍ശന്‍ കണ്ടു. എന്തായിരുന്നു പ്രചോദനം? ജയലളിത. ജയലളിത എനിക്കാരാണ്? ആരുമല്ല. പക്ഷേ, അവരുടെ അന്ത്യകര്‍മ്മങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു മരവിപ്പ്. എനിക്കെന്താണ് സംഭവിച്ചത്? സത്യമായിട്ടും അറിയില്ല. തമിഴനോട് എനിക്ക് പുച്ഛമാണ്. അവന്‍ വെറും പാണ്ടി. സിനിമാക്കാരുടെ പിന്നാലെ എന്തിനും തയ്യാറായി നടക്കുന്ന പ്രാന്തന്മാരും പ്രാന്തത്തികളുമാണ് തമിഴര്‍. പാണ്ടികളുടെ വിവരക്കേട് കാരണം മുഖ്യമന്ത്രിയായ ഒരു സിനിമാക്കാരി മാത്രമാണ് എനിക്ക് ജയലളിത. അഴിമതിയുടെ ആള്‍രൂപം….

രവീന്ദ്രനാഥ് എന്ന പ്രൊഫസര്‍

-കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ്? -പ്രൊഫസര്‍ സി.രവീന്ദ്രനാഥ്. -അദ്ദേഹം ഏതു കോളേജിലാണ് പഠിപ്പിച്ചിരുന്നത്? -തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍. -സ്വകാര്യ കോളേജില്‍ പ്രൊഫസര്‍ തസ്തിക ഉണ്ടോ? -ഇല്ല. -അപ്പോള്‍പ്പിന്നെ പ്രൊഫസര്‍ എന്ന വിശേഷണം രവീന്ദ്രനാഥ് പേരിനൊപ്പം ചേര്‍ക്കുന്നത് തെറ്റല്ലേ? -തീര്‍ച്ചയായും തെറ്റാണ്. -ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയാകുന്നത് ശരിയാണോ? -ധാര്‍മ്മികമായി ശരിയല്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ വിശദമായ ചര്‍ച്ച നടന്ന വിഷയമാണിത്. വിദ്യാഭ്യാസ മന്ത്രിയായ സി.രവീന്ദ്രനാഥ് തനിക്ക് ഉപയോഗിക്കാന്‍…

Cashless Economy

Is India moving towards a cashless economy? Is it possible for India to become a cashless economy? After demonetisation, Prime Minister Narendra Modi is vouching cashless economy. As usual, his supporters are for it and detractors pessimistic. What is a cashless economy? It is one in which most of the transactions are done using cards or digital…

കരിക്ക് കുടിക്കാന്‍ ചില്ലറ വേണ്ട…

2005ല്‍ ഇറങ്ങിയ ഒരു സിനിമയുണ്ട് -അച്ചുവിന്റെ അമ്മ. സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാട്. നായകന്‍ ഇമ്മാനുവല്‍ ജോണ്‍ എന്ന ഇജോയെ അവതരിപ്പിച്ചത് പില്‍ക്കാലത്ത് നരേൻ ആയി മാറിയ പുതുമുഖം സുനില്‍. നായിക അച്ചുവായി വന്നത് മീരാ ജാസ്മിന്‍. നായകന്‍ കേസില്ലാ വക്കീലും നായിക സിവില്‍ എന്‍ജിനീയറുമാണ്. സിനിമയിലെ ‘ശ്വാസത്തിന്‍ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ…’ എന്ന പാട്ടുസീനില്‍, രസകരമായ ഒരു രംഗമുണ്ട്. ഇജോയും അച്ചുവും പാതയോരത്ത് കരിക്ക് കുടിക്കുന്നു. ഒടുവില്‍ കീശ മുഴുവന്‍ തപ്പി കാശൊന്നും കിട്ടാതെ വരുമ്പോള്‍…

