തിരുവനന്തപുരത്തെ കാണാച്ചുഴികള്‍
നിശ്ശബ്ദ പ്രചാരണ ദിവസം തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലൂടെ മുഴുവന്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ശേഷം ദാഹം ശമിപ്പിക്കാനാണ് രാത്രി അട്ടക്കുളങ്ങര ജംഗ്ഷനിലെ ജ്യൂസ് കടയ്ക്കു മുന്നിലിറങ്ങിയത്. അപ്പോള്‍ അവിടേക്ക് ഒരു സംഘം ബി.ജെ.പി....
ഭീതിയും അമര്‍ഷവും ഇരമ്പിക്കയറുന്നു
ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോവാദികളുടെ ആക്രമണത്തില്‍ 22 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. അങ്ങേയറ്റം ദാരുണമായ സംഭവം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യം ഒറ്റക്കെട്ടായി ഇതിനെ അപലപിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും പശ്ചിമ ബംഗാളില്...
ആരോപണവും താരതമ്യവും
രമേശ് ചെന്നിത്തല വൈദ്യുതി മേഖല സംബന്ധിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതു മുഴുവന്‍ അദ്ദേഹത്തെ പറ്റിക്കാന്‍ ആരോ എഴുതിക്കൊടുത്ത പൊട്ടത്തരമാണെന്നു തെളിയുകയും ചെയ്തു. ആരോപണത്തില്‍ ഉന്നയിച്ച വിഷയങ്ങളുടെ സാങ്കേതികത പരിഗണിക്കുന്നതിനൊപ്പം അതിന്റെ ധാര്മ്മികത...
നേമം ആത്മാഭിമാനം വീണ്ടെടുക്കുമോ?
കേരള നിയമസഭയില്‍ ബി.ജെ.പി. പ്രതിനിധിയുള്ള ഏക മണ്ഡലമാണ് നേമം. നിലവിലെ എം.എല്‍.എ. ഒ.രാജഗോപാലിന് അവര്‍ ഇക്കുറി മത്സരിക്കാന്‍ സീറ്റു നല്‍കിയില്ല. 'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും' എന്നു പരസ്യമായി പറഞ്ഞ് തുടരാനുള്ള താല്പര്യം അദ്ദേഹം...
അദാനി ബോംബ് ശൂ….
പ്രതിപക്ഷ നേതാവ് ബോംബ് എന്നു പറഞ്ഞ് അവതരിപ്പിക്കുന്നതെല്ലാം നനഞ്ഞ പടക്കങ്ങളാണ്! ഇപ്പോള്‍ കൊണ്ടുവന്ന ആരോപണങ്ങളുടെയും സ്ഥിതി അതു തന്നെ. വെറും കാറ്റുപോലെ കടന്നുപോയി. കാറ്റെന്നു പറഞ്ഞാല്‍ കൊടുങ്കാറ്റോ ചുഴലിക്കാറ്റോ ഒന്നുമല്ല. വളരെ കുറഞ്ഞ...
കാലത്തിന്റെ കാവ്യനീതി
'ഡാറ്റ' എന്ന വാക്കുപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചവരാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശിഷ്യന്മാരും. കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം നടത്തുന്ന പോരാട്ടം രാഷ്ട്രീയ ദുഷ്ടലാക്കിന്റെ പേരില്‍ അട്ടിമറിക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു...
‘സ്നേഹ’ത്തിന്റെ യഥാര്‍ത്ഥ മുഖം
കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബി.ജെ.പിക്കാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത സ്നേഹമാണ്. ഈ സ്നേഹം കണ്ട് കുറെ ക്രൈസ്തവ പ്രമാണിമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നിട്ടുമുണ്ട്. എന്നാല്‍, കേരളത്തില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന സംഘപരിവാര് ക്രൈസ്തവര്ക്കു മുന്നില്‍ പ്രകടമാക്കുന്നത്...
നമ്മള്‍ ചെയ്തത് ശരിയാണ്
Covid: Who Got it Right? ലോകത്തെ കോവിഡ് പ്രതിരോധം സംബന്ധിച്ച് ബി.ബി.സി. തയ്യാറാക്കിയ പരിപാടിയുടെ തലക്കെട്ടാണ് -ആരാണ് ശരിയാക്കിയത്? ഉത്തരം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം പരിപാടിയുടെ വലിയൊരു ഭാഗം നീക്കിവെച്ചിരിക്കുന്നത് കേരളത്തിന്റെ...
വളച്ചൊടിക്കലിനും ഇല്ലേ ഒരു പരിധി??
ഒരു വ്യാഴവട്ടത്തിലേറെക്കാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത സ്ഥാപനമാണ് മാതൃഭൂമി.
എന്നുവെച്ചാല്‍ ജീവിതത്തിന്റെ നല്ല കാലം ചെലവഴിച്ച സ്ഥാപനം.
കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായുണ്ടായിരുന്ന കാലത്ത് അവിടെ ജോലി ചെയ്യുന്നതില് അഭിമാനിച്ചിരുന്നു.
അവിടുണ്ടായിരുന്ന കാലമത്രയും സന്തോഷമായി തന്നെയാണ് ജീവിച്ചത്.
ഗോപാല്ജി പോയതോടെ എല്ലാം...
ബി.ജെ.പിയെ വളര്‍ത്തുന്നതാര്??
"ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ബി.ജെ.പിയിലേക്ക് കേരളത്തിലെ ഒരു പ്രബല വിഭാഗം പോകുമെന്ന് അങ്ങേക്കുമറിയാം" -ചോദ്യം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കെ.സുധാകരനോടാണ്. മറുപടി പറയാന്‍ ഒരു നിമിഷം പോലും സുധാകരന് ചിന്തിക്കേണ്ടി വന്നില്ല. ചോദ്യം...
എന്റെ കേശസംരക്ഷണ പരീക്ഷണങ്ങള്‍
ആവശ്യമുള്ള ഘട്ടത്തില്‍ ഒപ്പം നില്‍ക്കുക എന്നതാണ് ഒരു സുഹൃത്തിന്റെ കര്‍ത്തവ്യം എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈ വരികള്‍ എഴുതിയിടാന്‍ എന്നെ പ്രേരിപ്പിച്ചതും അതു തന്നെയാണ്. ഇനി കാര്യത്തിലേക്ക്. കേരളത്തില്‍ സംരംഭകത്വം വളരാത്തതിന് ഇവിടത്തെ രാഷ്ട്രീയ...
സ്കൂള്‍ ഏറ്റെടുക്കല്‍ വീണ്ടും…
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച ഒരു പ്രധാന നടപടി വലിയ ചര്‍ച്ചാവിഷയമായിരുന്നു. ലാഭകരമല്ല എന്ന പേരില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാന് ശ്രമിച്ച നാല് എയ്ഡഡ്...
ഗാബ കീഴടങ്ങുമ്പോള്‍
ഇന്ത്യന്‍ ഇന്നിങ്സിലെ 97-ാം ഓവറിന്റെ അവസാന പന്ത്. ഓഫ് സ്റ്റമ്പിന് പുറത്തേക്കു ചലിക്കുന്ന വിധത്തില്‍ ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ പന്തിന് കൈക്കുഴ തിരിച്ചൊരു താഡനം ഋഷഭ് പന്തിന്റെ വക. സ്ട്രെയ്റ്റ് എക്സ്ട്രാ കവറിലുണ്ടായിരുന്ന...
അയോഗ്യത വരുന്ന വഴി
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. മലയാള സിനിമയിലെ സൂപ്പര്‍ നടന്‍ കൃഷ്ണകുമാര്‍ പ്രസംഗിക്കുകയാണ്. "എന്നാണ് ഇലക്ഷന്‍? എല്ലാവര്‍ക്കും ഓര്മ്മയുണ്ടല്ലോ? എട്ടാം തീയതി. എട്ടാം തീയതി രാവിലെ നേരത്തേ...
ട്രംപ് ഇനിയെന്തു ചെയ്യും?
ഡൊണാള്‍ഡ് ട്രംപ് ഇനിയെന്തു ചെയ്യും? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ തുറിച്ചുനോക്കുന്ന പരാജയത്തെ വിജയമാക്കി മറിച്ചിടാന്‍ ട്രംപ് എന്തു ചെയ്യും എന്ന ചോദ്യം അമേരിക്കക്കാര്‍ക്കു മാത്രമല്ല ഉള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങുന്നതിനു മുമ്പു...
അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ മാധ്യമദൂരം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ലോകമെമ്പാടും ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോ ബൈഡന്‍ വിജയിച്ചുവെന്ന് വാര്‍ത്തകള്‍. ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടെണ്ണല്‍ നില ക്രോഢീകരിച്ച് അവിടത്തെ മാധ്യമങ്ങളാണ് ഫലപ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങള്‍...
ഫോട്ടോഫിനിഷില് ട്രംപ് തോല്‍ക്കും
അമേരിക്കന്‍ പ്രസിഡന്റ് ആ രാജ്യത്തെ മാത്രം ഭരണത്തലവനാണെങ്കിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ ലോകത്തെയാകെ ബാധിക്കുന്നവയാകും എന്നതാണ് പതിവ്. അതിനാല്‍ ആ സ്ഥാനത്ത് ആരു വരുന്നു എന്നത് അമേരിക്കക്കാര്‍ക്കു മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ളവര്ക്ക് താല്പര്യമുള്ള കാര്യമാണ്....
വികസനം എന്നാല്‍…
ദൈവങ്ങളെ കോവിഡ് ബാധിച്ചില്ലെങ്കിലും ഭക്തര്‍ സാമൂഹിക അകലത്തിലാണ്. ക്ഷേത്രങ്ങളില്‍ ആളുകള്‍ നന്നേ കുറവാണ്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ അതിനാല്‍ നടവരവില്ല. എങ്കിലും ശാന്തിക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളവും പെന്ഷനും മുടങ്ങിയിട്ടില്ല. പൂജകളും കൃത്യമായി...
പ്രോട്ടോക്കോള്‍ മാത്രമാണോ വിഷയം?
India's country statement delivered by MoS at 19th IORA COM at Abu Dhabi on 7th November, 2019 വിദേശകാര്യ മന്ത്രാലയം 2019 നവംബര്‍ 8ന് യു ട്യൂബില്‍ പ്രസിദ്ധീകരിച്ച...
144 കാത്തിരിക്കുന്ന മലയാളി
കോവിഡ് 19 വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത ഇന്നൊരു ഉത്തരവിറക്കി. അതോടെ നാടുനീളെ വാര്‍ത്തയായി, ചര്‍ച്ചയായി -കേരളത്തില്‍ 144 പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 മുതല്‍ 31 വരെ...
‘കോവിഡ് വ്യാജ’ന്‍റെ സാമൂഹികപ്രതിബദ്ധത
കോവിഡ് കാലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും വെള്ളത്തിലൊഴുക്കി നടത്തുന്ന സമരകോലാഹലം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശത്തിനു വിധേയമായത് വൈകുന്നേരം 6 മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലാണ്. സമരക്കാരില് ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് ജനങ്ങളുടെ...
ജലീല്‍ സാക്ഷി പോലുമല്ല!
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള ഉന്നതവിദ്യാഭാസ മന്ത്രി കെ.ടി.ജലീലിന്റെ സ്ഥാനം എവിടെയാണ്? 'ജലീലിനെ വിളിച്ചത് സാക്ഷിയായി' -സി.പി.എമ്മിന്റെ ചാനലായ കൈരളി ന്യൂസില്‍ ഇന്ന്, സെപ്റ്റംബര്‍ 17ന് വൈകുന്നേരം വന്ന വാര്‍ത്ത ഇങ്ങനെയാണ്....
താളവിസ്മയം നിലച്ചു
എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലം. കലാലയപഠന കാലത്ത് സമകാലികനായിരുന്ന മണിറാമാണ് മന്ത്രിയുടെ പി.എ. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. വാര്‍ത്തകള്‍ തേടി സെക്രട്ടേറിയറ്റില്‍ പരതി നടക്കുന്ന സമയത്ത് ഇടയ്ക്ക് മണിയുടെ അടുത്തും ഞാന്‍ ചെല്ലും. അത്തരത്തില്‍...
സ്ഥാനാര്‍ത്ഥിയാവുന്ന വഴികള്‍!!
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്ക്കുന്നതിനു മുമ്പ് സ്വന്തം പാര്ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള് പാടാണ് സ്ഥാനാര്ത്ഥിയാവുക...
ശരിയായ സ്ഥാനത്ത് ശരിയായ വനിത
ശരീരത്തെയാണ് കോവിഡ്-19 എന്ന രോഗം ബാധിക്കുന്നതെങ്കിലും വലിയൊരു മനസ്സിന് ഉടമയാകാനുള്ള യോഗ്യതകളെ അത് മാറ്റിമറിച്ചു. അതാണ് കോവിഡ് 19 കാലത്തെ 50 മഹാ മനീഷികളെ നിശ്ചയിക്കാന്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ പ്രോസ്പെക്ട് മാസികയെ പ്രേരിപ്പിച്ചത്....
നമ്പ്യാര് തുമ്മി, ദേവ് തെറിച്ചു!!
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ 2015ല്‍ നേടിയ ഉദ്യോഗസ്ഥന്‍.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാന്വേഷണത്തിലും നിയമപരമായ ഇടപെടലുകളിലും...
വസന്തഗീതം
യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോള്‍ എം.ഫിലിനു പഠിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായാണ് പരിചയപ്പെട്ടത്.
ഞങ്ങള്‍ ഇരുവരും ഇംഗ്ലീഷ് വിഭാഗം.
പിന്നീട് ജേര്‍ണലിസം ക്ലാസിലെത്തിയപ്പോള്‍ സഹപാഠിയായി.
ഇംഗ്ലീഷില് സാമാന്യം നല്ല പാണ്ഡിത്യമുണ്ട്.
ജോലിയും ഇംഗ്ലീഷില് തന്നെ.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിലാണ്...
100 ദിവസങ്ങള്‍ 100 പദ്ധതികള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു -"നാളെ നമ്മള്‍ കാണുന്നുണ്ട്." ഞായറാഴ്ചയാണ്, ഉത്രാടവുമാണ് -എന്തോ...
നാഷണല്‍ ഫിഗര്‍!
സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി 'പ്രമുഖ' മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം അവര്‍ക്കു താല്പര്യമുള്ള വിവരമല്ല കേസുമായി...
ഇ-ഫയല്‍ വന്ന കഥ
സെക്രട്ടേറിയറ്റില്‍ ചെറിയൊരു തീപിടിത്തമുണ്ടായി. നിര്‍ണ്ണായക രേഖകള്‍ കത്തിനശിച്ചുവെന്ന് വലിയ മുറവിളിയും നിലവിളിയും. ഈ വിളി ശുദ്ധതട്ടിപ്പാണ്. കാരണം സെക്രട്ടേറിയറ്റ് കുറച്ചു കാലമായി ഇ-ഓഫീസ് എന്ന ഇലക്ട്രോണിക് ഓഫീസ് സംവിധാനത്തിലാണ് പ്രവര്ത്തിക്കുന്നത്. ഫയലുകള് എല്ലാം...
പായല്‍ കേരളത്തിന്റെ അഭിമാനം
2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ കമ്മീഷന്റേതായി അടുത്തിടെ പുറത്തുവന്ന ഒരു...
സഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല!!
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സാധാരണ നിലയില്‍ അയയ്ക്കുന്ന കത്തില് നിന്ന് ചില വ്യത്യാസങ്ങള് ഇതിലുണ്ടെന്ന്...
നമ്മളിനിയും കാണും…
ഒരു സുഹൃത്തു കൂടി വിടവാങ്ങി.
ജനയുഗത്തിലെ കെ.ആര്‍.ഹരി.
എത്രയോ വര്‍ഷങ്ങളായി ഹരിയെ അറിയാം.
സൗമ്യന്‍, മാന്യന്‍, മുഖത്ത് സദാപുഞ്ചിരി.
ഹരി പോയെന്ന് ശരിക്കും വിശ്വസിക്കാനാവുന്നില്ല. സജീവ മാധ്യമപ്രവര്‍ത്തന രംഗത്തുള്ളയാളല്ല ഞാന്‍.
അതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ പൊതുഇടങ്ങളില് ഞാനുണ്ടാവാറില്ല.
എങ്കിലും ഒരു മാധ്യമപ്രവര്ത്തകനുമായി ദിവസേന കണ്ടുമുട്ടിയിരുന്നു.
അത്...
ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല
മനം മയക്കുന്ന ശബ്ദത്തില്‍ മുകേഷിന്റെ ഗാനം ഒഴുകിയെത്തി. സാഹിര്‍ ലുധ്യാന്‍വിയുടെ വരികള്‍. ഖയ്യാമിന്റെ ഈണം. യാഷ് ചോപ്ര സംവിധാനം ചെയ്ത കഭി കഭി എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനം. സ്ക്രീനില്‍ അമിതാഭ്...
കളവ് എന്ന മഹാമാരി
ലോകത്ത് കളവ് എന്നത് പുതിയൊരു വെല്ലുവിളിയായി മാറിയിരിക്കുന്നു. കളവിന്റെ മതില്‍ നമുക്കുചുറ്റും അനുദിനം കൂടുതല്‍ ഉയരത്തിലും വണ്ണത്തിലും നിര്‍മ്മിക്കപ്പെടുന്നു. ഈ വന്മതില്‍ ഭേദിക്കുക അത്ര എളുപ്പമല്ല. വാട്ട്‌സാപ്പ് സര്വ്വകലാശാല വഴി പല തരത്തിലുള്ള...
81 വയസ്സായ ജയൻ
41 വയസ്സു വരെ മാത്രം ജീവിച്ച ഒരു സിനിമാനടൻ...
അദ്ദേഹം മരിച്ചിട്ട് 40 വർഷമായി...
എന്നിട്ടും ആ നടന്‍ ഇന്നും ഓർക്കപ്പെടുന്നുവെങ്കിൽ...
81-ാം ജന്മദിനം ആരാധകർ ആഘോഷിക്കുന്നുവെങ്കിൽ...
ആ നടന് എന്തോ പ്രത്യേകതയില്ലേ??? പുതിയ തലമുറയ്ക്ക് ജയനെ പരിചയം മിമിക്രിക്കാരുടെ...
ഉരുളയ്ക്കുപ്പേരി എന്നാൽ ഇതാണോ?
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃത നിയമനങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2020 ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു....
ബ്രേക്കിങ് ന്യൂസ് ഠോ!!!
എന്താണ് ബ്രേക്കിങ് ന്യൂസ്?
ഒരു റിപ്പോർട്ടർ ഫീൽഡിൽ നിന്ന് ഡെസ്കിലേക്കു കൊടുക്കുന്ന വാർത്തയിലെ സുപ്രധാന വിവരമാണ് ബ്രേക്കിങ് ന്യൂസ്.
എന്നിട്ട് റിപ്പോർട്ടറെ തിരികെ വിളിച്ച് ലൈവ് കണക്ട് ചെയ്ത് വിവരങ്ങൾ പറയിച്ച് വാർത്ത നൽകും.
ഇത് സാധാരണ...
ന്യായീകരണം പൊളിച്ച മകാനി
മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു സസ്പെൻസ് ത്രില്ലറുണ്ട് -ഒരു അഭിഭാഷകന്റെ കേസ് ഡയറി. എസ്.എൻ.സ്വാമി എഴുതി കെ.മധു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് കാൽ നൂറ്റാണ്ട് പഴക്കം. ആ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ...
CAMOUFLAGED എന്നാൽ എന്ത്?
Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം? 'ഒളിപ്പിച്ച നിലയിൽ' എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ 'തോന്നിക്കുന്നത്' എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്കിലും ആ ഡിക്ഷണറി ഒന്നു...
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട
ജൂലൈ മാസം പിറന്നതിനു ശേഷം സമ്പർക്കത്തിലൂടെ കേരളത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചുവെന്നറിയാമോ? 646 പേർക്ക്. ജൂലൈ 1 - 13 (9%)
...
സഹിന്റെ രാഷ്ട്രീയം
"ഞങ്ങൾക്ക് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലേ..." എന്നു തെളിയിക്കാൻ കാവിയണിഞ്ഞ ചിലർ വല്ലാതെ വ്യഗ്രതപ്പെടുന്നുണ്ട്. 24ന്റെ എറണാകുളം ബ്യൂറോയിൽ ജോലി ചെയ്യുന്ന സഹിൻ ആന്റണിയാണ് അവരുടെ പ്രചാരണത്തിനുള്ള പുതിയ ആയുധം. സഹിൻ ആന്റണി ചെയ്ത...
