28 C
Thiruvananthapuram
Wednesday, September 18, 2019
Home Authors Posts by V S Syamlal

V S Syamlal

506 POSTS 17 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.
1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.
2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.
2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

പക്ഷം മറുപക്ഷം

എല്ലാ വശവും ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. 'അച്ഛന്‍ ആനവാലുമായി വരാന്നു പറഞ്ഞിട്ട്ണ്ട്'എന്ന എന്റെ പോസ്റ്റ് കണ്ട് ഒരു സുഹൃത്ത് ഇൻബോക്സിൽ അയച്ചുതന്നതാണ്. അതും എല്ലാവരും അറിയണം. എതിര്‍കക്ഷി ബഹുമാനമാണല്ലോ...

പുതിയ മുഖം

പണ്ട് ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി തെങ്ങ് അടയാളത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോഴാണ് മുഖം നിറയെ കറുത്ത താടി നിറഞ്ഞ ഈ കുറിയ മനുഷ്യനെ കണ്ടത്. കാലക്രമേണ മുടിയുടെയും താടിയുടെയും കറുത്ത നിറം മാറി തൂവെള്ളയായി....

മൂല്യച്യുതി വരുന്നേ മൂല്യച്യുതി….

ഇത്രയും കാലം മാധ്യമങ്ങളുടെ മൂല്യച്യുതിയെക്കുറിച്ച് മൊത്തത്തിലായിരുന്നു മുറവിളി. എന്നാൽ ഇപ്പോൾ മൂല്യച്യുതി ദൃശ്യമാധ്യമങ്ങൾക്കു മാത്രമാണ്. പറയുന്നത് മലയാള മനോരമ, മാതൃഭൂമി തുടങ്ങി കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങളാവുമ്പോൾ വിശ്വസിക്കാതെ തരമില്ല. ഞാൻ ഉൾപ്പെടുന്ന...

ബെര്‍തെ ബിശം തുപ്പുന്നവര്‍

മാധ്യമങ്ങളെ തെറി പറയുന്നത് ഒരു സ്റ്റൈലായി മാറിയിട്ടുണ്ട്. വഴിയെ പോണവനെല്ലാം ഞങ്ങളുടെ നെഞ്ചത്ത് തകരച്ചെണ്ട കൊട്ടുകയാണ്. എന്തിന്? മാധ്യമ വേശ്യകൾ എന്നൊക്കെ പ്രയോഗിച്ചു കണ്ടു. നിങ്ങൾ മാധ്യമങ്ങളെ വിമർശിക്കുന്നു, എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണോ ഇത്? ...

അബദ്ധത്തിന്റെ പരിധി

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കാന്‍ പോകുമ്പോള്‍ സ്ഥിരമായി പറയുന്ന ഒരു കഥയുണ്ട്. ഒരു അബദ്ധത്തിന്റെ കഥ. അന്നു കാലത്ത് വളരെ പ്രചാരമുണ്ടായിരുന്ന ഒരു പത്രത്തിനാണ് ഈ അബദ്ധം പറ്റിയത്. പണി കിട്ടിയത് വളരെ മുതിര്‍ന്ന ഒരു...

പ്രിയ സുഹൃത്തേ.. വിട

സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വഴിയില്‍ പെട്ടെന്ന് ഒരു യമഹ ബൈക്ക് കറങ്ങിത്തിരിഞ്ഞ് മുന്നിലെത്തിയാല്‍ ഉറപ്പിച്ചോണം, അതു ഗണേഷ്ജിയാണ്. ഹെല്‍മറ്റ്...