• 46
  • 8
  •  
  • 12
  •  
  •  
  •  
    66
    Shares

പരമ്പരാഗതമായി സി.പി.എമ്മിന് വോട്ടു ചെയ്തിരുന്ന നിഷ്പക്ഷ ഹിന്ദുക്കൾ ബി.ജെ.പിക്കൊപ്പം നീങ്ങിത്തുടങ്ങിയിരിക്കുന്നു. മാർക്സിസ്റ്റ് നേതാക്കൾ ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയതിലുള്ള അവരുടെ പ്രതിഷേധമാണിത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്താണ് ഇതാദ്യം കണ്ടത്. അന്ന് എൽ.ഡി.എഫ്. മൂന്നാമതായി. അരുവിക്കരയിലും സംഭവിച്ചത് അതു തന്നെ. ഭാഗ്യം കൊണ്ട് ഇവിടെ മൂന്നാമതായില്ല എന്നു മാത്രം.

രാജഗോപാലിന്റെ വ്യക്തിപ്രഭാവം ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ വളർച്ചയെ കുറച്ചു കാണേണ്ടതില്ല. “മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേഡേയ്….” എന്നതുപോലെ വ്യക്തിപ്രഭാവത്തിനും പരിധിയില്ലേ??

aruvikkara-result-1

സമുദായത്തിലെ പുരോഗമനവാദികൾ അല്ലാത്ത ഒരു ക്രൈസ്തവനും ഇസ്ലാമും സി.പി.എമ്മിന് വോട്ടു ചെയ്യില്ല എന്ന് ആ പാർട്ടിയുടെ നേതാക്കൾ മനസ്സിലാക്കിയിട്ടില്ല. അതിനാൽത്തന്നെ അവർ മെത്രാന്മാരുടെയും മൊല്ലാക്കമാരുടെയും പിന്നാലെ പായുന്നു. ഈ പാച്ചിലിൽ 20 വോട്ട് സമാഹരിക്കുമ്പോൾ കൈയിലുള്ള 80 വോട്ട് പോകുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിരുന്നത് പോകുകയും ചെയ്തു. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു – സി.പി.എം. ദുർബലമാകുന്നിടത്ത് ബി.ജെ.പി. ശക്തമാകുന്നതിന്റെ കാരണം മറ്റൊന്നല്ല.

ജനങ്ങൾക്ക് പുല്ലുവില കല്പിക്കാത്ത ചില നേതാക്കളുടെ ധാർഷ്ട്യവും സമീപകാലത്ത് സി.പി.എം. നേരിട്ട തോൽവികളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അഴിമതി ജനങ്ങൾ പൊറുത്തേക്കാം. കാരണം അവർ അത് നേരിൽ കാണുന്നില്ല. എന്നാൽ ധാർഷ്ട്യം അങ്ങനെ അല്ല. അത് ജനങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ധാർഷ്ട്യത്തിന് മാപ്പില്ല.

എന്റെ പരിമിതമായ രാഷ്ട്രീയ അറിവ് വെച്ചുള്ള അവലോകനമാണ്, ഒട്ടും താത്വികമല്ല!

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ ഓൺലൈൻ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW

  • 46
  • 8
  •  
  • 12
  •  
  •  
  •  
    66
    Shares
  •  
    66
    Shares
  • 46
  • 8
  •  
  • 12
  •  
  •  
COMMENT