കാള പെറ്റപ്പോള്‍ കയറെടുത്തു!!!

 • 4
 • 2
 •  
 • 2
 •  
 • 1
 •  
  9
  Shares


കുറച്ചുകാലം മുമ്പ് വരെ എനിക്കൊപ്പം ജോലി ചെയ്തിരുന്ന ഒരു യുവസുഹൃത്ത് ഇന്നെനിക്ക് ചില ഉപദേശങ്ങള്‍ തന്നു. ആകെ പകച്ചു പോയി. കൈരളി ഓണ്‍ലൈനുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദത്തെപ്പറ്റി ആ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും എന്റെ സൂഹൃത്തുമായ രാജീവ് ഇടപ്പാള്‍ ഇട്ട പോസ്റ്റിനുള്ള മറുപടിയായിരുന്നു യുവാവിന്റെ പ്രകോപനത്തിനു കാരണം. രാജീവിന് പ്രകോപനമുണ്ടായില്ലെന്നത് വേറെ കാര്യം.

ശ്യാംലാലേട്ടാ.. ഇത്തരം വാര്‍ത്തകള്‍ മാത്രം തെരഞ്ഞു പോകുന്നവരുടെ കണ്ണില്‍ ഇതു മാത്രം തെളിഞ്ഞു വരും. തെളിഞ്ഞു വരുന്ന നല്ല മഷി ഇട്ട് നോക്കൂ. അല്ലെങ്കില്‍ നല്ല വല്ല ജ്യോതിഷികളെയും കണ്ടോളൂ. അതുമല്ലെങ്കില്‍ ഏതെങ്കിലും നേത്രരോഗ വിദഗ്ധനെ കാണുന്നതും ഉചിതമാകും. മറ്റു വെബ്പോര്‍ട്ടലുകളെ അപേക്ഷിച്ച് മൂന്നാര്‍ സമരത്തിന്റെ വാര്‍ത്തകള്‍ വളരെ നല്ല രീതിയില്‍ വളരെ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞെന്ന് ചാരിതാര്‍ത്ഥ്യമുണ്ട്. സണ്ണി ലിയോണിനെ തേടി പോകുന്നവര്‍ ലിസി സണ്ണിയുടെ സമരം കാണാതെ പോകും. അതുറപ്പ്…

ഈ ചിത്രങ്ങള്‍ കൂടി ഒന്നു കണ്ടു നോക്കൂ.

ഈ ഉപദേശത്തോട് എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. കാര്യങ്ങള്‍ വിശദമായിത്തന്നെ പറയാം.

Kairali Vartha എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ഉണ്ട്. അതില്‍ നല്‍കിയിട്ടുള്ള വെബ് വിലാസം www.peopletvonline.com എന്നാണ്. ഇത് ശരിക്കുള്ളതാണോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് ഞാന്‍ ചെയ്തത്. നിങ്ങളുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് അടക്കം ധാരാളം അടുത്ത സുഹൃത്തുക്കള്‍ എനിക്ക് അവിടെയുണ്ട്.

1

കൈരളിയുടെ ഉന്നതപദവിയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്തുമായി ഇപ്പോഴുണ്ടായിട്ടുള്ള വിവാദം ഇന്നലെ ചര്‍ച്ച ചെയ്യാനിടയായി. ധാരാളം വാര്‍ത്തകള്‍ നല്‍കുന്നതിനിടെ എന്റര്‍ടെയ്ന്‍മെന്റ് സെക്ഷനിലെ വാര്‍ത്തകള്‍ മാത്രം എടുത്തുകാട്ടി വിവാദമാക്കുന്നതിനു പിന്നിലെ ഗൂഢാലോചന അദ്ദേഹം ചൂണ്ടിക്കാട്ടി. ഞാന്‍ അതിനോട് പൂര്‍ണ്ണമായി യോജിച്ചു. ‘ചാര്‍മിക്ക് ഒരു ദിവസത്തിന് 25 ലക്ഷം’ തുടങ്ങിയ ദ്വയാര്‍ത്ഥ തലക്കെട്ടുകളോട് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തിയതിനോട് അദ്ദേഹവും യോജിച്ചു.

വിവാദം എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഞങ്ങള്‍ ഒരന്വേഷണം നടത്തി. ഫേസ്ബുക്ക് പേജിലൂടെ വരുന്ന കാര്‍ഡുകളാണ് വിവാദത്തിനാധാരം എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി എന്റെ മൊബൈലില്‍ ഫേസ്ബുക്ക് പരതിയപ്പോള്‍ വന്നതാണ് Kairali Vartha. അതു കണ്ടപ്പോള്‍ അപകടം ബോദ്ധ്യമായി. ഏറ്റവും മുകളില്‍ നില്‍ക്കുന്ന അഞ്ചോ ആറോ വാര്‍ത്തകള്‍ വിവാദമുണ്ടാക്കിയ ഗണത്തിലുള്ളവ. ആ പേജില്‍ അല്ലാത്തതായി ഒരു വാര്‍ത്ത കാണാനായത് സി.പി.ഐ.എമ്മിന്റെ പ്രതിരോധ സമരത്തെക്കുറിച്ചുള്ളതായിരുന്നു. അങ്ങനെ ഞങ്ങളിരുവരും ചേര്‍ന്ന് അപ്പോള്‍ത്തന്നെ എന്റെ മൊബൈലില്‍ സ്‌ക്രീന്‍ഷോട്ട് എടുത്തു.

