വി.എസ്.അച്യുതാനന്ദന്റെ പുതിയ ഇ-മെയില്‍ വിലാസം.
അല്പം മുമ്പ് ഈ വിലാസത്തില്‍ നിന്നു സന്ദേശം വന്നു.
പാലക്കാട്ടെ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന് കൊടുത്ത കത്തിന്റെ വിശദാംശങ്ങളാണ് സന്ദേശത്തില്‍.
ഇന്നു മുതല്‍ വി.എസ്സിന്റെ സന്ദേശങ്ങള്‍ ഈ മെയിലില്‍ നിന്നാണ് വരികയെന്ന അറിയിപ്പുമുണ്ട്.
എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ മുറി.
പേരിനൊപ്പം എം.എല്‍.എ. എന്ന അനുബന്ധമുള്ള ഇ-മെയില്‍.
ഇതൊക്കെ ചില സൂചകങ്ങളാണ്.
വ്യക്തമായ സന്ദേശമാണ്.
സംഭവിക്കുന്നതെല്ലാം നല്ലതിന്!!
സംഭവിക്കാനിരിക്കുന്നതും നല്ലതിന്!!!