ജീവിതത്തില്‍ മാറ്റമില്ലാത്തത് എന്താണോ, അതാണ് മാറ്റം.

മാറില്ലെന്ന് ഒരാള്‍ എത്ര ശഠിച്ചാലും കാര്യമില്ല.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മാറ്റം പ്രാവര്‍ത്തികമാക്കും.
മാറ്റം നല്ലതിനാവാം, അല്ലാതെയുമിരിക്കാം.
മാറ്റത്തെ ഭയക്കാതിരിക്കുക.
നല്ലതു പ്രതീക്ഷിക്കുക.
എങ്കില്‍ മാറ്റം നല്ലതു വരുത്തും.

എല്ലാം മാറ്റി മറിക്കാതെ പുതുനാമ്പിന് വഴിയൊരുങ്ങില്ല.
അതിനാല്‍ മാറ്റം അനിവാര്യമാണ്.

മാറ്റുവിന്‍ ചട്ടങ്ങളെ
സ്വയമതല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍

ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്!

ഇന്നലെ വരെ പലര്‍ക്കും ഞാന്‍ കമ്മ്യൂണിസ്റ്റ് അഥവാ കമ്മി ആയിരുന്നു.
ഇന്നു നോക്കുന്പോള്‍ അവരെന്നെ ഭാജപാ അഥവാ സംഘിയാക്കിയിരിക്കുന്നു.
നാളെ അവരെന്നെ കാംഗ്രസ് അഥവാ കൊങ്ങി ആക്കുമായിരിക്കും.

നല്ലതു തന്നെ.image

ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞുടനേ
ആങ്കാരമായതിനു നീ തന്നെ സാക്ഷിയിതു
ബോധം വരുത്തുവതിനായ്‌ നിന്ന പരമാ
ചാര്യ രൂപ ഹരി നാരായണായ നമഃ

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാൻ നിൻ കൃപാവലിക
ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

FOLLOW
 •  
  19
  Shares
 • 14
 • 4
 •  
 • 1
 •  
 •