സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ശമ്പളത്തില്‍ 6 ദിവസത്തേതു വീതം പിന്നീടു നല്‍കാനായി മാറ്റിവെയ്ക്കും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതായത് മൊത്തം 30 ദിവസത്തെ കൂലി മാറ്റിവെയ്ക്കാനാണ് മന്ത്രിസഭ തീരുമാനം. അതിനെതിരെയാണ് കത്തിക്കല്‍ പ്രതിഷേധം!

ഈ 5 മാസങ്ങളിലും കൂടി ആകെ മൊത്തം ടോട്ടല്‍ 36 അവധികള്‍ ഉണ്ടെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതാണ് ആ പട്ടിക.

ഏപ്രില്‍ 5 ഞായറാഴ്ച / ഓശാന ഞായര്‍
ഏപ്രില്‍ 9 പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 10 ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 11 രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12 ഞായറാഴ്ച / ഈസ്റ്റര്‍
ഏപ്രില്‍ 14 വിഷു
ഏപ്രില്‍ 19 ഞായറാഴ്ച
ഏപ്രില്‍ 26 ഞായറാഴ്ച

മെയ് 1 മെയ് ദിനം
മെയ് 3 ഞായറാഴ്ച
മെയ് 9 രണ്ടാം ശനിയാഴ്ച
മെയ് 10 ഞായറാഴ്ച
മെയ് 17 ഞായറാഴ്ച
മെയ് 24 ഞായറാഴ്ച

ജൂൺ 7 ഞായറാഴ്ച
ജൂൺ 13 രണ്ടാം ശനിയാഴ്ച
ജൂൺ 14 ഞായറാഴ്ച
ജൂൺ 2l ഞായറാഴ്ച
ജൂൺ 28 ഞായറാഴ്ച

ജൂലൈ 5 ഞായറാഴ്ച
ജൂലൈ 11 രണ്ടാം ശനിയാഴ്ച
ജൂലൈ 12 ഞായറാഴ്ച
ജൂലൈ 19 ഞായറാഴ്ച
ജൂലൈ 20 കര്‍ക്കടകവാവ്
ജൂലൈ 26 ഞായറാഴ്ച
ജൂലൈ 3l ബക്രീദ്

ഓഗസ്റ്റ് 2 ഞായറാഴ്ച
ഓഗസ്റ്റ് 8 രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 9 ഞായറാഴ്ച
ഓഗസ്റ്റ് 15 സ്വാതന്ത്യദിനം
ഓഗസ്റ്റ് 16 ഞായറാഴ്ച
ഓഗസ്റ്റ് 23 ഞായറാഴ്ച
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി
ഓഗസ്റ്റ് 29 മുഹറം
ഓഗസ്റ്റ് 30 ഞായറാഴ്ച / ഒന്നാം ഓണം
ഓഗസ്റ്റ് 31 തിരുവോണം

ഏപ്രിലില്‍ 8 അവധികള്‍
മെയില്‍ 6 അവധികള്‍
ജൂണില്‍ 5 അവധികള്‍
ജൂലൈയില്‍ 7 അവധികള്‍
ഓഗസ്റ്റില്‍ 10 അവധികള്‍

ഇതിനു പുറമെ ലോക്ക്ഡൗണിന്റെ പേരില്‍ ഒരുമാസത്തോളം അവധി വേറെ.
അതു കൂട്ടാതിരുന്നാലും നേരത്തേ പ്രഖ്യാപിക്കപ്പെട്ട 36 അവധി ദിനങ്ങളില്‍ വീട്ടിലിരിക്കാന്‍ തരുന്ന ശമ്പളത്തില്‍ 30 ദിവസത്തേത് പിന്നീട് തരാമെന്നാണ് പറയുന്നത്.
തരില്ല എന്നല്ല, നീട്ടിവെയ്ക്കുന്നു എന്ന്.
30 ദിവസത്തേത് നീട്ടിവെയ്ക്കുന്നത് ഒറ്റയടിക്കല്ല, 5 തുല്യ ഗഡുക്കളായാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥിരവരുമാനത്തിന്റെ സുരക്ഷയുണ്ട്.
ഒരു ദിവസം ജോലിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ അന്നു പട്ടിണിയാവുന്നവരാണ് ഇന്നാട്ടില്‍ ഭൂരിപക്ഷവും എന്നോര്‍ക്കുക.
ഈ അത്താഴപ്പട്ടിണിക്കാരെക്കൂടി ചേര്‍ത്തുപിടിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്നത്.

നാട് വലിയൊരു പ്രതിസന്ധിയെ നേരിടുന്നു.
ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കാതെ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ.
അപ്പോഴും കൊടുക്കണം എന്നു പറയുന്നില്ല, വാങ്ങുന്നത് നീട്ടിവെയ്ക്കണം എന്നേയുള്ളൂ.

ഇതൊരു അഭ്യര്‍ത്ഥനയാണ്.
ഈ നാടിനെയും നാട്ടുകാരെയും ദയവായി പിന്നില്‍ നിന്നു കുത്തരുത്.

 


പിന്‍കുറിപ്പ്: മനസ്സില്‍ തോന്നിയത് പറഞ്ഞതിന്റെ പേരില്‍ സംഘടനയുടെ കൊടിയുമേന്തി എന്നെ കത്തിക്കാനൊന്നും ദയവായി വരരുതേ. ഞാന്‍ പാവാണേ…

FOLLOW
 •  
  762
  Shares
 • 712
 • 24
 •  
 • 26
 •  
 •