അവധിയുണ്ടോ… അവധി???

VIEWS 35,156 ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു. ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21…

ജടായുമംഗലം

VIEWS 84,024 കരച്ചില്‍ കേള്‍ക്കുന്നോ? അതും ആകാശത്തോ? ജടായു ശ്രദ്ധിച്ചു. അതെ, ആ പക്ഷിശ്രേഷ്ഠന്‍ പറന്നു പൊങ്ങി. അപ്പോള്‍ ഒന്നു കാണുമാറായി. ഒരു തേര് അതിവേഗം പോകുന്നുണ്ട്. അതിലുണ്ട് രാവണനും സീതയും! ജടായുവിനു കാര്യം മനസ്സിലായി. രാവണന്‍ സീതയെ കട്ടുകൊണ്ടു പോകുകയാണ് -യാഗശാലയില്‍ നിന്നു നായ് ഹോമദ്രവ്യം കട്ടുകൊണ്ടു പോകുന്നതുപോലെ! സീതയെ രക്ഷിച്ചേ തീരു! ചിറകുള്ള മല പോലെ ജടായു പറന്നടുത്തു. പക്ഷിശ്രേഷ്ഠനും രാക്ഷസരാജാവും തമ്മില്‍ യുദ്ധവുമായി. ജടായു കൊക്കുകൊണ്ടു തേര്‍ത്തടം തകര്‍ത്തു. നഖങ്ങള്‍ കൊണ്ടു കുതിരകളെ…

ക്രൂരം ഈ തമാശ

VIEWS 149,886 എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ഏതൊരാളുടെയും ബഹുമാനം പിടിച്ചുപറ്റും. മതത്തിന്റെ സങ്കുചിതത്വത്തിന് അതീതമായി മാനവരാശിയുടെ നന്മയ്ക്കായി അദ്ദേഹം ചിന്തിക്കുന്നു എന്നാണ് എന്റെ വിലയിരുത്തല്‍, വിയോജിക്കുന്നവരുണ്ടാവാം. പല വിധത്തിലുള്ള തമാശകള്‍ വാട്ട്‌സാപ്പിലൂടെ വരാറുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ബന്ധപ്പെട്ട് വന്ന അല്പം ക്രൂരമായ ഒരു തമാശ ശരിക്കും ഞെട്ടിച്ചു. ഒറ്റനോട്ടത്തില്‍ നിര്‍ദോഷമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത്രയ്ക്കങ്ങോട്ട് നിര്‍ദോഷമല്ലാത്ത ഒരു തമാശ….

റോഡിലും വേണം സംസ്‌കാരം

VIEWS 100,109 തിരുവനന്തപുരത്തെ പൂജപ്പുര -കരമന റോഡ്. സമയം ബുധനാഴ്ച രാവിലെ 9.45. ഒച്ചിഴയുന്ന വേഗത്തില്‍ വാഹനങ്ങള്‍ മുന്നോട്ടു നീങ്ങുന്നു. മകനെ സ്‌കൂളിലാക്കിയിട്ട് മടങ്ങുന്ന ഞാനുമുണ്ട് കൂട്ടത്തില്‍. പെട്ടെന്ന് വലിയൊരു ശബ്ദം. എന്റെ കാര്‍ വല്ലാതെയൊന്നുലഞ്ഞു. ഇതെന്താ ഭൂമികുലുക്കമാണോ എന്ന് ഭയന്നു. പെട്ടെന്നു തന്നെ മനസ്സിലായി എന്റെ കാറില്‍ ആരോ കൊണ്ടിടിച്ചതാണ്. ഇറങ്ങി നോക്കിയപ്പോള്‍ സംഭവം ശരിയാണ്. ഇടവഴിയില്‍ നിന്ന് ഇറങ്ങിയ വന്ന ഒരു കാര്‍ എന്റെ കാറിന്റെ പിന്‍ഭാഗത്തെ ബമ്പറില്‍ കൊരുത്തു നില്‍ക്കുന്നു. ഡ്രൈവര്‍ അല്പം…

സ്വപ്‌നരഹസ്യം

VIEWS 59,435 ‘അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?’ -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -‘അതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.’ രാവിലെ എങ്ങനെയെങ്കിലും നല്ല സ്വപ്‌നം കണ്ട് അതൊക്കെ സഫലമാക്കാന്‍ കാത്തിരുന്ന എല്ലാവരും നിരാശരായി, ഞാനും. ഞങ്ങളുടേതായി ഒരു കൂട്ടുണ്ട് -മനുഷ്യരുടെ കൂട്ട്. അതിനാല്‍ HUMANS എന്നാണ് പേര്. ആ കൂട്ടിലാണ് ദിനേശ് സ്വപ്‌നത്തെക്കുറിച്ച് സംസാരിച്ചത്. ആദ്യം കൂട്ടിനെക്കുറിച്ച് പറയാം. പിന്നെ ദിനേശിന്റെ സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചും പറയാം….

ഇതിനെക്കാള്‍ ഭേദം പിടിച്ചുപറിയാണ്

VIEWS 403,344 കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. വലിയ അഭിമാനികളായതിനാല്‍ ഞങ്ങള്‍ മക്കളുടെ കൈയില്‍ നിന്ന് ഒന്നും സ്വീകരിക്കില്ല. ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കുകയുമില്ല. പകരം, ഉള്ളത് കൂട്ടിവെച്ച് വല്ലപ്പോഴും 2 ചെറുമക്കളുടെ കൈയില്‍ ഇങ്ങോട്ട് വെച്ചുകൊടുക്കുകയാണ് പതിവ്. ആയ കാലത്ത് ഉള്ളത് കൂട്ടിവെച്ച് നിര്‍മ്മിച്ച ചെറിയ വീട്ടില്‍ തന്നെയാണ് അച്ഛനും അമ്മയും…