ചിത്രവധം
മലയാള മനോരമ നടത്തുന്നത് മാധ്യമപ്രവർത്തനമാണെന്ന് ഇനി അവകാശപ്പെടരുത്. നിങ്ങളുടേത് രാഷ്ട്രീയപ്രവർത്തനമാണ്. നിങ്ങൾ യു.ഡി.എഫിലെ ഘടകകക്ഷിയാണ്. പൂന്തുറയിൽ കഴിഞ്ഞ ദിവസം ഒരു പ്രതിഷേധമുണ്ടായി. അത് ചിലർ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കി വിട്ടതാണെന്ന്...
ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി
യു.എ.ഇയിൽ നിന്ന് സ്വർണ്ണം കടത്താനുപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തിരുവനന്തപുരത്ത് പിടിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന് എൻ.ഐ.എ. വാർത്താക്കുറിപ്പ് ഇറക്കിയാണ് മന്ത്രിയുടെ വാദം...
നിയന്ത്രണം ഒരു വർഷത്തേക്ക്
2020 മാർച്ച് 26ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി ഓർഡിനൻസ് 2020 ഭേദഗതി ചെയ്തു. 2020 ജൂലൈ 3ന് പുറപ്പെടുവിച്ച കേരള പകർച്ചവ്യാധി (ഭേദഗതി) ഓർഡിനന്‍സ് 2020 ആണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇതനുസരിച്ച് കോവിഡ്...
കളിമണ്ണു പോലെ കുഴഞ്ഞു
ആശാപുര ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് സി.ഇ.ഒ. സന്തോഷ് മേനോൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിക്കുന്നു. കളിമൺ ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം തെറ്റാണെന്നു ബോദ്ധ്യപ്പെടുത്തുന്നു. തന്റെ കൂടെയുള്ളവർ പറഞ്ഞുതന്നതാണ് ആക്ഷേപമെന്ന്...
മുഖ്യമന്ത്രിയുടെ ‘ഉപദേശകൻ’??!!
പ്രൊഫഷണലുകൾ വിരാജിക്കുന്ന സമൂഹമാധ്യമ ഇടമാണ് LinkedIn. വളരെ ഗൗരവമായ ചർച്ചകൾ നടക്കുന്ന ഇടമാണെന്നു സങ്കല്പം. വലിയ കമ്പനി മേധാവികളും ഐ.എ.എസ്. -ഐ.പി.എസ്. ഉദ്യോഗസ്ഥരുമെല്ലാം അവിടെയുണ്ട്. തൊഴിൽ ഒഴിവുകൾ വരുന്നു എന്നതാണ് ഇവിടം ചെറുപ്പക്കാർക്ക്...
മണപ്പുറത്തെ ‘പള്ളി’യുടെ നിയമവശം
ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ക്രൈസ്തവ ദേവാലയത്തിന്റെ സെറ്റിട്ടു. ചിലർക്ക് അതിൽ സിനമയോ സെറ്റോ കാണാനായില്ല. അവർ കണ്ടത്...
ശ്രീനിവാസൻ പോകണം, അങ്കണവാടിയിലേക്ക്…
അങ്കണവാടി എന്നൊക്കെ പറഞ്ഞിട്ട് ഒരു വിദ്യാഭ്യാസവുമില്ലാതെ ഏതെങ്കിലും സ്ത്രീകളും അവരുമിവരുമൊക്കെ ഏതെങ്കിലും വേറെ ജോലിയൊന്നുമില്ലാത്ത ആളുകളെ പിടിച്ചുനിർത്തുകയാണ് വേറെ പിള്ളേരെ നോക്കാൻ വേണ്ടി. അവരുടെ ഇടയിലാണ് ഈ കുട്ടികൾ വളരുന്നത്. അപ്പോൾ അവരുടെ...
ആത്മനിർഭർ ചൈന!!
ചൈനയുമായുള്ള സംഘർഷത്തിൽ രക്തസാക്ഷിത്വംവരിച്ച സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. “സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, പ്രകോപിപ്പിച്ചാൽ ഉചിതമായ മറുപടി നൽകും. രാജ്യത്തിന്റെ പരമാധികാരവും സമ്പൂർണതയും സംരക്ഷിക്കുന്നതിൽനിന്ന് ഇന്ത്യയെ ആർക്കും തടയാനാകില്ല”...
മികവുകേന്ദ്രം എന്നാല്‍ അതിതാണ്
മികവിന്റെ ഔന്നത്യത്തില്‍ എത്താന്‍ അല്പം കാര്യമായൊന്നു പരിശ്രമിച്ചാല്‍ സാധിച്ചേക്കും. എന്നാല്‍, ഔന്നത്യം നിലനിര്‍ത്തുക എന്നത് അങ്ങേയറ്റം ക്ലേശകരമാണ്. വിശേഷിച്ചും ഒന്നാം സ്ഥാനമാണെങ്കില്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും പറയുകയേ വേണ്ട! യൂണിവേഴ്സിറ്റി കോളേജിന്റെ അവസ്ഥ ഇതാണ്....
δάσκαλος അഥവാ വെബ്സൈറ്റ് പിറന്ന കഥ
ഭാര്യ ദേവിക സര്‍ക്കാര്‍ കോളേജില്‍ അദ്ധ്യാപികയാണ്. പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാത്രി വൈകുവോളം ഉണര്‍ന്നിരുന്ന് കുത്തിക്കുറിക്കുന്നത് ഇടയ്ക്കൊക്കെ കാണാറുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി ചിലപ്പോഴൊക്കെ ഒരു പരിപാടി വീട്ടില്‍ അരങ്ങേറും -അരിച്ചുപെറുക്കല്. ഇത്...
പഠനം തുടരുക തന്നെ വേണം
ഓണ്‍ലൈന്‍ പഠനസംവിധാനത്തിനെതിരെ വിമര്‍ശനവുമായി കുറച്ചുപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വേറിട്ട ശബ്ദം കേള്‍പ്പിക്കാനുള്ള ശ്രമമാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഇതില്‍ തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാരനായ ഒരു ചങ്ങാതിയുടെ വിമര്ശനം കൗതുകമുണര്ത്തി. ഏറ്റവുംഅവസാനത്തെ വിദ്യാര്ത്ഥിയെയും പങ്കാളിയാക്കുംവരെ ഓണ്‍ലൈന്‍ പാഠങ്ങള്...
സാന്ദ്രയുടെ ബോട്ട്
എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.ഇ., പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം.
ലോക്ക്ഡൗണിലിടയിലും അവര്‍ക്കു മേല്‍ സമ്മര്‍ദ്ദമായിരുന്ന പരീക്ഷകള്‍ കഴിഞ്ഞുവല്ലോ. രക്ഷിതാക്കള്ക്ക് അതിലേറെ സന്തോഷം.
കുട്ടികളുടെ ഒരു വര്‍ഷം നഷ്ടമാവാതെ കാത്തുവല്ലോ. അദ്ധ്യാപകര്ക്കുമുണ്ട് സന്തോഷം.
എല്ലാം മംഗളമായി കലാശിച്ചുവല്ലോ. ഇതെല്ലാം ചുമ്മാതങ്ങ്...
ജീവിതം മാറ്റിയ കൈയൊപ്പ്
മനുഷ്യരുടെ ജീവിതം മാറ്റിമറിക്കാനുള്ള ശേഷി ചില കൈയൊപ്പുകള്‍ക്കുണ്ട്.
എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയ കൈയൊപ്പാണ് എം.പി.വീരേന്ദ്രകുമാറിന്റേത്. 2001 മാര്‍ച്ച് 9നാണ് ആ കൈയൊപ്പിട്ട ആദ്യ കത്ത് കിട്ടിയത്.
2001 മാര്‍ച്ച് 19 രാവിലെ 10 മണിക്ക്...
വന്ദേ ഭാരത ക്വാറന്റൈന്‍
കോവിഡ് 19 പടരുന്നതിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണല്ലോ വന്ദേ ഭാരത് മിഷന്‍. ഈ ദൗത്യത്തിനായി 17 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍...
സത്യമെവിടെ വാര്‍ത്തയെവിടെ?
ഓരോ സ്കൂളിലും മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു.
അഗ്നിസേനയുടെ സഹായത്തോടെ ഓരോ ക്ലാസും അവിടത്തെ ബെഞ്ചുകളും ഡെസ്കുകളും അണുവിമുക്തമാക്കി.
ഓരോ സ്കൂളിലും ആവശ്യത്തിന് തെര്മല് സ്കാനറുകളും മാസ്കുകകളും...
സുരക്ഷാചിന്തകള്‍
? ഇങ്ങോട്ടു വരാന്‍ തിരക്കുകൂട്ടുന്നതെന്തിനാ?
= ഞങ്ങളുടെ ജിവിതം സുരക്ഷിതമാക്കാന്‍. ? എങ്ങനാണ് നിങ്ങള്‍ സുരക്ഷിതരാകുന്നത്?
= സുരക്ഷയുള്ള കേരളത്തില്‍ വന്നാല്‍ ഞങ്ങളും സുരക്ഷിതരാവും. ? എങ്ങനാണ് കേരളം സുരക്ഷിതമായത്?
= സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ചു ശ്രമിച്ചതുകൊണ്ട്. ? അവര്‍ എങ്ങനെയാണ്...
ഇടപെടൽ
തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍.
ഇരുവരും ഇടുക്കി സ്വദേശികള്‍ -ഒരാള്‍ പ്ലസ് വണ്‍, ഇനിയൊരാള്‍ പ്ലസ് ടു.
സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ഉള്ളവര്‍.
ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതാന് മാര്ഗ്ഗമില്ല. ചൊവ്വാഴ്ച എസ്.എസ്.എല്‍.സി., ഹയര്സെക്കന്ഡറി പരീക്ഷകള്‍...
ട്രെയിന്‍ വരണമെങ്കില്‍ പാസ് വേണം
താണെയിൽ നിന്നു കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷല്‍ ട്രെയിന്‍ കേരള സര്‍ക്കാര്‍ തടഞ്ഞു. അടുത്ത വിവാദം ഇതാണെന്ന് ഉറപ്പല്ലേ? സര്‍ക്കാരിനെതിരെ ഒരു പത്രസമ്മേളനം നടത്താന്‍ പ്രതിപക്ഷ നേതാവിന് വകുപ്പുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന് പ്രസ്താവനയുമിറക്കാം. മഹാരാഷ്ട്രയിലെ താണെയില്...
ഗൂഗിളിന്റെ BevQ നിരാസം!
കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ വെര്‍ച്വല്‍ ക്യു ആപ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഇതു സംബന്ധിച്ച എന്തു വാര്‍ത്ത വന്നാലും ജനം വായിക്കും, ചര്‍ച്ച ചെയ്യും. ആപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്ച്ചയെക്കുറിച്ച് മനോരമ ഒരു...
സുരേന്ദ്രന്‍ എന്താണ് മറയ്ക്കുന്നത്?
സ്പ്രിംക്ളർ കേസ്സിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നൽകിയിരുന്നു. കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പകര്ത്തിയതാണ്....
തള്ള് രൂപത്തില്‍ വന്ന പാര
It is submitted that Government of India with the support of NIC is capable of providing all the requirements relating to data storage, processing...
ട്രഷറിയിലേക്ക് ഒരു യാത്ര
അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ പോയി കാര്യങ്ങള്‍ തിരക്കും. പക്ഷേ, മക്കളെ...
കോവിഡ് കാലത്തെ കത്തുകള്‍
"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ്ട. അവര്‍ എവിടെയെങ്കിലും കിടന്ന് ചത്തോട്ടേന്ന്." യു.ഡി.എഫ്. നേതാക്കളുടെ...
പരീക്ഷാകേന്ദ്രം മാറ്റാം
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍. കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്തവര്ക്കാണ് ഇതിനുള്ള അവസരം. മോഡൽ റസിഡൻഷ്യൽ...
അക്കരപ്പച്ച
മന്ത്രി എ.സി.മൊയ്തീന്‍ മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം...!!! ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത് ആ പേരില്‍ പറഞ്ഞാല്‍ മന്ത്രി സാറിന്...
ശരിക്കും ഇതല്ലേ അടിമപ്പണി?
എല്ലാ നിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ നാട്ടിലുണ്ട്.
അവരെയൊന്നും തൊടുന്നതു പോയിട്ട് അങ്ങനൊന്നു ചിന്തിക്കാന്‍ പോലും ഇവിടത്തെ ഭരണകൂടങ്ങള്‍ തയ്യാറാവില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നൊക്കെ പറയുമെങ്കിലും അല്പം പോലും ജനാധിപത്യബോധം അവിടങ്ങളില് നിലനില്ക്കുന്നില്ല.
ഒരു തൊഴില്‍...
ക്വാറന്റൈനിലെ കുടയകലം
കുറച്ചു ദിവസം മുമ്പ് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഒരു പരിപാടി നടന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഏപ്രില്‍ 24ന്. കുടയകലം എന്നാണ് പരിപാടിയുടെ പേര്. അതിന്റെ സവിശേഷ ലക്ഷ്യമാണ് പരിപാടിയിലേക്ക് എന്റെ ശ്രദ്ധ എത്തിച്ചത്. കോവിഡിനെ...
വിദേശത്ത് ടെസ്റ്റാന്‍ മടിക്കുന്നതെന്തിന്?
കോവിഡ്-19 കണ്ടെത്തുന്നതിനായി പൂള്‍ ടെസ്റ്റിങ് രീതിക്ക് ICMR അംഗീകാരം നല്‍കി.
ഇതനുസരിച്ച് 25 ആളുകളുടെ സാമ്പിള്‍ ഒരുമിച്ച് ഒരു പൂളാക്കി ടെസ്റ്റ് ചെയ്യാം.
പൂള്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രം അതിലുള്ള 25 പേരെയും വെവ്വേറെ പരിശോധിക്കും.
100...
കള്ളം അഥവാ കല്ലുവെച്ച നുണ
The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the...
പാസിലെ കോവിഡ് ജാഗ്രത
കോവിഡ്-19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന്‍റെ പുതിയൊരു ഘട്ടത്തിലേക്ക് ഇപ്പോള്‍ കേരളം കടന്നിരിക്കുന്നു. മറ്റു രാജ്യങ്ങളില്...
സുരക്ഷിതത്വത്തിന്റെ പാസ്
"കേരളത്തിലേക്കു വരുന്നതിന് മലയാളിക്ക് പാസ് വേണോ?" -ചോദ്യം ന്യായമാണെന്നു തോന്നാം, സാധാരണനിലയില്‍. പക്ഷേ, ഈ കോവിഡ് കാലത്ത് ഈ ചോദ്യം ന്യായമല്ല. കേരളത്തിനു പുറത്തു നിന്ന് ഇവിടേക്കു വരുന്ന മലയാളികള്‍ക്ക് പാസ് കൂടിയേ...
അശ്രദ്ധ വരുന്ന വഴികള്‍
ജേര്‍ണലിസം പഠിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കുള്ളൊരു പാഠമാണിത്. മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയാറായില്ല. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം. ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന...
സൃഷ്ടിക്കപ്പെടുന്ന ആശയക്കുഴപ്പം
അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പം ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ട്. അതിനവര്‍ ആധാരമാക്കുന്നത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു പത്രക്കുറിപ്പാണ്. രാജ്യത്തെ തീവണ്ടി യാത്രകള്‍ സംബന്ധിച്ചാണ് ഈ പത്രക്കുറിപ്പിലുള്ളത്. ഇതുവെച്ച്...
കണ്ണൂരുണ്ടോ ഇല്ലയോ?
"മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ വിവരം ലഭിച്ചത്? കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?" -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അല്പം മുമ്പ് ഒരു ചാനല് ചര്ച്ചയില്...
ഐ.സി.എം.ആറിന് വാട്സണ്‍ മതി
വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍. ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ നിര്മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IBM Watson...
പഴംകഞ്ഞിയും പഴംകൂട്ടാനും
ഫ്രിഡ്ജ് എന്ന സാധനം കുട്ടിക്കാലത്ത് എനിക്കൊരു അത്ഭുതമായിരുന്നു.
എന്റെ വീട്ടില്‍ അതുണ്ടായിരുന്നില്ല.
ഒരു കൂട്ടുകാരന്റെ വീട്ടിലാണ് ഫ്രിഡ്ജ് ആദ്യമായി കാണുന്നത്.
അവിടെ പോകുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനും ഐസ് കട്ട വായിലിട്ട് അലിയിക്കാനുമൊക്കെ കാണിച്ചിരുന്ന ആവേശം ഇന്നും...
‘ധൂര്‍ത്ത്’ ആക്കിയ പാക്കേജ്
കൊറോണയെ നേരിടാന്‍ കേരളം 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. അതിലെ പ്രധാന ഘടകം എന്താണെന്ന് ഓര്‍മ്മയുണ്ടോ? എല്ലാ കുടിശ്ശിക തുകകളും കൊടുത്തു തീര്‍ക്കാന്‍ 14,000 കോടി. മരവിച്ച സമ്പദ് വ്യവസ്ഥയിലേക്ക്...
കോവിഡ് പ്രഖ്യാപനത്തിലെ സത്യവും മിഥ്യയും
ഇല്ല. തമ്പ്രാൻ പറയാതെ സ്ഥിരീകരിക്കില്ല. അവർക്ക് കോവിഡ് ഇല്ല. കോ വിഡ് ഇല്ല. ആ കോ വിഡ് ഇങ്ങനെയല്ല. ഇടുക്കിയില്‍ ഉള്ളതായി കളക്ടര്‍ അറിയിച്ച 3 കോവിഡ് കേസുകള്‍ മുഖ്യമന്ത്രിയുടെ കണക്കില്‍ ഉള്‍പ്പെടാതെ പോയതിനെപ്പറ്റി...
മലയാളം പറയുന്ന അമേരിക്കന്‍ പൊലീസ്!!
? നിന്റെ പേരെന്താടാ?
= ചെറിയാന്‍ നായര്.
? അച്ഛന്റെ പേരോ?
= ചാക്കോ മേനോന്‍
? അപ്പോള്‍ അമ്മയോ?
= മേരി തമ്പുരാട്ടി. പ്രിയദര്‍ശന്റെ പ്രശസ്തമായ പൂച്ചയ്ക്കൊരു മൂക്കുത്തി എന്ന സിനിമയില്‍ കുതിരവട്ടം പപ്പു അഭിനയിച്ച രംഗമാണിത്. ഇതു കണ്ട്...
സാലറി ചാലഞ്ച് ഇങ്ങനെയും!!!
നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന മോശം സമയത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഈ പ്രതിസന്ധി നമ്മുടെ സംസ്ഥാന സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചു. ഇതിനാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്ബന്ധിതരായിരിക്കുന്നു. ...
75,000 രൂപയുടെ ടവല്‍!!
മന്ത്രിമാര്‍ക്ക് കൈ തുടയ്ക്കാന്‍ 75,000 രൂപയുടെ ടവല്‍!!!
ഒരു കോണ്‍ഗ്രസ്സുകാരന്‍ സുഹൃത്തിന്റെ പോസ്റ്റാണ്.
ങേ! അതെന്താ സ്വര്‍ണ്ണനൂലു കൊണ്ടുള്ള ടവലാണോ?
അതൊന്നറിയണമല്ലോ?
ഉറപ്പായും വലിച്ചുകീറി ഒട്ടിക്കേണ്ട കാര്യമാണ്.
ഉത്തരവ് തപ്പിയെടുത്തു. പൊതുഭരണ (ഹൗസ് കീപ്പിങ് സെല്-ബി) വകുപ്പിന്റേതാണ് ഉത്തരവ്.
തീയതി 2020 ഏപ്രില്‍...
കേരളത്തെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍
കോവിഡ് 19നെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ അന്താരാഷ്ട്ര പാനല്‍ ചര്‍ച്ച -"അതിരുകളില്ലാത്ത പഠനം" എന്നതാണ് വിഷയം. കോവിഡ് പ്രതിരോധത്തിന്റെ വിവിധ നാടുകളിലെ മാതൃകകള്‍ വിലയിരുത്താനും പഠിക്കാനുമുള്ള പരിശ്രമം. പങ്കെടുത്തവരെല്ലാം ആഗോള തലത്തില്‍ പ്രഗത്ഭര്. പങ്കെടുത്തവര് ...
അവധി ദിനങ്ങളിലെ ശമ്പളം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ശമ്പളത്തില്‍ 6 ദിവസത്തേതു വീതം പിന്നീടു നല്‍കാനായി മാറ്റിവെയ്ക്കും എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതായത് മൊത്തം 30 ദിവസത്തെ കൂലി മാറ്റിവെയ്ക്കാനാണ് മന്ത്രിസഭ...