കടം വാങ്ങൂ… പണക്കാരനാവാം

എന്താണ് സമ്പത്തിന്റെ മാനദണ്ഡം? ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് സ്വരൂപിച്ച ആസ്തിയാണോ? ബാങ്കുകളില്‍ നിന്ന് വന്‍ തുക ഏതെങ്കിലും തരത്തില്‍ വായ്പയായി നേടിയെടുത്താല്‍ എന്നെ പണക്കാരനായി മറ്റുള്ളവര്‍ അംഗീകരിക്കുമോ? അംഗീകരിച്ചേ മതിയാകൂ. അതാണ് വ്യവസ്ഥാപിത രീതി. പക്ഷേ, എനിക്കു വായ്പ ലഭിക്കില്ല എന്നത് വേറെ കാര്യം. ജാമ്യമായി നല്‍കാന്‍ ആസ്തിയില്ല. കടമെടുത്തുണ്ടാക്കിയതോ, സാങ്കല്പികമോ ആയ ആസ്തിയുണ്ടെങ്കില്‍ വായ്പ തയ്യാര്‍!! വളച്ചുകെട്ടില്ലാതെ കാര്യം പറയാം. ബാങ്ക് വായ്പ എഴുതിത്തള്ളലും തീര്‍പ്പാക്കലുമെല്ലാം ചര്‍ച്ചാവിഷയമാകുന്ന ഇക്കാലത്ത്, ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് ഏറ്റവുമധികം തുക…

എഴുതിത്തള്ളുന്ന കടങ്ങള്‍

എന്താണ് കടം എഴുതിത്തള്ളല്‍? എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഇതാണ്. വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളി എന്ന പേരില്‍ ജനരോഷം ‘ഇരമ്പുന്നുണ്ട്’. കുറഞ്ഞപക്ഷം സമൂഹമാധ്യമങ്ങളിലെങ്കിലും ആ ഇരമ്പം കേള്‍ക്കാം. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഇരമ്പേണ്ടത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ഈ വായ്പകള്‍ അനുവദിക്കുമ്പോഴല്ലേ? എഴുതിത്തള്ളുന്നതിനെക്കാള്‍ വലുതാണ് വായ്പ അനുവദിക്കുന്നതിലുള്ള കുഴപ്പങ്ങള്‍. ഇപ്പോള്‍ വിവാദനായകനായ വിജയ് മല്ല്യയുടെ ചെയ്തികള്‍ ആധാരമാക്കി വിശദമായ ചര്‍ച്ച ആവശ്യമുള്ള വിഷയമാണത്. WRITE OFF അഥവാ എഴുതിത്തള്ളല്‍ ഒരു അക്കൗണ്ടിങ് പ്രതിഭാസമാണ്. തീര്‍ത്തും സാങ്കേതികം. അതുകൊണ്ട് വായ്പ തിരിച്ചടയ്‌ക്കേണ്ട…

ഒബാമ, എനിക്ക് അങ്ങയെ ഇഷ്ടമാണ്

അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ്ജ് വാക്കര്‍ ബുഷ്, ബരാക് ഒബാമ എന്നിവരാണ്. റെയ്ഗനോടും ഗള്‍ഫ് യുദ്ധത്തിനു കാരണക്കാരനായ ജോര്‍ജ്ജ് ബുഷ് സീനിയറിനോടും അല്പം പോലും പ്രതിപത്തി ഉണ്ടായിരുന്നില്ല. അല്പമെങ്കിലും ഇഷ്ടം തോന്നിയത് ബില്‍ ക്ലിന്റനോടാണ്. സുന്ദരനും മൃദുഭാഷിയും അദ്ദേഹത്തിനുണ്ടായിരുന്ന സിനിമാ താരത്തിന്റെ ഭാവവും കോളേജ് വിദ്യാര്‍ത്ഥിയായ എന്നെ ആകര്‍ഷിച്ചു. ലെവിന്‍സ്‌കിയന്‍ ദുരന്തം വന്നതോടെ ആ ബഹുമാനവും…