അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…

VIEWS 109,292 പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നതായുള്ള സംശയം ശക്തമായ സാഹചര്യത്തിലാണ് ഈ ആരോപണമുയര്‍ന്നത്. സരിതയെക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ലല്ലോ എന്നും അനുബന്ധമായി ചോദിച്ചും കേട്ടു. ഈ ആക്ഷേപത്തിന് ശക്തമായ ഒരു മറുപടി തന്നെയാണ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുമേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നടപടി രാഷ്ട്രീയപ്രേരിതമാണോ അല്ലയോ…

ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…

VIEWS 114,544 ‘പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നു. അതോടെ സ്‌കൂട്ടര്‍ ഒതുക്കിവെച്ചു, യാത്ര ബസ്സിലാക്കി. കുട്ടികളുടെ പഠനച്ചെലവുകള്‍ ഞങ്ങളുടെ കീശ കാലിയാക്കി. എന്നിട്ടും പിടിച്ചുനിന്ന് കാര്യങ്ങള്‍ മുന്നോട്ടുനീക്കി. പക്ഷേ, ദിവസേനയെന്നോണം എല്ലാ അവശ്യസാധനങ്ങളുടെയും വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കും? അവര്‍ക്കെന്ത് ഭക്ഷണം കൊടുക്കും? അടിക്കടി വിലക്കയറ്റം സൃഷ്ടിക്കുന്നവരേ.. ജനങ്ങള്‍ നിങ്ങളോടു പൊറുക്കില്ല.’ ഒരു വീട്ടമ്മയുടെ വാക്കുകള്‍. സര്‍ക്കാരിനെതിരായ പ്രതിഷേധം പ്രകടമാക്കുന്ന പരസ്യമാണ്. പരസ്യം കണ്ടു നോക്കൂ. എന്നിട്ടാകാം ചര്‍ച്ച. വീഡിയോയിലെ വീട്ടമ്മയുടെ…

മരണത്തിലും തോല്‍ക്കാത്തവര്‍

VIEWS 62,282 മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ? പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമപ്രവര്‍ത്തക സംഘടന റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് എല്ലാ വര്‍ഷവും ചെയ്യുന്നതു പോലെ 2017ലും വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തന സാഹചര്യങ്ങള്‍ വിലയിരുത്തി പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിലെ 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. പാകിസ്താനെക്കാള്‍ വെറും 3 സ്ഥാനം മാത്രം മുകളില്‍. കലാപകലുഷിതമായ അഫ്ഗാനിസ്ഥാന്‍ പോലും…

സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തതാര്?

VIEWS 166,994 വീണ്ടുമൊരു ഓഗസ്റ്റ് 19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം. അദ്ദേഹം വിടവാങ്ങിയിട്ട് 69 വര്‍ഷം തികഞ്ഞു. പതിവുപോലെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായിത്തന്നെ മുഹമ്മയില്‍ പി.കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം. നേതാവായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടകന്‍. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷകന്‍. ‘സഖാക്കളുടെ സഖാവായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മ ആവേശവും ഊര്‍ജവും പകരുന്നതാണ്. സഖാവ് എന്ന പദത്തിന്റെ പര്യായമായി കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന…

ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും

VIEWS 56,816 ആത്മവിശ്വാസമില്ലാത്ത വ്യക്തിയുടെ മുഖംമൂടിയാണ് ധാര്‍ഷ്ട്യം. കായ്ഫലമുള്ള മരം താഴ്ന്നു നില്‍ക്കും എന്നു പറയുന്നത് വെറുംവാക്കല്ല. ഉന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തിക്ക് വിജയവും ശക്തിയുമേകുക വിനയമാണ്. പക്ഷേ, നമ്മുടെ മുഖ്യമന്ത്രിക്ക് അതറിയില്ല എന്നു തോന്നുന്നു. വിനയത്തിന്റെ മകുടോദാഹരണങ്ങളായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ത്തന്നെ എത്രയോ നേതാക്കളുണ്ട്, കണ്ടു പഠിക്കാന്‍. ‘കടക്ക് പുറത്ത്’ -കേരളം ചര്‍ച്ച ചെയ്യുന്നത് ഈ വാക്കുകളാണ്. സമാധാനയോഗത്തിന്റെ വാര്‍ത്തയെടുക്കാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സമാധാനം ഒട്ടുമില്ലാതെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകള്‍. മാധ്യമങ്ങള്‍ അര്‍ഹിച്ച പരിഗണന എന്നാണ് മുഖ്യന്റെ…

മാതൃകയാക്കാം… ഈ വിവാഹം

VIEWS 195,364 നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്‍ത്തിന്റെയും പേരിലല്ല ആ വിവാഹം ശ്രദ്ധേയമായത്, മറിച്ച് ലാളിത്യത്തിന്റെ പേരിലാണ്. മന്ത്രിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിക്കു പോലും ക്ഷണമുണ്ടായിരുന്നില്ല എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെയും പ്രൊഫ.എം.കെ.വിജയത്തിന്റെയും മകന്‍ ജയകൃഷ്ണന്റെ വിവാഹം ജൂലൈ 10നാണ് നടന്നത്. കോതമംഗലം…