• 74
 • 17
 •  
 • 14
 •  
 •  
 •  
  105
  Shares

WITH POTENTIAL FOR EXCELLENCE എന്നുവെച്ചാല്‍ എന്താണ്?
DOESN’T POSSESS EXCELLENCE FOR THE TIME BEING എന്നു വ്യാഖ്യാനിക്കാം.
മികവ് നേടാന്‍ കഴിവുള്ളത് എന്നു പറയുമ്പോള്‍ ഇപ്പോള്‍ ആ മികവ് ഇല്ല എന്നു തന്നെയല്ലേ?

കഴിഞ്ഞ ദിവസം സഞ്ചാരത്തിനിടെ തിരക്കുകാരണം കാറിന്റെ വേഗം കുറഞ്ഞപ്പോഴാണ് തിരുവനന്തപുരം പരുത്തിപ്പാറയിലെ കോളേജിനു മുന്നിലെ ബോര്‍ഡ് ശ്രദ്ധിച്ചത് -COLLEGE WITH POTENTIAL FOR EXCELLENCE.
കുറെക്കാലമായി ഈ ബോര്‍ഡ് അവിടെയുണ്ടെന്നു തോന്നുന്നു.
ആ വഴിയിലൂടെ അധികം സഞ്ചരിക്കാത്തതിനാലാവാം ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
മറ്റെവിടെയും ഇത്തരമൊരു ബോര്‍ഡ് കണ്ടിട്ടുമില്ല.
സാധാരണ ഇംഗ്ലീഷ് വ്യാഖ്യാനം വെച്ചു നോക്കുമ്പോള്‍ ഇതൊരു മണ്ടത്തരമല്ലേ?
ഈ മത്സരാധിഷ്ഠിത സമൂഹത്തില്‍ ഈ തുറന്നുപറച്ചില്‍ നാണക്കേടല്ലേ?

ഇല്ലാത്ത മികവ് ഉണ്ടെന്നു പറയുന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രീതി.
അവകാശവാദങ്ങള്‍ക്കുള്ളിലേക്ക് ചൂഴ്ന്നു പരിശോധിക്കാന്‍ നിവൃത്തിയില്ലാത്ത നമ്മള്‍ അതെല്ലാം വിശ്വസിക്കുന്നു.
കുട്ടികള്‍ക്ക് അവിടങ്ങളില്‍ പ്രവേശനം നേടാന്‍ കടിപിടി കൂടന്നു.
ഈ സ്ഥാനത്ത്, തങ്ങള്‍ക്ക് വലിയ മികവൊന്നും ഇപ്പോഴില്ല എന്ന് ധ്വനിപ്പിക്കുന്ന ഒരു ബോര്‍ഡ് എന്തിനായിരിക്കും സ്ഥാപിച്ചിട്ടുണ്ടാവുക?
അതും സ്വകാര്യ മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം?
അതാണ് മഹാത്മാ ഗാന്ധിയെ ചുരുക്കിയെഴുതിയ എം.ജി. കോളേജ്.

COLLEGE WITH POTENTIAL FOR EXCELLENCE പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍

മികവിന്റെ അടിസ്ഥാനത്തില്‍ കോളേജുകള്‍ക്ക് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ -നാക് ഗ്രേഡിങ് കൊടുക്കാറുണ്ട്.
A+, A എന്നൊക്കെയാണ് മികവിന്റെ മാനദണ്ഡങ്ങള്‍.
ഇതിലേക്ക് എത്താത്ത കോളേജുകള്‍ക്ക് പിന്തുണയായി ഫണ്ട് അനുവദിക്കാന്‍ യു.ജി.സി. ഏര്‍പ്പെടുത്തിയതാണ് ഈ COLLEGE WITH POTENTIAL FOR EXCELLENCE പട്ടിക.
നാട്ടിലുള്ള കലാലയങ്ങളും സര്‍വ്വകലാശാലകളും ഒന്നൊഴിയാതെ CENTRE OF EXCELLENCE എന്ന മികവുകേന്ദ്രം ആക്കുകയാണല്ലോ അവരുടെ ലക്ഷ്യം!
അങ്ങനെ നോക്കുമ്പോള്‍ മികവില്ലാത്ത ഗണത്തിലുള്ളവയെ പൊക്കിയെടുക്കാനുള്ള പരിപാടിയാണ് COLLEGE WITH POTENTIAL FOR EXCELLENCE.
1 കോടി രൂപ സഹായം കൊടുക്കും.
ഇതാണ് സത്യം.

അപ്പോള്‍ വെറുതെ എഴുതിവെച്ചതല്ല എന്നര്‍ത്ഥം.
എന്നാല്‍, ഈ പട്ടികയില്‍ വരുന്നതിനെ ആരും അങ്ങനെ ആഘോഷിച്ചു കാണാറില്ല.
പട്ടികയിലുള്‍പ്പെടുക വഴി കിട്ടുന്ന ഫണ്ട് വാങ്ങി മികവ് നേടാനാണു ശ്രമിക്കുക.
മികവ് നേടിക്കഴിയുമ്പോള്‍ ‘ഞങ്ങളിതാ മികച്ചതായി’ എന്ന് നാട്ടുകാരോട് പറയും.
അല്ലാതെ സഹായം കിട്ടുന്ന പട്ടികയിലുള്‍പ്പെട്ടത് പൊങ്ങച്ചത്തിനായി മത്തങ്ങാ വലിപ്പത്തില്‍ ആരും എഴുതിവെയ്ക്കാറില്ല തന്നെ.
ഇതൊരുമാതിരി മെഡിക്കല്‍ എന്‍ട്രന്‍സിനു പഠിക്കുന്ന ചെക്കന്‍ ഡോക്ടര്‍ എന്ന ബോര്‍ഡ് വെച്ച് മേനി നടിക്കും പോലെ ആയിപ്പോയി.