തോറ്റമ്പിയവരുടെ ആഹ്ളാദാരവം!!
സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ തോറ്റമ്പിയവര്‍ ആഹ്ളാദം അഭിനയിച്ചു തകര്‍ക്കുന്നു. സ്പ്രിങ്ക്ളര്‍ അതേപടി പ്രവര്‍ത്തനം തുടരുന്നത് തങ്ങളുടെ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അതെങ്ങനെയാണാവോ? ആവശ്യപ്പെട്ടത് ...
ചോര്‍ത്താന്‍ വഴി ടാഗ് മാനേജര്‍
വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ തുടങ്ങിയ പ്രചാരണ പരിപാടിക്ക് ഉപയോഗിക്കുന്ന സങ്കേതം ഡാറ്റാ മോഷണത്തില്‍ കലാശിക്കുന്നതാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നുവല്ലോ. സാധാരണ നിലയില്‍ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്ന privacy policy,...
ശബരിനാഥന്റെ ഡാറ്റാ മോഷണം
വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ പ്രചാരണ പരിപാടി തുടങ്ങുന്നു. നല്ല കാര്യം. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഈ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്ത്തുന്നുവെന്നും അതിനെതിരെ പ്രതിഷേധിക്കണമെന്നുമാണ് എം.എല്.എയുടെ ആഹ്വാനം....
സ്പ്രിങ്ക്ളര്‍ സത്യവാങ്മൂലം
കോവിഡ് 19 ഡാറ്റ വിശകലനത്തിന് സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന് എതിരായ ഹര്‍ജിയിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ സാധാരണക്കാര്‍ക്ക് ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ വലിയൊരളവു വരെ...
കള്ളം കള്ളം സര്‍വ്വത്ര
ജന്മഭൂമിയിലാണ് ഈ വാര്‍ത്ത വന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചാണ്. പത്രസമ്മേളനത്തിന് മണിക്കൂറുകള്‍ മുന്നേ എത്തിയ ഇവര്‍ ചോദ്യം ചോദിക്കുന്നതിനുള്ള രണ്ടു മൈക്കുകളും ആദ്യം കൈക്കലാക്കി. ആകെ രണ്ടു മൈക്കാണ്...
ഓരോരോ ധാരണകള്‍!!
ചില ധാരണകള്‍ തിരുത്താനാവില്ല.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെയാവണം.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഐ.ടി. കമ്പനി മുതലാളിയാവാമോ?
ഹേയ് പാടില്ല! അങ്ങനെ സംഭവിച്ചാല്‍ അത് വന്‍ അഴിമതിയാണ്, ബിനാമിയാണ്.
വി.ഡി.സതീശന് എം.എല്‍.എ. ഉയര്ത്തുന്ന വാദമുഖങ്ങളാണ്. സഫില് സണ്ണി എന്നൊരു...
ADDIO! ARRIVEDERCI!!
ഈ ഇറ്റലിക്കാരനെ ഞാനും മനസ്സില്‍ @#$%& വിളിച്ചിട്ടുണ്ട്. പ്രളയ കാലത്തെപ്പോലെ കോവിഡ് കാലത്തും താരതമ്യേന സുരക്ഷിത സ്ഥാനത്താണെന്ന് അഹങ്കരിച്ചിരുന്ന ഞങ്ങള്‍ തിരുവനന്തപുരത്തുകാരുടെ ചങ്കുകളില്‍ തീ കോരിയിട്ടവന്. ഉള്ളില് കിടന്ന കോവിഡുമായി നാട്ടിലിറങ്ങി നടന്ന്...
പാണ്ടിലോറിക്കു മുന്നിലെ ചൊറിയന്‍ തവളകള്‍!!
"ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാവില്ല. നമുക്ക് ഇടയ്ക്കിടയ്ക്ക് കാണാം." -മുഖ്യമന്ത്രി പേടിച്ചോടി എന്നു വ്യാഖ്യാനിക്കാന്‍ ഇത്രയും മതിയായിരുന്നു.
ചൊറിയന്‍തവള മസില്‍ പെരുപ്പിച്ചപ്പോള്‍ പാണ്ടിലോറി വഴിമാറിപ്പോയി എന്നു വരെ വന്നു തള്ള്. ശരിക്കും ആരാണ് തള്ളുന്നത്??...
ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിന് ഇടവേള
ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ലോകത്തെല്ലായിടത്തും വിജയിക്കുന്ന കാലമാണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതി ചാര്‍ജ്ജ് പിരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തോട് ജനത്തിന് അത്ര പ്രതിപത്തിയില്ല. എന്താ കാരണം? ക്രഡിറ്റ് കാര്ഡ് പോലുള്ള സങ്കേതങ്ങള് ഉപയോഗിക്കുമ്പോള് വരുന്ന...
വാങ്ങലിന്റെ “നടപടിക്രമം”
ഭരണനിപുണനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ചട്ടങ്ങള്‍ കൃത്യമായി വിലയിരുത്തുന്നയാള്‍ എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
അദ്ദേഹം പ്രതിപക്ഷ നേതാവാകാതെ പോയത് കേരളത്തിന് നഷ്ടമാണ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍.
പിണറായി വിജയനും ഉമ്മന്ചാണ്ടിയും നേര്ക്കുനേര് കട്ടയ്ക്ക് നില്‍ക്കുന്ന ഒരു...
ഒരു അസാധാരണ കഥ
ശങ്കരപ്പിള്ളയും ഉണ്ണിയും ഒരു അസാധാരണത്വവുമില്ലാതെ കുറുക്കുവഴികള്‍ തേടാതെ വായനക്കാരന്റെ ക്ഷമപരീക്ഷിക്കാതെ ലളിതമായി എഴുതി പോകാനുദ്ദേശിച്ച കഥയാണിത്. പക്ഷേ എഴുത്തുകാരനെ പോലും ഞെട്ടിപ്പിച്ചുകൊണ്ട് അസാധാരണമായ വഴിത്തിരിവുകള് അവിശ്വസിനീയമായ കഥാമുഹൂര്ത്തങ്ങള് ഞെട്ടിപ്പിക്കുന്ന പുതിയ പുതിയ കഥാപാത്രങ്ങള്!.. പെറ്റതള്ളപോലും...
കൃത്രിമ രേഖയെപ്പറ്റി കൃത്രിമ വാര്‍ത്ത
അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത്...
നിസാറിന്റെ ചോദ്യങ്ങള്‍
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും പ്രിയ സുഹൃത്തുമായ നിസാര്‍ മുഹമ്മദ് സ്പ്രിങ്ക്ളര്‍ ഇടപാടു സംബന്ധിച്ച് ചില ചോദ്യങ്ങള്‍ എന്നോടു ചോദിച്ചു. ആദ്യം മുതല്‍ ഈ വിഷയം പഠിച്ചെഴുതുന്ന ആള് എന്ന...
കോണ്‍ഗ്രസ്സുകാരുടെ വിവരങ്ങള്‍ വില്പനയ്ക്ക്!
രമേശ് ചെന്നിത്തലയുടെ സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വെബ്സൈറ്റ്- https://www.inc.in/en -സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ സെര്‍വറിനെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുകയാണ്. എനിക്കത് എവിടെ ഇരിക്കുന്നു എന്നത് പ്രശ്നമല്ല. അതു സുരക്ഷിതമാണോ എന്നതാണ്...
ക്ലൗഡും ഡൊമെയ്നും പിന്നെ ലിങ്കും
കേരളത്തിലുള്ളവരുടെ വിവരങ്ങള്‍ ഇവിടത്തെ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുന്നു -വലിയ ആരോപണമാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്പ്രിങ്ക്ളറിന്റെ സെര്വര് ഉപയോഗിക്കുന്നു എന്നതായിരുന്നു ആരോപണത്തിന്റെ കാതല്. വലിയൊരു വിവരശേഖരം...
നനഞ്ഞ പടക്കമായ “അമേരിക്കന്‍” ബോംബ്!!
ഭാര്യയ്ക്കും 2 കുട്ടികള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്സിയില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. അദ്ദേഹത്തിന്റെ പ്രായം ചെന്ന അച്ഛനമ്മമാര്‍ ഇങ്ങ് കേരളത്തില്‍ മാവേലിക്കരയിലാണ്. ലോകം തന്നെ ഭയന്നുവിറച്ചു നില്‍ക്കുന്ന കോവിഡ്-19 എന്ന മഹാവ്യാധി പടരുമ്പോള് തന്റെ...
സംഘി അളിയനും സുഡാപ്പി മച്ചാനും
സംഘികളും സുഡാപ്പികളും ഒരുമിക്കുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടോ? എനിക്ക് അത്തരത്തില്‍ യാതൊരത്ഭുതവുമില്ല. കാരണം രണ്ടു കൂട്ടരും തമ്മില്‍ സജീവമായൊരു അന്തര്‍ധാരയുണ്ട്. ഒന്നിന് മറ്റൊന്ന് വളമാകുന്ന അന്തര്ധാര. വെറുതെ ഉണ്ടായതല്ല ഈ ചിന്ത. സംഘിയും സുഡാപ്പിയും ഒരേ...
വെളിച്ചത്തില്‍ നിന്ന് ഇരുളിലേക്കുള്ള വഴി
കൊറോണ എന്ന അന്ധകാരത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അന്ധകാരത്തെ പരാജയപ്പെടുത്താൻ നാലുവശത്തു നിന്നും പ്രകാശം ചൊരിയേണ്ടതുണ്ട്. ഈ പോരാട്ടത്തിൽ ആരും ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങൾ...
കേരളത്തിനിത് അഭിമാനനിമിഷം
ലോകത്ത് 60 വയസ്സിനു മുകളിലുള്ള ആര്‍ക്കെങ്കിലും കോവിഡ് 19 ബാധിക്കുകയാണെങ്കില്‍ അവരെ ഹൈ റിസ്ക് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാരണം പ്രായം ചെന്നവര്‍ക്ക് സ്വാഭാവികമായി വരാനിടയുള്ള ശാരീരികാസ്വസ്ഥതകള്ക്കൊപ്പം കോവിഡ് 19 കൂടി ബാധിച്ചാല്‍ രക്ഷപ്പെടാന്...
ലാപ്ടോപ്പില്‍ ഇന്റര്‍നെറ്റ് വലിയുന്നുണ്ടോ?
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ ഓഫീസില്‍ പോയിരുന്ന ഭൂരിഭാഗം പേരും വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. ടെക്കികളടക്കം പലര്‍ക്കും ഇതൊരു പുതുമയാണെങ്കിലും എനിക്ക് അങ്ങനെയല്ല. കാരണം പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലി ഇല്ലാത്തതിനാല്‍ വീട്ടിലിരുന്നു തന്നെയാണ് പണികള് മുഴുവനും...
അധികാരദുര്‍വിനിയോഗം അയോഗ്യത തന്നെ
പിണറായി വിജയനായ ഞാന്‍ നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഞാന്‍ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും ഞാന്‍ കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള...
വൈറസിനെ പിടിക്കാന്‍ കേരളത്തില്‍ റാപിഡ് ടെസ്റ്റ്
കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്.-എന്.ഐ.വി. അനുമതിയുള്ള റാപിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ്...
പൊലീസിനു മാത്രമല്ല ജനത്തിനുമുണ്ട് അധികാരം
കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. സാമൂഹിക അകലം പാലിക്കുക. അതു തിരിച്ചറിഞ്ഞതിനാല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാരും ആ പാത പിന്തുടര്ന്നു, കാലാവധി അല്പം...
മഹാമാരിക്കെതിരെ സാമ്പത്തിക ഇടപെടല്‍
രോഗം ബാധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയാണ്. കൃത്യമായ മുന്‍കരുതലുകളും ഫലപ്രദമായ ചികിത്സയുമുണ്ടെങ്കില്‍ രോഗത്തെ മറികടക്കാം. ആരോഗ്യം വീണ്ടെടുക്കാം. എന്നാല്‍, ഒരു മഹാമാരി ബാധിച്ചാല്‍ തകര്‍ന്നുപോകുന്നത് മനുഷ്യന്റെ ആരോഗ്യത്തെക്കാളുപരി അവന്റെ ജീവിതസാഹചര്യങ്ങളാണ്. സാമ്പത്തികവശമാണ്. ലോകത്തെ 166 രാജ്യങ്ങളില്...
കാള പെറ്റു, കയറുമെടുത്തു!!
നാടക സംഘം സഞ്ചരിച്ച വാഹനത്തിൽ നാടകഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ച ബോർഡ് വച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് 24,000 രൂപ പിഴയിട്ടു. കേരളത്തിലെ നാടക കലാകാര സമൂഹത്തിനിടയിൽ വലിയ ഞെട്ടലും പ്രതിഷേധവും നിരാശയും പടർത്തിയ...
5 അപ്പം കൊണ്ട് 5,000 പേരെ ഊട്ടിയോ?
ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അത് അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ വീട്ടിനു തൊട്ടു പിന്നിലെ പറമ്പില്‍ ഇത്തരം നാലു വീടുകള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ...
3,343 എന്നാല്‍ നാലര ലക്ഷം!!
3,343 എന്ന് അക്കത്തിലെഴുതിയാല്‍ എങ്ങനെ വായിക്കും എന്ന് ചോദ്യം.
നാലര ലക്ഷം എന്നുത്തരം!!
ഏതു തലതിരിഞ്ഞ കണക്കുമാഷാണ് ഇതു പഠിപ്പിക്കുന്നത് എന്ന് അടുത്ത ചോദ്യം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നുത്തരം!!!! തന്റെ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 4,37,282...
കേരളത്തില്‍ നടന്നതും ഗുജറാത്തില്‍ നടക്കാത്തതും
"കേരളത്തിലെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജനയെ ലൈഫ് പദ്ധതി എന്ന പേരിലാണ് ജനങ്ങളോട് പറയുന്നത്. ഇന്ന് ലൈഫ് പദ്ധതിയുടെ ഭാഗമായി 2 ലക്ഷം വീടുകൾ നിർമ്മിച്ചു എന്ന് പറയുന്നു. ലൈഫ് എന്ന പേരിൽ...
വരവറിയിച്ച് താരപുത്രന്‍
രാഹുല്‍ ദ്രാവിഡ് -ഇന്ത്യയുടെ വന്‍മതില്‍. സമീപകാലത്ത് ഇന്ത്യ സൃഷ്ടിച്ച ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാന്‍. ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി. കളിയില്‍ നിന്നു വിരമിച്ച് വര്‍ഷങ്ങളായിട്ടും രാഹുല്‍ എവിടെയെങ്കിലും പോകുകയാണെങ്കില് അദ്ദേഹത്തിനു...
എന്റെ ആദ്യ മുഖ്യപത്രാധിപര്‍
"ഹ ഹ ഹ ഹ ഹ..." മണി സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് മനസ്സിലേക്ക് ഓടിയെത്തുക സ്വയം മറന്നുള്ള ഈ പൊട്ടിച്ചിരിയാണ്. അടഞ്ഞുകിടക്കുന്ന വലിയ വാതിലിനപ്പുറത്തെ ചിരി പലപ്പോഴും അരിച്ചിറങ്ങി ഇപ്പുറത്ത് ഞങ്ങളുടെ കര്ണ്ണപുടങ്ങളില് അലയടിക്കും. അപ്പോള്‍...
കുറ്റപത്രം
അട്ടിമറി ശ്രമങ്ങളുടെ മലവെള്ളപ്പാച്ചിൽ നീന്തിക്കയറി ഒടുവിൽ ആ കുറ്റപത്രം കോടതിയിലെത്തി. കേരള ഭരണത്തിലെ ഉന്നതങ്ങളിൽ വിഹരിക്കുന്ന ഐ.എ.എസ്. ഹുങ്കിനെ ഇങ്ങു താഴെ സാധാരണക്കാർക്കിടയിൽ ജീവിക്കുന്ന മാധ്യമപ്രവർത്തകരുടെ അശ്രാന്തപരിശ്രമം എറിഞ്ഞുവീഴ്ത്തുന്ന കാഴ്ച. നീതിയുടെ പാതയിലെ...
ഇന്ത്യ തളരുമ്പോഴും കേരളം വളരുന്നു
രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ, ഇതിനെ മറികടന്ന് ഒരു സംസ്ഥാനം വളർച്ച കൈവരിച്ചാലോ? അതൊരു നേട്ടം തന്നെയല്ലേ? അത്തരമൊരു നേട്ടത്തെ സംബന്ധിച്ചാണ് പറയാനുള്ളത്. സംസ്ഥാന ബജറ്റ് അവതരണത്തിന്റെ ഭാഗമായി സാമ്പത്തിക...
തോൽക്കാൻ മനസ്സില്ലാത്തവർ
'തോൽക്കാൻ മനസ്സില്ലാത്തവർ' -ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ലോകം ഇപ്പോൾ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ ഓസ്ട്രേലിയൻ ടീമിനെ 'തോല്പിക്കാനാവാത്തവർ' എന്നു വിശേഷിപ്പിച്ചിരുന്നു. അപ്പോഴും അവർ തോൽക്കാൻ മനസ്സില്ലാത്തവർ ആയിരുന്നില്ല. ഇപ്പോൾ...
രാഗം മോഹനം
രാജ്യത്തിന്റെ ഭരണഘടന അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കുന്ന മഹാ പൗരസംഗമത്തിന്റെ കൂടിയാലോചനകളുമായി ട്രിവാൻഡ്രം ഹോട്ടലിലെ ഒരു മുറിയിൽ ചടഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ -ഞാനും ഡോ.അജിത്തും ഡോ.സന്തോഷുമെല്ലാം. അവിടേക്കാണ് ഡോ.ജയപ്രകാശിനൊപ്പം താടിയും മുടിയുമൊക്കെ നീട്ടിയ...
ഗവർണറുടെ വായന
നയപ്രഖ്യാപനം ഗവർണർ വായിക്കുമോ ഇല്ലയോ? കുറച്ചു ദിവസമായി കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിലെല്ലാം ഈ ചോദ്യമുണ്ടായിരുന്നു. ഇപ്പോഴതിന് ഉത്തരമായി -വായിച്ചു. വായിക്കാത്തെ നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കുന്ന പരിപാടിയൊന്നുമായിരുന്നില്ല. വള്ളിപുള്ളി തെറ്റാതെ വായിച്ചുതീർത്തു. ഗവർണറുടെ...
ഇതു കേരളമാണ്.. ഇവിടിങ്ങനെയാണ്…
ആലപ്പുഴ കായംകുളം ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവാണ് വധു.
ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്താണ് വരൻ.
മുഹൂർത്തം 12.15ന്.
ഇവരുടെ വിവാഹം ഇന്ന് 2020...
മിന്നക്കുട്ടി
"അങ്കിളേ.. എനിക്കും പ്രസംഗിക്കണം."
പിന്നിൽ നിന്നൊരു ശബ്ദം.
ഇതാരപ്പാ എന്ന അർത്ഥത്തിൽ ഞാനൊന്നു തറപ്പിച്ചു നോക്കി.
ഒരു പെൺകുട്ടിയാണ്.
എന്റെ കണ്ണനെപ്പോലെ ഏതാണ്ട് ആറു വയസ്സിനടുത്ത് പ്രായം കാണും.
ഒരു മുൻപരിചയവുമില്ലാത്ത ആളോട് ആവശ്യമുന്നയിക്കാൻ അല്പം പോലും അവൾ സങ്കോചപ്പെട്ടില്ല.
എന്റടുത്തേക്കു...
രക്ഷപ്പെടുന്ന പിണറായി
ശബരിമല കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുവെന്ന്! അയോദ്ധ്യാ കേസിൽ കാണിച്ച ശുഷ്കാന്തി ജഡ്ജിയേമാന്മാർ കാണിച്ചാൽ പിണറായി സർക്കാർ രക്ഷപ്പെട്ടു!! കേസിൽ വിധി എന്തായാലും നേട്ടം പിണറായി വിജയനാണ്. എങ്ങനെയെന്നല്ലേ??!! ശബരിമലയിൽ യുവതികൾ കയറാമെന്നു...
പൗരത്വം തെളിയിക്കേണ്ടത് ആര്?
പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയാണോ? പൗരത്വം തെളിയിക്കേണ്ടത് പൗരന്റെ ബാദ്ധ്യതയല്ല. ഒരു രാജ്യത്ത് ജനിച്ചവരുടെ പൗരത്വന്മാരുടെ വിവരം സൂക്ഷിക്കേണ്ടത് ആ രാജ്യത്തെ സർക്കാരിന്റെ ബാദ്ധ്യതയാണ്. ലോകത്ത് ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലും അങ്ങനെയാണ്....
