ഒരു ആരാധകന്റെ ഡയറിക്കുറിപ്പ്

VIEWS 383,605 1980കളിലും 1990കളിലും ചെറുപ്പം ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ തന്നെയാണ് ഞാനും. എന്നെപ്പോളുള്ളവരുടെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു മോഹന്‍ലാല്‍ എന്ന പേര്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിച്ചു. ചേട്ടനെപ്പോലെ സ്‌നേഹിച്ചു. മുലകുടി മാറാത്ത പിള്ളേര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിക്കുന്നുണ്ട്. എന്നാല്‍, പ്രായം കൊണ്ടും ചിന്താഗതി കൊണ്ടും അദ്ദേഹത്തെ ചേട്ടാ എന്നു വിളിക്കാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള തലമുറയായിരുന്നു ഞങ്ങളുടേത്. 1990കളുടെ തുടക്കത്തില്‍ കോളേജിന്റെ പടി ചവിട്ടിയ അന്നു മുതല്‍ ലാലേട്ടന്റെ…

India MODIfied

VIEWS 427,948 ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഭാരതീയന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇട്ടുതരും എന്നിവ പോലെ. 2019ലെ അഭ്യര്‍ത്ഥന ഒരവസരം ‘കൂടി’ തരൂ എന്നായിരിക്കും. തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം ചോദിക്കും. പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം. കൃത്യമായ ഒരു വിലയിരുത്തല്‍ ആവശ്യമില്ലേ? നാലര വര്‍ഷം…

‘പക്ഷേ’ എന്ന കുടുക്ക്!

VIEWS 284,829 കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മടിക്കുന്നവര്‍ ചെയ്യുന്നത് ഇതാണ്. സംശയം കലര്‍ന്ന ചോദ്യങ്ങളുയര്‍ത്തി മറ്റുള്ളവരെക്കൂടി ആശയക്കുഴപ്പത്തിലാക്കിയിട്ട് ഒടുവില്‍ അവര്‍ സ്വയം തീരുമാനിക്കും, സംഭാവന നല്‍കേണ്ടതില്ലെന്ന്. അതവര്‍ ആദ്യമേ തീരുമാനിച്ചതാണ്. കൊടുക്കില്ല എന്ന തീരുമാനത്തെ അരക്കിട്ടുറപ്പിക്കാനാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. അവരുടെ മുഖമുദ്രയാണ് ‘പക്ഷേ..’ ‘ഒരു മാസത്തെയല്ല, രണ്ട് മാസത്തെ ശമ്പളം തരാനും തയ്യാറാണ്, പക്ഷേ’ -ഇതാണ് നമ്പര്‍. ഈ ‘പക്ഷേ’യുടെ…

മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം

VIEWS 245,357 അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം. പിന്നീടത് ജലവിഭവ വകുപ്പിന്റെ പിടിപ്പുകേടായി. ഒരു വര്‍ഷം എത്ര മഴ പെയ്യുന്നുണ്ടെന്നും അതില്‍ എത്ര വെള്ളം ഡാമുകളില്‍ തടഞ്ഞുനിര്‍ത്തുന്നുവെന്നും എത്ര കടലിലേക്ക് ഒഴുകുന്നുവെന്നുമെല്ലാം ശാസ്ത്രീയമായ കണക്കുകളുണ്ട്. ഇതൊക്കെ പരിശോധിച്ചാല്‍ ആര്‍ക്കും അനായാസം മനസ്സിലാവും പ്രളയകാരണം. പക്ഷേ, പ്രളയം മനുഷ്യസൃഷ്ടിയാണെന്നു വരുത്തുന്നതാണല്ലോ രാഷ്ട്രീയ ലാഭം! മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം തെളിയിക്കാന്‍ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും…

ഓഖി ഫണ്ട് പോയ വഴി

VIEWS 318,596 ‘ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്കണം?’ -ഫേസ്ബുക്ക് വീഡിയോ ആയും വാട്ട്‌സാപ്പ് സന്ദേശമായുമൊക്കെ സുരേഷ് കൊച്ചാട്ടിലിന്റെ അനിയന്മാര്‍ നടത്തുന്ന പ്രചാരണമാണ്. എവിടുന്നെങ്കിലും എന്തെങ്കിലും സഹായം ആരില്‍ നിന്നെങ്കിലും കിട്ടാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ അതു മുടക്കുക തന്നെ ലക്ഷ്യം. കേരളം രൂപം കൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തത്തെയാണ് നമ്മളിപ്പോള്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ 62 വര്‍ഷം…

ഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?

VIEWS 388,869 മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്; പലരും ചോദിപ്പിക്കുന്ന ചോദ്യമാണ്. തലയ്ക്കകത്ത് കുറച്ച് ആള്‍താമസമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന ഒരു കൂട്ടുകാരിയും ഞങ്ങളുടെ എം.എ. ക്ലാസ് ഗ്രൂപ്പില്‍ ഇതു കൊണ്ടു തള്ളി വ്യാഖ്യാനിക്കുന്നതു കണ്ടു. ഈ പ്രചാരണങ്ങള്‍ക്കു കാരണം രാഷ്ട്രീയമാണ്. ദുരന്തനിവാരണം മികച്ചതെന്ന് ഹൈക്കോടതി അടക്കം എല്ലാവരും പറയുമ്പോള്‍ കൃമികള്‍ക്കു പിടിച്ചുനില്‍ക്കണ്ടേ? കാര്യബോധമില്ലാത്ത സാധാരണക്കാര്‍ ഈ കുപ്രചരണങ്ങളില്‍ കൂടുങ്ങുന്നു എന്നുള്ള കാര്യം ഇന്നു ശരിക്കും…

1 2 3 73