അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പം ചില കേന്ദ്രങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നുണ്ട്. അതിനവര്‍ ആധാരമാക്കുന്നത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഒരു പത്രക്കുറിപ്പാണ്. രാജ്യത്തെ തീവണ്ടി യാത്രകള്‍ സംബന്ധിച്ചാണ് ഈ പത്രക്കുറിപ്പിലുള്ളത്. ഇതുവെച്ച് അവര്‍ പ്രചരിപ്പിക്കുന്നു, അതിഥി തൊഴിലാളികള്‍ക്ക് യാത്ര കേന്ദ്ര സര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ടെന്നും അവര്‍ക്കാരും ടിക്കറ്റ് വില്‍ക്കുന്നില്ലെന്നും.

  • മെയ് 2ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്.
  • സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവരുന്നതോ സൗകര്യമേര്‍പ്പെടുത്തിയതോ ആയ യാത്രക്കാരെ മാത്രമേ റെയില്‍വേ സ്വീകരിക്കുന്നുള്ളൂ.
  • വേറെ യാത്രക്കാര്‍ സംഘമായോ ഒറ്റയ്ക്കോ സ്റ്റേഷനില്‍ വരേണ്ടതില്ല.
  • പ്രത്യേക തീവണ്ടികള്‍ ഓടുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ്.
  • വേറെ യാത്രാ തീവണ്ടികളും സബര്‍ബന്‍ തീവണ്ടികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
  • ഇപ്പോള്‍ ഒരു സ്റ്റേഷനിലും ടിക്കറ്റ് വില്പനയില്ല.
  • സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമല്ലാതെ ഒരു തീവണ്ടിയും റെയില്‍വേ ഓടിക്കുന്നില്ല.

പൊതുജനങ്ങളുടെ അറിവിലേക്കായി പറഞ്ഞ കാര്യം -ഒരു സ്റ്റേഷനിലും ടിക്കറ്റ് വില്പനയില്ല / No tickets being sold at any station -എന്നതു മാത്രം അടര്‍ത്തിയെടുത്താണ് അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റേയില്ല എന്നു പ്രചരിപ്പിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് വ്യാഖ്യാനം. എന്നാല്‍ സത്യം ഇതാണോ?

അതിഥി തൊഴിലാളികളുടെ ടിക്കറ്റ് സംബന്ധിച്ച ഉത്തരവ് No. TC-II/2020/Spl Trains-Covid-19 എന്ന നമ്പരില്‍ മെയ് 1നു തന്നെ റെയില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

ഉത്തരവില്‍ പറയുന്നത് ഇപ്രകാരം.

സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നതില്‍ യാത്രക്കാരില്‍ നിന്ന് താഴെപ്പറയും പ്രകാരം നിരക്ക് ഈടാക്കേണ്ടതാണ്.

സ്ലീപ്പര്‍ മെയില്‍ എക്സ്പ്രസ് നിരക്ക് + സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 30 രൂപ + അധിക ചാര്‍ജ്ജ് 20 രൂപ.

ഇതു കൊടുക്കാന്‍ തയ്യാറല്ലാത്ത ഒരുത്തനും അങ്ങോട്ടു ചെല്ലണ്ടാന്ന്.

പത്രക്കുറിപ്പനുസരിച്ചല്ല രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത്, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യത്തിന്റെ സത്യാവസ്ഥ മനസ്സിലായല്ലോ? പച്ചക്കള്ളം പറയാനും പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്ത ചില കൂട്ടങ്ങള്‍!!

 •  
  644
  Shares
 • 589
 • 26
 •  
 • 29
 •  
 •  
 •  
Previous articleകണ്ണൂരുണ്ടോ ഇല്ലയോ?
Next articleഅശ്രദ്ധ വരുന്ന വഴികള്‍
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.

1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.

2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി.

2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.

COMMENTS