രേഖാപുരാണം
ഹരിവരാസനം പാടി നടയടച്ച് തന്ത്രിയും മേൽശാന്തിയുമൊക്കെ പോയിട്ട് മണിക്കൂറുകൾ ആയി. പിന്നെ ആരാണീ വാതിലിൽ മുട്ടുന്നത്? അയ്യപ്പൻ കണ്ണു തിരുമ്മി എണീറ്റു വന്ന് വാതിൽ തുറന്നു. അയ്യപ്പൻ: ആ... ആരിത് വാവരോ?!! എന്താടോ ഈ...
അന്നദാനപ്രഭു
ഈ വർഷം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24-ാം അദ്ധ്യായമാണ്. ഞാൻ പങ്കെടുക്കുന്ന 24-ാമത് മേള. ഒന്നാമത്തെ മേളയുടെ സമയത്ത് ജേർണലിസം വിദ്യാർത്ഥി എന്ന നിലയിൽ മീഡിയ സെന്ററിൽ പ്രവർത്തിച്ചു. പിന്നീടുള്ള 13...
അഴിമതിയിൽ കേരളം “മുന്നിൽ”!!
അഴിമതിയിൽ കേരളം "മുന്നിൽ" -ഇത്തരമൊരു തലക്കെട്ടിട്ടത് മനഃപൂർവ്വമാണ്. പലരും കേൾക്കാനാഗ്രഹിക്കുന്നതാണല്ലോ ഇത്. അഴിമതിയിൽ കേരളം മുന്നിൽ തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം എന്നു മാത്രം! അഴിമതി സമൂഹത്തെ കാർന്നു തിന്നുന്ന...
വിജി പറയുന്ന സത്യങ്ങള്‍
കോളേജ് ട്രാന്‍സ്ഫര്‍ ഒരു വലിയ കാര്യമല്ല. ഞങ്ങളൊക്കെ പഠിക്കുമ്പോള്‍ തന്നെ -കാല്‍ നൂറ്റാണ്ടു മുമ്പ് -ഇത് നിലവിലുണ്ട്. പന്തളം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് മാറ്റം വാങ്ങി വന്ന ഒരു കൂട്ടുകാരി യൂണിവേഴ്സിറ്റി കോളേജിലെ...
സ്വച്ഛ് ‘നാടകം’?
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജി മഹാബലിപുരം കടല്‍ത്തീരത്ത് നടത്തിയ പ്രഭാത സവാരിയാണ് ഇപ്പോഴത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നടത്തത്തിനിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നുള്ളിപ്പെറുക്കിയ പ്രധാനമന്ത്രി അവിടെയുണ്ടായിരുന്ന ജയരാജ് എന്ന ഹോട്ടല് ജീവനക്കാരന് കൈമാറി. ഇതിന്റെ...
ഈ ദാനത്തിന് മോഹം..
[youtube https://www.youtube.com/watch?v=nzpf3ZxB3p8] ഈ വീഡിയോ നിര്‍ബന്ധമായും കാണണം.
അമോല്‍ ഗുപ്തയും ദീപ ഭാട്യയും ചേര്‍ന്നു തയ്യാറാക്കിയ വീഡിയോ ഹിന്ദിയിലാണ്.
പക്ഷേ, ഹിന്ദി അറിയാത്തവര്‍ക്കും അനായാസം മനസ്സിലാവും. തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ജയദീപേട്ടനാണ് ഈ വീഡിയോ പങ്കിട്ടത്.
ടെലിവിഷനില് ഇന്ത്യ...
നാടകോത്സവത്തിലെ ‘നാടക’ങ്ങള്‍
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 12-ാമത് അന്താരാഷ്ട്ര നാടകോത്സവം -ഇറ്റ്‌ഫോക് -2020 ജനുവരി 20 മുതല്‍ 29 വരെ തൃശ്ശൂരില്‍ നടക്കുകയാണ്. കേരളത്തിലെ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ നാടകപ്രവര്ത്തകര് വളരെ...
പവര്‍ഹൗസായി YOGA 530
ഏതാണ്ട് 8 വര്‍ഷത്തിനു ശേഷമാണ് പുതിയൊരു ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇതുവരെ ഉപയോഗിച്ചിരുന്ന SONY VAIO താഴെ വീണ് കേടായതു കൊണ്ടു മാത്രം. പുതിയൊരെണ്ണത്തിനെക്കുറിച്ചുള്ള അന്വേഷണം എത്തിച്ചത് LENOVO YOGA 530 എന്ന...
പോത്തുകല്ലിനായി പുനരധിവാസ ദൗത്യം
പ്രളയം കശക്കിയെറിഞ്ഞ പോത്തുകല്ല് പഞ്ചായത്തിനായി തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം ജനങ്ങളുടെ പിന്തുണയാല്‍ വന്‍വിജയമായി. ഇതിന്റെ തുടര്‍ച്ചയായി വയനാടിനു വേണ്ടി നടത്തിയ ദുരിതാശ്വാസ പ്രവര്ത്തനവും വിജയിച്ചു. പ്രളയത്തിന്റെ ശക്തി കുറഞ്ഞപ്പോള് ദുരിതബാധിതര്ക്ക്...
സുവര്‍ണ്ണസിന്ധു
പ്രശസ്തനായ കമന്റേറ്റര്‍ ഗില്യന്‍ ക്ലാര്‍ക്ക് പറഞ്ഞു -'എന്റെ ജീവിതത്തില്‍ ഇത്രയും ഏകപക്ഷീയമായ ഒരു ഫൈനല്‍ കണ്ടതായി ഓര്‍ക്കുന്നില്ല.' അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ ഫൈനലില്‍ ഒരു താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ -പി.വി.സിന്ധു. ഇന്ത്യയില്‍ നിന്ന്...
യൂസുഫലിയെ തോല്പിച്ച നിശ്ചയദാര്‍ഢ്യം
കേരളത്തിലെ ഏതെങ്കിലും മാധ്യമം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ കണ്ടിട്ടില്ല. ആരും വാര്‍ത്ത നല്‍കാനിടയില്ല എന്നു തന്നെയാണ് വിശ്വാസം. കാരണം ഈ കഥയിലെ നായകന്‍ -അതോ വില്ലനോ? -എം.എ.യൂസുഫലിയാണ്. ഒരു സുഹൃത്ത്...
സുതാര്യം ജനകീയം
കവളപ്പാറയിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ സൗഹൃദ സംഘം പ്രത്യേകിച്ചൊരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ ലേബലിലല്ലാതെ ദൗത്യം ഏറ്റെടുത്തത്. കൂട്ടത്തിലൊരുവന് ദുരന്തമേഖലയില് നിന്നാണ്. അവന്റെ വേദന കണ്ടറിഞ്ഞ് ഞങ്ങള്‍ ചാടിയിറങ്ങുകയായിരന്നു. ഇതിനോട് ജനങ്ങളുടെ...
വയനാടിനായി…
മഴ നിര്‍ത്താതെ പെയ്യുന്നു. മഴയുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ ആ കൈക്കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങുകയാണ്. വരണ്ടുണങ്ങിയ ചുണ്ടുകള്‍ കണ്ടാലറിയാം അതിനു വിശന്നിട്ടാണെന്ന്. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഇറമ്പത്ത് കിട്ടിയ സ്ഥലത്ത് അതിനെയുമെടുത്ത്...
എന്റെ ദുരിതാശ്വാസ പരിശ്രമങ്ങള്‍
തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വിഷ്ണു വേണുഗോപാല്‍ എന്ന യുവസുഹൃത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഒരു സന്ദേശമിട്ടു. സഖാക്കളേ, നിലമ്പൂരില് മണ്ണിടിച്ചിലുണ്ടായ കവളപ്പാറയടക്കമുള്ള പ്രദേശത്തെ ജനങ്ങളെ നാല് ക്യാമ്പുകളിലായാണ് മാറ്റി...
കുഞ്ഞിന്റെ അച്ഛനാര്?
ജീവിതത്തെ നാടകീയ സംഭവങ്ങളായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതാണ് സിനിമ. എന്നാല്‍, ജീവിതം ചിലപ്പോഴെല്ലാം സിനിമയെക്കാള്‍ നാടകീയമാവാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അങ്ങ് വിദേശത്തൊന്നുമല്ല, ഇവിടെ നമ്മുടെ കൊല്ക്കത്തയില്. പ്രിയ സുഹൃത്ത് നിലാഞ്ജന് മജുംദാറാണ്...
തെക്കോട്ടെടുപ്പ്…!!!
നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വളരെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ ഫോറന്‍സിക് വിദഗ്ദ്ധന്മാരുടെ 'ശാസ്ത്രീയ' അഭിപ്രായങ്ങള്‍ക്ക് കേസുകളുടെ വിധി നിര്ണ്ണയിക്കുന്നതില് വലിയ പങ്കുണ്ട്. ശാസ്ത്രാവബോധമുള്ള ഉത്തമ പൗരന്മാരാണ് എന്നാണ് ഇവരെക്കുറിച്ച്...
അരങ്ങിലൊരു കാര്‍ണിവല്‍
പ്രേംജിത്ത് സുരേഷ് ബാബുവും ആതിര ഗോപിനാഥും എന്റെ സുഹൃത്തുക്കളാണ്. പ്രേംജിത്ത് തഴക്കംചെന്ന നാടകപ്രവര്‍ത്തകന്‍. ആതിര അഭിനയമോഹവുമായി നടക്കുന്ന തുടക്കക്കാരി. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വി, ദ പീപ്പിള് വേദിയില്‍ പെറ്റ്സ്...
മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!!
മൂത്രമൊഴിക്കാം.. എവിടെയും എപ്പോഴും!! എവിടെയും എപ്പോഴും മൂത്രമൊഴിക്കുകയോ? നാണമില്ലേ ഇവന്? വട്ടായിപ്പോയോ? പലവിധ ചോദ്യങ്ങള്‍ നിങ്ങളുടെയൊക്കെ മനസ്സിലുയരുന്നുണ്ടാവും. അവ തീര്‍ത്തും ന്യായമാണ്. പൗരബോധമുള്ള എല്ലാരും ചോദിക്കേണ്ട ചോദ്യങ്ങള്‍. പക്ഷേ, ഞാന്‍ വീണ്ടും വീണ്ടും...
തരംഗം ഇത്ര വേഗം മാഞ്ഞുപോയോ?
ബി.ജെ.പിക്ക് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട തരംഗം ദിവസങ്ങള്‍ക്കകം മാഞ്ഞുപോയോ? അങ്ങനെ മാഞ്ഞുപോകുമോ? അങ്ങനെ മാഞ്ഞുപോകുന്ന തരംഗമാണെങ്കില്‍ അത് തട്ടിപ്പിലൂടെ സൃഷ്ടിച്ചതാവില്ലേ? വോട്ടിങ് മെഷിന്‍ തട്ടിപ്പ് സംബന്ധിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്ന്ന ആരോപണങ്ങള്‍...
മോദിരാജ്യം വന്ന വഴി
ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കാന്‍ നരേന്ദ്ര മോദിക്കു സാധിച്ചിരിക്കുന്നു, മുമ്പുണ്ടായിരുന്നതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ. ഇനിയുള്ള 5 വര്‍ഷം ശരിക്കും മോദിരാജ്യമാണ്. തീര്‍ച്ചയായും ഇതു ചെറിയ കാര്യമല്ല. പക്ഷേ, മോദിക്ക് ഇതു നേടാന്‍ എങ്ങനെയാണ് സാധിച്ചത്?...
നമ്മള്‍ വിജയിപ്പിച്ചവരില്‍ 233 ക്രിമിനലുകള്‍
ലോക്‌സഭയിലേക്ക് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്തയച്ച എം.പിമാരില്‍ 233 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. അവര്‍ തന്നെയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ സ്വന്തം പേരുള്ള ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിയമനിര്മ്മാതാക്കളില് 43 ശതമാനം...
കൂട്ടത്തോല്‍വി വരുത്തുന്ന വികസനം
സുഹൃത്തും സഹപാഠിയുമായ ഹരികൃഷ്ണന്‍ ഏറെക്കാലമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. കോളേജ് പഠനകാലം കഴിഞ്ഞയുടനെ ജോലി കിട്ടി അങ്ങോട്ടു പോയി. മലയാളിയെങ്കിലും അഹമ്മദാബാദില്‍ ജനിച്ചുവളര്‍ന്ന റീനയെ വിവാഹം കഴിച്ചു. അവര്ക്കൊരു മകന്‍, ആനന്ദ് കൃഷ്. ഇടയ്ക്ക്...
പോള്‍, പോള്‍… എക്‌സിറ്റ് പോള്‍
ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് യന്ത്രത്തിലായിക്കഴിഞ്ഞു. ഇനി കൂട്ടലിനും കിഴിക്കലിനും സ്ഥാനമില്ല. മെയ് 23ന് ഫലമറിയാം. അതിനു മുമ്പു തന്നെ ചിലര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആധാരമാക്കിയാണ് ഈ ആഘോഷം. പക്ഷേ,...
മികവിന് കുറഞ്ഞ വില
ഹാര്‍പേഴ്‌സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത് ഒരു മൊബൈല്‍ ഫോണിനു മുന്നിലാണ് -വണ്പ്ലസ്...
പത്ര പ്രചാരത്തിലെ ഉള്ളുകള്ളികള്‍
കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്ല. മാത്രമല്ല, അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുക എന്നതായിരുന്നു അടുത്ത കാലം വരെ...
ഹിന്ദു ഉണര്‍ന്നു, ഇപ്പോ പൂരത്തല്ലാണ്..
ഇതങ്ങനെ തന്നെയാണ് വരിക എന്ന് നേരത്തേ ഉറപ്പായിരുന്നു. അയ്യപ്പന്റെ പേരില്‍ കലാപമുണ്ടാക്കിയിരുന്ന ടീംസ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അയ്യപ്പനെ കൈയൊഴിഞ്ഞു. ഇപ്പോള്‍ സംഘബന്ധുക്കള്‍ ചേരിതിരിഞ്ഞ് അടികൂടുകയാണ്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളി. റെഡി ടു...
ന്നാലും ന്റെ പിള്ളേച്ചാ..
കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇവിടല്ലേ ജീവിക്കുന്നത്? വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതനാവുന്നു. ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നമ്മള്‍ ഒരുമയോടെ നേരിട്ടപ്പോള്‍ ഇക്കൂട്ടര്‍ പിന്നില്‍ നിന്നു കുത്തി. എവിടുന്നൊക്കെ സഹായം കിട്ടുമായിരുന്നോ, അതൊക്കെ തടസ്സപ്പെടുത്തി....
കെജ്രിവാളിനെ തല്ലുക തന്നെ വേണം!!
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ മോത്തി നഗര്‍ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ഗോയലിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു യുവാവ് വാഹനത്തിനു...
മികവിന്റെ പാഠഭേദങ്ങള്
WITH POTENTIAL FOR EXCELLENCE എന്നുവെച്ചാല്‍ എന്താണ്?
DOESN'T POSSESS EXCELLENCE FOR THE TIME BEING എന്നു വ്യാഖ്യാനിക്കാം.
മികവ് നേടാന്‍ കഴിവുള്ളത് എന്നു പറയുമ്പോള്‍ ഇപ്പോള്‍ ആ മികവ് ഇല്ല എന്നു തന്നെയല്ലേ? കഴിഞ്ഞ...
കോടികളുടെ കാറില്‍ പരലോക സഞ്ചാരം!
അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള നിര്ദ്ദേശമായി അതു കടന്നുവന്നു -ബ്രസീലിലെ ഒരു...
ബി.ജെ.പിക്കാരുടെ കുബുദ്ധി സമ്മതിച്ചു!!
കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലൂടെ പുറത്തുവന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഒരു അട്ടിമറി ശ്രമമല്ലേ? ആര്‍ക്കു വോട്ടു ചെയ്യണമെന്ന് 80 ശതമാനം വോട്ടര്‍മാരും ഇതിനകം തീരുമാനിച്ചിട്ടുണ്ടാവും. എന്നാല്‍, വോട്ടര്മാരുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരുടെ തീരുമാനം...
സര്‍വേക്കാര്‍ അറിയാത്ത സത്യങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും കൂടി വോട്ടു ചെയ്യാന്‍ അവകാശമുള്ളത് 2,54,08,711 പേര്‍ക്കാണ്. ഇതില്‍ നിന്ന് ഓരോ മണ്ഡലത്തിലും 250 പേരെ വീതം കണ്ട് അവരെ വെറും സാമ്പിളുകളാക്കി ഫലപ്രഖ്യാപനം നടത്തുന്നതാണ്...
The Leader Compassionate
We normally see political leaders living in flexes propagating unreal claims. But here is a leader who is really a man of the masses....
‘ആനച്ചെവി’യുമായി പറക്കുന്ന ആനക്കുട്ടി
പൂമ്പാറ്റയും ബാലരമയും മുത്തശ്ശിയും തത്തമ്മയും അമര്‍ ചിത്രകഥയുമെല്ലാമടങ്ങുന്ന 'സമ്പുഷ്ടമായ' വായനാലോകത്തുകൂടെയാണ് എന്റെ ബാല്യം കടന്നുവന്നത്. അന്ന് ബാലരമയെക്കാള്‍ ഒരു പടി മുന്നിലായിരുന്നു പൂമ്പാറ്റ. അതില്‍ വന്ന കെ.വി.രാമനാഥന്റെ 'അത്ഭുതവാനരന്മാര്' എന്ന നോവലിലെ വില്ലന്...
ഇങ്ങനെയും നികുതി പിരിക്കാം
പ്രളയത്തിന്റെ പ്രതിസന്ധിക്കിടയിലും പ്രവര്‍ത്തനമികവുമായി കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. നികുതിപിരിവ് ലക്ഷ്യം കൈവരിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സര്‍വ്വകാല റെക്കോഡ് സൃഷ്ടിച്ചു. നികുതിപിരിവ് ലക്ഷ്യത്തിന് 88 ശതമാനവും പൂര്ത്തീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശസ്വയംഭരണ...
ഇന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന കുറത്തി
ബിഗ് ബജറ്റ് സിനിമയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ബിഗ് ബജറ്റ് നാടകമെന്നു കേള്‍ക്കുന്നത് ആദ്യമായാണ്. അത്തരമൊരെണ്ണം കാണുന്നതും ആദ്യമായി തന്നെ -കുറത്തി. 15 ലക്ഷമാണ് ചെലവ്. വലിയ നാടകങ്ങള്‍ ഇതുവരെ കാണാത്തത് ചിലപ്പോള്‍ എന്റെ...
സ്‌നേഹത്തിന്റെ താജ്മഹല്‍ പൊളിക്കാതെ കാക്കണേ..
'സ്മാരകങ്ങളെ നിങ്ങള്‍ക്കു തകര്‍ക്കാനായേക്കും... സ്മരണകളെയോ?' ഒരു ചെറിയ ചോദ്യമാണ്. പക്ഷേ, വലിയ അര്‍ത്ഥമുണ്ടിതിന്. എല്ലാം തച്ചുതകര്‍ക്കാനും വളച്ചൊടിച്ച് സ്വന്തമാക്കാനും വെമ്പുന്നവര്‍ ആധിപത്യമുറപ്പിക്കാന് ശ്രമിക്കുന്ന സമൂഹത്തില് വളരെ വലിയ അര്ത്ഥതലങ്ങളുള്ള ഒരു ചോദ്യം. പ്രശാന്ത്...
ധീരനൊപ്പം ഭാഗ്യവുമുണ്ടാകും
തകരുന്ന വിമാനത്തില്‍ നിന്ന് ചാടുമ്പോള്‍ ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അകപ്പെട്ട സൈനികന്‍ 60 മണിക്കൂറുകള്‍ക്കു ശേഷം സുരക്ഷിതനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്നു! എന്നാല്‍, സമാന സാഹചര്യത്തില്‍ വിമാനത്തില്‍ നിന്ന് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള...
ബാര്‍മറിലെ പയ്യന്‍സ്
ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് മമെ ഖാന്‍ തിരുവനന്തപുരത്ത് പാടാനെത്തിയത്. അതു കണ്ട ശേഷം രാജസ്ഥാനി നാടോടി സംഗീതത്തോട് ഭ്രാന്തമായ അനുരാഗത്തിലായി. അതിന്റെ ഫലമെന്നോണം ഞാന്‍ മമെ ഖാന്റെ സിഡികള്‍ക്കായി ഓണ്‍ലൈന്‍ വിപണികളില്...
