• 655
 • 27
 •  
 •  
 • 24
 •  
  706
  Shares

അയ്യോ… എനിച്ച് പേട്യാവുന്നു. എന്നെ ഒരാള്‍ ഫോണില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാനാകെ സമ്മര്‍ദ്ദത്തിലാണ്. ഇരിക്കുന്ന മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഭയമാകുന്നു. ‘അയ്യോ.. ആരെങ്കിലും ആ നിലവിളി ശബ്ദമിടൂ…’

Hoax-call.jpg

ഇങ്ങനൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. നിവൃത്തിയില്ല. ആര്‍ക്കും ഒന്നും പുടികിട്ടിയില്ല എന്നു മനസ്സിലായി. വിശദമായി പറയാം. ഫോണ്‍വിളിയാണ് ഈ കുറിപ്പിനാധാരം. എനിക്കു വരുന്ന ഒരു വിധം എല്ലാ കോളുകളും എടുക്കാറുണ്ട്. പരിചയമില്ലാത്ത നമ്പര്‍ പലപ്പോഴും ഞാന്‍ എഴുതുന്നത് വായിച്ച് പ്രതികരിക്കാന്‍ വിളിക്കുന്നവരാണ്. ചിലര്‍ അഭിനന്ദിക്കും. ചിലര്‍ എതിരഭിപ്രായം രേഖപ്പെടുത്തും. മാന്യമാണ് ഇടപെടലെങ്കില്‍ ഞാന്‍ പ്രതികരിക്കും. ക്ഷുഭിതരാവുന്ന ചിലര്‍ തെറി പറയും. ഫോണ്‍ കട്ടു ചെയ്യുന്നതിലൊതുങ്ങും എന്റെ പ്രതികരണം.

ഇന്നുച്ചതിരിഞ്ഞ് 3.45ന് +971 55 172 4567 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു. പതിവുപോലെ കോളെടുത്തു. വെറും 14 സെക്കന്‍ഡ് മാത്രമായിരുന്നു ആ കോളിന്റെ ദൈര്‍ഘ്യം. ആരാണെന്നു വെളിപ്പെടുത്താന്‍ വിളിച്ചയാള്‍ തയ്യാറായില്ല. വളരെ ക്ഷുഭിതനായാണ് സംസാരിച്ചത്. ശബ്ദത്തിലെ കടുപ്പം ഭയപ്പെടുത്തി. ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍ സിനിമകളിലെ വില്ലന്‍ സ്റ്റൈല്‍! കേട്ടിട്ട് ഒരു ചെറുപ്പക്കാരനാണെന്നു തോന്നി. ‘ശ്യാംലാല്‍ അല്ലേ’ എന്നു ചോദിച്ച് ഉറപ്പാക്കിയിട്ടാണ് സംസാരിച്ചു തുടങ്ങിയത്. ‘അതെ, ആരാണാവോ?’ എന്ന് എന്റെ ചോദ്യം. മറുപടി ഇത്രമാത്രം -‘ഞാന്‍ ആരാണെന്നും എന്റെ ഉദ്ദേശമെന്താണെന്നും വഴിയെ മനസ്സിലാക്കിത്തരാം’.

WhatsApp Image 2017-03-29 at 16.01.18.jpeg

17580009_1276638045756128_1756705177_nവിളിച്ചയാളുടെ പേര് Naseeb Nasu എന്നാണെന്ന് True Caller പറയുന്നു. ഗൂഗിളില്‍ പരതി നോക്കിയപ്പോള്‍ ലഭിച്ച വിലാസം ഷാര്‍ജയിലെ അല്‍ മദാമില്‍ പ്രവര്‍ത്തിക്കുന്ന ALFARAZ TRAVEL & TOURISM എന്ന സ്ഥാപനത്തിന്റേത്. ഇപ്പോള്‍ വിളിക്കേണ്ട പ്രകോപനം മംഗളവുമായി ബന്ധപ്പെട്ട വിഷയത്തിലാണെന്ന് സ്വാഭാവികമായും ഞാന്‍ വിശ്വസിക്കുന്നു. ഇന്നലെയിട്ട ഫേസ്ബുക്ക് പോസ്റ്റാവാം പ്രകോപനം. True Caller നല്‍കിയ പേരാണ് ആ സംശയം ജനിപ്പിക്കുന്നത്.

മാധ്യമപ്രവര്‍ത്തന രംഗത്ത് 20 വര്‍ഷമാകുന്നു. ഇതുപോലുള്ള ധാരാളം ഭീഷണികളും ഇണ്ടാസുകളും കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. ശരിയുടെ പക്ഷത്തായിരുന്നു എന്നതിനാല്‍ ഒന്നു പോലും കാര്യമാക്കിയിട്ടില്ല, ബാധിച്ചിട്ടില്ല. അത്തരം പേടികള്‍ ഇല്ലാത്തതിനാലാണ് എന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും ലഭ്യമാകും വിധം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്നു വന്ന ഫോണ്‍കോളും ഞാന്‍ മുന്‍പ് ചെയ്തിരുന്നതുപോലെ അവഗണിക്കുമായിരുന്നു. പക്ഷേ, True Caller നല്‍കിയ പേര് കൗതുകമുണര്‍ത്തി. നിലപാടുകളുടെ പേരില്‍ ഇപ്പോള്‍ എതിര്‍പക്ഷത്തായ മംഗളത്തിന്റെ പേരിലുള്ള ആദ്യ പ്രതികരണം എന്ന് സാഹചര്യങ്ങള്‍ പറയുന്നു!!

WhatsApp Image 2017-03-29 at 16.42.00.jpeg

17548766_1858994717650963_1522347052_o.jpg

ആ ചെറുപ്പക്കാരന്റെ സങ്കടവും രോഷവും വൈരാഗ്യബുദ്ധിയും എനിക്കു നന്നായി മനസ്സിലാവും. ഒരു കാര്യം മാത്രമേ ഈ സുഹൃത്തിനോടു പറയാനുള്ളൂ -ഉപ്പു തിന്നയാള്‍ വെള്ളം കുടിച്ചേ മതിയാകൂ. അത് ഞാനായാലും താങ്കളായാലും ഇനി മറ്റൊരാളായാലും. വെള്ളം കുടിക്കാതിരിക്കണമെങ്കില്‍ ഉപ്പു തിന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നെ വിളിക്കും മുമ്പ് താങ്കള്‍ വിളിക്കേണ്ടത് ഉപ്പു തിന്നാന്‍ പ്രേരിപ്പിച്ചവരെയാണ്.

WhatsApp Image 2017-03-29 at 16.50.10.jpeg

പിന്നെ +477704254 എന്ന നമ്പറില്‍ നിന്ന് തുടര്‍ച്ചയായി കോളുകള്‍ വന്നു -17 കോളുകള്‍. ഇന്റര്‍നെറ്റ് ഫോണോ, സാറ്റലൈറ്റ് ഫോണോ ആയിരിക്കും. എനിക്ക് അക്കാര്യത്തില്‍ വലിയ വിവരമില്ല. പിന്നീട് +971 52 367 5875 എന്ന നമ്പറില്‍ നിന്നായി വിളി. Saiju. P R Madanvilla വിളിക്കുന്നു എന്ന് True caller. അതും എടുത്തില്ല. ഒടുവില്‍ Naseeb Nasu നേരിട്ട് വിളിച്ചു. എടുത്തില്ല. Saiju. P R Madanvilla വിളിക്കുന്നു. എടുക്കുന്നില്ല. തല്‍ക്കാലം എടുക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഇന്നലെ മംഗളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്-‘സംസാരിക്കാന്‍ താല്പര്യമില്ല’. അത്ര തന്നെ. ഒരു പരിചയവുമില്ലാത്തവരോട് സംസാരിച്ച് വെറുതെ രക്തസമ്മര്‍ദ്ദം കൂട്ടുന്നതെന്തിനാ!!

നല്ല നമസ്‌കാരം.

MORE READ

FOOTSTEPS Government Arts College, Thiruvananthapuram. Once upon a time his father studied here. Then came his maternal grandfather, to teach. Now his moth...
പിറന്നാള്‍ മധുരം രണ്ടാം അദ്ധ്യായം... 2016 മെയ് 12. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഭീതിയും സമ്മര്‍ദ്ദവും സമ്മാനിച്ച 2014 മെയ് 12 കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്നു. പ്രണവ് നായര്‍ എന്ന ഞങ...
നായര്‍ സ്വത്വം വിക്രമൻ നായരുടെയും ശ്യാമളകുമാരി അമ്മയുടെയും മകനെന്ന നിലയിൽ ഞാൻ ജന്മം കൊണ്ട് ശ്യാംലാൽ നായരാണ്! ദേവിക പണിക്കരാണ് ഭാര്യ. മകൻ പ്രണവ് നായർ. ഈ നായർ ബന്ധം തേ...
ശബരിമല അയ്യപ്പനും ചന്ദ്രാനന്ദനും... കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനു പോയി. വലിയ തിരക്കാണെന്നും മണിക്കൂറുകളോളം വരി നില്‍ക്കണമെന്നുമായിരുന്നു ലഭിച്ച വിവരം. മാധ്യമപ്രവര്‍ത്തകന്‍ എന്ന ന...
മാറ്റം വരുന്ന വഴി ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്! ഇന്നലെ വരെ പലര്‍ക്കും ഞാന്‍ കമ്മ്യൂണിസ്റ്റ് അഥവാ കമ്മി ആയിരുന്നു. ഇന്നു നോക്കുന്പോള്‍ അവരെന്നെ ഭാജപാ അഥവാ സംഘിയ...
അവധിയുണ്ടോ… അവധി???... ഇന്ന് 2018 ജൂണ്‍ 10, ഞായറാഴ്ച. ചെറിയ ചില വായനാപരിപാടികളുമായി അവധിദിനം തള്ളിനീക്കുന്നു. ഭാര്യ അകത്തെന്തോ പണിയിലാണ്. പെട്ടെന്ന് അവര്‍ പുറത്തേക്കു വന്നു....
മാനനഷ്ടം അഥവാ അപകീര്‍ത്തി... I'm Sibi w/ Vinu v john- He doesn't have a face book account. then how can he write on FB. can you rove that he admitted what you said without naming ...

 • 655
 • 27
 •  
 •  
 • 24
 •  
  706
  Shares
 •  
  706
  Shares
 • 655
 • 27
 •  
 •  
 • 24

COMMENT