തോമയും കറിയയും …പിന്നെ ശ്യാമും

VIEWS 1,025 എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്‍ ഒന്നാം ഗ്രൂപ്പില്‍ ചേര്‍ത്തു. ഫിസിക്‌സും കെമിസ്ട്രിയും നന്നായി പഠിച്ചുവെങ്കിലും മാത്തമാറ്റിക്‌സ് എന്ന പേരുള്ള ഭീകരന്‍ കണക്കുമായി ഞാന്‍ മുന്നാളായിരുന്നു. അതിനാല്‍ത്തന്നെ എഞ്ജിനീയറിങ് വിദൂരസ്വപ്‌നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. പ്രിഡിഗ്രിക്കു ശേഷം എന്ത് എന്ന ചിന്തയുമായി നടന്ന എനിക്ക് ഇംഗ്ലീഷില്‍ കിട്ടിയ മാര്‍ക്ക് വന്‍ തിരിച്ചറിവായിരുന്നു. അങ്ങനെ ഇംഗ്ലീഷ്…

ഗസല്‍ മാന്ത്രികനൊപ്പം…

VIEWS 29,506 കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ നിശ്ചയിച്ചിരുന്നത്. അനുപ് ജലോട്ടയെ നേരിട്ടു കേള്‍ക്കാന്‍ അവസരം കിട്ടുക എന്നു പറയുന്നത് മഹാഭാഗ്യമാണ്. അതിനൊപ്പം അദ്ദേഹത്തോട് അടുത്തിടപഴകാനുള്ള അവസരം കൂടി ലഭിച്ചാലോ!! തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിന്റെ സ്‌റ്റേജിന്റെ പിന്നിലേക്ക് പ്രവേശനമുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടു. പരിപാടികളുടെ സംഘാടനസഹായത്തിനായി മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു വിളിച്ചുവരുത്തിയതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത…

യഥാര്‍ത്ഥ കലാകാരന്മാര്‍!!

VIEWS 19,802 തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ അവസാന ദിനം ടാഗോര്‍ തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഞെട്ടി. സാധാരണനിലയില്‍ കാര്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഒരു പ്ലാറ്റ്‌ഫോമും കുറെ ബള്‍ബുകളും. പുരാണത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നു. അടുത്തേക്കു ചെന്നു നോക്കിയപ്പോള്‍ മനസ്സിലായി നാടകത്തിന് കലാകാരന്മാര്‍ മേക്കപ്പിടുകയാണ്. ‘നാടകം ഇന്ന് പുറത്താണോ?’ -നേരത്തേ അവിടുണ്ടായിരുന്ന സുഹൃത്തിനോട് ചോദിച്ചു. ‘ഹേയ് അല്ല, നാടകം അകത്തു തന്നെയാണ്. ചമയമിടുന്നത് നമ്മളെ കാണിക്കുകയാണ്’ -മറുപടി കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അല്പനേരം അവരെത്തന്നെ നോക്കിനിന്നു. എത്ര…

കടലും മനസ്സും കീഴടക്കിയ കിഴവന്‍

VIEWS 86,466 പോരാട്ടത്തിന്റെ പ്രതീകമാണയാള്‍ -സാന്റിയാഗോ. പോരാടാന്‍ നമ്മെ പ്രേരിപ്പിക്കുന്നവന്‍. 84 ദിവസം ഒരു മീന്‍ പോലും കിട്ടാതെ കടലില്‍ അലഞ്ഞുതിരിഞ്ഞ് മടങ്ങേണ്ടി വന്നിട്ടും നിറഞ്ഞ പ്രതീക്ഷയോടെ 85-ാം ദിവസവും കടലില്‍ പോകുന്ന മുക്കുവന്‍. കടലിനോടു മല്ലിടുന്ന കടല്‍ക്കിഴവന്‍. സാന്റിയാഗോ ഒരു പ്രതീകമാണ്. തളരാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകം. സാന്റിയാഗോയുടെ ലക്ഷ്യം വെറും മോഹം മാത്രമാണെന്നു ചിലപ്പോള്‍ തോന്നിക്കും. വലിയ മോഹം ചിലപ്പോള്‍ മതിഭ്രമത്തിന്റെ ഘട്ടത്തിലേക്കു വളരുന്നുമുണ്ട്. പക്ഷേ, വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ പ്രതീക്ഷ കൈവിടാതെ അയാള്‍ പരിശ്രമം തുടരുന്നു….

രസഭരിതം കംസവധം

VIEWS 43,207 രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച്, ലക്ഷ്യം സാക്ഷാത്കരിച്ച്… ഓരോ രസവും വേദിയിലേക്കു കടന്നുവരുമ്പോള്‍ ഞാനടക്കമുള്ളവര്‍ക്ക് സ്പഷ്ടമായിരുന്നു -അത് രൗദ്രം, അത് ഹാസ്യം, അത് ബീഭത്സം… എന്നിങ്ങനെ. ഈ രസങ്ങളുടെ ഘോഷയാത്രയ്ക്കിടെ അമ്പാടിയില്‍ നിന്ന് മധുരയിലെത്തിയ ശ്രീകൃഷ്ണന്‍ കംസനെ വധിച്ചു. അസംഖ്യം കഥാപാത്രങ്ങള്‍ ഇതിനിടെ വന്നുപോയി. ദേവകിയുടെ എട്ടാമത്തെ പുത്രന്‍…

രാജ്യദ്രോഹം നാടകമല്ല

VIEWS 343,828 പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ? തിരുവനന്തപുരത്ത് നടക്കുന്ന തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ യുവാക്കള്‍ക്ക് ആത്മാവിഷ്‌കാരത്തിനായി തുറസ്സരങ്ങ് ഒരുക്കിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഇതിന് അവസരമുണ്ടായിരുന്നത്. എന്നാല്‍, ആവിഷ്‌കാരം എന്ന പേരില്‍ അരങ്ങേറിയ തോന്ന്യാസം അംഗീകരിക്കാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ല. എഴുതണ്ടായെന്ന് പലതവണ വിചാരിച്ചിട്ടും ഒടുവില്‍ എഴുതാന്‍ തീരുമാനിച്ചത് അതിനാലാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് തുറസ്സരങ്ങളില്‍ കലാപ്രകടനങ്ങള്‍ തുടങ്ങിയത്. 4 മണിയോടെ…