കേരളത്തിലെ മികച്ച കോളേജ്

VIEWS 409,153 കേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇതാണോ ശരി? ഞാന്‍ പറയും തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തില്‍ തന്നെ ഏറ്റവും മികച്ചത് യൂണിവേഴ്‌സിറ്റി കോളേജാണ് എന്ന്. ജീവിതത്തിലെ നിര്‍ണ്ണായകമായ 5 വര്‍ഷങ്ങള്‍ ചെലവിട്ട ക്യാമ്പസിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല ഈ പറയുന്നത്. പിന്നീടുള്ള ജീവിതത്തില്‍ തുണയായത്, പ്രതിസന്ധികളില്‍ അടിപതറാതെ താങ്ങിനിര്‍ത്തിയത് ഈ രാജകലാലയത്തിലെ…

പെണ്‍തെറി

VIEWS 101,793 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതായി ‘പറയപ്പെടുന്ന’ സദാചാര ഗുണ്ടായിസം പുതിയൊരു ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട് ആണ്‍കുട്ടികള്‍ക്ക് തെറി വിളിക്കാമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് എന്തുകൊണ്ട് തെറി വിളിച്ചുകൂടാ? രണ്ടു പെണ്‍കുട്ടികള്‍ നടത്തിയ സമാനതകളില്ലാത്ത തെറിവിളിയാണ് കൂടെയുണ്ടായിരുന്ന പുരുഷ കേസരിയെ തല്ലുകൊള്ളിച്ചതെന്നു ഞാനെഴുതിയതാണ് ഈ ചര്‍ച്ചയ്ക്ക് ആധാരം. ചില പെണ്‍സുഹൃത്തുക്കള്‍ ഇതിന്റെ പേരില്‍ എന്നെ ‘പുരുഷാധിപത്യ പന്നി’ അഥവാ male chauvinist pig എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. MCP എന്നു ചുരുക്കിപ്പറയും. എല്ലാവരും ഇങ്ങനെ പറയുമ്പോള്‍ പിന്നെ ഞാനത് ആവാതിരിക്കുന്നതെങ്ങനെ എന്നാണ്…

കെട്ടിച്ചമയ്ക്കപ്പെടുന്ന ഇരവാദം

VIEWS 228,404 ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ പോയിരുന്നു. 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരു പ്രഭാഷണം കേള്‍ക്കാന്‍. കേരളീയനായ ആദ്യ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയും യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളിയായ ആദ്യ ഇംഗ്ലീഷ് പ്രൊഫസറുമായ എം.എ.പരമുപിള്ളയെ അനുസ്മരിക്കുന്നതിനായിരുന്നു പരിപാടി. പ്രഭാഷണം നടത്താനെത്തിയത് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ് മേധാവിയുമായ പ്രൊഫ.പി.ഉദയകുമാര്‍. പ്രഭാഷണം കേള്‍ക്കാന്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. സെമിനാര്‍…

പൂര്‍വ്വികരുടെ തിരിച്ചുവരവ്

VIEWS 6,542 കലാലയ മുത്തശ്ശി ഞങ്ങളെ വിളിക്കുകയാണ്. ഞങ്ങള്‍ വരുന്നു. ആ രാജകലാലയ മുറ്റത്തേക്ക് ഒരു വട്ടം കൂടി. ഞങ്ങളുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുണ്ട്, അദ്ധ്യാപകരുണ്ട്, ജീവനക്കാരുണ്ട്. ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ചണിനിരത്താനുള്ള ശ്രമം. ഞങ്ങള്‍ പൂര്‍വ്വികര്‍!!! യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ്വിക സംഘടന രൂപീകരണ യോഗം 2016 ഒക്ടോബര്‍ 30, ഞായറാഴ്ച ഉച്ചയ്ക്ക് 3ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍ കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന പദവിക്ക് യഥാര്‍ത്ഥ അവകാശിയായ യൂണിവേഴ്‌സിറ്റി…

ഇനി ആഘോഷകാലം

VIEWS 1,991 ഒരിക്കല്‍ക്കൂടി ഞാന്‍ വിദ്യാര്‍ത്ഥിയാവുന്നു. പോകുന്നത് യൂണിവേഴ്‌സിറ്റി കോളേജിലേക്കു തന്നെ. ഓര്‍മ്മകളുടെ ഇരമ്പം. കാലം മാറി. കോലം മാറി. കോളേജ് മാറി. വിദ്യാര്‍ത്ഥികള്‍ മാറി. പക്ഷേ, എനിക്കു മാത്രം മാറ്റമില്ല. എന്റെ ഒപ്പം പഠിച്ചവര്‍ക്കും മാറ്റമില്ല. ഇനി ഒരു വര്‍ഷക്കാലം യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഉണ്ടുറങ്ങും. രാവിലെ 8.30ന് കോളേജിലെത്തി രാത്രി 8.30നു മാത്രം മടങ്ങിയിരുന്ന പഴയ കാലം ഓര്‍മ്മ വരുന്നു. ഇപ്പോള്‍ അവിടെ പഠിക്കുന്നവരെക്കാള്‍ പ്രാധാന്യം തലയിലും താടിയിലുമൊക്കെ നര കയറിയ ഞങ്ങള്‍ക്കാവുന്നു. ഇപ്പോള്‍…

ചരിത്രവായന

VIEWS 2,429 ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ആറു സര്‍ക്കാര്‍ കോളേജുകളും നാലു സ്വകാര്യ കോളേജുകളും ഉള്‍പ്പെടുത്തി സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ഈ സര്‍വ്വകലാശാലയാണ് ഇന്നത്തെ കേരള സര്‍വ്വകലാശാല. കേരള സര്‍വ്വകലാശാലയെ വിഭജിച്ചാണ് പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്ഥാപിച്ചത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ സര്‍വ്വകലാശാലകള്‍ക്ക് രൂപം നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജാണെന്നു വേണമെങ്കില്‍ പറയാം….