വാനാക്രൈ പ്രതിരോധം

VIEWS 2,962 ലോകം ഇപ്പോള്‍ WannaCrypt, WanaCrypt0r 2.0, Wanna Decryptor എന്നീ വാക്കുകള്‍ ചര്‍ച്ച ചെയ്യുകയാണ്. 150 രാജ്യങ്ങളിലെ 2,30,000 കമ്പ്യൂട്ടറുകളില്‍ ഒരേസമയം സൈബര്‍ ആക്രമണം നടക്കുക!! 2017 മെയ് 12 അങ്ങനെ ചരിത്രത്തില്‍ സ്ഥാനം നേടി. എട്ടിന്റെ പണി കിട്ടിയിരിക്കുന്നത് ബില്‍ ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റിനാണ്. വിന്‍ഡോസ് പ്രവര്‍ത്തകം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ആക്രമണം. സ്വതന്ത്ര സോഫ്ട്‌വെയറായ ലിനക്‌സ് പ്രവര്‍ത്തകം സുരക്ഷിതമാണെന്നര്‍ത്ഥം. തല്‍ക്കാലം മാക്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കും വാനാക്രൈ ഭീഷണിയില്ല. WannaCry എന്നത് WANT TO…

ഇതാ ജനമിത്രം!!

VIEWS 19,830 ഓണ്‍ലൈന്‍ ജീവിതം ഒരു യാഥാര്‍ത്ഥ്യമാണ്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. എല്ലാ ഇടപാടുകളും ഇപ്പോള്‍ ഓണ്‍ലൈനായി മാറിയിരിക്കുന്നു. നോട്ട് നിരോധനം ഈ പരിണാമത്തിന് ആക്കം കൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സേവനങ്ങള്‍ ഏതാണ്ട് 80 ശതമാനവും ഓണ്‍ലൈനിലൂടെ ആയിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഐ.ടി. നയം വ്യക്തമാക്കുന്നത് ഏകദേശം നൂറോളം സേവനങ്ങള്‍ കൂടി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തുറന്നുകൊടുക്കപ്പെടും എന്നാണ്. ഇതിനു പുറമെ ബഹുഭൂരിപക്ഷം സ്വകാര്യ സേവനങ്ങളും ഓണ്‍ലൈന്‍ സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍…

ഓര്‍മ്മയുടെ വിപണിമൂല്യം

VIEWS 12,808 1998ലാണ് ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുന്നത് -നോക്കിയ 5110. വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു ഇടനിലക്കാരനില്‍ നിന്ന് സുഹൃത്തായ മോഹനും ഞാനും ഒരുമിച്ചാണ് വാങ്ങുന്നത്. വിദേശത്തു നിന്നെത്തിച്ച ‘മെയ്ഡ് ഇന്‍ ഫിന്‍ലന്‍ഡ്’ മോഡല്‍. ഒരുമിച്ചു വാങ്ങിയതിനാല്‍ ഒരു ഹാന്‍ഡ്‌സെറ്റിന് 50 രൂപ ഡിസ്‌കൗണ്ട്!! അങ്ങനെ ഒരെണ്ണത്തിന് 6,300 രൂപ വില. അന്ന് എറിക്‌സണിന്റെയും അല്‍ക്കാട്ടെല്ലിന്റെയും ഇഷ്ടിക വലിപ്പമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കിടയിലെ സുന്ദരനായിരുന്നു നോക്കിയ. അതാണോ ആദ്യം മുതല്‍ നോക്കിയയെ പ്രണയിച്ചുതുടങ്ങാന്‍ കാരണമെന്നറിയില്ല. എന്തായാലും നീല…

കടുവയും കിടുവയും

VIEWS 24,379 Pakistan having the taste of their own curry, but in a much spicier way. സ്വാതന്ത്ര്യദിനത്തില്‍ തന്നെ ആ എരിവ് സഹിക്കേണ്ടി വന്നു എന്നത് അവര്‍ക്കാകെ നാണക്കേടുമായി. 1947 ഓഗസ്റ്റ് 15ന് പിറന്നുവീണ അന്നു മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം നല്ലതല്ലെന്ന് ഈ ലോകത്ത് എല്ലാവര്‍ക്കുമറിയാം. മറ്റൊരാളെ ഇടിച്ചുതാഴ്ത്താന്‍ ഏതു ചെറിയ അവസരം കിട്ടിയാലും ഇരുകൂട്ടരും പാഴാക്കാറില്ല. കശ്മീരിന്റെ പകുതി കൈയടക്കി വെച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ ഇടിച്ചുതാഴ്ത്താന്‍ പാകിസ്താന് ഇതുവരെ…

പകച്ചുപോയ നിമിഷങ്ങള്‍!!!

VIEWS 123,459 മലയാളത്തിലെ പ്രമുഖ വാരികയുടെ ആവശ്യപ്രകാരമുള്ള ഒരു കുറിപ്പിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. കുറിപ്പ് ഫയല്‍ ചെയ്യാനുള്ള ഡെഡ്‌ലൈന്‍ അടുക്കുന്നു. വാരികയുടെ എഡിറ്റര്‍ എന്നോടത് എഴുതാന്‍ പറഞ്ഞത് ശനിയാഴ്ചയാണ്. സ്‌കൂള്‍, കോളേജ്, തൊഴില്‍സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട ചില യോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞായറാഴ്ച മുതല്‍ നിലം തൊടാതെ ഓട്ടമായിരുന്നു. എഴുത്തു മാത്രം നടന്നില്ല. എല്ലാം ഒതുക്കിവെച്ചിട്ട് എഴുതാനിരുന്നാല്‍ ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം പ്രലോഭനവുമായി സുഹൃത്തുക്കളുണ്ട്. ഓരോ അഭിപ്രായവും എഴുന്നള്ളിച്ചു വരും. ഞാന്‍ പ്രതികരിക്കും. പിന്നെ ചര്‍ച്ച നീളും. എഴുത്തു നടക്കില്ല….