Home Authors Posts by V S Syamlal

V S Syamlal

V S Syamlal
667 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും

കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള 'ദുഃസ്വാതന്ത്ര്യം' പ്രയോജനപ്പെടുത്തി പ്ര...

Amassing WEALTH!!!

MILAN 2.0: Reunion of +2 batch 1999-2000 Kendriya Vidyalaya, Pattom.I knew it was going to be fun -the schoolmates meeting after long 15 years. Though my role was that of a chaperon accompanying m...

ഹിമാലയകവാടത്തില്‍

ഹിമാലയത്തിലേക്കുള്ള കവാടം. അതാണ് ഋഷികേശ്. ഗംഗയും ഹിമാലയവും ആശ്രമങ്ങളും സംഗീതവും ഒത്തുചേരുന്ന, ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷം. ഒരാള്‍ ഋഷികേശില്‍ എത്തുമ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്താണോ അതനുസരി...

മഹാഭാരത വഴിയിലൂടെ…

ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര.ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ വിമല്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങള്‍ സുഹൃത്തുക്കള...

പക്ഷം മറുപക്ഷം

എല്ലാ വശവും ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.'അച്ഛന്‍ ആനവാലുമായി വരാന്നു പറഞ്ഞിട്ട്ണ്ട്'എന്ന എന്റെ പോസ്റ്റ് കണ്ട് ഒരു സുഹൃത്ത് ഇൻബോക്സി...

മൂല്യച്യുതി വരുന്നേ മൂല്യച്യുതി….

ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാ...