Reading Time: 2 minutes

Covid: Who Got it Right?

ലോകത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് ബി.ബി.സി. തയ്യാറാക്കിയ പരിപാടിയുടെ തലക്കെട്ടാണ് -ആരാണ് ശരിയാക്കിയത്? ഉത്തരം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം പരിപാടിയുടെ വലിയൊരു ഭാഗം നീക്കിവെച്ചിരിക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധം വിശദീകരിക്കാനാണ്. കേരളത്തില്‍ നിന്ന് ലോകത്തിന് ഏറെ പഠിക്കാനുണ്ടെന്ന് ബി.ബി.സി. വിശദീകരിക്കുന്നു. കേരള സര്‍ക്കാര്‍ സ്വീകരിച്ച ഓരോ നടപടിയും എടുത്തു പറയുന്നുണ്ട്.

With a population of 35 million, Kerala went from having the highest number of cases in India in March 2020 to having among the lowest Covid-19 death rates in the world.

35 ദശലക്ഷം ജനങ്ങളുള്ള കേരളം 2020 മാര്‍ച്ചില്‍ ഇന്ത്യയിലേറ്റവുമധികം കോവിഡ് കേസുകള്‍ ഉള്ള സ്ഥലം എന്നതില്‍ നിന്ന് ലോകത്തേറ്റവും കുറഞ്ഞ കോവിഡ്-19 മരണനിരക്കുള്ള സ്ഥലങ്ങളിലൊന്ന് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് ബി.ബി.സി. പറഞ്ഞതിന്റെ മലയാള പരിഭാഷ. അത്തരത്തില്‍ കരുതലോടെ നമ്മള്‍ മലയാളികളെ സംരക്ഷിച്ചത് ആരാണെന്നത് വലിയ ചോദ്യമാണ്. ആ ചോദ്യത്തിനുള്ള ഉത്തരം നമ്മള്‍ മറക്കരുത്.

Kerala is run by the Communist Party and has always prioritised social services.

കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അവര്‍ എല്ലായ്പ്പോവും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണെന്നും ബി.ബി.സി. തന്നെ പറഞ്ഞിരിക്കുമ്പോള്‍ വേറെ പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. അപ്പോഴും, ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കി രോഗം വ്യാപിപ്പിച്ച് മരണം വിതയ്ക്കാന്‍ ശ്രമം നടത്തിയവരെ നമ്മളൊരിക്കലും മറക്കരുത്. നന്മ ചെയ്തവരെ അഭിനന്ദിക്കാനും തകര്‍ക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കാനും നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. അത് ഉചിതമായി വിനിയോഗിക്കുക.

WE Got it Right.

നമുക്ക് ഇങ്ങനെ പറയാം. നമ്മള്‍ ചെയ്തത് ശരിയാണ്.

കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നു മനസ്സിലാക്കിയിട്ടല്ല ബി.ബി.സി. ഈ വീഡിയോ തയ്യാറാക്കിയതും വാര്‍ത്ത എഴുതിയതും എന്നുറപ്പ്. കേരളത്തില്‍ നിന്ന് ലോകത്തിന് എന്തു പഠിക്കാനുണ്ട് എന്ന അന്വേഷണമാണ്. അങ്ങനൊരു അന്വേഷണത്തിനു വഴിവെച്ച മികവ് ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ സ്വായത്തമാക്കാനായി എന്നത് ഇവിടത്തെ സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന എല്‍.ഡി.എഫിന്റെയും നേട്ടം തന്നെയാണ്.

കരുതലിന്റെ വന്മരം നമ്മുടെ തലയ്ക്കു മുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കട്ടെ. അത് അവിടെ ഉണ്ടാവും എന്നത് ഉറപ്പാണ്.
ആ ഉറപ്പാണ് എല്‍.ഡി.എഫ്.

 


Covid: The countries that nailed it, and what we can learn from them

Previous articleവളച്ചൊടിക്കലിനും ഇല്ലേ ഒരു പരിധി??
Next article‘സ്നേഹ’ത്തിന്റെ യഥാര്‍ത്ഥ മുഖം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here