Page 1 of 4
1 2 3 4

പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്

ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ അവിടെയൊരു പെണ്‍പട!! വളരെ ഗൗരവത്തോടെ മാത്രം ആളുകള്‍ പെരുമാറുന്ന ഇടനാഴിയില്‍ അവര്‍ കൂടി നിന്ന് സെല്‍ഫിയെടുക്കുകയാണ്. ചെറുചലനം പോലും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കൗതുകപൂര്‍വ്വം അവരെ നോക്കിനില്‍ക്കുന്നു. ഇതെന്താ സംഭവം എന്ന ചിന്തയുമായി ഞാനും അവരെ സൂക്ഷിച്ചു നോക്കി. ചില പരിചിത മുഖങ്ങള്‍. സെല്‍ഫിയെടുക്കുന്നത് സയനോര ഫിലിപ്പ്, പാട്ടുകാരി. ക്രമേണ മറ്റുള്ളവരെയും മനസ്സിലായി. മഞ്ജു വാര്യര്‍,…

അണിയറയിലാണ് യഥാര്‍ത്ഥ താരം

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ 741.08 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി ദംഗല്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് 539.08 കോടി രൂപയും വിദേശത്തു നിന്ന് 202 കോടി രൂപയുമാണ് കളക്ഷന്‍. ഈ വിജയത്തിന്റെ പേരില്‍ സിനിമയുടെ നിര്‍മ്മാതാവും നായകനുമായ ആമിര്‍ ഖാനെയും സംവിധായകന്‍ നിതേഷ് തിവാരിയെയുമെല്ലാം ലോകം പ്രശംസ കൊണ്ടു മൂടുന്നു. വേണ്ടതു തന്നെ. പക്ഷേ, ഇവര്‍ക്കൊപ്പം പ്രശംസ അര്‍ഹിക്കുന്ന വേറൊരാളുണ്ട് -കൃപാശങ്കര്‍ ബിഷ്‌ണോയ്. യഥാര്‍ത്ഥ വിജയി!! ഇതാരപ്പാ എന്ന ചോദ്യം സ്വാഭാവികം. ആ ചോദ്യത്തിന്…

കുറ്റമാകുന്ന നിശ്ശബ്ദത

നിശ്ശബ്ദത മാന്യതയുടെ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ നിശ്ശബ്ദത കുറ്റമായി മാറാറുണ്ട്. അതു ബോദ്ധ്യപ്പെടാന്‍ മറ്റുള്ളവരുടെ പ്രതികരണം ആവശ്യമായി വന്നേക്കാം. കേരളത്തിലെ ജനസാമാന്യത്തെ ഇപ്പോള്‍ ചൂഴ്ന്നു നില്‍ക്കുന്ന നിശ്ശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഒരു അലന്‍സിയര്‍ വേണ്ടി വന്നു. കത്തുന്ന നട്ടുച്ച വെയിലില്‍ ആതന്‍സ് നഗരവീഥികളിലൂടെ പന്തം കത്തിച്ചുപിടിച്ച് ഡയോജനീസ് നടന്നത് യഥാര്‍ഥ മനുഷ്യനെ തിരഞ്ഞായിരുന്നു. സാമൂഹിക ജീവിതവ്യവസ്ഥയെ അധിക്ഷേപിച്ചുകൊണ്ട് ഡയോജനീസ് നടത്തിയ പ്രതീകാത്മക പ്രതിഷേധവുമായി അലന്‍സിയറുടെ ഏകാംഗ -ഏകാങ്ക നാടകത്തെയും താരതമ്യപ്പെടുത്താം. ടെലിവിഷന്‍ വാര്‍ത്തയിലാണ്…

വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്

2010 ഒക്ടോബര്‍ 7, വ്യാഴാഴ്ച. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം. കായികമേള റിപ്പോര്‍ട്ട് ചെയ്യാനുള്ള മാതൃഭൂമി സംഘത്തില്‍ ഞാനുണ്ട്. അന്നത്തെ ടീം ക്യാപ്റ്റന്‍ അടുത്തിടെ അന്തരിച്ച വി.രാജഗോപാല്‍. കെ.വിശ്വനാഥ്, ജോസഫ് മാത്യു, ഡി.ശ്രീജിത്ത്, ഷൈന്‍ മോഹന്‍ എന്നിവരായിരുന്നു മറ്റു റിപ്പോര്‍ട്ടര്‍മാര്‍. കെ.കെ.സന്തോഷ്, പി.ജി.ഉണ്ണികൃഷ്ണന്‍, സാബു സ്‌കറിയ എന്നിവര്‍ പടംഗ്രാഫര്‍മാര്‍. ഇതില്‍ ഓര്‍മ്മയായ വി.ആര്‍.ജിക്കു പുറമെ ഞാനും ശ്രീജിത്തും രാജിവെച്ചിറങ്ങി. ബാക്കിയെല്ലാവരും ഇപ്പോഴും മാതൃഭൂമിയിലുണ്ട്. നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ് കോട്ടയ്ക്കു…