ബൊളീവിയന്‍ വിപ്ലവ താരങ്ങള്‍
ലോകത്ത് ഏറ്റവുമധികം മനസ്സിലാവുന്ന ഭാഷയാണ് ഫുട്‌ബോള്‍. അതിനാല്‍ത്തന്നെ അത് വിപ്ലവത്തിന്റെയും ഭാഷയാണ്. ഫുട്‌ബോളിന്റെ ഭാഷയില്‍ ബൊളീവിയന്‍ താരങ്ങള്‍ തങ്ങളുടെ വിപ്ലവസ്വപ്‌നങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതു കേള്ക്കാനും ഉള്ക്കൊള്ളാനും മനസ്സിലാക്കാനും ഏറ്റെടുക്കാനും അശേഷം ബുദ്ധിമുട്ടുണ്ടായില്ല. നിറഞ്ഞ...
പുല്‍വാമ ഉത്തരവാദിത്വം ചൈനയ്ക്കു തന്നെ
ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ അമേരിക്കയും റഷ്യയും ഫ്രാന്‍സും പോലുള്ള രാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതിലെല്ലാമപ്പുറം ശ്രദ്ധേയമാകുന്നത് ചൈനയുടെ നിലപാടാണ്, ജെയ്ഷ്-എ-മുഹമ്മദിനോടും അതിന്റെ മേധാവി...
റോബോ പൊലീസ്
പൊലീസ് ആസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാനെത്തുന്ന വനിതാ എസ്.ഐയ്ക്ക് ഒരു പ്രത്യേക ചന്തമാണ്. ചലനവും സംസാരവുമെല്ലാം ഒരു പ്രത്യേക രീതിയില്‍. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം. നമ്മള്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു പോകും. മറ്റുള്ളവര്‍ വായിനോക്കുന്നത് ശ്രദ്ധയില്പ്പെട്ടാലും...
അപകടത്തെ തോല്പിച്ച പൈലറ്റിന്റെ കഥ
സാങ്കേതികത്തകരാര്‍ നിമിത്തം ഇന്‍ഡിഗോ വിമാനം യാങ്കോണിലേക്ക് വഴിതിരിച്ചു വിട്ടു. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കു പോയ 6E075 നമ്പര്‍ വിമാനമാണ് മ്യാന്‍മാര്‍ തലസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയത്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ്. വിമാനങ്ങള്...
11 ഉദ്ഘാടനം ഒരു വേദിയില്‍!
കോളേജ് പഠനകാലം മുതല്‍ സുഹൃത്താണ് സന്തോഷ്. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഞങ്ങളെ സുഹൃത്തുക്കളാക്കി. സന്തോഷേ എന്നു വിളിക്കുന്നതിനെക്കാള് പട്ടാളം എന്നാണ് കൂടുതല്‍...
കര്‍ഷകശ്രദ്ധ കേരളത്തിലേക്ക്
2009ല്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി ചൈനയില്‍ പോയപ്പോഴാണ് ഋത്വിക് ത്രിവേദിയെ പരിചയപ്പെട്ടത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അവന്‍ അന്ന് ദൈനിക് ഭാസ്‌കറിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. ടൈംസ്...
ഇതുതാന്‍ടാ രാജ്യസ്നേഹം
ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ അവകാശവാദം തങ്ങളാണ് ഏറ്റവും വലിയ രാജ്യസ്‌നേഹികള്‍ എന്നാണ്. അതിര്‍ത്തിയും അവിടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനും സ്മരിക്കപ്പെടാത്ത ഒരു ദിവസം പോലും കഴിഞ്ഞ നാലേമുക്കാല്‍ വര്ഷത്തിനിടെ ഉണ്ടായിട്ടില്ല. തങ്ങള്ക്കെതിരെ അല്പം ബുദ്ധിമുട്ടുള്ള...
Adieu! Google+
YOUR GOOGLE+ ACCOUNT IS GOING AWAY ON 2 APRIL 2019 Whenever I open Google+, I have been seeing this message for some days now. Where...
മാമാങ്കം എന്ന ചാവേര്‍കഥ
മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സിനിമയാകുമ്പോള് അതില്‍ വീര്യവും പോരാട്ടവും ത്യാഗവും കണ്ണുനീരുമെല്ലാം...
ഭാജപായെ ട്രോളുന്നു, എന്തുകൊണ്ട്?
രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സോഷ്യല്‍ മീഡിയ വൊളന്റിയര്‍മാരുടെ യോഗം കോട്ടയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്തതിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടു. ചര്‍ച്ച ചെയ്തു. അത്രമാത്രം എന്താണ് ആ വീഡിയോയില് ഉള്ളത്...
ചൈത്രയോ വാർത്തയോ പ്രതി?
ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്തിലേര്പ്പെട്ടിരിക്കുകയാണ് എല്ലാവരും. തിരുവനന്തപുരം...
നങ്ങേലിയുടെ കറ
ഉരുകിയൊലിക്കുന്ന ഉടലിന്റേ...
ഉള്ളിലിരിക്കുന്ന ഉയിരിന്റേ...
ഉന്മാദത്തായമ്പകയേ...താളം തായോ
പൊന്മായപ്പൊരുളേ നല്ലൊരീണം തായോ കറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകചര്ച്ചയില് കറ കടന്നുവന്നത് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്. 'അത് ഒന്നുകൂടി ചെയ്യണം. ആ...
ഒരു സില്‍മാക്കഥ
മുന്‍കുറിപ്പ്
ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അതില്‍ തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും! കഥാപാത്രങ്ങള് ഉദയഭാനു (സംവിധായകന്)
മാധവന്കുട്ടി (നായക താരം)
ശങ്കര്ദാസ് (നിര്മ്മാതാവ്)
പച്ചാളം ഭാസി...
മനുഷ്യനെക്കാള്‍ വിലയോ മണ്ണിന്??
ആലപ്പാട്ടെ പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു മുഖം മനസ്സില്‍ തെളിയും. കാവ്യ എന്നാണ് അവളുടെ പേര് എന്ന് ഇപ്പോഴറിയുന്നു. ഒരു ലൈവ് വീഡിയോയിലൂടെയാണ് അവള്‍ നമുക്കു മുന്നിലെത്തിയത്. കറുത്ത കുപ്പായമണിഞ്ഞ,...
റെക്കോഡിലേക്ക് ഉയര്‍ത്തി നിര്‍മ്മിച്ച വനിതാ കോട്ട
പുതുവത്സര ദിനത്തില്‍ പുതുചരിത്രമെഴുതി മലയാളത്തിന്റെ പെണ്‍കരുത്ത്. ലക്ഷ്യമിട്ടത് വനിതാ മതിലെങ്കില്‍ ഉയര്‍ന്നത് വനിതാ കോട്ട. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി സര്‍ക്കിള്‍ വരെ 620 കിലോമീറ്റര്‍...
ഇതുതാന്‍ടാ പൊലീസ്
നമ്മുടെ നാട്ടിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്. ഒരു ഓട്ടോക്കാരന്‍ പെട്ടെന്ന് വെട്ടിത്തിരിച്ചക്കുകയോ അസ്ഥാനത്ത് ഒരു കാറ് നിര്‍ത്തിയിടുകയോ ചെയ്താല്‍ മതി കുരുക്ക് രൂപപ്പെടാന്‍. എത്ര പെട്ടെന്നാണ് കുരുക്ക് രൂപപ്പെടുന്നത് എന്ന് അടുത്തിടെ എനിക്ക് നേരിട്ട്...
ഈ ലോക റെക്കോഡ് നമുക്ക് വേണം
ലോകത്ത് ഏറ്റവുമധികം വനിതകള്‍ ഒരു പ്രത്യേക ചടങ്ങിനായി ഒത്തുചേര്‍ന്നതിന്റെ റെക്കോഡ് കേരളത്തിലാണ്. 2009 മാര്‍ച്ച് 10ന് നടന്ന ആറ്റുകാല്‍ പൊങ്കാലയുടെ പേരിലാണ് ആ ലോക റെക്കോഡ്. 25 ലക്ഷം സ്ത്രീകള്‍ അന്ന് ഒത്തുചേര്ന്നു...
‘ലാപ്‌സായ’ ഓഖി ഫണ്ട് ??!!!
ഓഖി ദുരിതാശ്വാസനിധിയില്‍ വന്‍ തിരിമറി; കേന്ദ്ര നല്‍കിയതില്‍ 22.46 കോടി ആവിയായി; മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ കണക്കുകള്‍ തെറ്റ്; 111.7 കോടി അനുവദിച്ചെന്ന് പറയുമ്പോള്‍ 134.16 കോടി ലഭിച്ചതായി രേഖകള്‍; ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകളില്...
ബാങ്കുകളുടെ തീവെട്ടിക്കൊള്ള
നമ്മുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമാണ് ബാങ്ക്. അതിനെ നിക്ഷേപം എന്നു പറയും. ആ നിക്ഷേപം എടുത്ത് വായ്പയായി മറിച്ച് വിതരണം ചെയ്താണ് ബാങ്കുകള്‍ നിലനില്‍ക്കുന്നതു തന്നെ. അങ്ങനെ ബാങ്കുകളെ നിലനിര്ത്തുന്ന നമ്മളെപ്പോലുള്ള...
വിവാദത്തിനപ്പുറത്തെ വികസനവഴികള്‍
വിവാദങ്ങള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? നാടിലുണ്ടാവുന്ന വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യണ്ടേ? ദൗര്‍ഭാഗ്യവശാല്‍ അത്തരം വികസനോന്മുഖ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വിവാദങ്ങള്‍ക്കിടയിലും വികസനം നടക്കുന്നുണ്ട് എന്നു നമ്മള്‍ തിരിച്ചറിയണം. ഇത് അങ്ങേയറ്റം ആശാവഹമായ...
കോണ്‍ഗ്രസ് ജയിച്ചതല്ല, ഭാജപാ തോറ്റതാണ്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലേറി. തെലങ്കാനയില്‍ തെലുങ്കാന രാഷ്ട്ര സമിതിയും മിസോറാമില് മിസോ നാഷണല്‍ ഫ്രണ്ടും വന്‍ ഭൂരിപക്ഷത്തോടെ...
വിജയസിന്ധു
വൈകുന്നേരം വരെ വെള്ളം കോരിയിട്ട് അവസാനം കലമിട്ടുടയ്ക്കുന്ന പെണ്ണ് -പി.വി.സിന്ധുവിനെക്കുറിച്ച് ഇനിയാരും ഇങ്ങനെ പറയുമെന്ന് തോന്നുന്നില്ല. തുടര്‍ച്ചയായി 7 ഫൈനലുകളില്‍ തോറ്റ ശേഷം ഒടുവില്‍ വിജയദേവതയെ ഈ 23കാരി സ്വന്തം വരുതിയിലാക്കി. അങ്ങനെ...
ബലിദാനി പുരാണം
ശബരിമല അയ്യപ്പനെ 'രക്ഷിക്കാന്‍' ഇറങ്ങിത്തിരിച്ച ശേഷം ഒരു ബലിദാനിയെ കിട്ടാന്‍ ബി.ജെ.പി. കൈമെയ് മറന്ന് ശ്രമിക്കുന്നുണ്ട്. ബലിദാനിയില്ലാതെ എങ്ങനെയാണ് സമരം കൊഴുപ്പിക്കുക! മുമ്പ് 2 തവണ നടത്തിയ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടുവെങ്കിലും മൂന്നാമത്തെ...
പ്രിയങ്കയെ വെട്ടിയ പ്രിയ
പ്രിയങ്കയെ പ്രിയ വെട്ടി. അതു കേട്ട് ഞെട്ടി അല്ലേ? പേടിക്കണ്ട കാര്യമില്ല. വെട്ടിയത് വടിവാളുകൊണ്ടൊന്നുമല്ല, ഗൂഗിളിലാണ്. ഇതില്‍ പ്രിയങ്ക എന്നാല്‍ സാക്ഷാല്‍ പ്രിയങ്ക ചോപ്ര. മറുഭാഗത്തുള്ള പ്രിയ മലയാളിയാണ് -പ്രിയ പ്രകാശ് വാര്യര്. വെറുമൊരു...
ഫിലിം ഫെസ്റ്റിവലിനെ ‘ആപ്പിലാക്കി’
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 23-ാം അദ്ധ്യായത്തിന് തിരശ്ശീല ഉയരുകയായി. പതിവു പോലെ ഒരു തീര്‍ത്ഥാടകനായി ഈയുള്ളവനുണ്ട്. 1997 മുതല്‍ ഒരു മേള പോലും മുടക്കിയിട്ടില്ല. ഒരുപാട് കാലം മേള റിപ്പോര്‍ട്ട് ചെയ്തു....
കുമ്മനം ട്രോളിന് അതീതനോ?
കുമ്മനത്തിന്റെ മിസോ ഭാഷാപ്രയോഗത്തെ ഞാന്‍ ട്രോളി. അതിനെതിരെ വിമര്‍ശനവുമായി ഒരുപാട് പേര്‍ രംഗത്തുവന്നു. മാന്യമല്ലാത്ത ഭാഷ എന്റെ ചെലവില്‍ വേണ്ട എന്നുള്ളതിനാല്‍ തെറി പറഞ്ഞ സംഘികളെ നിഷ്‌കരുണം ബ്ലോക്കിയിട്ടുണ്ട്. ഭരണഘടനാ പദവിയിലുള്ളയാളെ ട്രോളി എന്നാണ്...
സംഭാവനയിലെ പ്രതിഷേധം
രാജ്യമെങ്ങും കര്‍ഷകപ്രതിഷേധം തിളച്ചുമറിയുകയാണ്. മുംബൈയില്‍ നിന്ന് ലഖ്‌നൗ വഴി ഡല്‍ഹിയിലും അതെത്തിയിരിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചില്‍ ഡല്‍ഹി പ്രകമ്പനം കൊണ്ടു. എം.എസ്.സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്ഷികോത്പന്നങ്ങളുടെ താങ്ങുവില കൂട്ടുക,...
പെണ്ണിനേറ്റവും അപകടകരം സ്വന്തം വീടോ?
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കിലുക്കാംപെട്ടി പോലെ ഓടി നടന്നു ജോലിയെടുക്കുന്ന ഒരു സഹപ്രവര്‍ത്തക എനിക്കുണ്ടായിരുന്നു. അത്യാവശ്യം സ്വാതന്ത്ര്യം ഞാന്‍ അവള്‍ക്കും അവള്‍ എനിക്കും അനുവദിച്ചിരുന്നു. എന്നും നിറപുഞ്ചിരിയുമായി എല്ലാവരെയും പേരെടുത്തു പറഞ്ഞ് 'ഗുഡ്...
മാധ്യമങ്ങളെ ആര്‍ക്കാണ് പേടി?
തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെ എന്തു ചെയ്യണം? ഇല്ലാതാക്കണം. കുറഞ്ഞപക്ഷം നിയന്ത്രിക്കുകയെങ്കിലും വേണം. അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സുബ്രത ബിശ്വാസ് എന്ന അഡീഷണല് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. ക്രമീകരണം എന്ന...
മിതാലിയെ ബഹുമാനിക്കുക തന്നെ വേണം
കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്ന സച്ചിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തുന്നത് സങ്കല്പിക്കാനാവുമോ?...
കുലസ്ത്രീകളെ കാത്തിരിക്കുന്ന ജയിലഴികള്‍
Kerala Hindu Places of Public Worship (Authorisation of Entry) Act, 1965 അഥവാ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനാധികാര) നിയമം, 1965 -സമകാലിക കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന...
രവിയേട്ടന്‍ വിരമിക്കുന്നില്ല…
ചില സഹപ്രവര്‍ത്തകരുണ്ട്. അവരുടെ കൂടെ എത്ര ജോലി ചെയ്താലും മടുക്കില്ല. അവരുടെ കൂടെ കൂടിയാല്‍ നമ്മളെന്തും ചെയ്തുകളയും. ഡ്യൂട്ടിയില്ലാത്ത സമയത്തും ഓഫീസിലിരിക്കും. അത്തരമൊരാള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ജോലി ചെയ്തു എന്നതിലുപരി...
കലാപകാരിയുടെ മാധ്യമ മുഖംമൂടി
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചാനലുകളും പത്രങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. നടത്തുന്ന പാര്‍ട്ടികളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് ആ മാധ്യമങ്ങളുടെ ചുമതലയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ദേശാഭിമാനിയും കൈരളിയും കോണ്‍ഗ്രസ്സിന്റെ നിയന്ത്രണത്തിലുള്ള വീക്ഷണവും ജയ് ഹിന്ദും ബി.ജെ.പിയുടെ...
We, the PEOPLE
The constitution is under threat. Each and every citizen of the country has the responsibility to uphold its sanctity. Majority of the public are...
മധ്യതിരുവിതാംകൂര്‍ രാജാവ് ശശി
'മധ്യതിരുവിതാംകൂര്‍ രാജാവ് ശശി'യെക്കുറിച്ച് പറഞ്ഞാല്‍ ചിരിക്കാത്ത മലയാളികളുണ്ടെന്നു തോന്നുന്നില്ല. ചതിക്കാത്ത ചന്തു എന്ന സിനിമയിലൂടെ സലിംകുമാറാണ് ശശി രാജാവിനെ ലോകപ്രസിദ്ധനാക്കിയത്. ശശിയാക്കുക എന്നാല്‍ മണ്ടനാക്കുക എന്നര്ത്ഥത്തില് സമീപകാലത്ത് മലയാള പദസമ്പത്ത് വികസിച്ചതും ഈ...
ആചാരത്തിന്റെ പേരില്‍ തള്ളരുത്!!
ശബരിമലയിൽ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'ആചാരം' ലംഘിക്കപ്പെടുന്നു എന്നതിന്റെ പേരിലാണ് കേരളത്തെ കലാപഭൂമിയാക്കാന്‍ ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നത്. അയ്യപ്പനെ രക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്കെല്ലാം ഉറപ്പാണോ വര്‍ഷങ്ങളായി തെറ്റാതെ നിലനില്‍ക്കുന്ന ആചാരങ്ങളാണ് ശബരിമലയില് ഉള്ളതെന്ന്? എനിക്കേതായാലും ആ...
ഹിന്ദു ഉണരേണ്ടത് എന്തിനു വേണ്ടി?
ഹൈന്ദവവിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ വിശ്വാസികള് ഭണ്ഡാരത്തില് കാണിക്കയിടുകയോ വഴിപാട് രസീതെടുക്കുകയോ ചെയ്യരുത്. -കെ.പി.ശശികല
പ്രസിഡന്റ്, ഹിന്ദു ഐക്യവേദി ക്ഷേത്രങ്ങളിലെ പണം കൊണ്ടാണ് കേരളത്തിലെ...
ഉത്തരക്കടലാസില്‍ ദൈവങ്ങള്‍ വേണ്ട!
പരീക്ഷ എഴുതി തുടങ്ങുന്നതിനു ദൈവത്തിന്റെ പേര് ഉത്തരക്കടലാസിനു മുകളില്‍ എഴുതി വെയ്ക്കുന്ന പതിവ് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. എന്നാല്‍, ഇനി അത് വേണ്ട. കര്‍ണ്ണാടകത്തിലെ രാജീവ് ഗാന്ധി ആരോഗ്യ സര്വ്വകലാശാലയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം...
ഒരു ആരാധകന്റെ ഡയറിക്കുറിപ്പ്
1980കളിലും 1990കളിലും ചെറുപ്പം ആഘോഷിച്ച ഏതൊരു മലയാളിയെയും പോലെ തന്നെയാണ് ഞാനും. എന്നെപ്പോളുള്ളവരുടെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു മോഹന്‍ലാല്‍ എന്ന പേര്. ഞങ്ങള്‍ അദ്ദേഹത്തെ ലാലേട്ടാ എന്നു വിളിച്ചു. ചേട്ടനെപ്പോലെ സ്‌നേഹിച്ചു. മുലകുടി...
‘പക്ഷേ’ എന്ന കുടുക്ക്!
കഴിവുണ്ടായിട്ടും ദാനം ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ ദാനം കൊടുക്കുന്നതിനെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് മടിക്കുന്നവര് ചെയ്യുന്നത് ഇതാണ്. സംശയം കലര്ന്ന ചോദ്യങ്ങളുയര്ത്തി മറ്റുള്ളവരെക്കൂടി ആശയക്കുഴപ്പത്തിലാക്കിയിട്ട് ഒടുവില്‍...
India MODIfied
ഇത്തവണ ബി.ജെ.പിക്ക് ഒരവസരം തരൂ എന്നായിരുന്നു 2014ലെ അഭ്യര്‍ത്ഥന. നരേന്ദ്ര മോദിയെ വികസനനായകനായി അവതരിപ്പിച്ചു. ദേശസ്‌നേഹം ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി -വിദേശ രാജ്യങ്ങളില് ഒളിപ്പിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിച്ച് ഓരോ ഭാരതീയന്റെയും...