നാക് എ ഗ്രേഡ് അക്രഡിറ്റേഷന്‍ ഉണ്ടായിരുന്ന കാലത്തെ എം.ജി. കോളേജ് കവാടം

ഏറ്റവുമൊടുവില്‍ 2018 നവംബര്‍ 2ന് എം.ജി. കോളേജിന് നാക് അനുവദിച്ച അക്രഡിറ്റേഷന്‍ B+ ആണ്.
2004ലും 2013ലും A ഗ്രേഡുണ്ടായിരുന്നു.
അന്ന് Accredited by NAAC at Grade A Level എന്ന് കോളേജിനു മുന്നില്‍ എഴുതിവെച്ചിരുന്നു.
അതു പോയപ്പോഴാണ് തല്‍സ്ഥാനത്ത് COLLEGE WITH POTENTIAL FOR EXCELLENCE വന്നത്.
കോളേജിന്റെ നിലവാരത്തിലുണ്ടായ വീഴ്ച പഴയതുപോലെ മികവാക്കി ഉയര്‍ത്താനാണ് സഹായം.
ഈ സഹായം തന്നെ വലിയ സംഭവമാണെന്ന് വാദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഉള്ളതുകൊണ്ട് ഓണം പോലെ എന്നാണല്ലോ പ്രമാണം.
മാനേജ്‌മെന്റിലെ മണ്ടന്മാരെ ബോദ്ധ്യപ്പെടുത്താന്‍ കോളേജിലെ ഏതോ ബുദ്ധിമാന്‍ ഒപ്പിച്ച പണിയുമാകാം.

എന്തായാലും, യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു മണ്ടന്‍ ബോര്‍ഡിന്റെ ആവശ്യം എം.ജി. കോളേജിനുണ്ടെന്ന് തോന്നുന്നില്ല.
അങ്ങനെ ബോര്‍ഡെഴുതി വെച്ച് നിലവാരം തെളിയിക്കേണ്ട കാര്യവുമില്ല.
രാജ്യത്തെ 100 മികച്ച കോളേജുകളുടെ പട്ടികയില്‍ 68-ാമതായി കോളേജുണ്ട്.
എന്നിട്ടും തിരുമണ്ടന്‍ ബോര്‍ഡ് വന്നു.
പെരുന്ന പോപ്പ് സുകുമാരന്‍ നായര്‍ നയിക്കുന്ന സ്ഥാപനമല്ലേ?
ഇതും ഇതിലപ്പുറവും നടക്കും.

എം.ജി. കോളേജ് കവാടം ഇന്ന്‌

എം.ജി. കോളേജ് മാനേജ്‌മെന്റ് മികവ് ബോദ്ധ്യപ്പെടാന്‍ ഒരു താരതമ്യം കൂടി ആവശ്യമാണ്.
തിരുവനന്തപുരത്തെ പരുത്തിപ്പാറയിലും നാലാഞ്ചിറയിലുമായി 2 വിദ്യാഭ്യാസ സമുച്ചയങ്ങളുണ്ട്.
2 മത-ജാതി മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ ഏതാണ്ട് ഒരേ സമയത്താണ് ഇവ തുടങ്ങിയത്.
പരുത്തിപ്പാറയിലെ എം.ജി. കോളേജ് 1948ലും നാലാഞ്ചിറയിലെ മാര്‍ ഇവാനിയോസ് കോളേജ് 1949ലും.
ഇന്ന് നാലാഞ്ചിറയിലെ വിദ്യാഭ്യാസ സമുച്ചയവുമായി തട്ടിച്ചു നോക്കുമ്പോഴാണ് പരുത്തിപ്പാറയിലെ COLLEGE WITH POTENTIAL FOR EXCELLENCE യഥാര്‍ത്ഥത്തില്‍ എത്രമാത്രം മികവ് കൈവരിച്ചു എന്നു മനസ്സിലാക്കാനാവുക.

COLLEGE WITH POTENTIAL FOR EXCELLENCE എന്നത് മാറ്റി ONE OF THE 100 BEST COLLEGES IN INDIA എന്നെഴുതി വെയ്ക്കുന്നത് നന്നാവും എന്നൊരു നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കാനുണ്ട്.

FOLLOW

V S Syamlal

EDITOR at THE INSIGHT
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. THE INSIGHT എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്.

Address: SIVADAM, T.C.18/1233-3, Thrikkannapuram, Aramada P.O., Thiruvananthapuram- 695032, Kerala, India
E-mail: vssyamlal@vssyamlal.com
Phone: +91 98470 62789 / +91 98470 01435 / +91 98470 61999 / +91 471 2359285
Website: https://www.vssyamlal.com/
Blog: https://vssyamlal.wordpress.com/
Page: https://fb.me/vssyamlal.official
FOLLOW
Advertisements

 • 74
 • 17
 •  
 • 14
 •  
 •  
 •  
  105
  Shares
 •  
  105
  Shares
 • 74
 • 17
 •  
 • 14
 •  
 •  
COMMENT