ഓഫീസിലെ മീറ്റിങ്ങില്‍ ഈ വിവരം ചര്‍ച്ച ചെയ്യാമെന്നും Kairali Vartha എന്ന പേജ് ഔദ്യോഗികമാണോ എന്നു പരിശോധിക്കാമെന്നും എന്റെ സുഹൃത്ത് ഉറപ്പുനല്‍കി. ‘എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് നിന്റെ സുഹൃത്താണല്ലോ, നീ അദ്ദേഹത്തെക്കൂടി വിവരം അറിയിച്ചേക്കൂ’ എന്ന് ആ സുഹൃത്ത് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതു പ്രകാരം ഞാന്‍ രാജീവിനെ അപ്പോള്‍ത്തന്നെ വിളിച്ചു വിവരം പറയുകയും അദ്ദേഹത്തിന് സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞാനത് ചെയ്തതെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ട്.

ആവശ്യമില്ലാത്ത വിവാദം വീണ്ടും ശക്തമാകുന്നു എന്നു കണ്ടപ്പോഴാണ് രാജീവിന്റെ പോസ്റ്റിനു താഴെ മറുപടിയായി ആ സ്‌ക്രീന്‍ഷോട്ടുകള്‍ ഞാന്‍ നല്കിയത്. പോസ്റ്റിട്ടയാളിന് മറുപടി ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സൗകര്യമുണ്ടെന്ന് മനസ്സിലാക്കിയാണ് അവിടെ ഇട്ടത്. എല്ലാവരും കാണണം എന്ന നിലയിലായിരുന്നുവെങ്കില്‍ എന്റെ ടൈംലൈനില്‍ എനിക്കു മാത്രം നിയന്ത്രണാവകാശമുള്ള സ്ഥലത്ത് വിശദമായ കുറിപ്പുമായി ഞാനത് പോസ്റ്റ് ചെയ്യുമായിരുന്നു. ഇപ്പോഴും ആ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ എനിക്കു താല്പര്യമില്ല.

തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാനും ആവശ്യമായ തിരുത്തല്‍ വരുത്താനും രാജീവ് തയ്യാറാവുമെന്ന ഉത്തമബോദ്ധ്യമുള്ളതിനാല്‍ തന്നെയാണ് ഇത്തരമൊരു നടപടിക്ക് ഞാന്‍ മുതിര്‍ന്നത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തില്‍ നിന്നുണ്ടായ ആ വിശ്വാസത്തിന്റെ ഫലം ഇന്ന് ആ പേജില്‍ കാണാം. ഇന്നലെ കണ്ട വിവാദ വാര്‍ത്തകളൊന്നും തന്നെ ആ പേജില്‍ കാണാനില്ല.

2

പിന്നെ ജംഷീര്‍ പറഞ്ഞ പോലെ ഇത്തരം വാര്‍ത്തകള്‍ മാത്രം തിരഞ്ഞുപോകാനുള്ള പ്രായം പിന്നിട്ടു എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. താങ്കള്‍ക്ക് എന്നെ ഏതാനും മാസത്തെ പരിചയമല്ലേ ഉള്ളൂ. 18 വര്‍ഷമായി ഞാന്‍ ഈ രംഗത്തുണ്ട്. വര്‍ഷങ്ങളായി എന്നെ അടുത്തറിയാവുന്ന ധാരാളം പേര്‍ കൈരളിയില്‍ ഉണ്ട്. അവരോട് ശ്യാംലാലിനെക്കുറിച്ച് അന്വേഷിക്കൂ. രാജീവും ബാലുവും നീലിമയും രാജേന്ദ്രനും ദിനകറും സജേഷുമെല്ലാം ഉള്‍പ്പെടുന്ന ആ സംഘത്തില്‍ ഒരാളെങ്കിലും പറയുകയാണെങ്കില്‍ ഞാന്‍ കണ്ണില്‍ മഷി ഒഴിക്കുകയോ ജ്യോതിഷിയെ കാണുകയോ നേത്രരോഗ വിദഗ്ദ്ധന്റെ ചികിത്സ തേടുകയോ ഒക്കെ ചെയ്യാം.

സ്വീകരിച്ചാലും ഇല്ലെങ്കിലും ഒരുപദേശം തരാം -സുഹൃത്തുക്കളെയും ശത്രുക്കളെയും ആദ്യം തിരിച്ചറിയുക. ശത്രുക്കളെ സൃഷ്ടിക്കാന്‍ വളരെ എളുപ്പമാണ്. പക്ഷേ, സൗഹൃദം കാത്തുസൂക്ഷിക്കാന്‍ വളരെയേറെ ക്ലേശിക്കണം.

നല്ല നമസ്‌കാരം. • 4
 • 2
 •  
 • 2
 •  
 • 1
 •  
  9
  Shares
 •  
  9
  Shares
 • 4
 • 2
 •  
 • 2
 •  
 • 1

COMMENT