മനുഷ്യപങ്കാളിത്ത പ്രളയസിദ്ധാന്തം
അണക്കെട്ടുകള്‍ തുറന്നത് പെരിയാറിലെ പ്രളയത്തിനു കാരണമായി എന്നു തെളിയിക്കാന്‍ ആരൊക്കെയോ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിനു വഴിവെച്ചത് എന്നായിരുന്നു ആദ്യ ആക്ഷേപം. പിന്നീടത് ജലവിഭവ വകുപ്പിന്റെ പിടിപ്പുകേടായി. ഒരു വര്‍ഷം എത്ര...
ഓഖി ഫണ്ട് പോയ വഴി
'ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിനു കിട്ടിയ ഫണ്ടും പിരിച്ച ഫണ്ടും ചെലവാക്കിയില്ല. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തിന് പണം കൊടുക്കണം?' -ഫേസ്ബുക്ക് വീഡിയോ ആയും വാട്ട്‌സാപ്പ്...
ഡാമുകള്‍ തുറന്നുവിട്ടതാണോ പ്രളയകാരണം?
മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണോ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായത്? -ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ്; പലരും ചോദിപ്പിക്കുന്ന ചോദ്യമാണ്. തലയ്ക്കകത്ത് കുറച്ച് ആള്താമസമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന ഒരു കൂട്ടുകാരിയും ഞങ്ങളുടെ...
അതെ, ഇതു മാത്രമാണ് നമുക്കാശ്രയം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി:
സംഭാവന 700 കോടി രൂപ കവിഞ്ഞു * 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഗസ്റ്റ് 27 വൈകിട്ട് 7 മണിവരെ 713.92 കോടി രൂപ സംഭാവന...
സഹായം കെണിയായ കഥ
എന്റെ അയല്‍പക്കത്തെ രാമേട്ടന് 4 മക്കള്‍. ഏറ്റവും ഇളയ മകന്‍ അപ്പുവും ഞാനും അടുത്ത കൂട്ടുകാരാണ്. പക്ഷേ, അപ്പുവും അച്ഛനുമായി അത്ര സുഖത്തിലല്ല. അവന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോന്നു. രാമേട്ടന് വീട്ടില്‍...
വിവരദോഷി വമിക്കുന്ന വിഷം
മാന്യമായി ചെയ്യുന്നവര്‍ക്ക് മാധ്യമപ്രവര്‍ത്തനം മഹത്തായൊരു തൊഴിലാണ്. അതിനാല്‍ കീഴും കിഴക്കും തിരിച്ചറിയാനുള്ള സമാന്യബുദ്ധി ഇല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങരുത്. ജനം ടിവിയില്‍ വന്ന, സംഘബന്ധുക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച ഒരു വാര്‍ത്തയാണ് എന്നെക്കൊണ്ട് ഇതു പറയിപ്പിച്ചത്. ജനം...
സംവാദവും വലിച്ചുകീറലും കേരള സ്‌റ്റൈല്‍
മാതൃഭൂമി പത്രത്തിലും ഇന്ത്യാവിഷന്‍ ചാനലിലും ഡെസ്‌കിലിരുന്ന് ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വളരെ രസകരമായ ഒരു ഏര്‍പ്പാടാണത്. രണ്ടു പക്ഷത്തുമുള്ള സ്ഥാനാര്ത്ഥികള് പങ്കെടുക്കുന്ന സംവാദമാണ് മത്സരത്തിന് രസം പകരുന്നത്....
യു.എ.ഇ. സഹായം വരുന്ന വഴി
യു.എ.ഇയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് വിവാദവും സംശയവും ഇപ്പോള്‍ ശക്തി പ്രാപിക്കുന്നു. വിവാദം എന്നു പറയുമ്പോള്‍ അത് ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതു തന്നെയാവുമല്ലോ! കേന്ദ്ര സര്‍ക്കാര്‍ 500 കോടി മാത്രം പ്രഖ്യാപിച്ചപ്പോള്...
ഇങ്ങനെ സ്‌നേഹിച്ചു കൊല്ലല്ലേ..
കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പ്രളയം ദുരന്തം നേരിടാന്‍ ചോദിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രം തന്നപ്പോള്‍ ആ സ്‌നേഹം നമ്മളറിഞ്ഞു. രാജ്‌നാഥ് സിങ്ങിനോട് 1,200 കോടി ചോദിച്ചപ്പോള് 100...
വീഡിയോയിലെ ‘പട്ടാളക്കാരന്‍’ ഇതാ ഇവിടെയുണ്ട്!!
കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യത്തെ ഇടപെടുവിക്കാന്‍ മടിക്കുന്നു എന്നു പറഞ്ഞ് ഒരു പട്ടാള വേഷധാരിയുടെ വീഡിയോ ചിലര്‍ ആസൂത്രിതമായി പങ്കിട്ട് കഴിഞ്ഞ ദിവസം പ്രശസ്തി നേടിക്കൊടുത്തിരുന്നു. രക്ഷാദൗത്യം പൂര്‍ണ്ണമായി കരസേനയെ ഏല്പിക്കാത്ത മുഖ്യമന്ത്രി...
സമര്‍പ്പണമാണ് ഏറ്റവും വലുത്
ചെറുതോണി അണക്കെട്ടിന്റെ സ്ഥിതി എന്താണെന്ന് അന്വേഷിക്കാനാണ് അല്പം മുമ്പ് ഞാന്‍ ശേഖറിനെ -ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസിനെ -വിളിച്ചത്. പക്ഷേ, ഞാന്‍ അദ്ദേഹത്തോട് തൊടുത്ത ആദ്യ ചോദ്യം അണക്കെട്ടിനെക്കുറിച്ചോ...
ഇടുക്കി ‘വിദഗ്ദ്ധരുടെ’ വിവരക്കേടുകള്‍
5 ഷട്ടറും തുറക്കേണ്ടി വന്നത് സർക്കാർ സംവിധാനങ്ങളുടെ അലംഭാവം മൂലമോ? 2,392 അടിയില്‍ ഷട്ടര്‍ തുറന്നു വിടാത്തതിന്റെ ഭവിഷ്യത്താണ് ചരിത്രത്തില്‍ ആദ്യമായി 5 ഷട്ടറും തുറന്നു വെള്ളം വിടേണ്ട അടിയന്തര സാഹചര്യം ഉണ്ടായത്. കുതിച്ചു...
ചൈനയില്‍ തൊഴിലെടുത്ത് പഠിക്കാം
2009ല്‍ ചൈന സന്ദര്‍ശിക്കുന്ന വേളയില്‍ സിചുവാന്‍ സര്‍വ്വകലാശാലയില്‍ പോയിരുന്നു. അവിടത്തെ സൗകര്യങ്ങളെക്കാളേറെ അത്ഭുതപ്പെടുത്തിയത് അവിടത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വന്‍ തോതിലുള്ള സാന്നിദ്ധ്യമാണ്. മെഡിസിനും മറ്റും പഠിക്കാന്‍ ധാരാളം ഇന്ത്യക്കാര്‍ ചൈനയിലെത്തുന്നു. വിദേശത്തു നിന്നുള്ള...
പഠിക്കാന്‍ ഓസ്ട്രേലിയ വിളിക്കുന്നു
വിദേശത്തു പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട സ്ഥാനമായി ഓസ്ട്രേലിയ മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 70,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേക്കു തിരിച്ചു എന്നാണ് ഡല്ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമീഷന് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 2018ല്‍...
വിദ്യാഭ്യാസ വിഹിതവും വെട്ടി
കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ...
കലാപം വരുന്ന വഴി
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മഹത്തായ ആശയവുമായി ഞങ്ങളൊരു കൂട്ട് തുടങ്ങി -ഹ്യൂമന്‍സ്. വര്‍ഗ്ഗീയ കോമരങ്ങള്‍ സ്വാഭാവികമായിത്തന്നെ ഞങ്ങളുടെ എതിര്‍പക്ഷത്തായി. കൂട്ടിലുള്ളവര്‍ ആശയവിനിമയത്തിന് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും തുടങ്ങി. വ്യക്തിപരമായ സൗഹൃദങ്ങളുടെ പേരിലാണ്...
അത്രമേല്‍ അകന്നവരുടെ മീശ
നാടെങ്ങും മീശ കത്തിക്കല്‍ അരങ്ങേറുകയാണ്. മീശ എന്നു പറഞ്ഞാല്‍ എസ്.ഹരീഷിന്റെ നോവല്‍ മീശ. പുസ്തക പ്രസാധകരായ ഡി.സി. ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത് കഴിഞ്ഞ ദിവസമാണ്....
ഹനുമാന്റെ വാലും വാലിലെ തീയും
ഇത് രാമായണ മാസമാണ്. രാമായണത്തില്‍ എന്നിലേറ്റവും കൗതുകമുണര്‍ത്തിയ അദ്ധ്യായമാണ് ലങ്കാദഹനം. രാവണന്റെ ഉത്തരവ് പ്രകാരം ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊളുത്താന്‍ രാക്ഷസന്മാര്‍ ശ്രമിക്കുന്നു. ഹനുമാന്റെ വാലില്‍ തുണി ചുറ്റുക എന്നു പറഞ്ഞാല്‍...
തിരിച്ചറിവുകള്‍
ഇന്ന് 2018 ജൂലൈ 23. വി.എസ്.ശ്യാംലാല്‍ എന്ന എന്റെ പിറന്നാള്‍. 1974 ജൂലൈ 23 വൈകുന്നേരം 6.42ന് ജനിച്ച ഞാന്‍ ഭൂമിയില്‍ 44 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വിജയകരമായി പൂര്‍ത്തിയാക്കി എന്നു ഞാന്‍ പറയില്ല....
എന്തിനായിരുന്നു ആ കെട്ടിപ്പിടിത്തം?
ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതാണ് ഇന്നത്തെ ചര്‍ച്ചാവിഷയം. മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചതും അതിനു ശേഷം തന്റെ ഇരിപ്പിടത്തില് എത്തിയപ്പോള് ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി...
ഭഗവാന് മരണമില്ല തന്നെ
'ഇവിടെ നാടകം നടക്കില്ല. എല്ലാവരും പുറത്തു പോകണം' -വേദി അടച്ചുകെട്ടി സീല്‍ ചെയ്ത ശേഷം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു. കാണികള്‍ പരസ്പരം നോക്കി. കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസുകാര്‍ കാണികള്ക്കിടയിലേക്കിറങ്ങി. ആദ്യം ആര്‍ക്കും...
മാധ്യമപ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക്
മാധ്യമപ്രവര്‍ത്തനം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലാണ്. അല്പകാലം മുമ്പ് വരെ ഇതൊരു തൊഴിലായിരുന്നു. ഇപ്പോള്‍ തൊഴില്‍ അല്ലാതായി എന്നല്ല, തൊഴില്‍ മാത്രം അല്ലാതായി എന്നാണ്. മുമ്പ് ഈ തൊഴില്‍ ചെയ്യുന്നവര്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന...
അഭിമന്യുവിനെ എന്തിന് കൊന്നു?
കേരളത്തില്‍ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ മാത്രം ഇത്രയേറെ വിലപിക്കാന്‍ എന്താണുള്ളത്? -സമകാലിക രാഷ്ട്രീയത്തെപ്പറ്റി ഞാന്‍ കൂടി പങ്കാളിയായ ഒരു ചര്‍ച്ചയ്ക്കിടെ വളരെ ബഹുമാന്യനായ ഒരു വ്യക്തി പ്രകടിപ്പിച്ച അഭിപ്രായമാണിത്....
പെരിങ്ങമലയെ നമുക്കെന്നും വേണം, ഇന്നത്തെപ്പോലെ
കേരളത്തില്‍ തന്നെ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള പഞ്ചായത്തുകളില്‍ ഒന്ന്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശം. നമ്മുടെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ട സ്ഥാനം. അതാണ് പെരിങ്ങമല. എന്നാല്‍, ഈ പെരിങ്ങമലയ്ക്ക് നമ്മള്‍...
കന്നഡ കലയിലെ നേരിന്റെ തീ
കന്നഡത്തിലെ സിനിമാപ്രവര്‍ത്തകരുടെ സംഘടന Film Industry for Rights & Equality -F.I.R.E. മുന്‍കൈയെടുത്ത് Kannada Film Industry -K.F.I കൂടെ ചേര്‍ന്ന് Association of Malayalam Movie Artists -A.M.M.A. എന്നു...
എ.എം.എം.എ.
അമ്മയല്ലാതൊരു ദൈവമുണ്ടോ?
അതിലും വലിയൊരു കോവിലുണ്ടോ?
കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ?
അമ്മേ... അമ്മേ... അമ്മേ... തികഞ്ഞഭാരവും പൂവായ് കാണും
നിറഞ്ഞ നോവിലും നിര്‍വൃതി കൊള്ളും
കനവിന് കാഞ്ചന തൊട്ടിലൊരുക്കും
കല്യാണിരാഗം പാടിയുറക്കും
രാരിരാരോ... രാരാരിരോ... സര്വ്വവും മറക്കും കോടതിയമ്മ
സത്യപ്രഭതന് സന്നിധിയമ്മ
സ്നേഹസാരം നീതന്നെയല്ലേ?
സേവനഭാവം നിന്...
Available, Accesible, Acceptable, Adaptable Education
What is Quality Education? Learning benefits every human being and should be available to all. Education liberates the intellect. It unlocks the imagination. It is...
Career Choice
You can't connect the dots looking forward; you can only connect them looking backwards. So you have to trust that the dots will somehow...
‘പറക്കും ബോട്ട്’ വരുന്നു, ശരവേഗത്തില്‍…
ശംഖുമുഖം കടല്‍ത്തീരത്തെ ജെട്ടിയില്‍ നിന്ന് ആളെക്കയറ്റിയ ശേഷം തിരകളുമായി മല്ലിട്ട് ബോട്ട് മുന്നോട്ടു നീങ്ങി. ആ ബോട്ടിനൊരു പ്രത്യേകതയുണ്ട് -ഇരു വശങ്ങളിലും വിമാനത്തിന്റേതു പോലെ ചിറകുകളുണ്ട്! ഇരിക്കാന്‍ നല്ല സുഖം. പിന്നിലേക്ക് വിശാലമായി...
ഇത് ‘നല്ല’ തുടക്കം
ലോകകപ്പില്‍ കിരീടം ലക്ഷ്യമിട്ടു വന്ന അര്‍ജന്റീനയെ ആദ്യമായി യോഗ്യത നേടിയ ചെറുമീനുകളായ ഐസ്‌ലന്‍ഡ് സമനിലയില്‍ കുരുക്കി. അര്‍ജന്റീന വിരുദ്ധന്മാരൊക്കെ ആഘോഷവുമായി ഇറങ്ങിയിട്ടുണ്ട്. എല്ലാവരും ആഘോഷിച്ചോളൂ. പക്ഷേ, ഞാന്‍ പറയും -ഇതൊരു 'നല്ല' തുടക്കം. ഫുട്ബോള്‍...
അവധിയുണ്ടോ… അവധി???
ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു. ഫോണ്‍ എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്...
സുനില്‍ മെസ്സി അഥവാ ക്രിസ്റ്റിയാനോ ഛെത്രി
സുനില്‍ ഛെത്രി വീണ്ടും ഗോളടിച്ചു. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ 62-ാം അന്താരാഷ്ട്ര ഗോള്‍. പക്ഷേ, ഇന്ത്യ 2-1ന് കളി തോറ്റു. ഇന്ത്യന്‍ വംശജനായ സര്പ്രീത് സിങ് എന്ന...
ചോദിക്കാത്ത ചോദ്യങ്ങള്‍
ചോദ്യങ്ങള്‍ ചോദിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്.
ചിലപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നത് നല്ല മാധ്യമപ്രവര്‍ത്തനമാണ്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, ഇടപെടേണ്ടി വന്നിട്ടുണ്ട്. ഒരു മാധ്യമപ്രവര്ത്തകന്റെ തൊഴില്പരമായ വേദനകളാണത്. ഏതൊരു ദുരന്തത്തെയും വാര്ത്തയ്ക്കായി സമീപിക്കേണ്ടി വന്നപ്പോഴൊക്കെ...
ജടായുമംഗലം
കരച്ചില്‍ കേള്‍ക്കുന്നോ? അതും ആകാശത്തോ? ജടായു ശ്രദ്ധിച്ചു. അതെ, ആ പക്ഷിശ്രേഷ്ഠന്‍ പറന്നു പൊങ്ങി. അപ്പോള്‍ ഒന്നു കാണുമാറായി. ഒരു തേര് അതിവേഗം പോകുന്നുണ്ട്. അതിലുണ്ട് രാവണനും സീതയും! ജടായുവിനു കാര്യം മനസ്സിലായി....
കാവി പുതച്ചെന്നോ? ആര്? എവിടെ?
'2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ' -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്. ബി.ജെ.പിയുടെ അശ്വമേധം ഇന്ത്യയെ കാവി...
മാതൃക എന്ന മാതൃക
-മാതൃകയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം.
-ഒരു കുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്.
-2 കുട്ടികള്‍ക്ക് 7 വിഷയങ്ങളില്‍ എ പ്ലസ്.
-ബാക്കിയുള്ളവര്‍ക്ക് തരക്കേടില്ലാത്ത വിജയം. ഒരു ട്യൂഷന് സെന്ററിന്റെ പരസ്യമല്ലേ...
ക്രൂരം ഈ തമാശ
എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം ഏതൊരാളുടെയും ബഹുമാനം പിടിച്ചുപറ്റും. മതത്തിന്റെ സങ്കുചിതത്വത്തിന് അതീതമായി മാനവരാശിയുടെ...
പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!
അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം ശ്രമങ്ങള്‍ പരിഹാസ്യമാവുകയും ചെയ്യും. പുതുപ്പണക്കാരായ പ്രാഞ്ചിയേട്ടന്മാരുടെ ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണ് ഏറ്റവും...
റോഡിലും വേണം സംസ്കാരം
തിരുവനന്തപുരത്തെ പൂജപ്പുര -കരമന റോഡ്.
സമയം ബുധനാഴ്ച രാവിലെ 9.45.
ഒച്ചിഴയുന്ന വേഗത്തില് വാഹനങ്ങള് മുന്നോട്ടു നീങ്ങുന്നു.
മകനെ സ്കൂളിലാക്കിയിട്ട് മടങ്ങുന്ന ഞാനുമുണ്ട് കൂട്ടത്തില്‍. പെട്ടെന്ന് വലിയൊരു ശബ്ദം.
എന്റെ കാര്‍ വല്ലാതെയൊന്നുലഞ്ഞു.
ഇതെന്താ ഭൂമികുലുക്കമാണോ എന്ന് ഭയന്നു.
പെട്ടെന്നു തന്നെ മനസ്സിലായി...
ഹിന്ദുവും ഹിന്ദുത്വയും
ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്താണ്? മതമാണ് ഏറ്റവും വലിയ പ്രശ്‌നം. അത് മതത്തിന്റെ കുഴപ്പമല്ല. മതത്തിന്റെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് വിവരമില്ല എന്നതാണ് പ്രശ്‌നം. മതങ്ങള് മനുഷ്യരെ സ്നേഹം പഠിപ്പിക്കുമ്പോള് മനുഷ്യര്...
പറയേണ്ടത് പറയുക തന്നെ വേണം
ഇരിക്കേണ്ടവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയും നിലയും മറന്ന് പെരുമാറുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം. എന്തിലുമേതിലും രാഷ്ട്രീയം കലരുമ്പോള്‍ ഇത് തീര്‍ച്ചയായും വേണ്ടി വരും. മറ്റുള്ളവരുടെ കൈയടിക്കുവേണ്ടി ഇരിക്കുന്ന സ്ഥാനം മറന്ന്...
ആഘോഷത്തിലെ പ്രതിഷേധം
ആഘോഷിച്ചുകൊണ്ട് പ്രതിഷേധിക്കാനാവുമോ?
പ്രതിഷേധിച്ചുകൊണ്ട് ആഘോഷിക്കാനാവുമോ?
ആഘോഷവും പ്രതിഷേധവും ഒന്നിച്ചുപോകുമോ? തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ തെരുവോരം പലതരം ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പലതരം പ്രതിഷേധങ്ങള് ഇവിടെ നിന്ന് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം ആഘോഷമായി മാറുന്നത്, അല്ലെങ്കില് ആഘോഷം പ്രതിഷേധത്തിന്റെ രൂപമെടുക്കുന്നത്...
