പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്

പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തുള്ളൂര്‍ മണ്ഡലില്‍പ്പെടുന്ന ഒരു കുഗ്രാമത്തിന്റെ പേരാണ് പെദാപരിമി. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ കുഗ്രാമം. പക്ഷേ, ഈ പെദാപരിമി കേരളത്തെ സംബന്ധിച്ചിടത്തോളം വന്‍ വാര്‍ത്താ പ്രാധാന്യമുള്ള സ്ഥലമാണെന്നാണ് മാതൃഭൂമിയുടെ തലപ്പത്തുള്ളവര്‍ പറയുന്നത്. ഒരു സ്‌പെഷല്‍ കറസ്‌പോണ്ടന്റിനെ തന്നെ അവിടെ വാര്‍ത്താശേഖരണത്തിന് നിയോഗിച്ചിട്ടുണ്ട്. അതിനു കാരണമുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ മാതൃഭൂമി പത്രത്തില്‍ ജോലിക്കു കയറുന്നത് ജേര്‍ണലിസ്റ്റ് ട്രെയ്‌നി…

‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’

മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍. തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില്‍ രാവിലെ മുതല്‍ രാത്രി വരെ വാര്‍ത്താചാനലുകള്‍ നിര്‍ത്താതെ ഓടുകയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്ത കാണുന്നവനും പക്ഷേ മാധ്യമപ്രവര്‍ത്തകനോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു -‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’ പല തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, ദിലീപിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വന്നു കയറുന്നത് മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്താണ്. ജയിലിലെ ഉപ്പുമാവും…

പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം

പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ? പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഒരക്ഷരം വാര്‍ത്ത വരുമോ? നരേന്ദ്ര മോദി എന്ന ബി.ജെ.പി നേതാവിനെ പ്രകീര്‍ത്തിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ? പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണോ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നതൊന്നും പ്രശ്‌നമല്ല. അവര്‍ നല്ലതു ചെയ്യുന്നുണ്ടോ എന്നതും പ്രശ്‌നമല്ല. പക്ഷേ, എതിര്‍ പക്ഷത്തുള്ള പാര്‍ട്ടി…

പ്രതികാരത്തിനായി മാതൃഭൂമിയുടെ തട്ടിപ്പ്

സോഷ്യലിസം പ്രസംഗിക്കും. പക്ഷേ, പ്രവൃത്തിയില്‍ അത് തൊട്ടുതീണ്ടിയിട്ടില്ല. സോഷ്യലിസ്റ്റ് ആയി അഭിനയിക്കുന്ന മുതലാളിയുടെ തൊഴിലാളി ദ്രോഹ നടപടികള്‍ അക്കമിട്ട് നിരത്താന്‍ പറ്റിയത് തൊഴിലാളി ദിനം തന്നെ. പ്രതികാരത്തിന്റെ ഭാഗമായി തട്ടിപ്പ് നടപടികളിലൂടെ തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയത് സര്‍ക്കാര്‍ സംവിധാനം കൈയോടെ പിടിച്ചു. സോഷ്യലിസ്റ്റ് മുതലാളിയുടെ സ്ഥാപനം മാതൃഭൂമി. സ്ഥാപനം പറഞ്ഞാല്‍ പിന്നെ മുതലാളിയുടെ പേര് പ്രസക്തമല്ലല്ലോ. അതിലൊന്നുമല്ല കാര്യം. കടുവയെ കിടുവ പിടിച്ചു. മാതൃഭൂമി പോലൊരു പത്രസ്ഥാപനത്തിനെതിരെ നടപടിക്ക് തുടക്കമിടുക എന്നൊക്കെ പറഞ്ഞാല്‍!! ആദ്യം എനിക്കും…

ജലസമരത്തിന്റെ അടയാളപ്പെടുത്തല്‍

ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ഒരു മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകനും വിലയുണ്ടാവുന്നത്. ജനങ്ങളില്‍ നിന്ന് അകലുമ്പോള്‍ ആ വില ഇടിയുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പിറന്നുവീണ മാതൃഭൂമിക്ക് ആധുനിക കാലത്ത് വിലയുണ്ടാക്കിയത് അവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഇത്തരം ചില ഇടപെടലുകളാണ്. മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ആവശ്യമായ പരിഗണന നല്‍കാനും തക്ക വിവേകമുള്ള എഡിറ്റോറിയല്‍ നേതൃത്വവും പത്രത്തിനുണ്ടായിരുന്നു. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന, കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായിരുന്ന ഒരു കാലത്തെ കുറിച്ചാണ് പറയുന്നത്. അതിനു മുമ്പോ പിമ്പോ നടന്ന…

അനിവാര്യമായ നിര്‍വ്വികാരത

ശ്രീബാല കെ.മേനോന് മികച്ച നവാഗത സംവിധായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ലൗ 24×7 എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാവുന്ന രംഗം. നിഖില അവതരിപ്പിക്കുന്ന നായിക കഥാപാത്രമായ കബനി കാര്‍ത്തിക വാര്‍ത്ത വായിക്കുകയാണ്. ഇടയ്ക്ക് പ്രൊഡ്യൂസര്‍ അറിയിക്കുന്നു ഒരു അപകടവാര്‍ത്ത വന്നിട്ടുണ്ട്, അതിനാല്‍ തല്‍ക്കാലം ചര്‍ച്ച ഇടയ്ക്കു നിര്‍ത്തി അതിന്റെ വിഷ്വലിലേക്കു പോകുകയാണെന്ന്. സാധാരണ ഏതൊരു അപകടവേളയിലും സംഭവിക്കുന്നതു പോലെ യാന്ത്രികമായാണ് കബനി മുന്നിലെ മോണിറ്ററിലേക്കു നോക്കുന്നത്….