• 19
 • 6
 •  
 •  
 • 4
 •  
  29
  Shares

ഇവന്‍ ബ്രിജേഷ്..

1990ല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ പ്രി ഡിഗ്രി വിദ്യാര്‍ത്ഥിയായി ചെന്നു കയറിയപ്പോള്‍ ഉടുമ്പു പിടിച്ച പോലെ ഒപ്പം കൂടിയതാണ്. ഞാന്‍ മാത്തമാറ്റിക്‌സ് മുഖ്യവിഷയമായ ഫസ്റ്റ് ഗ്രൂപ്പിലും അവന്‍ കോമേഴ്‌സ് മുഖ്യവിഷയമായ ഫോര്‍ത്ത് ഗ്രൂപ്പിലും. ആശയങ്ങളിലെ പൊരുത്തമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്.

പ്രി ഡിഗ്രി കഴിഞ്ഞ് യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങള്‍ ഒരുമിച്ചു. ഞാന്‍ ഡേ കോളേജില്‍ ബി.എ. ഇംഗ്ലീഷ്. അവന്‍ ഈവനിങ് കോളേജില്‍ ബി.കോം. അന്ന് സൗഹൃദത്തിന് ഡേ-ഈവനിങ് വ്യത്യാസമുണ്ടായിരുന്നില്ല. രാവിലെ 8 മുതല്‍ രാത്രി 9 വരെ കോളേജില്‍ തന്നെ കഴിയുന്നവര്‍ക്ക് എന്ത് ഡേ, എന്ത് ഈവനിങ്, എന്ത് നൈറ്റ്!

12642925_1043527539031723_9104393353833460817_n.jpg

ഞങ്ങള്‍ക്കൊപ്പം പഠിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല ബ്രിജേഷ് നടന്നുകയറുന്നത് ചരിത്രത്തിലേക്കാണെന്ന്. യൂണിവേഴ്‌സിറ്റി ഈവനിങ് കോളേജിലെ അവസാന ചെയര്‍മാനാണ് ഈ താരം. അവന്‍ ചെയര്‍മാനായതോടെ കോളേജ് തന്നെ പൂട്ടിപ്പോയി എന്നു ഞങ്ങള്‍ കളിയാക്കാറുണ്ട്. THE LAST SAMURAI! സ്വതസിദ്ധമായ ശൈലിയിലുള്ള പുഞ്ചിരിയില്‍ അവന്‍ പ്രതികരണമൊതുക്കും.

വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു എല്ലാവരും ഒരുമിച്ചുള്ള ഒരു സംഗമം. യൂണിവേഴ്‌സിറ്റി കോളേജ് 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ സൗഹൃദത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നു.

MORE READ

സാബു എന്റെ കൂട്ടുകാരനാണ്... കാലം അല്പം പിന്നോട്ട് ചലിക്കുകയാണ്. 1996 മെയ് അവസാനത്തോടടുക്കുന്നു. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നു....
രവിയേട്ടന്‍ വിരമിക്കുന്നില്ല…... ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലി...
Amassing WEALTH!!! MILAN 2.0: Reunion of +2 batch 1999-2000 Kendriya Vidyalaya, Pattom. I knew it was going to be fun -the schoolmates meeting after long 15 years. Th...
പ്രിയ സുഹൃത്തേ.. വിട... സൗഹൃദത്തിന് പ്രായം ഒരു മാനദണ്ഡമല്ലെന്ന് ഈ മനുഷ്യന്‍ എന്നെ പഠിപ്പിച്ചു. ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വഴി...
COPYCAT ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്ക്ക് പകര്പ്പവകാശമില്ല. പകര്പ്പവകാശം വേണമെന്ന് അവകാശപ്പെടാനുമാവില്ല. പക്ഷേ, ഒരാളുടെ കുറി...
കിച്ചനു സംഭവിച്ച മാറ്റം... കഴിഞ്ഞ ദിവസം വൈകീട്ട് കേശവദാസപുരത്തു നിന്ന് പട്ടത്തേക്ക് കാറോടിച്ചു വരുന്ന വഴി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരനെ കണ്ടു. മെഡിക്കല്‍ കോളേജില്‍ നിന്ന് ...
ആമിക്കുട്ടിയുടെ ചിത്രങ്ങള്‍... അവള്‍ പുണെ സിംബയോസിസ് സെന്റര്‍ ഫോര്‍ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സില്‍ ബി.എ. വിദ്യാര്‍ത്ഥിനി. ഇപ്പോള്‍ തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ വീട്ടില്‍ ഇന്റേണ്...

 • 19
 • 6
 •  
 •  
 • 4
 •  
  29
  Shares
 •  
  29
  Shares
 • 19
 • 6
 •  
 •  
 • 4

COMMENT