• 112
 • 31
 •  
 • 40
 •  
 •  
 •  
  183
  Shares

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഒരു ബാലറ്റിന്റെ ഫോട്ടോ എടുക്കാനോ അതു പരസ്യമായി പങ്കിടാനോ ഇതുവരെ എനിക്കു ധൈര്യമുണ്ടായിട്ടില്ല. പൊലീസുകാര്‍ തട്ടി അകത്താക്കിയാലോ എന്ന പേടി തന്നെ. രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ കൊണ്ടുവരുന്ന ഡമ്മി ബാലറ്റ് കണ്ടിട്ടുണ്ട്. അത് ഒറിജിനല്‍ അല്ലല്ലോ. പക്ഷേ, ലോക പൊലീസായ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് ഫോട്ടോ എന്റെ കൈയിലുണ്ട്. അതു ഞാന്‍ പങ്കിടുകയും ചെയ്യും. ഞാന്‍ എടുത്തതല്ല. ഇന്ന് അമേരിക്കന്‍ പൗരനായ പഴയ സഹപാഠി പ്രേം മേനോന്‍ അയച്ചുതന്നത്. നമ്മള്‍ കേട്ടിട്ടു മാത്രമുള്ള അമേരിക്കന്‍ ബാലറ്റ് കാണുന്നത് ഒരു കൗതുകമാണല്ലോ!

debate
ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റണും

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രമ്പും നേരിട്ടു മത്സരിക്കുന്നു എന്നാണ് ഞാന്‍ കരുതിയിരുന്നത്. വിവരക്കേട് എന്നല്ലാതെ എന്തു പറയാന്‍! മൊത്തം 22 സ്ഥാനാര്‍ത്ഥികളുണ്ട്. 3 പേര്‍ സ്വതന്ത്രര്‍. ഒരു വിരുതന്‍ സ്വന്തമായി പ്രസ്ഥാനമുണ്ടാക്കി മത്സരിക്കുന്നു -കോട്ട്‌ലിക്കോഫ് ഫോര്‍ പ്രസിഡന്റ്. അദ്ദേഹത്തെക്കൂടി ചേര്‍ത്താല്‍ 4 സ്വതന്ത്രര്‍.

രസം ഇതല്ല, സോഷ്യലിസ്റ്റുകള്‍ക്കുമുണ്ട് 3 സ്ഥാനാര്‍ത്ഥികള്‍. സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ്, സോഷ്യലിസം ആന്‍ഡ് ലിബറേഷന്‍, സോഷ്യലിസ്റ്റ് യു.എസ്.എ. എന്നിവ! ബാലറ്റ് പേപ്പര്‍ കൈയില്‍ കിട്ടിയപ്പോഴാണ് ആദ്യ 4 പേരൊഴികെ ബാക്കിയുള്ളവരുടെ പേരുകള്‍ കേള്‍ക്കുന്നതെന്ന് പ്രേമിന്റെ സാക്ഷ്യം. അത് ഇവിടെയും അങ്ങനൊക്കെ തന്നെ.

ഇതാണ് ആ പട്ടിക. പ്രേമിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘Ambitious list of candidates for the leader of the free world!!’

