മോന്‍ ചത്താലും വേണ്ടില്ല…

മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി -പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ല എന്നാണല്ലോ പ്രമാണം. നാട്ടില്‍ നടക്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പഴംചൊല്ലാണ്. നാട് പുരോഗമിക്കുന്നുണ്ട്!! ഇവിടിപ്പോള്‍...

ലോകത്തിന്റെ നെറുകയില്‍…

പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു മാറ്റി ശ്രദ്ധ മുഴുവന്‍ നേടുന്ന തരത്തില്‍...

പാകിസ്താന്‍ പപ്പടപ്പൊടി!!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അതൊരു ലോകകപ്പ് പോരാട്ടമാവുമ്പോള്‍. സെമി ഫൈനലാണെങ്കില്‍ പിന്നെ പറയുകയും...

നമിച്ചണ്ണാ… നമിച്ച്!!

നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ!സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടമണിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അണയാന്‍...

കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…

1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 175 നോട്ടൗട്ട് ഞങ്ങളെ ക്രിക്കറ്റിലേക്ക് വലിച്ചടുപ്പിച്ചു എന്നു തന്നെ...

നെഹ്‌റാ ജീ…

2003ലെ ലോക കപ്പ് ക്രിക്കറ്റ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്. മാതൃഭൂമിയുടെ ലോകകപ്പ് ഡെസ്‌കില്‍ ഞങ്ങള്‍ വന്‍ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരുന്നു. വി.എന്‍.ജയഗോപാലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന്...