നിസാറിന് വില്ലത്തിളക്കം

ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് ‘എന്നു നിന്റെ മൊയ്തീന്‍’ ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച നിസാര്‍ മുഹമ്മദ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നിലെ ചായക്കടയില്‍ വെച്ചു കണ്ടപ്പോള്‍ പറഞ്ഞു -‘ടേയ് ശ്യാമേ, നമ്മളും സിനിമയിലൊക്കെ വരും. അപ്പോഴും ഇതുപോലൊക്കെ എഴുതണേടേയ്’. നിസാറിന് അപ്പോള്‍ത്തന്നെ ഞാന്‍ മറുപടി നല്‍കി -‘നിന്റെ സിനിമ നല്ലതാണെങ്കില്‍ തീര്‍ച്ചയായും ഞാനെഴുതും’. വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫാണ് നിസാര്‍ മുഹമ്മദ്. ആലപ്പുഴക്കാരന്‍….

ഗ്രേസ് വില്ല വില്പനയ്ക്ക്

പാര്‍വ്വതിക്ക് ഒരുപാട് മുഖങ്ങളുണ്ട്. ടെലിവിഷന്‍ അവതാരക, പബ്ലിക് റിലേഷന്‍സ് വിദഗ്ദ്ധ, ഇവന്റ് മാനേജര്‍, കണ്‍സള്‍ട്ടന്റ്, സാമൂഹികപ്രവര്‍ത്തക, നടി -അങ്ങനെ ഒട്ടേറെ. ഇതിലെല്ലാമുപരി ഒരു പരോപകാരിയുമാണ്. പക്ഷേ, ഈ കുറിപ്പ് പാര്‍വ്വതി എന്ന നടിയെക്കുറിച്ചുള്ളതാണ്. നടിയുടെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലിനെക്കുറിച്ചുള്ളതാണ്. നല്ലൊരു സുഹൃത്താണ് പാര്‍വ്വതി. വര്‍ഷങ്ങളുടെ പരിചയമുണ്ട്. പാര്‍വ്വതിയുടെ കുടുംബക്കാരെ മൊത്തം അറിയാമെന്നു പറയുന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്റെ സുഹൃത്ത്. കോളേജിലും വിദ്യാര്‍ത്ഥി സംഘടനാ രംഗത്തും സീനിയറായിരുന്ന കേരള സര്‍വ്വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാന്‍ ബി.സതീശന്റെ…

തോരാത്ത പുരസ്‌കാരപ്പെരുമഴ

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ മഴ. മഴയാണ് കേന്ദ്ര കഥാപാത്രമെന്നു വേണമെങ്കില്‍ പറയാം. തിയേറ്ററുകളില്‍ വിജയപ്പെരുമഴ പെയ്യിച്ച ചിത്രം. ഇപ്പോള്‍ അവസാനിക്കാത്ത പുരസ്‌കാരപ്പെരുമഴയാണ്. ഇതുവരെയായി വിവിധ പുരസ്‌കാര വേദികളില്‍ 70ലേറെ നാമനിര്‍ദ്ദേശങ്ങള്‍. അതില്‍ നേട്ടം 50ലേറെ പുരസ്‌കാരങ്ങള്‍. എന്നു നിന്റെ മൊയ്തീന്‍ പുതിയ ചരിത്രം കുറിക്കുകയാണ്. ദേശീയ പുരസ്‌കാരം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വില കല്പിക്കപ്പെടുന്ന സിനിമാ പുരസ്‌കാരമാണ് ഫിലിംഫെയര്‍ അവാര്‍ഡ്. ഓരോ ഭാഷയ്ക്കും വെവ്വേറെ പുരസ്‌കാരങ്ങള്‍. മലയാളത്തില്‍ 10 പുരസ്‌കാരങ്ങളാണ് ഫിലിംഫെയര്‍ നല്‍കുന്നത്….

ആരാധകന്റെ ചുമലിലേറി താരരാജാവ്

ചിക്കന്‍ ബിരിയാണി തിന്നിട്ട് ‘ദില്‍വാലേ’ കാണാനിരുന്നാല്‍ വയറ്റില്‍ക്കിടക്കുന്ന കോഴി പോലും എഴുന്നേറ്റു നിന്നു കൂവും -ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ‘ഫാന്‍’ കാണാന്‍ പോകുന്ന കാര്യം അറിയിച്ചപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്. ശരിയാണ്, തന്റെ കരിയറില്‍ ഷാരൂഖ് മറക്കാനാഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നായിരിക്കും ‘ദില്‍വാലേ’. ആ സിനിമ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു -കിങ് ഖാന്‍ ഇനിയില്ല. പക്ഷേ, ഇത്തരം തിരിച്ചടികള്‍ ശക്തമായ തിരിച്ചുവരവിന് ഊര്‍ജ്ജമാക്കി മാറ്റുന്നു എന്നതാണ് ബോളിവുഡില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഷാരൂഖിന്റെ താരസിംഹാസനത്തിന് ഇളക്കം…

Page 1 of 4
1 2 3 4