ഇടുക്കി ‘വിദഗ്ദ്ധരുടെ’ വിവരക്കേടുകള്‍

5 ഷട്ടറും തുറക്കേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ അലംഭാവം മൂലമോ? 2,392 അടിയില്‍ ഷട്ടര്‍ തുറന്നു വിടാത്തതിന്റെ ഭവിഷ്യത്താണ് ചരിത്രത്തില്‍ ആദ്യമായി 5 ഷട്ടറും തുറന്നു വെള്ളം വിടേണ്ട അടിയന്തര സാഹചര്യം ഉണ്ടായത്. കുതിച്ചു അലച്ചു പായുന്ന വെള്ളം പെരിയാറിന്റെ കരയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി. മാനേജ്‌മെന്റിന്റെ പിടിവാശിയും ഭരണപരിചയമില്ലാത്ത മന്ത്രിയും കൂടി സൃഷ്ടിച്ചതാണ് ഇപ്പോള്‍ നിലവിലുള്ള ഗുരുതരമായ സ്ഥിതി വിശേഷം. സ്ഥിതി നിയന്ത്രണ വിധേയമെന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍…

പെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ

കേരളത്തില്‍ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്ന്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സ്ഥാനം. അതാണ് പെരിങ്ങമല. എന്നാല്‍, ഈ പെരിങ്ങമലയ്ക്ക് നമ്മള്‍ നഗരവാസികള്‍ ‘സമ്മാനിക്കാന്‍’ ഒരുങ്ങുന്നത് എന്താണെന്നോ? മാലിന്യം!! അല്ല, മാലിന്യക്കൂമ്പാരം!!! ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇവിടെ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ആദ്യം രംഗത്തുവന്നത്. നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് അവര്‍ വാലും ചുരുട്ടി മടങ്ങി. ഇപ്പോഴിതാ സര്‍ക്കാര്‍ തന്നെ അവിടെയെത്തിരിക്കുന്നു -മാലിന്യത്തില്‍ നിന്നു വൈദ്യുതിയുണ്ടാക്കാനുള്ള…

‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…

ശംഖുമുഖം കടല്‍ത്തീരത്തെ ജെട്ടിയില്‍ നിന്ന് ആളെക്കയറ്റിയ ശേഷം തിരകളുമായി മല്ലിട്ട് ബോട്ട് മുന്നോട്ടു നീങ്ങി. ആ ബോട്ടിനൊരു പ്രത്യേകതയുണ്ട് -ഇരു വശങ്ങളിലും വിമാനത്തിന്റേതു പോലെ ചിറകുകളുണ്ട്! ഇരിക്കാന്‍ നല്ല സുഖം. പിന്നിലേക്ക് വിശാലമായി ചാഞ്ഞിരിക്കാന്‍ കഴിയുന്ന നല്ല പതുപതുത്ത സീറ്റ്. കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികളുടെ ബോട്ടുകളും വള്ളങ്ങളുമെല്ലാം അടുത്തുകൂടി കടന്നുപോയി. ബോട്ട് മുന്നോട്ടു നീക്കുന്നതില്‍ നിന്ന് ശ്രദ്ധ വിടാതെ ബോട്ട്മാസ്റ്റര്‍ മത്സ്യത്തൊഴിലാളികളില്‍ ചിലരെ അഭിവാദ്യം ചെയ്യുന്നു. ബോട്ടിന് വലിയ വേഗമില്ല. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരും….

പറയേണ്ടത് പറയുക തന്നെ വേണം

ഇരിക്കേണ്ടവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയും നിലയും മറന്ന് പെരുമാറുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം. എന്തിലുമേതിലും രാഷ്ട്രീയം കലരുമ്പോള്‍ ഇത് തീര്‍ച്ചയായും വേണ്ടി വരും. മറ്റുള്ളവരുടെ കൈയടിക്കുവേണ്ടി ഇരിക്കുന്ന സ്ഥാനം മറന്ന് രാഷ്ട്രീയം കലര്‍ത്തുമ്പോള്‍ വിശേഷിച്ചും. ഇക്കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ്. അദ്ദേഹം മനുഷ്യാവകാശ കമ്മീഷനു നേരെ ഉയര്‍ത്തിയ വിമര്‍ശനത്തെ ഞാന്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കും. മനുഷ്യാവകാശ കമ്മീഷന്റെ ചുമതല വഹിക്കുന്നയാള് ആ ചുമതലയാണ് വഹിക്കുന്നതെന്ന് അദ്ദേഹത്തിനോര്‍മ്മ വേണം. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കാര്യങ്ങള്‍…

‘അര്‍ഹതയ്ക്കുള്ള’ അവാര്‍ഡ്!!???

അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴോ ബന്ധപ്പെട്ട വ്യക്തി അത് സ്വീകരിച്ചപ്പോഴോ അത് ചര്‍ച്ചയായില്ല. എന്നാല്‍, അവാര്‍ഡ് വാങ്ങിയ ശേഷം സ്ഥാപനത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ആ അവാര്‍ഡിനെയും അതിന് അര്‍ഹനായ വ്യക്തിയെയും ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ പരിഹാസപാത്രമാക്കിയിരിക്കുന്നു എന്നു പറയാം. വിജിലന്‍സ് എക്‌സലന്‍സ് അവാര്‍ഡ് ആണ് വിഷയം. ഏറ്റവും വലിയ അഴിമതിക്കാര്‍ക്ക് അഴിമതി വിരുദ്ധ പുരസ്‌കാരം കിട്ടിയ കഥ!!! അഴിമതി വിരുദ്ധ പോരാട്ടത്തില്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കാണ് വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2017 ഒക്ടോബര്‍ 30…

മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..

ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ ‘ന്യായീകരണ തൊഴിലാളി’ ആക്കും. അത്തരത്തില്‍ ‘ന്യായീകരണ തൊഴിലാളി’ പട്ടം എനിക്ക് ഉറപ്പിച്ചുകിട്ടാന്‍ പാകത്തിലുള്ളതാണ് ഈ കുറിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ മത്സ്യത്തൊഴിലാളികളുടെ ഒരു വലിയ സംഘമെത്തി. വിഴിഞ്ഞത്തു നിന്നോ പൂന്തുറയില്‍ നിന്നോ മുനമ്പത്തു നിന്നോ ആറാട്ടുപുഴയില്‍ നിന്നോ അല്ല അവര്‍ എത്തിയത്….