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍

* ഡെമോക്രാറ്റിക് –ഹിലരി ക്ലിന്റണ്‍
* റിപ്പബ്ലിക്കന്‍ –ഡൊണാള്‍ഡ് ജെ.ട്രംപ്
* അമേരിക്കന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ –ഡാരല്‍ എല്‍.കാസില്‍
* ലിബര്‍ട്ടേറിയന്‍ –ഗാരി ജോണ്‍സണ്‍
* ഗ്രീന്‍ –ജില്‍ സ്‌റ്റെയ്ന്‍
* അപ്രൂവല്‍ വോട്ടിങ് –ഫ്രാങ്ക് അറ്റ്വുഡ്
* അമേരിക്കന്‍ ഡെല്‍റ്റ –‘റോക്കി’ റോഖ് ദെ ലാ ഫ്യുവെന്റെ
* പ്രൊഹിബിഷന്‍ –ജെയിംസ് ഹെഡ്ജസ്
* അമേരിക്കാസ് –ടോം ഹോഫ്‌ലിങ്
* വെറ്ററന്‍സ് ഓഫ് അമേരിക്ക –ക്രിസ് കെനിസ്റ്റണ്‍
* സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് –അലിസണ്‍ കെന്നഡി
* ഇന്‍ഡിപെന്‍ഡന്റ് അമേരിക്കന്‍ –കൈല്‍ കെന്‍ലി കോപ്ടികെ
* കോട്ട്‌ലിക്കോഫ് ഫോര്‍ പ്രസിഡന്റ് –ലോറന്‍സ് കോട്ട്‌ലിക്കോഫ്
* സോഷ്യലിസം ആന്‍ഡ് ലിബറേഷന്‍ –ഗ്ലോറിയ എസ്‌റ്റെല ലാ റിവ
* നേണ്‍ വയലന്റ് റെസിസ്റ്റന്‍സ് / പെസിഫിസ്റ്റ് –ബ്രാഡ്‌ഫോര്‍ ലിറ്റില്‍
* ഇന്‍ഡിപെന്‍ഡന്റ് പീപ്പിള്‍ –ജോസഫ് അലന്‍ മല്‍ഡൊണാഡോ
* അമേരിക്കന്‍ സോളിഡാരിറ്റി –മൈക്കല്‍ എ.മെച്ച്യുറന്‍
* സ്വതന്ത്രന്‍ –ഇവാന്‍ മക്മുള്ളിന്‍
* സ്വതന്ത്രന്‍ –റയന്‍ അലന്‍ സ്‌കോട്ട്
* ന്യൂട്രിഷന്‍ –റോഡ് സില്‍വ
* സ്വതന്ത്രന്‍ –മൈക്ക് സ്മിത്ത്
* സോഷ്യലിസ്റ്റ് യു.എസ്.എ. –എമിഡിയോ സോള്‍ട്ടിസിക്

prem
പ്രേം മേനോന്‍

‘ഇപ്പോഴാ ഓര്‍ത്തത്…ഞാനും ഒന്ന് നിന്നേനെ… ഇന്ത്യയ്ക്ക് ഒരു അഭിമാനമായിട്ട്.. ഒരു 10 വോട്ട് കിട്ടുമായിരുന്നു…’ -പ്രേം പറഞ്ഞത് കളിയായിട്ടാണെങ്കിലും അവിടത്തെ തിരഞ്ഞെടുപ്പിന്റെ അവസ്ഥ ഇതു ബോദ്ധ്യപ്പെടുത്തുന്നു. പ്രേമിന് മത്സരിക്കാനാവില്ല എന്നത് വേറെ കാര്യം.

MORE READ

പുല്‍വാമ ഉത്തരവാദിത്വം ചൈനയ്ക്കു തന്നെ... ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ അമേരിക്കയും റഷ്യയും ഫ്രാന്‍സും പോലുള്ള രാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന...
Baloch GAMBIT കുത്താന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. പാകിസ്താന്‍ എന്ന പോത്തിനോട് ഇത്രയും കാലം ഇന്ത്യ വേദമോതി. ഇപ്പോള്‍ അതിനു മാറ്റമുണ്ടായിരിക്കുന്നു....
ധീരനൊപ്പം ഭാഗ്യവുമുണ്ടാകും... തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്...
ആക്രമണത്തിലൂടെ പ്രതിരോധം... ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്ക...
ബലോചിസ്ഥാന്റെ വേദനകള്‍... പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര...
പ്രസംഗവിജയം!! പ്രസംഗം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ആ മനുഷ്യനു മുന്നില്‍ തിക്കിത്തിരക്കി, ഒന്നു കൈ കൊടുക്കാന്‍. തങ്ങള്‍ മുന്നോട്ടു വെയ്ക...
ഒബാമയെ എനിക്കിഷ്ടമാണ്... അമേരിക്കന്‍ പ്രസിഡന്റുമാരെ തിരിച്ചറിയാനുള്ള പ്രായം എനിക്ക് കൈവന്ന ശേഷം ആ കസേരയില്‍ ഇരുന്നിട്ടുള്ളത് റൊണാള്‍ഡ് റെയ്ഗന്‍, ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വാക്കര...

 • 112
 • 31
 •  
 • 40
 •  
 •  
 •  
  183
  Shares
 •  
  183
  Shares
 • 112
 • 31
 •  
 • 40
 •  
 •  

COMMENT