• 57
  • 18
  •  
  • 11
  •  
  •  
  •  
    86
    Shares

ആര്‍.എസ്.വിമല്‍ വീണ്ടും യാത്രയാരംഭിച്ചിരിക്കുന്നു. ഇക്കുറി ഇതിഹാസകാവ്യമായ മഹാഭാരതം പിറന്ന വഴിയിലൂടെയാണ് യാത്ര.

1

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ വിമല്‍ തിരുവനന്തപുരത്ത് നിന്ന് ഞങ്ങള്‍ സുഹൃത്തുക്കളോട് ബൈ പറഞ്ഞ് യാത്ര തിരിച്ചതാണ് -കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ മുക്കത്തേക്ക്. അവിടെ നിന്ന് അവന്‍ തിരികെയെത്തിയത് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുമായാണ്. മൊയ്തീന്റെ മനസ്സുമായി വിമലിന്റെ ശരീരം ആറു വര്‍ഷം ജീവിച്ചതിന്റെ ഫലം.

‘എന്നു നിന്റെ മൊയ്തീന്‍’ തിയേറ്ററുകളില്‍ 100 ദിവസം പിന്നിടുമ്പോള്‍ സംവിധായകന്‍ പരകായപ്രവേശത്തിനുള്ള ഒരുക്കത്തിലാണ്. ഏതെങ്കിലും ഇതിഹാസ കഥാപാത്രത്തിന്റെ രൂപഭാവങ്ങളുമായിട്ടായിരിക്കുമോ അവന്‍ ഇനി തിരിച്ചെത്തുക? മഹാഭാരതത്തില്‍ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ. ശ്രീകൃഷ്ണന്‍ മുതല്‍ ഭീഷ്മ ദ്രോണ ധൃതരാഷ്ട്ര യുധിഷ്ഠിര ഭീമ അര്‍ജ്ജുന കര്‍ണ്ണ ദുര്യോധന ശകുനിമാര്‍ വരെ. ഇതിനു പുറമെ ഗംഗ മുതല്‍ സത്യവതി ഗാന്ധാരി കുന്തി ദ്രൗപദി ഉത്തരമാര്‍ വരെയുള്ള നാരീരത്‌നങ്ങളുമുണ്ട്. ഇവരില്‍ ആരെയാണാവോ അവന്‍ കുടത്തില്‍ ആവാഹിച്ചു കൊണ്ടുവരിക?

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റിന്റെ സംവിധായകന്‍ എന്ന നിലയില്‍ വിമലിനുമേല്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ ഏറെയാണ്. അതെക്കുറിച്ച് മറ്റാരെക്കാളും ബോദ്ധ്യമുള്ളത് വിമലിനു തന്നെ. പ്രതീക്ഷ ഏല്‍പ്പിക്കുന്ന ഭാരം കനത്തതാണ്. കൈമാറുന്ന ഉത്തരവാദിത്വത്തിന്റെ വലിപ്പവും അങ്ങനെ തന്നെ. എല്ലാവര്‍ക്കുമൊപ്പം ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു, നീ പറയുന്ന മഹാഭാരത കഥ കേള്‍ക്കാന്‍…

MORE READ

എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’... വര്‍ഷം 1980. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ച...
ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം... ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്...
ബിനു പണ്ടേ സ്മാര്‍ട്ടാണ്!!!... കാലം 1992 എന്നാണോര്‍മ്മ. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി. അത്യാവശ്യം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ ഉണ്ട്. മെഡി...
ഓര്‍മ്മപ്പെടുത്തല്‍... 1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ...
മാഞ്ഞുപോയ നിറപുഞ്ചിരി... ചില മുഖങ്ങളുണ്ട്. സദാ പുഞ്ചിരി തത്തിക്കളിക്കും. അവര്‍ ദേഷ്യത്തിലാണേലും സങ്കടത്തിലാണേലും പുഞ്ചിരിക്കുന്നതായിട്ടായിരിക്കും മറ്റുള്ളവര്‍ക്കു തോന്നുക. ...
11 ഉദ്ഘാടനം ഒരു വേദിയില്‍!... കോളേജ് പഠനകാലം മുതല്‍ സുഹൃത്താണ് സന്തോഷ്. ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും സന്തോഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമായിരുന്നുവെങ്കിലും വ...
അന്ന കാത്തിരിക്കുന്നു, സാമിനായി…... എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ്...

  • 57
  • 18
  •  
  • 11
  •  
  •  
  •  
    86
    Shares
  •  
    86
    Shares
  • 57
  • 18
  •  
  • 11
  •  
  •  

COMMENT