കൂട്ടുകാര്‍

Friendship is my weakest point. So I am the strongest person in the world.

Friendship is not about people who are true to my face. Its about people who remain true behind my back.

I will never explain myself to my friends. My friends don’t need that explaination. And my enemies don’t believe that explaination.

എനിക്കു ധാരാളം കൂട്ടുകാരുണ്ട്.
കൂട്ടുകാരാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്.

പക്ഷേ, എന്റെ കൂട്ടുകാരില്‍ ചിലര്‍ ഇപ്പോള്‍ വെറും ഹിന്ദുവാകുന്നു.
വെറും ക്രിസ്ത്യാനിയാകുന്നു.
വെറും മുസ്ലിമാകുന്നു.
അതോടെ എന്റെ കൂട്ടിനു പുറത്താവുന്നു.
സമ്പന്നനായ ഞാന്‍ ദരിദ്രനായി മാറിക്കൊണ്ടിരിക്കുന്നു.
കാരണം, എന്റെ കൂട്ട് മനുഷ്യരുമായി മാത്രമാണ്.

friends

ഹിന്ദുവിനോടും ക്രിസ്ത്യാനിയോടും മുസ്ലിമിനോടും എനിക്ക് എതിര്‍പ്പില്ല.
മറ്റെല്ലാവരെയും വെറുക്കുന്ന ഹിന്ദു യഥാര്‍ത്ഥ ഹിന്ദുവല്ല.
മറ്റെല്ലാവരെയും വെറുക്കുന്ന ക്രിസ്ത്യാനി യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല.
മറ്റെല്ലാവരെയും വെറുക്കുന്ന മുസ്ലിം യഥാര്‍ത്ഥ മുസ്ലിമല്ല.

വെറുപ്പ് പുതിയ മതമാകുന്നു.
ഞാന്‍ വെറുപ്പിനെ വെറുക്കുന്നു.
വെറുക്കുന്നവരെ വെറുക്കുന്നു.

ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമോ കഴിവുകൊണ്ടോ അല്ല ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ ആകുന്നത്.
ഏതു കുടുംബത്തില്‍ ജനിക്കുന്നുവോ ആ കുടുംബത്തിന്റെ വിശ്വാസം പിന്തുടരുന്നു.
ഹിന്ദു കുടുംബത്തില്‍ ജനിച്ച എന്നെ അച്ഛനും അമ്മയും പഠിപ്പിച്ച ആചാരങ്ങള്‍ പിന്തുടരുന്നതിനാല്‍ ഞാന്‍ ഹിന്ദുവായി.
ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചിരുന്നെങ്കില്‍ ഞാന്‍ ക്രിസ്ത്യാനി ആകുമായിരുന്നു.
മുസ്ലിം കുടുംബത്തില്‍ ജനിച്ചുവെങ്കില്‍ ഞാന്‍ മുസ്ലിം ആകുമായിരുന്നു.
ഇതു മനസ്സിലാക്കാതെ ചിലര്‍ വെറുപ്പിനെ പുണരുന്നു.

ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഞാന്‍ പങ്കുചേരാറുണ്ട്.
കാരണം ആ ആഘോഷങ്ങളില്‍ എന്റൊപ്പം ഉണ്ടായിരുന്നത് മനുഷ്യരാണ്.
ഇപ്പോള്‍ ചിലരെങ്കിലും അതു മാറ്റാന്‍ ശ്രമിക്കുന്നു.
ഹിന്ദുവായ ഞാന്‍ ഹിന്ദുക്കള്‍ക്കു പോലും അന്യനാകുന്നു!

കൂട്ടുകാരുടെ തെറ്റുകള്‍ തിരുത്താം.
തെറ്റ് അവര്‍ക്ക് ബോദ്ധ്യപ്പെടണം.
ഇക്കാര്യത്തില്‍ തെറ്റ് ബോദ്ധ്യപ്പെടില്ല.
വെറുപ്പിന്റെ ശക്തി അത്ര വലുതാണ്.

വളരെ വേദനയോടെയാണ് ഇതു കുറിക്കുന്നത്.
എന്റെ കൂട്ടുകാര്‍ മാറുകയാണ്.
നിങ്ങള്‍ നേരത്തേ ഇങ്ങനെ ആയിരുന്നില്ല.
എല്ലാവരെയും സ്‌നേഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു.
ഇപ്പോള്‍ വെറുപ്പിന്റെ മതം എല്ലാം തച്ചുതകര്‍ക്കുന്നു.

ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് എന്റെ കൂട്ടുകാരിലാര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ ഞാന്‍ എതിര്‍ക്കില്ല.
അതെ, ഇതു നിന്നെ ഉദ്ദേശിച്ചു തന്നെയാണ്.
നിന്റെ തോന്നല്‍ തന്നെയാണ് അതിനു തെളിവ്.

Friends, I will never let you feel lonely.
I will disturb you all the time.
But for that you have to be my friend!
A REAL FRIEND!!

Print Friendly

STORY TRACKER

അവകാശമില്ലാത്തവര്‍... മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും അവകാശമുണ്ടോ? പത്രസ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോഴും എന്ത് അവകാശമാണ് മാധ്യമപ്രവര്‍ത്തകര്‍ക...
സമാന്തരം!!! ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാ...
150 ദിവസങ്ങള്‍ സ്വപ്‌നമല്ല, സത്യമാണെന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട് പലര്‍ക്കും. വിമലും അങ്ങനെയാണോ? ഇടയ്ക്കിടക്ക് തന്റെ കൈയില്‍ നുള്ളുന്നുണ്ട്. എന്നോടും മോഹനോട...
ഒരു പറ്റുതീര്‍ക്കല്‍ കഥ... 'ഓടരുതമ്മാവാ ആളറിയാം' എന്നൊരു സിനിമ. 1984ല്‍ ഇറങ്ങിയത്. അതില്‍ മൂന്നു യുവ കഥാപാത്രങ്ങളുണ്ട്. മുകേഷ് അവതരിപ്പിച്ച ഗോപന്‍, ജഗദീഷ് അവതരിപ്പിച്ച കോര, ശ്രീ...
Advertisements

Content Protection by DMCA.com

9847062789@upi

 

COMMENT