• 1.2K
 • 31
 •  
 •  
 • 27
 •  
  1.2K
  Shares

താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട് മുഴുവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന ജനതയ്ക്കിടയിലേക്ക് തികഞ്ഞ രാഷ്ട്രീയക്കാരനായ ഈ മനുഷ്യന് കടന്നു ചെല്ലാനാവുന്നത് അതിനാല്‍ത്തന്നെയാണ്.

വി.എസ്.അച്യുതാനന്ദന്‍ പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളോടു സംസാരിക്കുന്നു

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരവേളയില്‍ വി.എസ്സിന് മാത്രം സ്വീകാര്യത ലഭിച്ചത് എല്ലാവരും കണ്ടു. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചപ്പോള്‍ ഭരണകൂടത്തില്‍ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല എന്ന പരാതിയുയര്‍ത്തി കുപിതരായി നിന്ന മത്സ്യത്തൊഴിലാളികള്‍ക്കിടയിലും ഇപ്പോള്‍ അദ്ദേഹം എത്തി. എങ്ങനെ ജനങ്ങളുടെ വിശ്വാസ്യത കൈവരിക്കാം എന്നതിനെക്കുറിച്ച് ഈ നേതാവില്‍ നിന്ന് പലര്‍ക്കും പലതും പഠിക്കാനുണ്ട്.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരവേദിയില്‍ വി.എസ്.

വി.എസ്സിനെ കണ്ടു പഠിക്കുക എന്നു പറഞ്ഞാല്‍ വി.എസ്സിനെ അനുകരിക്കുക എന്നല്ല അര്‍ത്ഥം. വി.എസ്സാകാന്‍ വി.എസ്സിനു മാത്രമേ സാധിക്കൂ. ഒരാളെ അനുകരിക്കാന്‍ മറ്റൊരാള്‍ക്ക് ഒരിക്കലും സാധിക്കില്ല. അനുകരണം അഭിനയമാണ്, മിമിക്രിയാണ് -ആത്മാര്‍ത്ഥതയുണ്ടാവില്ല. പക്ഷേ, മറ്റൊരാളുടെ നല്ല ഗുണങ്ങള്‍ സ്വാംശീകരിക്കാം. എന്നാല്‍, ആ ഗുണം നല്ലതാണെന്നു തിരിച്ചറിയാനും അതു സ്വാംശീകരിക്കേണ്ടതാണെന്നു മനസ്സിലാക്കാനുമുള്ള വിവേകം ഉണ്ടാവണം.

പൂന്തുറയിലെയും വിഴിഞ്ഞത്തെയും മത്സ്യത്തൊഴിലാളികള്‍ വി.എസ്സിനോട് പ്രകടിപ്പിച്ച ബഹുമാനം ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അദ്ദേഹത്തോട് അവിടെ ആരെങ്കിലും ‘ഗോ ബാക്ക്’ എന്നു പറഞ്ഞതായി അറിയില്ല. അത് എന്തുകൊണ്ട് എന്നാണ് എല്ലാവരും ചിന്തിക്കേണ്ടത്. ഇ.കെ.നായനാരും ഇതുപോലെ ജനങ്ങളുടെ സ്നേഹവായ്പ് അനുഭവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. അടുത്തിടെ അന്തരിച്ച ഇ.ചന്ദ്രശേഖരന്‍ നായരും ഇതുപോലെ ജനവിശ്വാസം വേണ്ടുവോളം ആര്‍ജ്ജിച്ച നേതാവായിരുന്നു. എ.കെ.ആന്റണിയും ജനങ്ങള്‍ക്കിടയില്‍ സമാനമായ വിശ്വാസമാര്‍ജ്ജിച്ച നേതാവാണ്.

ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചവര്‍ തന്നെയാണ് എല്ലാ ജനനേതാക്കളും. എന്നാല്‍, തങ്ങളോടുണ്ടാവാന്‍ ഇടയുള്ള എതിര്‍പ്പുകള്‍ അലിയിച്ച് ഇല്ലാതാക്കുന്നു എന്നതാണ് വി.എസ്സിനെയും നായനാരെയും ചന്ദ്രശേഖരന്‍ നായരെയും ആന്റണിയെയും പോലുള്ള നേതാക്കളെ വ്യത്യസ്തരാക്കുന്നത്. ഈ ഗണത്തില്‍ വേറെയും ധാരാളം നേതാക്കളുണ്ടാകാം. ജനമനസ്സില്‍ ഇത്തരം നേതാക്കള്‍ ഒരുപടി മുന്നില്‍ തന്നെയാണ്.

വി.എസ്സിന്റേത് കാപട്യമാണെന്ന വിമര്‍ശനവുമായി ആളുകള്‍ ചാടിവീഴും എന്ന് അറിയാം. അവരോട് ഇത്രയേ പറയാനുള്ളൂ -വി.എസ്സിനോടുള്ള ജനങ്ങളുടെ നിലപാട് തെറ്റാണെന്നോ അബദ്ധമാണെന്നോ തെറ്റിദ്ധാരണയെന്നോ ഒക്കെയാണ് ഫലത്തില്‍ നിങ്ങളെല്ലാവരും പറഞ്ഞു വെയ്ക്കുന്നത്. ജനങ്ങളുടെ വിവേചന ബുദ്ധിയെയാണ് നിങ്ങള്‍ തള്ളിപ്പറയുന്നത്. വി.എസ്സിന്റേത് കാപട്യമാണെങ്കില്‍ അതെന്തുകൊണ്ട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക് സാധിക്കുന്നില്ല എന്ന ചോദ്യമുണ്ട്.

വി.എസ്സിന്റെ ഇമേജ് മാധ്യമസൃഷ്ടിയാണെന്നു വാദിക്കുന്നവരുണ്ട്. കര്‍ക്കശക്കാരനായ വി.എസ്സിനെ ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ നേതാവായി ചിത്രീകരിച്ചിരുന്നു എന്നത് മറക്കരുത്. ‘വെട്ടിനിരത്തലുകാരന്‍’ എന്ന വിശേഷണം പതിച്ചു നല്‍കിയ മലയാള മനോരമ പോലുള്ള മാധ്യമങ്ങള്‍ക്ക് അതില്‍ വലിയ പങ്കുണ്ട്. പിന്നീട് വി.എസ്. ഒരുപാട് മാറി. വി.എസ്സിന്റെ നല്ല മാറ്റം സംഭവിച്ചത് ചാനലുകളുടെ പുഷ്‌കല കാലത്തായത് അദ്ദേഹത്തിന്റെ ഭാഗ്യം. എല്ലാം ജനങ്ങള്‍ നേരില്‍ കണ്ടു. എല്ലാം നേരില്‍ ജനങ്ങളെ കാണിച്ചു എന്നാണ് ആ പാത്രസൃഷ്ടിയില്‍ മാധ്യമങ്ങളുടെ പങ്ക്.

അതെ, ജനങ്ങള്‍ എല്ലാം ഇപ്പോള്‍ നേരില്‍ കാണുന്നുണ്ട്. അതിനാല്‍ത്തന്നെ ഒരു ജനനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്…

MORE READ

തോല്‍വിയുടെ മണമുള്ള പിരിവ്... ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാത്രമാണ് ഞാന്‍ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ആ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ എനിക്കാവ...
സമരത്തിന്റെ വിജയവും പരാജയവും... 'പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കണമെന്ന് മന്ത്രിയും നിര്‍ദ്ദേശിച്ചു. മാനേജ്‌മെന്റ് ഈ നിര്‍ദ്ദേശം അംഗീകരിച്ചു. എന്നാല്‍, ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്...
അഭിമന്യുവിനെ എന്തിന് കൊന്നു?... കേരളത്തില്‍ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്രയേറെ വിലപിക്കാന്‍ എന്താണുള്ളത്? -സമകാലിക രാഷ്ട്ര...
അതിവേഗം ബഹുദൂരം!!! ഫെബ്രുവരി 29. നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക. ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്. മാസചരിത്രം പറയാനല്ല ഈ തീയതി എടുത്ത...
അനാഥനായ മാണി യു.ഡി.എഫില്‍ നിന്നു പുറത്തുചാടുമ്പോള്‍ മാണി ഇത്രയും കരുതിയിട്ടുണ്ടാവില്ല. തല്‍ക്കാലം പുറത്തുനിന്നിട്ട് അധികാരമുള്ള ആരോടെങ്കിലും -കേരളത്തിലായാലും കേന്ദ...
സ്വാതന്ത്ര്യവും ത്യാഗവും... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ വകുപ്പ് 19ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയില...
‘മാമന്റെ എഫ്.ബി. അക്കൗണ്ട് പൂട്ടിച്ചു’... ഒരു പുതിയ സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞാല്‍ തുടക്കത്തില്‍ തന്നെ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകള്‍ ഉണ്ടാവുക സ്വാഭാവികം. പിണറായി സര്‍...

 • 1.2K
 • 31
 •  
 •  
 • 27
 •  
  1.2K
  Shares
 •  
  1.2K
  Shares
 • 1.2K
 • 31
 •  
 •  
 • 27

6 COMMENTS

 1. എല്ലാം ശരിയാണ് സാർ… പക്ഷേ ഈ #gohomemedialiers എന്താണ് ഉദ്ദേശിക്കുന്നത്.. എന്താണ് ഒരു മാധ്യമപ്രവര്ത്തകരും പ്രതികരിക്കാത്തത്. ഇത്രയധികം സൈബർ പോരാളികൾ രോഷം കൊള്ളാൻമാത്രം ഇവിടുത്തെ മാധ്യമങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?

 2. മാധ്യമങളുടെ നല്ല പിളള ചമഞ്ഞവരെ മാധ്യമങൾ നല്ലവരാക്കും മാധ്യമങളുടെ നല്ലവർ ജനങളുടെയും നല്ലവരാകും

 3. പഴകിയ ധാരണകൾ ഈ ഡിജിറ്റൽ യുഗത്തിലും വച്ചു പുലർത്തുന്ന മലയാളി എന്നാണാവോ നേരെയാവുക.

  ദുരന്തം നടന്നയിടങ്ങളിൽ ആശ്വാസവുമായി പോയി അവരെ ആശ്വസിപ്പിച്ചാൽ എല്ലാം ആയി തനി രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്‌ അതാണു അതു തന്നെയാണു

  പലരും ഒപ്പം വി എസും ചെയ്തത്‌

  പക്ഷേ പിണറായി ചെയ്തത്‌ ഒരു ഭരണാധികാരിയുടെ റോൾ ആണു,ആശ്വാസം ഉണ്ടാക്കിയാൽ ആളുകൾ രക്ഷപെടില്ല,അതിനു നേത്രുപരമായ പങ്ക്‌ വഹിക്കണം.

  ലോകത്ത്‌ വികസിത രാജ്യങ്ങളിലെ അത്‌ മുതലാളിത്തരാജ്യമായാലും അല്ലാത്തതായാലും ദുരന്തനിവാരണ ഏകോപനം നടത്താൻ ചുമതലപെട്ടവർ അത്‌ ഭംഗിയായി നടത്തി അസൂയവഹമായ നേട്ടങ്ങൾ ഉണ്ടാക്കുന്നത്‌ നാം കണ്ടതാണു പക്ഷേ ഇന്ത്യയിൽ നേരെ വിപരീത ദിശയാണു കാണാറുള്ളത്‌.

  താജ്‌ ആക്രമണം ഉണ്ടായപ്പോൾ ഭീകരർക്ക്‌ കൃത്യമായ ദിശ നൽകിയത്‌ ഇന്ത്യൻ മാധ്യമ ലോകത്തിന്റെ ബുദ്ധി ശൂന്യതയാണെന്ന് തിരിച്ചറിയാത്തവർ മാധ്യമ പ്രവർത്തകർ മാത്രമായിരിക്കും കാരണം അതാണവർ ഓഖി ഉണ്ടായപ്പോൾ പിണറായി വന്നില്ല എന്നും പറഞ്ഞു ഓരിയിട്ടത്‌ എന്നാൽ

  പുറ്റിങ്ങൽ ദുരന്തം ഉണ്ടായപ്പോൾ മോദി വന്നതിനാൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ നാട്ടുകാർക്ക്‌ കാണിച്ചു കൊടുത്തതും ഈ മാധ്യമ പ്രവർത്തകരാണു.

  അങ്ങനെ നോക്കുമ്പോൾ രണ്ട്‌ കാലഘട്ടങ്ങളിലെ ഒരേ പോലത്തെ സാഹചര്യത്തിൽ രണ്ട്‌ തരത്തിലുള്ള സമീപനം മാധ്യമ പ്രവർത്തകരിൽ നിന്നുണ്ടാവുന്നു.

  അപ്പോ പിണറായി കടക്ക്‌ പുറത്ത്‌ എന്ന് പറയേണ്ടത്‌ വൈകിയോ എന്ന് ഒരു സംശയം.

  അഴുകിയ,പഴകിയ മാമൂലുകൾ മാറ്റി എടുക്കാൻ കാണിക്കുന്ന ചങ്കുറപ്പ്‌ നമ്മളെ പുതിയ ശിലങ്ങളിലേക്ക്‌ കൈ പിടിച്ചു നടത്തുന്നു.

  ഇനി വി എസ്‌ ന്റെ സന്ദർശ്ശനം പിണറായിയുടെ പ്രവർത്തനവുമായി താരതമ്മ്യം ചെയ്യുകയാണെങ്കിൽ ഒന്നുറപ്പിക്കാം

  വി എസ്‌ അല്ല പിണറായി ആണു ശരി എന്ന് കാലം തെളിയിക്കാറുള്ളത്‌ പോലെ ഇതും തെപ്പിയും

 4. ഒരു ദുരന്ത സ്‌ഥലത്തു ആദ്യം ചെയ്യേണ്ടത് ആ കെടുത്തി വ്യാപകം ആവാതെ നോക്കുകയും , കാര്യങ്ങളെ ഏകോപിപ്പിച്ചു എത്രയും പെട്ടന്നുള്ള പ്രതിവിധി കണ്ടെത്തുകയും അത് പ്രാവർത്തികം ആക്കുകയും ആണ് ആ രീതിയിൽ പിണറായി ചെയ്തത് ആണ് ശരി അത് ന്യായികരിക്കാൻ വേണ്ടി അല്ലെ എന്നാണെങ്കിൽ അങ്ങിനെ. ഇവിടെ ഉമ്മൻ ചാണ്ടിക്കും vs നും ഉള്ള ഒരു ആനുകൂല്യം ഉണ്ട് നന്നായി മാധ്യമങ്ങളെ കയ്യിൽ എടുക്കാനുള്ള മിടുക്ക് അതിൽ ഉമ്മൻ ചാണ്ടി എന്നുള്ള നേതാവിന്റെ പിറവി തന്നെ മനോരമ പോലുള്ള ഫാബ്രിക്കേഷൻ ആണ് vs നുള്ളത് മാധ്യമങ്ങൾ ഏറെ പ്രകീർത്തിച്ചാൽ ആ പാർട്ടിയിൽ ഉണ്ടാക്കാൻ ഉണ്ടാവുന്ന വിള്ളൽ ആ രീതിയിൽ ആണ് ഇന്ന് vs ന് കിട്ടുന്ന മൈലേജ് പിന്നെ ഈ പ്രായത്തിലുള്ള ഇടപെടൽ ഒക്കെ കാരണം ആണ് . അത് ശരി ആണെന്നുള്ളതിനു തെളിവ് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ഉള്ള പരിഗണനയും ഇപ്പോൾ കിട്ടുന്ന മാധ്യമ പരിഗണനയും തന്നെ. പിന്നെ മോബ് സൈക്കോളജി മുതലെടുക്കാനുള്ള രണ്ടു പേരുടെയും.മികവും. ഇവർ രണ്ട് പേരിൽ നിന്നും മാധ്യമ തലോടലനിന് താല്പര്യം കാണിക്കാത്ത പിണറായി പ്രകൃതവും. ഇതൊക്കെ ആണെങ്കിലും അവസാനം പിണറായിയുടെ നിലപാടുകൾക്ക് ഇവരൊക്കെ കയ്യടിക്കേണ്ടി വരാറുണ്ട് എന്നും അത് ശരി ആയിരുന്നു എന്നും മനസ്സില്ലാ മനസ്സോടെ സമ്മതിക്കേണ്ടി വരാറുണ്ട് എന്നുമുള്ളതാണ് പിണറായിയുടെ വിജയം അത് പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ ആയപ്പോളും മുഖ്യമന്ത്രി ആയിരുന്നപ്പോളും അതെ.

 5. ജനമനസറിഞ്ഞ് ജനങ്ങളുടെയടുത്ത് അവരിലൊരാളായി അവർക്കുവേണ്ടി അതായത് സാദാരണക്കാർക്കുവേണ്ടി ഏതുതരത്തിലുള്ള കുത്തകകൾക്കെതിരെയും എന്നുമുണ്ടായിരുന്നു ഇ യഥാർത്ഥ ജനനായകൻ

COMMENT