ആ 3 പേര്‍…
ജനുവരി 17നാണ് കാത്വയിലെ രസാനയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബകര്‍വാള്‍ നാടോടി മുസ്ലിമായിരുന്നു ആ പെണ്‍കുട്ടി. ബകര്‍വാള്‍ സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാന്‍ ഗൂഢാലോചന നടത്തി മനഃപൂര്വം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് കൂട്ട...
ബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം
-ബിഹാറിലെ റോത്തസ് ജില്ലയിലെ കാര്‍ഗഹര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ 6 വയസ്സുള്ള ഹിന്ദു ബാലികയെ മെറാജ് മിയാന്‍ (27) എന്നയാള്‍ ബലാത്സംഗം ചെയ്തു. ഗ്രാമത്തിലെ തയ്യല്‍ക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അവളുടെ...
സിനിമാക്കൂട്ട്
1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം 'എല്ലാവിധ' പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമായ സുഹൃദ് വലയമുള്ള, ഞങ്ങളുടെ പ്രിയപ്പെട്ട സുഗുണന്. പരോളിന്റെ നെടുംതൂണ് ഈ...
മമ്മൂട്ടിക്ക് ‘പരോള്‍’
മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ താരമൂല്യം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി സൃഷ്ടിക്കപ്പെട്ടവയായിരുന്നു. തീര്‍ച്ചയായും താരമൂല്യമുള്ള...
കേരളത്തിലെ മികച്ച കോളേജ്
കേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇതാണോ ശരി? ഞാന്‍...
സമൂഹവിരുദ്ധന്‍!!
ഒരൊറ്റ കൂവല്‍. അതുകൊണ്ട് കൂവിയയാള്‍ പ്രശസ്തയായി. കൂവലേറ്റയാള്‍ കുപ്രസിദ്ധനായി. എന്നാല്‍, നാണം കെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന പോലെയായി പിന്നീടുള്ള കാര്യങ്ങള്‍ എന്നു മാത്രം. തോന്ന്യാസം പറഞ്ഞു പ്രചരിപ്പിച്ച് പഠിപ്പിക്കുന്നത്...
വാര്‍ത്തയിലെ പൊലീസ്
ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ റിപ്പോര്‍ട്ടിങ് പഠിപ്പിച്ചത് കേരള കൗമുദിയിലെ പി.ഫസലുദ്ദീന്‍ സാറാണ്. അദ്ദേഹം പിന്നീട് വിവരാവകാശ കമ്മീഷണറായി. ഒരു ക്ലാസില്‍ ക്രൈം റിപ്പോര്‍ട്ടിങ് പരാമര്ശിക്കുമ്പോള് അദ്ദേഹം ഇങ്ങനെ പറഞ്ഞു -പൊലീസിനെ ഒരു കാരണവശാലും...
പട്ടിയും പൂച്ചയും പറഞ്ഞ കഥ
ഇ-വാര്‍ത്തയില്‍ ജോലി ചെയ്യുന്ന യുവസുഹൃത്ത് ശരത്താണ് എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ചത്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് അവതരണം. നാടകം അരങ്ങേറുന്ന സമയത്ത് എനിക്ക് വേറെ...
ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ
കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 25 കോടി മുടക്കി സ്ഥാപിച്ച ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കുത്തിപ്പൊളിക്കുന്നതിനെ ഇന്നാട്ടില്‍ സ്വബോധമുള്ളവരെല്ലാം എതിര്ത്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കം...
മോന്‍ ചത്താലും വേണ്ടില്ല…
മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി -പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ല എന്നാണല്ലോ പ്രമാണം. നാട്ടില്‍ നടക്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പഴംചൊല്ലാണ്. നാട് പുരോഗമിക്കുന്നുണ്ട്!! ഇവിടിപ്പോള്...
തോമയും കറിയയും …പിന്നെ ശ്യാമും
എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില് ഒന്നാം ഗ്രൂപ്പില്‍ ചേര്ത്തു....
ചുവന്ന മഹാനദി
വിശപ്പിന്റെ മണം ചുവപ്പ്.
വേദനയുടെ നിറം ചുവപ്പ്.
മരണത്തിന്റെ അടയാളം ചുവപ്പ്.
വിമോചനത്തിന്റെ മാര്‍ഗ്ഗവും ചുവപ്പ്. ആദ്യം മുംബൈയിലാണ് ചുവപ്പ് പടര്‍ന്നത്. ഇപ്പോള്‍ ലഖ്‌നൗവിലേക്കും അത് വ്യാപിച്ചിരിക്കുന്നു. ഉത്തര്പ്രദേശിലെ 60 ജില്ലകളില് നിന്നുള്ള കര്ഷകര്...
നമുക്കിടയിലെ ചോരക്കൊതിയന്മാര്‍
Syam...im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus?...
ഗസല്‍ മാന്ത്രികനൊപ്പം…
കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ നിശ്ചയിച്ചിരുന്നത്. അനുപ് ജലോട്ടയെ നേരിട്ടു കേള്‍ക്കാന്‍ അവസരം കിട്ടുക...
വിനാശകാലേ വിപരീതബുദ്ധി
സി.പി.എം. എന്ന പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള നേതാവാണ് പ്രകാശ് കാരാട്ട്. സോവിയറ്റ് യൂണിയനില്‍ മിഖായേല്‍ ഗൊര്‍ബച്ചേവിനുള്ള സ്ഥാനവുമായാണ് അതിനെ ഞാന്‍ താരതമ്യം ചെയ്യുക. എന്നാല്‍, ഗൊര്‍ബച്ചേവിന് നേര്‍ വിപരീതമാണ് കാരാട്ടിന്റെ ശൈലി....
പരാജിതനൊപ്പം…
അതെ, ഞാന്‍ മണിക് സര്‍ക്കാരിനൊപ്പമാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ടല്ല. മണിക് സര്‍ക്കാര്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹമാണ്. അദ്ദേഹത്തെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ അപൂര്വ്വമാണ്. മണിക് സര്‍ക്കാര്‍ ഉയര്ത്തിപ്പിടിക്കുന്ന നന്മയുടെ രാഷ്ട്രീയം...
യഥാര്‍ത്ഥ കലാകാരന്മാര്‍!!
തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ അവസാന ദിനം ടാഗോര്‍ തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഞെട്ടി. സാധാരണനിലയില്‍ കാര്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഒരു പ്ലാറ്റ്‌ഫോമും കുറെ ബള്‍ബുകളും. പുരാണത്തിലെ ഏതൊക്കെയോ കഥാപാത്രങ്ങള് എന്തൊക്കെയോ ചെയ്യുന്നു. അടുത്തേക്കു ചെന്നു...
ആറ്റുകാലിലെ മദാമ്മപ്പെരുമ
-ഞാന്‍ ദൈവവിശ്വാസിയാണ്.
-ആറ്റുകാലമ്മയുടെ ഭക്തനാണ്.
-ആറ്റുകാല്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്.
-വീട്ടിലുള്ള സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാറുണ്ട്.
-ഇന്നും പൊങ്കാലയ്ക്ക് അവരെ കൊണ്ടുവിട്ടു, തിരികെ വിളിക്കാനും പോകും.
ഇത്രയും സത്യം. ഇനി പറയുന്നതും സത്യങ്ങള്‍ മാത്രം. ഇന്ന് ആറ്റുകാല്‍...
കടലും മനസ്സും കീഴടക്കിയ കിഴവന്‍
പോരാട്ടത്തിന്റെ പ്രതീകമാണയാള്‍ -സാന്റിയാഗോ. പോരാടാന്‍ നമ്മെ പ്രേരിപ്പിക്കുന്നവന്‍. 84 ദിവസം ഒരു മീന്‍ പോലും കിട്ടാതെ കടലില്‍ അലഞ്ഞുതിരിഞ്ഞ് മടങ്ങേണ്ടി വന്നിട്ടും നിറഞ്ഞ പ്രതീക്ഷയോടെ 85-ാം ദിവസവും കടലില്‍ പോകുന്ന മുക്കുവന്. കടലിനോടു...
രസഭരിതം കംസവധം
രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്യമറിയിച്ച്, ലക്ഷ്യം സാക്ഷാത്കരിച്ച്... ഓരോ...
രാജ്യദ്രോഹം നാടകമല്ല
പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ? തിരുവനന്തപുരത്ത് നടക്കുന്ന തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ടാഗോര്‍ തിയേറ്ററില് യുവാക്കള്ക്ക് ആത്മാവിഷ്കാരത്തിനായി തുറസ്സരങ്ങ് ഒരുക്കിയിരുന്നു. ശനി,...
ലേഡി സൂപ്പര്‍ സ്റ്റാര്‍
ശ്രീദേവിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവരോട് അടങ്ങാത്ത ആരാധനയായിരുന്നു. എട്ടാം ക്ലാസ്സിലേക്കുള്ള വേനലവധിക്കാലത്ത് കണ്ട മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയിലെ മാധ്യമപ്രവര്‍ത്തകയായ സീമയോടു തോന്നിയ ഇഷ്ടം, ബഹുമാനം പിന്നെ മറ്റേതെങ്കിലും നടിയോടു തോന്നിയിട്ടുണ്ടോ...
കാടുജീവിതം
അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു.
അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല.
ദൈന്യതയാര്‍ന്ന അവന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല.
മധുവിനെപ്പോലൊരാള് ഇനി ഉണ്ടാവാതിരിക്കട്ടെ. [youtube https://www.youtube.com/watch?v=MOATWCPJcVQ] മധുവിന്റെ...
സ്വപ്‌നരഹസ്യം
'അതിരാവിലെ കാണുന്ന സ്വപ്‌നം ഫലിക്കുമോ?' -ആ ഹാളില്‍ കൂടിയിരുന്ന ഒരുപാട് പേര്‍ക്ക് ആ സംശയമുണ്ടായിരുന്നു. സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഡോ.ദിനേശ് അസന്ദിഗ്ദ്ധമായി തന്നെ പറഞ്ഞു -'അതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ല.' രാവിലെ എങ്ങനെയെങ്കിലും നല്ല...
‘അര്‍ഹതയ്ക്കുള്ള’ അവാര്‍ഡ്!!???
അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴോ ബന്ധപ്പെട്ട വ്യക്തി അത് സ്വീകരിച്ചപ്പോഴോ അത് ചര്‍ച്ചയായില്ല. എന്നാല്‍, അവാര്‍ഡ് വാങ്ങിയ ശേഷം സ്ഥാപനത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ആ അവാര്‍ഡിനെയും അതിന് അര്‍ഹനായ വ്യക്തിയെയും ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍...
ഓ… ചൗധരീ!!!
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയാണ് താലിമംഗലം...
-മമെ ഖാന്‍ പാടി. വസന്ത രാഗത്തില്‍ രവീന്ദ്രന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈണത്തിലൊന്നുമായിരുന്നില്ല പാട്ട്. ഥാര്‍ മരുഭൂമിയുടെ ചൂടും ചൂരുമുള്ള സൂഫി രാഗത്തില്‍. 13 വര്‍ഷം മുമ്പ്...
വെള്ളരിനാടകം വെറും നാടകമല്ല
നടന്‍ ഓടിയപ്പോള്‍ കാണികള്‍ ഒപ്പമോടി!! നടന്‍ പാടിയപ്പോള്‍ കാണികള്‍ ഒപ്പം പാടി!!! വേദിയില്‍ മാത്രമായിരുന്നില്ല നാടകം. കാണികള്‍ക്കിടയിലുണ്ടായിരുന്നു. ഇടയ്ക്ക് നടന്മാര്‍ ഓടിയിറങ്ങി കാണികള്‍ക്കു പിന്നില്‍ പോയി നാടകം കളിച്ചു. അപ്പോള്‍ നാടകം കാണാന്‍...
പരിധിയില്ലാത്ത കള്ളം
ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പ്രണയികള്‍ക്ക് ഒരു ദിനം. അതില്‍ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല. ഏതു തരം ആഘോഷവും നല്ലതാണ് എന്നാണ് എന്റെ പക്ഷം. സന്തോഷം പകരുന്നതാണല്ലോ...
ഇതിനെക്കാള്‍ ഭേദം പിടിച്ചുപറിയാണ്
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മെക്കാനിക്ക് ആയി വിരമിച്ച ഒരു പാവമാണ് എന്റെ അച്ഛന്‍. പെന്‍ഷന്‍ കിട്ടിയിട്ട് മാസം അഞ്ചാകുന്നു. നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. വലിയ...
ഡോക്ടര്‍മാര്‍ പറഞ്ഞ കഥ
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റും സുഹൃത്തുമായ ഡോ.ദിനേശിന്റെ പ്രേരണയാലാണ് ഈ സിനിമ -കഥ പറഞ്ഞ കഥ -ആദ്യ ദിനം തന്നെ കണ്ടത്. ദിനേശിന്റെ അടുത്ത സുഹൃത്താണ് ഇതിന്റെ സൃഷ്ടാവ്. ഒരു കൊച്ചു സിനിമ....
പാട്ടിലെ പുതുവഴി
പ്രഭാ വര്‍മ്മയുടെ 'ശ്യാമമാധവം' നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്റെ പ്രാരംഭ കൂടിയാലോചനകളിലാണ് സച്ചിന്‍ മന്നത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. സംഗീത വിഭാഗത്തിന്റെ ചുമതല സച്ചിനെ ഏല്പിക്കാം എന്നു നിര്‍ദ്ദേശിച്ചത് സംവിധായകനായ പ്രശാന്ത് നാരായണന് തന്നെയാണ്....
എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’
വര്‍ഷം 1980.
വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി.
എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍.
രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞാന്‍ എ ഡിവിഷനിലേക്കു മാറി.
എങ്കിലും ഞങ്ങളുടെ കൂട്ട് മുറിഞ്ഞില്ല. വര്‍ഷം 1984.
ഞങ്ങള്‍...
ലോകത്തിന്റെ നെറുകയില്‍…
പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു മാറ്റി ശ്രദ്ധ മുഴുവന്‍ നേടുന്ന തരത്തില്‍...
പാകിസ്താന്‍ പപ്പടപ്പൊടി!!
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് 'ചിരവൈരികള്‍' എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അതൊരു ലോകകപ്പ് പോരാട്ടമാവുമ്പോള്. സെമി ഫൈനലാണെങ്കില് പിന്നെ പറയുകയും...
നമിച്ചണ്ണാ… നമിച്ച്!!
നമിച്ചണ്ണാ... നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് 'അണ്ണാ' എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ! സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ് ടെന്നീസ് കിരീടമണിഞ്ഞപ്പോള് ഞാന്‍ കരുതിയത് അണയാന്...
ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം
'കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??' -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ളൂ. താമസിയാതെ മുഴുവന്‍ മലയാളികളും ഇവരെ പരിചയപ്പെട്ടോളും എന്നെനിക്കുറപ്പ്. ഭൂമിയിലെ...
കീഴടക്കാന്‍ അഫ്ഗാനികള്‍ വരുന്നു…
1983ല്‍ പ്രുഡന്‍ഷ്യല്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം വാര്‍ത്തയായതോടെയാണ് ക്രിക്കറ്റ് എന്നൊരു കളിയെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മത്സരത്തില്‍ കപില്‍ ദേവിന്റെ 175 നോട്ടൗട്ട് ഞങ്ങളെ ക്രിക്കറ്റിലേക്ക് വലിച്ചടുപ്പിച്ചു എന്നു തന്നെ...
വേദി നമ്പര്‍ 1015!!!
കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്. ഗവ. ആര്‍ട്‌സ് കോളേജില്‍ സമകാലികനും സുഹൃത്തുമായ ബ്രഹ്മപുത്രന്റെ ചെറിയച്ഛന്റെ മകന്‍ എന്ന...
ടൊവിനോ… നീ അടിപൊളിയല്ലേ!!
മായാനദി കാണാത്തവരായി ഈ നാട്ടില്‍ ആരും ബാക്കിയില്ലെന്നു തോന്നുന്നു. കണ്ടവര്‍ തന്നെ വീണ്ടും കാണുന്ന അവസ്ഥ. എങ്കിലും സിനിമ കാണാത്തയാളായി ഞാനുണ്ടായിരുന്നു. തിയേറ്ററിലെ തിരക്കൊന്നൊഴിയട്ടെ എന്നു കരുതിയാണ് ആദ്യം പോകാതിരുന്നത്. തിയേറ്ററിലെ തിരക്കൊഴിയാറായപ്പോള്...
പ്രണയത്തിന് പ്രായവിലക്ക്!!
ആന്‍ ഫുല്‍ഡ എഴുതിയ Un Jeune Homme Si Parfait അഥവാ Such A Perfect Young Man എന്ന പുസ്തകം എത്ര പേര്‍ വായിച്ചിട്ടുണ്ട്? അടുത്തിടെയാണ് ഞാനിത് വായിച്ചത്. ഇമ്മാനുവല്‍ ജോണ്‍-മൈക്കല്‍...
അതികായനൊപ്പം 5 നാള്‍…
'എനിക്കൊരു കാപ്പി കൂടി വേണം' -നമ്മളെല്ലാം ചോദിച്ചിട്ടുണ്ട്. ചോദിക്കാറുണ്ട്. ഒരു കാപ്പി കുടിച്ചതിനു ശേഷം വീണ്ടുമൊന്നു കൂടി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കുന്നതിന് നമ്മുടേതായ കാരണമുണ്ടാവാം. വെളിപ്പെടുത്തണമെന്ന് നിര്ബന്ധമില്ല. എന്നാല്‍, ഇങ്ങനെ രണ്ടാമത്തെ കാപ്പി...
മാര്‍ക്കിടുന്നവരുടെ ശ്രദ്ധയ്ക്ക്..
ഓഖി ചുഴലിക്കാറ്റിന്റെ വേളയില്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മാര്‍ക്കിട്ട് തോല്‍പ്പിക്കുന്ന തിരക്കിലാണല്ലോ എല്ലാവരും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പാളിച്ചയില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളെ ഉടനെ 'ന്യായീകരണ തൊഴിലാളി' ആക്കും. അത്തരത്തില്‍...
മുതലെടുപ്പിന്റെ ചുഴലി രാഷ്ട്രീയം
ഓഖി ചുഴലിക്കൊടുങ്കാറ്റിനെ പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്. ലോകത്തെവിടെയും ചുഴലിക്കൊടുങ്കാറ്റ് വീശുന്നതിന് മുമ്പു തന്നെ ജനങ്ങളെ...
വിശ്വാസം, അതാണെല്ലാം…
താന്‍ ഒപ്പമുണ്ട് എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ എല്ലായ്‌പ്പോഴും സാധിക്കുന്നു എന്നതാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന നേതാവിന്റെ വിജയം. രാഷ്ട്രീയക്കാരോട് മുഴുവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന ജനതയ്ക്കിടയിലേക്ക് തികഞ്ഞ രാഷ്ട്രീയക്കാരനായ ഈ മനുഷ്യന് കടന്നു ചെല്ലാനാവുന്നത്...
റമീലയുടെ കഥ, റഞ്ചോട് ലാലിന്റെയും…
രാജസ്ഥാനിലെ ദുംഗാര്‍പുര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലെ താമസക്കാരായിരുന്നു റഞ്ചോട് ലാല്‍ ഖരാഡിയും ഭാര്യ റമീല ദേവിയും. ഇവര്‍ക്ക് 6 കുട്ടികള്‍ -4 ആണും 2 പെണ്ണും. രാഹുല്‍, ലക്ഷ്മണ്‍, മനീഷ്, മംമ്ത, ശര്മ്മിള,...
ഓം ആചാരലംഘനായ നമഃ
സ്ത്രീകളോട് പ്രായം ചോദിക്കരുതെന്ന് പറയും. ചോദിച്ചാല്‍ അവര്‍ പറയുകയുമില്ല. പക്ഷേ, പ്രായം തര്‍ക്കവിഷയമാവുമ്പോള്‍ അതു പറയേണ്ടി വരും. നിര്‍ബന്ധിച്ചു പറയിക്കുന്നത് ഗതികേട് തന്നെയാണ്. ശബരിമല സന്നിധാനത്ത് നടന്ന ഒരു 'ആചാരലംഘനം' സംബന്ധിച്ച് കൊണ്ടുപിടിച്ച പ്രചാരണം...
നാട്യം.. രസം… പൊരുള്‍….
സര്‍വ്വര്‍ത്ഥേ സര്‍വ്വദാ ചൈവ
സര്‍വ്വ കര്‍മ്മ ക്രിയാസ്വഥ
സര്‍വ്വോപദേശ ജനനം
നാട്യം ലോകേ ഭവിഷ്യതി ലോകത്തില്‍ സര്‍വ്വജനങ്ങള്‍ക്കും വേണ്ടി ഏതു കാലത്തും സകല പ്രവര്‍ത്തികളെ സംബന്ധിച്ചും എല്ലാ ഉപദേശങ്ങളും ഉളവാക്കുന്നതായിരിക്കും നാട്യം എന്നു വ്യാഖ്യാനം. അതായത് ജീവിതത്തിന്റെ എല്ലാ...
