ഭാരമതിതാന്തം ഭാരതാന്തം!

VIEWS 27,330 ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് ഭാരതാന്തത്തെപ്പറ്റിയാണ്. ഇതിന്റെ രചയിതാവ് പ്രശാന്ത് നാരായണന്‍. തെക്കന്‍, വടക്കന്‍ ചിട്ടകളില്‍ രണ്ടിലും ഒരുപോലെ വിജയിക്കുകയും കാല്‍നൂറ്റാണ്ടിനിടെ നൂറില്‍പ്പരം അരങ്ങുകളില്‍ കളിക്കുകയും ചെയ്ത ആട്ടക്കഥ എന്നത് ഭാരതാന്തത്തിനുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാകുന്നു. ഭാരതാന്തം ഇപ്പോള്‍ പുസ്തകരൂപം കൈവരിച്ചിരിക്കുകയാണ്. ഈ ആട്ടക്കഥാ രചനയിലേക്കെത്തിയ വഴികള്‍ പ്രശാന്ത് പറഞ്ഞത് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്….

സ്വപ്‌നസഞ്ചാരി

VIEWS 104,961 സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളും സൗഹൃദങ്ങളും ജീവിതാവസാനം വരെ നിലനില്‍ക്കുമെന്ന് പറയാറുണ്ട്. എന്റെ അനുഭവത്തില്‍ അതു സത്യമാണ്. കോളേജ് എന്നത് സ്‌കൂളിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ മാത്രമാണ്. ആണ്‍കുട്ടികള്‍ക്കു മാത്രം പ്രവേശനമുള്ള തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അതിനാല്‍ത്തന്നെ സ്‌കൂളിലെ ഓര്‍മ്മകള്‍ക്ക് വലിയ ‘നിറം’ പകരാന്‍ സാദ്ധ്യതകളില്ല. സ്‌കൂളിലെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുക എന്നതു മാത്രമായിരുന്നു ബദല്‍മാര്‍ഗ്ഗം. സയന്‍സ് ക്ലബ്ബ് മുതല്‍ നാടകം വരെ എല്ലാത്തിലും തലയിടും. പത്താം ക്ലാസ്സുകാരുടെ കുത്തകയാണ് നാടകം….

ADIEU! PARODY KING!!!

VIEWS 4,494 ഏതാണ്ട് രണ്ടര വര്‍ഷം മുമ്പാണ് വി.ഡി.രാജപ്പന്‍ ഞങ്ങളുടെ ചര്‍ച്ചയിലേക്ക് അവസാനമായി കടന്നുവന്നത്. ഞാന്‍ ഇന്ത്യാവിഷനില്‍ ചേര്‍ന്ന കാലം. രാജപ്പന്‍ രോഗബാധിതനായി കിടക്കുന്ന വിവരം ഒരു സുഹൃത്ത് എന്നെ വിളിച്ചറിയിക്കുന്നു. അദ്ദേഹത്തിന്റെ ദുരവസ്ഥയെക്കുറിച്ച് അറിയുന്നു. ഒരു വാര്‍ത്ത ചെയ്യാന്‍ ഇന്ത്യാവിഷന്‍ തീരുമാനിക്കുന്നു. ഞങ്ങളുടെ കോട്ടയം റിപ്പോര്‍ട്ടര്‍ -രഞ്ജിത്ത് അമ്പാടി ആയിരുന്നു എന്നാണ് ഓര്‍മ്മ -രാജപ്പന്റെ വീട്ടിലെത്തുന്നു. പക്ഷേ, രാജപ്പനും വീട്ടുകാരും ശക്തമായ നിലപാടെടുത്തു -‘വാര്‍ത്ത ചെയ്യണ്ട.’ ഇതു കേട്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. അമ്പരപ്പ് താമസിയാതെ…