Home Authors Posts by V S Syamlal

V S Syamlal

V S Syamlal
665 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഈ സമരം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 'ഫീസ് വര്‍ദ്ധന' പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സമരത്തിലാണ്. സമരരീതി കണ്ടാല്‍ 'മിന്നാരം' സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഡയലോഗാണ് ഓര്‍മ്മ വരിക -'അയ്യോ ഞാനിപ്പ ച...

പിണറായിയും കടുംപിടിത്തവും!!

പിണറായി വിജയന്റെ കടുംപിടിത്തം എല്ലാക്കാലത്തും വലിയ ചര്‍ച്ചാവിഷയമാണ്. അതു ചര്‍ച്ചയാവാന്‍ തക്കവണം അദ്ദേഹം കടുംപിടിത്തം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് എല്ലായ്‌പ്പോഴും കടുംപിടിത്തം മാത്രം മുഖമുദ്രയാക...

ആക്രമണത്തിലൂടെ പ്രതിരോധം

ഇത് ആവശ്യമായിരുന്നു. ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ ഞാനും അങ്ങനെ വിശ്വസിക്കുന്നു. മനുഷ്യന്റെ സൈ്വരജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. അത് ഭീകരത ആയാലും ശരി, മറ്റെന്തെങ്കി...

അയ്യേ… നാറ്റിച്ച്!!!!

ഉച്ചയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെത്തിയപ്പോള്‍ വലിയൊരാള്‍ക്കൂട്ടം. അകത്തോട്ടു കടക്കാന്‍ നന്നേ ക്ലേശിച്ചു. കുമാരന്മാരാണ് ഏറെ. ചിലരുടെ കൈയില്‍ ബാഗുമുണ്ട്. അപ്പോഴാണ് ചാരിവെച്ചിരിക്കുന്ന കൊ...

ലിംഗ പുരാണം

നാലാം ലിംഗക്കാര്‍..കുറച്ചുകാലമായി ഇതു കേട്ടുതുടങ്ങിയിട്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അധിക്ഷേപരൂപത്തില്‍ ഏതോ വിവരദോഷി ഇത് ഛര്‍ദ്ദിച്ചു. ബാക്കി വിവരദോഷികള്‍ ആ ഛര്‍ദ്ദി വിഴുങ്ങി വീണ്ടും അധിക്ഷേപമെന...

ബലോചിസ്ഥാന്റെ വേദനകള്‍

പാകിസ്താനെ അടിക്കാനുള്ള ഇന്ത്യന്‍ വടി എന്ന നിലയിലാണ് ബലോചിസ്ഥാനെ നാമറിയുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ബലോചിസ്ഥാന്‍ വിഷയം വീണ്ടും ലോകശ്ര...