നെഹ്‌റാ ജീ…
2003ലെ ലോക കപ്പ് ക്രിക്കറ്റ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ വലിയ പ്രതീക്ഷകളുമായാണ് ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയത്. മാതൃഭൂമിയുടെ ലോകകപ്പ് ഡെസ്‌കില്‍ ഞങ്ങള്‍ വന്‍ തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയിരുന്നു. വി.എന്.ജയഗോപാലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന്...
പ്രായത്തിനേകുന്നു പുതുജീവന്‍
40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള്ളിലൊതുക്കുന്നതില്‍ ചിലരെല്ലാം വിജയിക്കും. ഒതുക്കാന് പരാജയപ്പെടുന്നവര് സ്വയം മാറുകയോ മാറ്റങ്ങള്ക്കു കാരണക്കാരാവുകയോ ചെയ്യും....
സുകുവേട്ടന്റെ താക്കോല്‍
കോട്ടയം ടൗണില്‍ നിന്ന്
മൂന്നു മൈല്‍ നടന്നാല്‍
നാട്ടകം കുന്നിന്‍പുറം കാണാം...
ഹൊയ് ഹൊയ് ഹൊയ്
നാട്ടകം കുന്നിന്‍പുറം കാണാം... കോട്ടയംകാരന്‍ തന്നെയായിരുന്ന വി.ഡി.രാജപ്പന്റെ കഥാപ്രസംഗത്തിലൂടെയാണ് നാട്ടകം എന്ന സ്ഥലത്തെക്കുറിച്ച് ആദ്യമായി കേട്ടത്. പിന്നീട് പലവട്ടം കേട്ടു. പക്ഷേ, നാട്ടകവുമായി ബന്ധപ്പെട്ട്...
അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…
പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ആരോപണം ഭരണത്തില്‍ കയറിയപ്പോള്‍ സൗകര്യപൂര്‍വ്വം മറന്നു -എല്‍.ഡി.എഫിനെക്കുറിച്ച് അടുത്തിടെ ശക്തമായി കേട്ട ആക്ഷേപമാണിത്. ബാര്‍ കോഴ കേസില്‍ കെ.എം.മാണിയെ രക്ഷിച്ചെടുക്കാന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നതായുള്ള സംശയം ശക്തമായ...
സുനാമി വരുന്നേ… സുനാമി
1990ല്‍ ഞാന്‍ പ്രിഡിഗ്രി പഠിക്കുന്ന കാലത്ത് ഒരു വൈകുണ്ഡം സൂര്യനാരായണ അയ്യര്‍ ആവിര്‍ഭവിച്ചിരുന്നു. മരത്തിനു മുകളില്‍ കയറി താഴേക്കു നോക്കിയപ്പോഴുണ്ടായ ഭയത്തെത്തുടര്‍ന്ന് ആറാമിന്ദ്രിയം അഥവാ അതീന്ദ്രിയജ്ഞാനം പ്രവര്ത്തനസജ്ജമായ മനുഷ്യന്!!! നടക്കാന് പോകുന്ന സംഭവങ്ങള്...
ചൂഷണത്തിന്റെ പെണ്‍വീടുകള്‍
ഇത് ഒരു സുഹൃത്തിന്റെ അനുഭവമാണ്. വയനാട്ടില്‍ നിന്ന് അവള്‍ തിരുവനന്തപുരത്തേക്ക് ബസ് കയറിയത് വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒരു താല്‍ക്കാലിക ജോലി സംഘടിപ്പിക്കണം. അതില്‍ നിന്നു ലഭിക്കുന്ന ചെറിയ...
ജനങ്ങള്‍ പൊറുക്കില്ല, ഉറപ്പ്…
'പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്നു. അതോടെ സ്‌കൂട്ടര്‍ ഒതുക്കിവെച്ചു, യാത്ര ബസ്സിലാക്കി. കുട്ടികളുടെ പഠനച്ചെലവുകള്‍ ഞങ്ങളുടെ കീശ കാലിയാക്കി. എന്നിട്ടും പിടിച്ചുനിന്ന് കാര്യങ്ങള്‍ മുന്നോട്ടുനീക്കി. പക്ഷേ, ദിവസേനയെന്നോണം എല്ലാ അവശ്യസാധനങ്ങളുടെയും വില...
മരണത്തിലും തോല്‍ക്കാത്തവര്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യ. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയെന്നറിയാമോ? പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മാധ്യമപ്രവര്‍ത്തക സംഘടന റിപ്പോര്ട്ടേഴ്സ് സാന്സ് ഫ്രോണ്ടിയേഴ്സ് എല്ലാ വര്‍ഷവും ചെയ്യുന്നതു പോലെ 2017ലും...
ഓര്‍ക്കണം, രാംചന്ദര്‍ ഛത്രപതിയെ…
ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് 20 വര്‍ഷം കഠിന തടവും 30,20,000 രൂപ പിഴയും പഞ്ച്കുലയിലെ സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ വിധിക്കുമ്പോള്‍...
സ്മാരകം യഥാര്‍ത്ഥത്തില്‍ തകര്‍ത്തതാര്?
വീണ്ടുമൊരു ഓഗസ്റ്റ് 19. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ പി.കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം. അദ്ദേഹം വിടവാങ്ങിയിട്ട് 69 വര്‍ഷം തികഞ്ഞു. പതിവുപോലെ ഇരു കമ്മ്യൂണിസ്റ്റ് പാര്ട്ടികളും സംയുക്തമായിത്തന്നെ മുഹമ്മയില് പി.കൃഷ്ണപിള്ള അനുസ്മരണം...
ഭാഗ്യം, ഞാന്‍ ജീവിക്കുന്നത് കേരളത്തിലാണ്
മൂന്ന് വയസ്സുകാരന്‍ കണ്ണന്‍ അടുത്ത് കട്ടിലില്‍ കിടന്നുറങ്ങുന്നു. ഞാന്‍ ഇടയ്ക്കിടെ അവന്റെ നെറ്റിയില്‍ കൈവെച്ച് നോക്കുന്നുണ്ട്. അല്പം മുമ്പ് അവന്റെ ഡോക്ടറായ ജ്യോതിഷ് ചന്ദ്രയുടെ വീട്ടില്‍ വെച്ച് പനി നോക്കിയപ്പോള് 102 ഡിഗ്രി...
മഞ്ചലുമായി മരണം മുന്നില്‍
മരണം വാതില്‍ക്കലൊരു നാള്‍
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍... അശ്വമേധം എന്ന നാടകത്തിനായി വയലാര്‍ രാമവര്‍മ്മ എഴുതി കെ.രാഘവന്‍ ഈണമിട്ട അനശ്വരഗാനത്തിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള വരികളാണ്. ഇപ്പോള്‍ മനസ്സില്‍ മുഴങ്ങുന്നത് ഈ പാട്ടാണ്. അവസാന ഭാഗത്തെത്തുമ്പോള് മനസ്സിലെ...
ചുമരെഴുത്തില്‍ പിറന്ന കുട്ടിസിനിമ
2014ലാണെന്നു തോന്നുന്നു, എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ക്ലാസ്സില്‍ ഈ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടു -'മുല്ലവള്ളികള്‍ക്കും തേന്മാവിനുമിടയില്‍ ആരാണാവോ ഈ ജാതിതൈകള്‍ കൊണ്ടു നട്ടത്?' വളരെ നിര്ദോഷമെന്നു തോന്നാമെങ്കിലും വലിയ അര്ത്ഥതലങ്ങളുള്ള...
2,000 രൂപയുടെ ‘ജന്മി’?!
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് 'പ്രമുഖ' ദേശസാല്‍കൃത ബാങ്ക് ബഹളമുണ്ടാക്കുന്നു.
പ്രതിമാസ ശരാശരി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ 3,000 രൂപ സ്ഥിരമായുണ്ടാവണമെന്ന് എസ്.എം.എസിലൂടെ തിട്ടൂരം.
ഇല്ലെങ്കില്‍ പിഴ ഈടാക്കുമത്രേ.
അപ്പോള്‍ അക്കൗണ്ട് തുടങ്ങിയപ്പോള് പറഞ്ഞ...
ഗവര്‍ണറുടെ അധികാരവും മുഖ്യമന്ത്രിയുടെ ധാര്ഷ്ട്യവും
ആത്മവിശ്വാസമില്ലാത്ത വ്യക്തിയുടെ മുഖംമൂടിയാണ് ധാര്‍ഷ്ട്യം. കായ്ഫലമുള്ള മരം താഴ്ന്നു നില്‍ക്കും എന്നു പറയുന്നത് വെറുംവാക്കല്ല. ഉന്നതങ്ങളില്‍ വിഹരിക്കുന്ന വ്യക്തിക്ക് വിജയവും ശക്തിയുമേകുക വിനയമാണ്. പക്ഷേ, നമ്മുടെ മുഖ്യമന്ത്രിക്ക് അതറിയില്ല എന്നു തോന്നുന്നു. വിനയത്തിന്റെ...
ചൈനാ യാത്രയുടെ ഓര്‍മ്മകള്‍
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. വാര്‍ത്തകള്‍ വായിക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ചൈന വിദൂരദേശമാണ്. അവിടത്തെ സാഹചര്യങ്ങളെക്കുറിച്ച് കേട്ടുകേഴ്വികള് മാത്രമായിരിക്കും പലര്ക്കുമുണ്ടാവുക. എന്നാല്‍, എനിക്ക് അങ്ങനെയല്ല. മാതൃഭൂമി...
ഭാരമതിതാന്തം ഭാരതാന്തം!
ഒരു പതിനേഴുകാരന്‍ എഴുതിയ ആട്ടക്കഥ അന്നുവരെയുണ്ടായിരുന്ന രീതികളില്‍ നിന്ന് മാറിനടക്കുന്നതായി. സമീപകാല ആട്ടക്കഥകളില്‍ രചിതാവിന്റെയോ പരിരക്ഷകരുടെയോ ഇടപെടലില്ലാതെ അരങ്ങില്‍ അതിജീവിച്ചു എന്ന സവിശേഷത ഇത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് ഭാരതാന്തത്തെപ്പറ്റിയാണ്. ഇതിന്റെ രചയിതാവ് പ്രശാന്ത്...
സജീവിന്റെ സ്വപ്‌നം സഫലം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ആദ്യ ദിവസം തന്നെ കാണണമെന്നും അതിനെക്കുറിച്ച് എഴുതണമെന്നും ആഗ്രഹിച്ചിരുന്നതാണ്. എന്നാല്‍, അവിചാരിതമായ തിരക്കുകള്‍ കാരണം സിനിമ കാണല്‍ വൈകി. പിന്നീട് സിനിമ കണ്ടുവെങ്കിലും എഴുതാന് മടിച്ചു. അതിനു...
പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ആര്‍ത്തവത്തിന്റെ പങ്ക്
പെദാപരിമി എന്നു കേട്ടിട്ടുണ്ടോ? ഞാനും കുറച്ചുകാലം മുമ്പു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. കേള്‍ക്കാന്‍ വഴിയുമില്ല. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ തുള്ളൂര്‍ മണ്ഡലില്‍പ്പെടുന്ന ഒരു കുഗ്രാമത്തിന്റെ പേരാണ് പെദാപരിമി. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒരു യഥാര്‍ത്ഥ...
കങ്കാരുക്കളെ അടിച്ചു പറപ്പിച്ചു
ന്റമ്മോ എന്തൊരടിയായിരുന്നു!
അടിയോടടി!!
ഹര്‍മന്‍പ്രീത് കൗര്‍..!!! 115 പന്തില്‍ പുറത്താകാതെ 171 റണ്‍സ്! സ്ട്രൈക്ക് റേറ്റ് 100 പന്തില്‍ 148.70 റണ്‍സ്. പറത്തിയത് 20 ബൗണ്ടറി, 7 സിക്സര്‍. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ബൗളര്മാര് ഹര്മന്പ്രീതിനു മുന്നില്‍...
മാതൃകയാക്കാം… ഈ വിവാഹം
നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ തള്ളിക്കയറ്റത്തില്‍ പിന്തള്ളപ്പെട്ടു പോയ ഒരു വിവാഹ വാര്‍ത്തയുണ്ട്. നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവാഹ വാര്‍ത്ത. സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ മകനാണ് വിവാഹിതനായത്. ധാരാളിത്തത്തിന്റെയും ധൂര്ത്തിന്റെയും...
‘നിനക്കൊന്നും വേറെ പണിയില്ലേഡാ…’
മലയാളി സ്ത്രീകളെ സീരിയലില്‍ നിന്നും ന്യൂസ് കാണുന്നതിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദിലീപിന് അഭിവാദ്യങ്ങള്‍. തമാശയായി വാട്ട്‌സാപ്പില്‍ വന്നതാണ്. പക്ഷേ, ഇത് തമാശയാണോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണാന്‍ വീടുകളിലെ സ്വീകരണമുറികളില് രാവിലെ മുതല്‍...
ടിയാന്‍ പറയുന്നത് എന്തെന്നാല്‍…
ഏതു സിനിമ റിലീസ് ചെയ്താലും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന ഒരു കാലം ജീവിതത്തിലുണ്ടായിരുന്നു -തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി കാലം. അന്ന് നായകന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ്,...
മലക്കം മറിഞ്ഞ മന്ത്രി!!
മൂന്നാറില് കൈയേറ്റക്കാര്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ അവിടെ നിന്ന് ഒഴിപ്പിച്ചു. 'നമുക്കൊരുമിച്ച് കൈയേറാം, സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്നതു പോലായി കാര്യങ്ങള്‍. ഇക്കാര്യത്തില് സര്‍ക്കാര്‍ നിലപാടിനെതിരെ...
ശ്രേഷ്ഠയും ശ്രീറാമും അദീലയും ഇരകളാണ്
-ശ്രേഷ്ഠ ചെയ്തത് ഡ്യൂട്ടിയാണ്
-ശ്രീറാം ചെയ്തത് ഡ്യൂട്ടിയാണ്
-അദീല ചെയ്തത് ഡ്യൂട്ടിയാണ് ഉത്തര്പ്രദേശില് ബി.ജെ.പി. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.പി.എസ്. ഉദ്യോഗസ്ഥ ശ്രേഷ്ഠ താക്കൂര് സ്ഥലം മാറ്റപ്പെട്ടു.
കേരളത്തില്‍ എല്.ഡി.എഫ്. സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം...
കൊതുകിനു പുകച്ചാല്‍ ബോംബാകും!!!
തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ... SHARE IT കൈലാസ് ശശിധരന്‍ നായര്‍ എന്ന വ്യക്തി ഉച്ചയ്ക്ക് 12.43ന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ്....
മാലിന്യത്തിന്റെ ‘സത്യകഥ’
മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്, വിശേഷിച്ചും തിരുവനന്തപുരത്ത്. തൊട്ടപ്പുറത്തെ പറമ്പിലേക്കോ റോഡിലേക്കോ മാലിന്യം വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയാല്‍ 'പണി കഴിച്ചിലായി' എന്ന് സാധാരണ നഗരവാസിയുടെ ഭാവം. എങ്ങനെയെങ്കിലും സ്വന്തം വീടും പരിസരവും വൃത്തിയായിരിക്കണം...
ക്രിക്കറ്റ് ഇലക്ഷന്‍ ഹിറ്റ് വിക്കറ്റ്!!!
കേരള ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരള ഹൈക്കോടതി ഇടപെടല്‍. തിരഞ്ഞെടുപ്പ് നടപടികള്‍ ജസ്റ്റീസ് പി.ബി.സുരേഷ് കുമാര്‍ സ്‌റ്റേ ചെയ്തു. സുപ്രീം കോടതിയുടെയും ജസ്റ്റീസ് ആര്.എം.ലോധ സമിതിയുടെയും നിര്ദ്ദേശങ്ങള്...
വേറെ ആരെങ്കിലുമുണ്ടോ?
കേരളത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇടിച്ചുകയറുന്നത് ആദ്യമായാണ് എന്നാണ് എന്റെ വിശ്വാസം. മെട്രോ ഉദ്ഘാടനപരിപാടിയില്‍ കുമ്മനം രാജശേഖരന്റെ സാന്നിദ്ധ്യം പതിവു രീതീയാണെന്നാണ് പലരും വാദിക്കുന്നത്. എന്നാല്‍, ഇത്...
മാലിന്യം ‘നിക്ഷേപിക്കുന്നവര്‍’
എന്നാണ് 'നിക്ഷേപം'?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് 'നിക്ഷേപം'.
അപ്പോള്‍ മാലിന്യം എങ്ങനെ 'നിക്ഷേപിക്കും'?
'മാലിന്യനിക്ഷേപം' എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്ഷേപിക്കുകയല്ല, തള്ളുക മാത്രമാണ് ചെയ്യുന്നത്. ഈ 'നിക്ഷേപ' ചിന്ത വരാന്‍ ഒരു കാരണമുണ്ട്.
'എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്...
കോഴി കട്ടവന്റെ തലയിലെ പൂട
ശ്രീവത്സം ഗ്രൂപ്പിന് യു.ഡി.എഫിലെ മുന്‍ മന്ത്രിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ച...
പൊതുവിദ്യാലയങ്ങളില്‍ ആരവം
പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ മുന്നോട്ടുനീങ്ങുന്നു എന്നൊക്കെ പ്രഖ്യാപനങ്ങളുമുണ്ടായി. ഇപ്പോള്‍ വീണ്ടുമൊരു അദ്ധ്യയന വര്‍ഷത്തിനു തുടക്കമായിരിക്കുന്നു....
കണ്ണന്‍ സ്‌കൂളിലേക്ക്..
'ങേ.. അവന്‍ സ്‌കൂളില്‍ പോകാറായോ?' -കണ്ണന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുന്നു എന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ മനോജ് ചോദിച്ചതാണ്. അവന്‍ ഇത്ര കൂടി പറഞ്ഞു -'ഇക്കണക്കിന് കണ്ണന്‍ എസ്.എസ്.എല്‍.സി. ആയെന്ന് അടുത്ത...
പരസ്യത്തിന്റെ രാഷ്ട്രീയം പണം മാത്രം
പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് ബി.ജെ.പി. മുഖപത്രമായ ജന്മഭൂമിയില്‍ ഒരക്ഷരം വാര്‍ത്ത വരുമോ?
പിണറായി വിജയന്‍ എന്ന സി.പി.എം. നേതാവിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില് ഒരക്ഷരം വാര്‍ത്ത വരുമോ?
നരേന്ദ്ര മോദി...
വല്ലവന്റെയും കുഞ്ഞിന്റെ അച്ഛന്‍ ചമയുന്നവര്‍
തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് ഞാന്‍ താമസിക്കുന്നത്. നേമം എന്നാണ് ഇപ്പോള്‍ മണ്ഡലത്തിന്റെ പേരെങ്കിലും യഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം തന്നെയാണ്. ഇതുവരെയുള്ള ഈസ്റ്റിലെ എം.എല്.എമാരെല്ലാം വലിയ സ്വഭാവദൂഷ്യം ഉള്ളവരായിരുന്നു -24 മണിക്കൂറും...
പ്രതീക്ഷയാകുന്ന പെണ്‍കൂട്ട്
ഒരു വാര്‍ത്തയ്ക്കാവശ്യമായ വിവരങ്ങള്‍ തേടിയാണ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയത്. മുകളിലത്തെ നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്കു കടക്കാനൊരുങ്ങുമ്പോള്‍ അവിടെയൊരു പെണ്‍പട!! വളരെ ഗൗരവത്തോടെ മാത്രം ആളുകള്‍ പെരുമാറുന്ന ഇടനാഴിയില് അവര്‍ കൂടി നിന്ന്...
മെര്‍ക്കലിനെ കാണാന്‍ അപ്പൂസിന്റെ യാത്ര
ജര്‍മ്മന്‍ ചാന്‍സലര്‍ ഡോ.ആംഗല മെര്‍ക്കലിനോട് ഈ പാവം പയ്യന്‍സ് ആശയവിനിമയം നടത്തും, അതും ജര്‍മ്മന്‍ ഭാഷയില്‍. ബെര്‍ലിനിലെ ചാന്‍സലര്‍ ഓഫീസില്‍ തന്നെയായിരിക്കും കൂടിക്കാഴ്ച. യാത്ര ജര്‍മ്മന്‍ സര്‍ക്കാരിന്റെ ചെലവില്‍. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം...