28 C
Trivandrum
Tuesday, August 11, 2020
ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല. വാട്ട്സാപ്പ് സര്‍വ്വകലാശാല വഴി പല തരത്തിലുള്ള കള്ളങ്ങള്‍ നമുക്കു മുന്നിലെത്തിക്കൊണ്ടേയിരിക്കുന്നു. ആ കള്ളങ്ങള്‍ പലരും വിശ്വസിക്കുകയും ചെയ്യുന്നു. ജാതി, മതം, രാഷ്ട്രം, വ്യക്തി, പദ്ധതി, ഇതിഹാസം എന്നിങ്ങനെ...
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ... അദ്ദേഹം മരിച്ചിട്ട് 40 വർഷമായി... എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ... 81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ... ആ നടന് എന്തോ പ്രത്യേകതയില്ലേ???പുതിയ തലമുറയ്ക്ക് ജയനെ പരിചയം മിമിക്രിക്കാരുടെ ട്രോളുകളിലൂടെയാണ്. ആ ട്രോളുകൾ ഹിറ്റായത് എന്തുകൊണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രോളാൻ മാത്രം മേന്മ ജയനുണ്ടായിരുന്നു എന്നതു തന്നെയാണ് കാരണം. ജയന്റെ...
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഇത്തരത്തിൽ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നതെങ്കിലും പിന്നീട് നേരിട്ടുള്ള ആരോപണങ്ങളിലേക്ക് പ്രതിപക്ഷ നേതാവ് കടക്കുന്നുണ്ട്.പി.എസ്.സി, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്...
എന്താണ് ബ്രേക്കിങ് ന്യൂസ്? ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്. എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയിച്ച് വാർത്ത നൽകും. ഇത് സാധാരണ നടപ്പുവശം.എന്നാൽ ചിലപ്പോഴൊക്കെ ഡെസ്കിൽ നിന്ന് റിപ്പോർട്ടറിലേക്ക് ബ്രേക്കിങ് ന്യൂസ് സഞ്ചരിക്കാറുണ്ട്. മറ്റേതെങ്കിലും ചാനൽ കൊടുക്കുന്ന ബ്രേക്കിങ് ന്യൂസ് അത്രമാത്രം പ്രാധാന്യമുള്ളതാണെങ്കിൽ അതു...
മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കഥാപാത്രം അഡ്വ.അനിയൻ കുരുവിള കോടതിയിൽ കേസ് തെളിയിക്കുന്നത് ഒരു ഫോട്ടോ വെച്ചാണ്. സൂര്യന്റെ നിഴൽ പതിക്കുന്നത് അടിസ്ഥാനമാക്കി ഒരു ഫോട്ടോ...
Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്കിലും ആ ഡിക്ഷണറി ഒന്നു നോക്കാമായിരുന്നു. ഗൂഗിൾ ചെയ്താൽ മതി.camouflage /ˈkaməflɑːʒ/...
മലയാള മനോരമ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഇനി അവകാശപ്പെടരുത്. നിങ്ങളുടേത് രാഷ്ട്രീയപ്രവർത്തനമാണ്. നിങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്.പൂന്തുറയിൽ കഴിഞ്ഞ ദിവസം ഒരു പ്രതിഷേധമുണ്ടായി. അത് ചിലർ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കി വിട്ടതാണെന്ന് പിന്നീട് കണ്ടെത്തി. കലാപം ലക്ഷ്യമിട്ട് ഒരു യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയ ഇടപെടലിന്റെ തെളിവുകൾ പിന്നീട് പുറത്തുവരികയും ചെയ്തു. പ്രക്ഷോഭകരിൽ...
PHACSIN