• 34
  • 9
  •  
  •  
  • 2
  •  
    45
    Shares

നല്ല കാര്യം ആരു ചെയ്താലും അത് നല്ലതെന്നു പറയണം. വിശേഷിച്ച്, നേരത്തേ പറ്റിയ, അല്ലെങ്കിൽ ബോധപൂർവ്വം വരുത്തിയ തെറ്റ് തിരുത്താൻ ഒരാൾ തയ്യാറാവുമ്പോൾ.

മഹാനർത്തകി മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ അവരുടെ നിര്യാണത്തെക്കാൾ ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനമായിരുന്നു. സ്വന്തം സംസ്ഥാനത്തു നിന്നുള്ള കലാപ്രതിഭ, നൃത്തരംഗത്തിന് ഒട്ടേറെ സംഭാവനകൾ നല്കിയ വ്യക്തി എന്നീ നിലകളിലെല്ലാം മൃണാളിനിയെ അറിയാമെങ്കിലും അവരുടെ വിയോഗം അറിഞ്ഞഭാവം പോലും മോദി കാട്ടിയില്ല.

മോദിയുടെ രാഷ്ട്രീയ നിലപാടുകളോട് മൃണാളിനിക്കും അവരുടെ മകൾ മല്ലികയ്ക്കുമുള്ള എതിർപ്പായിരുന്നു കാരണം. മരണത്തിൽ വിദ്വേഷം പാടില്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.

screenshot_2016-03-07-11-11-40.png

മലയാള സിനിമയിലെ അതുല്യ പ്രതിഭ കലാഭവൻ മണി വിടവാങ്ങി. മണി ഒരു പ്രഖ്യാപിത മാർക്സിസ്റ്റാണ്. നിയമസഭയിലേക്ക് ചാലക്കുടിയിൽ നിന്ന് സി.പി.ഐ.എം. സ്ഥാനാർത്ഥിയാവാൻ തയ്യാറെടുക്കുന്നു എന്നും വാർത്തകളുണ്ടായിരുന്നു.

മോദിയുടെ ഏറ്റവും വലിയ എതിരാളികളും വിമർശകരുമാണ് സി.പി.ഐ.എം. ആ നിലയ്ക്ക്, മൃണാളിനിയോടുള്ള സമീപനം വെച്ചു നോക്കുമ്പോൾ, കലാഭവൻ മണിയുടെ വിയോഗവും പ്രധാനമന്ത്രി അറിയേണ്ടതല്ല. പക്ഷേ, അതല്ല സംഭവിച്ചത്.

പ്രതീക്ഷാനിർഭരമായ ആ കലാജീവിതം വെട്ടിച്ചുരുക്കപ്പെട്ടിരിക്കുന്നു. ബഹുമുഖ പ്രതിഭയും ജനപ്രിയനുമായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും ആദരാഞ്ജലികൾ അറിയിക്കുന്നു.
– PMO India @ PMOlndia ട്വീറ്റ്.

കലാഭവൻ മണി ആരെന്ന് വ്യക്തമായി അറിഞ്ഞിട്ടു തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്നു പറഞ്ഞാൽ  നരേന്ദ്ര മോദി അറിഞ്ഞു എന്നു തന്നെയാണർത്ഥം.

തെറ്റുകളിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാവുന്നത് ശുഭലക്ഷണമാണ്!!

പ്രിയപ്പെട്ട മണിച്ചേട്ടന് എന്റെ ആദരാഞ്ജലികൾ..
ഉറ്റവരുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു…

MORE READ

ശക്തന്‍ എന്ന ദുര്‍ബലന്‍... എന്‍.ദുര്‍ബലന്‍ നാടാര്‍ ബഹു കേരള നിയമസഭാ സ്പീക്കര്‍. രാവിലെ മാധ്യമത്തില്‍ ഹാരിസ് കുറ്റിപ്പുറത്തിന്റെയും മെട്രോ വാര്‍ത്തയില്‍ കെ.ബി.ജയചന്ദ്രന്റെയും...
പരിശോധന പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്...
കുറ്റമാകുന്ന നിശ്ശബ്ദത... നിശ്ശബ്ദത മാന്യതയുടെ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ നിശ്ശബ്ദത കുറ്റമായി മാറാറുണ്ട്. അതു ബോദ്ധ്യപ്പെടാന്‍ മറ്റുള്ളവര...
കൊതുകിനു പുകച്ചാല്‍ ബോംബാകും!!!... തിരുവനന്തപുരത്തെ ബി.ജെ.പി. സംസ്ഥാന കാര്യാലയത്തിനു നേരെ സി.പി.എം. പ്രവര്‍ത്തകര്‍ ബോംബ് എറിയും ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികരിക്കൂ സമൂഹമെ... SHARE I...
വി.എസ്. മുഖ്യമന്ത്രിയെന്ന് പിണറായി പ്രഖ്യാപിച്ചാല്... 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ താരമാര്? സംശയമൊന്നുമില്ല, വി.എസ്.അച്യുതാനന്ദന്‍ തന്നെ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓട്ടപ്രദക്ഷിണം പൂര്‍ത്തിയായപ്പോള...
സ്വാതന്ത്ര്യവും ത്യാഗവും... അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ വകുപ്പ് 19ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയില...
കൈക്കൂലി 1,000 കോടി!!! 2012 ഒക്ടോബര്‍ 11 ന് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. 45 മിനുട്ട് കൂടിക്കാഴ്ച നടത്തി. ഒരു കോടി 35 ലക്ഷം രൂപയായിരുന്നു നല്‍കിയത്. ഇവ...

  • 34
  • 9
  •  
  •  
  • 2
  •  
    45
    Shares
  •  
    45
    Shares
  • 34
  • 9
  •  
  •  
  • 2

COMMENT