എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’

VIEWS 146,526 വര്‍ഷം 1980. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍. രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞാന്‍ എ ഡിവിഷനിലേക്കു മാറി. എങ്കിലും ഞങ്ങളുടെ കൂട്ട് മുറിഞ്ഞില്ല. വര്‍ഷം 1984. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ വീണ്ടും ഒരുമിച്ചു, 5 ബി ഡിവിഷനില്‍. ആ ക്ലാസ് മുറിയില്‍ അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ടവനായി. അതിനു പ്രത്യേകിച്ചൊരു കാരണമുണ്ടായിരുന്നു. അവനൊരു മികച്ച നടനായിരുന്നു. എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാലിന്റെ ‘ഡ്യൂപ്പ്’….

പ്രായത്തിനേകുന്നു പുതുജീവന്‍

VIEWS 111,365 40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാന്‍ പരാജയപ്പെടുന്നവര്‍ സ്വയം മാറുകയോ മാറ്റങ്ങള്‍ക്കു കാരണക്കാരാവുകയോ ചെയ്യും. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണല്ലോ! രണ്ടു സുഹൃത്തുക്കളാണ് ഇപ്പോള്‍ ഈ ചിന്ത ഉണര്‍ത്തിവിട്ടത് -പ്രായഭേദമന്യേ എല്ലാവര്‍ക്കും ‘പുത്രന്‍’ ആയ ബി.ആര്‍.ബ്രഹ്മപുത്രനും ഷിറാസ് എന്ന ഡോ.എന്‍.ഷിറാസ് ബാവയും. ഇരുവരും തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ സീനിയറായി പഠിച്ചവര്‍. പ്രായം കൊണ്ട് അവര്‍ മൂത്തവരെങ്കിലും…

മഞ്ചലുമായി മരണം മുന്നില്‍

VIEWS 8,553 മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍… അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള വരികളാണ്. ഇപ്പോള്‍ മനസ്സില്‍ മുഴങ്ങുന്നത് ഈ പാട്ടാണ്. അവസാന ഭാഗത്തെത്തുമ്പോള്‍ മനസ്സിലെ ഈണം ഉടക്കിനില്‍ക്കുന്നു. അതെ മരണം എന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്, മഞ്ചലുമായി. രണ്ടാഴ്ചയ്ക്കിടെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കളെ മഞ്ചലിലേറ്റി അവന്‍ കൊണ്ടുപോയിക്കഴിഞ്ഞു. രാജ്കുമാറും സാജനും ഇനി ഫ്രെയിമിനുള്ളിലെ ചിത്രങ്ങള്‍ മാത്രം.. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി കടലുണ്ടി തീവണ്ടി ദുരന്തത്തിലെ കൂട്ടമരണമടക്കം…

മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര

VIEWS 8,189 ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റെ ചെലവില്‍. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാര്യമല്ല ഇത്. അവന്റെ പേര് ചൈതന്യന്‍ ബി.പ്രകാശ്. പ്രായം 14 വയസ്സ്. കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. അടുത്തിടെ മാത്രം മീശ മുളച്ചു തുടങ്ങിയ (!!) അവന്‍ ഞങ്ങള്‍ക്ക് അപ്പൂസാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ സീനിയറായിരുന്ന,…

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

VIEWS 9,636 ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്നുവീണ മാതൃഭൂമിക്ക് ആധുനിക കാലത്ത് വിലയുണ്ടാക്കിയത് അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഇത്തരം ചില ഇടപെടലുകളാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ആവശ്യമായ പരിഗണന നല്‍കാനും തക്ക വിവേകമുള്ള എഡിറ്റോറിയല്‍ നേതൃത്വവും പത്രത്തിനുണ്ടായിരുന്നു. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന, കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായിരുന്ന ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. അതിനു മുമ്പോ…

അന്ന കാത്തിരിക്കുന്നു, സാമിനായി…

VIEWS 132,825 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ് പോലുള്ളവയല്ല. കോളേജ് പഠനത്തിന്റെ ആദ്യ 2 വര്‍ഷം തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലായിരുന്നു -പ്രി ഡിഗ്രി. പിന്നീടുള്ള 5 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ -ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എയും എം.എയും. ആ കാലത്ത് ജീവിതത്തിലേക്ക് വന്നു കയറിയവര്‍ ഇപ്പോഴും ശക്തമായി ഒപ്പമുണ്ട്. എന്താവശ്യമുണ്ടെങ്കിലും ഇപ്പോഴും ഓടിയെത്തുന്നത് കോളേജില്‍ നിന്നു കിട്ടിയ സുഹൃത്തുക്കള്‍…