കുട്ടികളെന്നു വെച്ചാല്‍ സുരേഷ് ഗോപിക്ക് ജീവനാണെന്ന് കേട്ടിട്ടുണ്ട്.
വീടു നിറച്ച് കുട്ടികള്‍ വേണമെന്ന ആഗ്രഹം അദ്ദേഹം തന്നെ പലപ്പോഴും പങ്കിട്ടിട്ടുമുണ്ട്.
ആ സ്‌നേഹം ഇന്ന് ശരിക്കും ബോദ്ധ്യപ്പെട്ടു.

ഒരാവശ്യത്തിന് സുരേഷ് ഗോപിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ണനും ഒപ്പമുണ്ടായിരുന്നു.
താരം എത്താന്‍ വൈകിയതിനാല്‍ ഞങ്ങള്‍ കാത്തിരുന്നു.
യാത്ര കഴിഞ്ഞെത്തിയ ഉടനെ സുരേഷ് ഗോപി നേരെ എത്തിയത് ഞങ്ങള്‍ക്കു മുന്നില്‍.

കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അദ്ദേഹം കണ്ണനെ ശ്രദ്ധിച്ചത്.
അതോടെ അവനെ കളിപ്പിക്കുന്നതിലായി ശ്രദ്ധ.
പതിയെ കണ്ണനെ അദ്ദേഹം കൈയിലെടുത്തു.
പിന്നെ കുറച്ചു നേരം അവര്‍ ഇരുവരും മാത്രമുള്ള ലോകം!!
ഞങ്ങള്‍ അടുത്തുണ്ടെന്ന കാര്യം പോലും സുരേഷ് ഗോപി മറന്നുവെന്നു തോന്നി.

ഓര്‍മ്മയുണ്ടോ ഈ മുഖം..?!
സുരേഷ് ഗോപി മാമന്റെ ചോദ്യം കണ്ണനോട്..
അവന്‍ മറുപടി നിറഞ്ഞ ചിരിയിലൊതുക്കി.

ഒരു മുത്തം വാങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ മാമന്‍ പരമാവധി ശ്രമിച്ചുവെങ്കിലും നമ്മുടെ കൊച്ചു മെഗാ സ്റ്റാര്‍ വഴങ്ങിയില്ല കേട്ടോ…

FOLLOW