• 4.3K
  • 39
  •  
  • 34
  •  
  •  
  •  
    4.3K
    Shares

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഏകദേശം 2.30 ലക്ഷം കുട്ടികള്‍ക്ക് പുത്തനുടുപ്പിന്റെ ആഹ്ലാദം, അച്ഛനമ്മമാര്‍ക്ക് ബാദ്ധ്യതയേതുമില്ലാതെ. അവര്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണി നെയ്തുണ്ടാക്കിയ കൈത്തറി തൊഴിലാളികള്‍ക്ക് പട്ടിണി മാറിയതിന്റെ ആഹ്ലാദം. അങ്ങനെ പട്ടിണി മാറ്റിയ പുത്തനുടുപ്പിന്റെ നറുമണം പടരുന്നു. ചിലതൊക്കെ ശരിയാവുന്നുണ്ട്!!!

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം ബജറ്റിലാണ് സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഈ വിഭാഗത്തിലെ 25 ലക്ഷത്തോളം കുട്ടികള്‍ക്ക് വിതരണത്തിനായി 1.30 കോടി മീറ്റര്‍ കേരളത്തിലെ കൈത്തറി മേഖലയില്‍ നിന്ന് നെയ്‌തെടുക്കാന്‍ പദ്ധതി തയ്യാറായി. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ 2.30 ലക്ഷം കുട്ടികള്‍ക്ക് വേണ്ട 9.30 ലക്ഷം മീറ്റര്‍ തുണി ഈ വര്‍ഷം നെയ്തുണ്ടാക്കിയത്.

കേരളത്തില്‍ പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും കൈത്തറി സഹകരണ സംഘങ്ങളുണ്ട്. ഈ സംഘങ്ങളിലെല്ലാം കൂടി 2,856 തറികള്‍ ഉണ്ടെന്നാണ് ആദ്യം കണക്കുകൂട്ടിയത്. ഇവയെ പദ്ധതിക്കു കീഴില്‍ സംയോജിപ്പിക്കുക എന്നത് വലിയ ജോലിയായിരുന്നു. എന്നാല്‍, പദ്ധതിക്കു കീഴില്‍ പണി തുടങ്ങിയപ്പോള്‍ തറികളുടെ എണ്ണം 2,929 ആയി വര്‍ദ്ധിച്ചു! തിരുവനന്തപുരം -693, കൊല്ലം -220, ആലപ്പുഴ -14, കോട്ടയം -40, ഇടുക്കി -30, എറണാകുളം -121, തൃശ്ശൂര്‍ 82, പാലക്കാട് -71, മലപ്പുറം -9, കോഴിക്കോട് -376, വയനാട് -6, കണ്ണൂര്‍ -823, കാസര്‍കോട് -70, ഹാന്‍വീവിനു കീഴില്‍ 374 എന്നിങ്ങനെയായിരുന്നു ഒടുവില്‍ ലഭ്യമായ തറികളുടെ എണ്ണം.

നെയ്ത്തിനാവശ്യമായ നൂല്‍ ലഭ്യമാക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. നൂല്‍ വാങ്ങാന്‍ മാത്രം ചെലവായത് 6.03 കോടി രൂപ. 2/30 കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 84,622 കിലോയ്ക്ക് 1.69 കോടി രൂപയും 20 എസ് കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 96,805 കിലോയ്ക്ക് 2.42 കോടി രൂപയും 2/60 എസ് കൗണ്ട് പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ 1,01,248 കിലോയ്ക്ക് 1.92 കോടി രൂപയും വില വന്നു. കണ്ണൂരിലെ ദേശീയ കൈത്തറി വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ദര്‍ഘാസ് മുഖേനയായിരുന്നു നൂല്‍ സംഭരണം. കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, കേരള സംസ്ഥാന ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍, കോമളപുരം സ്പിന്നിങ് മില്‍, നാഷണല്‍ ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ എന്നിവ കേരളത്തിനുള്ളില്‍ നൂല്‍ നല്‍കി. തികയാതെ വന്നത് തമിഴ്‌നാട്ടിലെ പ്രശസ്ത മില്ലുകളായ വിശ്വഭാരതി, ഭൈരവ, മാര്‍ട്ടിന്‍ എന്നിവയില്‍ നിന്നെത്തിച്ചു.

2017 ജനുവരിയില്‍ 2,929 തറികളില്‍ നെയ്ത്തു തുടങ്ങി. അതിനു മുമ്പ് പദ്ധതിയിലെ തറികള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഓരോ തറിക്കും 4,000 രൂപ വീതം അനുവദിച്ചിരുന്നു. 44 ഇഞ്ച് വീതിയില്‍ ഷര്‍ട്ടിങ്ങിനുള്ള 8,57,388 മീറ്ററും 58 ഇഞ്ച് വീതിയില്‍ സൂട്ടിങ്ങിനുള്ള 1,94,976 മീറ്ററും അടക്കം 10,52,364 മീറ്റര്‍ തുണി ഇതിനകം നെയ്തുണ്ടാക്കിക്കഴിഞ്ഞു. ഒരു ദിവസം ഒരു തൊഴിലാളി പരമാവധി 5 മീറ്റര്‍ തുണിയാണ് നെയ്തുണ്ടാക്കുക. അങ്ങനെ ഇതിനകം കൈത്തറി മേഖലയില്‍ 2 ലക്ഷം തൊഴില്‍ ദിനങ്ങള്‍. ഒരു തറിയില്‍ 71 ദിവസം തൊഴില്‍!! ഓരോ തൊഴിലാളിക്കും 100-150 രൂപ കൂലി ലഭിച്ചിരുന്ന മുന്‍കാല അവസ്ഥ മാറിയിരിക്കുന്നു. ഇന്ന് ശരാശരി 400-600 രൂപ കൂലി ലഭിക്കുന്ന സ്ഥിതി.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ കുട്ടികള്‍ക്ക് നല്‍കാനുള്ള യൂണിഫോം തിരുവനന്തപുരം ഹാന്റെക്‌സിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ കുട്ടികള്‍ക്കുള്ള തുണി കണ്ണൂര്‍ ഹാന്‍വീവില്‍ സൂക്ഷിച്ചിരിക്കുന്നു. സര്‍ക്കാര്‍ നേരിട്ട് നൂലും കൂലിയും നല്‍കി നെയ്ത്തുകാരെ സംരക്ഷിക്കുന്ന അവസ്ഥ. അടുത്ത വര്‍ഷത്തേക്കുള്ള ഉത്പാദനം തുടരുന്നു. നെയ്ത്തുകാരുടെ അടുപ്പിലെ പുക സര്‍ക്കാര്‍ സ്‌കൂളുകളിലെ കുരുന്നുകളുടെ മുഖത്തെ പുഞ്ചിരിയാവട്ടെ!! നടപ്പാകാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുന്ന വന്‍കിട പദ്ധതികളെക്കാള്‍ വലിയ വികസനം സാധാരണക്കാരുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന ഇത്തരം നടപടികള്‍ തന്നെയാണ്.

MORE READ

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍!!... പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിന...
ബജറ്റ് ചോര്‍ച്ചയിലെ എംബാര്‍ഗോ ചിന്തകള്‍... 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ ബജറ്റ് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിച്ചു. ബജറ്റിലെ ഗുണദോഷ ഫല...
മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം... ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്...
മലക്കം മറിഞ്ഞ മന്ത്രി!!... മൂന്നാറില്‍ കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ അവിടെ നിന്ന് ഒഴിപ്പിച്ചു. 'നമുക...
വിഷുക്കൈനീട്ടമായി സ്‌കാനിയ വരുന്നു... ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ്? നമ്മള്‍ പുറത്തുകൊണ്ടുവന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജനോപകാരപ്രദമായ നടപട...
മെഡലിനായി ഇത്ര ക്ലേശിച്ചിട്ടുണ്ടാവില്ല... ദേശീയ ഗെയിംസില്‍ മെഡല്‍ നേടാന്‍ സജന്‍ പ്രകാശും എലിസബത്ത് സൂസന്‍ കോശിയും ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. മെഡലിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സമ്...
BOTH ARE MATHEMATICS!!! പിണറായി വിജയന്‍ മന്ത്രിസഭയിലെ കരുത്തനാണ് ഇ.പി.ജയരാജന്‍. തന്ത്രപ്രധാനമായ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന രണ്ടാമന്‍. പക്ഷേ, അദ്ദേഹത്തെ പ്രസിദ്ധനാക്കി...

  • 4.3K
  • 39
  •  
  • 34
  •  
  •  
  •  
    4.3K
    Shares
  •  
    4.3K
    Shares
  • 4.3K
  • 39
  •  
  • 34
  •  
  •  

1 COMMENT

  1. ഇടത് സർക്കാരിന് അഭിവാദ്യങ്ങൾ ജനകീയ സർക്കാറിന് അഭിനന്ദനങ്ങൾ

COMMENT