• 89
  • 32
  •  
  • 18
  •  
  •  
  •  
    139
    Shares

order 1 a

സ.ഉ. (ആര്‍.ടി.) നം.3716/2016/പൊഭവ
നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി ‘മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍’ തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിച്ചും അഡ്വ.എം.കെ.ദാമോദരനെ മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറായി നിയമിച്ചും ഉത്തരവാകുന്നു. അദ്ദേഹത്തിന് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹം സേവനമനുഷ്ഠിക്കുന്നത് പ്രതിഫലം കൂടാതെയായിരിക്കും.

Order 2 a

സ.ഉ. (ആര്‍.ടി.) നം.3715/2016/പൊഭവ
മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി ‘മുഖ്യമന്ത്രിയുടെ മീഡിയ അഡൈ്വസര്‍’ തസ്തിക കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിച്ചും ശ്രീ.ജോണ്‍ ബ്രിട്ടാസിനെ മുഖ്യമന്ത്രിയുടെ മീഡിയ അഡൈ്വസറായി നിയമിച്ചും ഉത്തരവാകുന്നു. അദ്ദേഹത്തിന് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കുന്നതാണ്. അദ്ദേഹം സേവനമനുഷ്ഠിക്കുന്നത് പ്രതിഫലം കൂടാതെയായിരിക്കും.

പുതിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണം എങ്ങനെയുണ്ട്? നല്ല പാല്‍പ്പായസം പോലുണ്ട്. പക്ഷേ, അതില്‍ ഒരു തുള്ളി പാഷാണം കലര്‍ന്നുപോയി. തീരെ ചെറിയ തുള്ളി!! പാഷാണം ആരെന്നും എന്തെന്നും പറയേണ്ടതില്ലല്ലോ! സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉള്ള ചിലര്‍ ഉപദേശക വേഷത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാധ്യമ ഉപദേഷ്ടാവിനെ തല്‍ക്കാലം വിടാം. പ്രത്യക്ഷത്തില്‍ ദോഷമൊന്നും ഇതുവരെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല എന്നു തോന്നുന്നു. എന്നാല്‍ നിയമോപദേഷ്ടാവ് അങ്ങനെയാണോ? അദ്ദേഹം കോടതിയില്‍ ഹാജരാവുന്നതു മുഴുവന്‍ സര്‍ക്കാരിനെ എതിര്‍ക്കാനായിട്ടാണെന്നു തോന്നുന്നു.

ഉപദേശി വക്കീലിന്റെ സേവനങ്ങള്‍ ഇതാ ഇവിടെവരെ..
1. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് അനുകൂലം.
2. ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് അനുകൂലം.
3. കശുവണ്ടി കോര്‍പ്പറേഷന്‍ തട്ടിപ്പില്‍ ആര്‍.ചന്ദ്രശേഖരന് അനുകൂലം.
4. പരിസ്ഥിതി കേസില്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലം.
ഇത്രയും കാലം ഇല്ലാതിരുന്ന കേസുകളൊക്കെ പെട്ടെന്ന് ദാമോദരന്‍ വക്കീലിന്റേതായി കോടതികളില്‍ പെട്ടെന്ന് വന്നു തുടങ്ങിയത് എങ്ങനെയാണ്?

‘എം.കെ.ദാമോദരന്‍ കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. കക്ഷികളുടെ ആവശ്യാനുസരണം വക്കാലത്തെടുക്കാതെ തന്നെ കോടതിയില്‍ ഹാജരായി വാദം നടത്താന്‍ അധികാരമുള്ള സീനിയര്‍ പദവി അഡ്വക്കറ്റ് ആക്ട് അനുസരിച്ചുള്ളതാണ്. അതു സുപ്രീം കോടതിയോ ഹൈക്കോടതിയോ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നല്‍കുന്നതാണ്. ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായത്, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയവും പാരമ്പര്യവും നിയമ കാര്യങ്ങളിലെ ജ്ഞാനവും കണക്കിലെടുത്താണ്. നിയമോപദേഷ്ടാവ് എന്നാല്‍, മുഖ്യമന്ത്രിയെ ഏതു കാര്യത്തിനും വിളിച്ചു ഉപദേശം നല്‍കുന്ന ആള്‍ അല്ല. മറിച്ച്, മുഖ്യമന്ത്രിക്ക് ഏതെങ്കിലും വിഷയത്തില്‍ നിയമോപദേശം ആവശ്യമുണ്ടെങ്കില്‍ , ആ വിഷയത്തില്‍ ഔപചാരികമായി ഉപദേശം നല്കുന്നയാളാണ്. ഒരുപദേശവും വേണ്ടെങ്കില്‍ അതങ്ങനെ കിടക്കും. ദാമോദരന്‍ മറ്റേതെങ്കിലും കേസ് ഏറ്റെടുക്കുന്നതിന് നിയമപരമായോ സാങ്കേതികമായോ തടസ്സമല്ല ആലങ്കാരികമായ ഉപദേഷ്ടാവ് സ്ഥാനം’ -ദാമോദരനെതിരെ വന്ന ആക്ഷേപങ്ങള്‍ക്ക് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം.മനോജ് ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണം.

MKDamodaran

അങ്ങനെ ദാമോദരന്‍ വക്കീലിനു വേണ്ടി മനോജ് വക്കീല്‍ ഇറങ്ങി ആത്മാര്‍ത്ഥമായി വാദിക്കുന്നുണ്ട്. വാദത്തിന് അല്പം ബലവുമുണ്ട്. പക്ഷേ, ഒരു സംശയം മാത്രം ബാക്കി. ഇപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാരാണെന്നും ഉമ്മന്‍ ചാണ്ടിയാണ് മുഖ്യമന്ത്രിയെന്നും എം.കെ.ദാമോദരന്‍ അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവാണെന്നും കരുതുക. അത്തരമൊരു സാഹചര്യത്തില്‍ ദാമോദരന്‍ വക്കീല്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ നിലപാട് സ്വീകരിച്ചാല്‍ അത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമാണ് എന്നായിരിക്കുമോ സി.പി.എമ്മിന്റെ നിലപാട്? ചോദ്യം സാങ്കല്പികമാണ് എന്നായിരിക്കും മറുപടി. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്ന മറുചോദ്യവും വന്നേക്കാം. യു.ഡി.എഫ്. ചെയ്യുമെന്നുറപ്പുള്ള ചില കാര്യങ്ങള്‍ ചെയ്യില്ല എന്നതിനാലാണല്ലോ എല്‍.ഡി.എഫ്. എന്ന പേരില്‍ വേറൊരു മുന്നണിയായി നില്‍ക്കുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെയാണെങ്കില്‍ പിന്നെന്തിനാ ഈ തിരഞ്ഞെടുപ്പും ഭരണമാറ്റവുമൊക്കെ?

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ ഓൺലൈൻ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW

  • 89
  • 32
  •  
  • 18
  •  
  •  
  •  
    139
    Shares
  •  
    139
    Shares
  • 89
  • 32
  •  
  • 18
  •  
  •  
COMMENT