• 73
 • 31
 •  
 •  
 • 28
 •  
  132
  Shares

മലയോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നോളം കിട്ടുകയുള്ളൂ എന്നാണ് പഴംചൊല്ല്. പഴംചൊല്ലിൽ പതിരില്ല എന്നും ചൊല്ലുണ്ട്. എന്നാൽ, മലയോളം ആഗ്രഹിച്ച് കഠിനമായി അദ്ധ്വാനിച്ച് വൻമല കീഴടക്കിയ ഒരു കൂട്ടുകാരൻ എനിക്കുണ്ട് -ആർ.എസ്.വിമൽ.

‘എന്നു നിന്റെ മൊയ്തീൻ’ ഒരു ചെറിയ ചിത്രമല്ല. വലിയ ക്യാൻവാസിലുള്ള വലിയ ചിത്രം തന്നെയാണ്. ചിത്രത്തിന് ചെലവേറുമ്പോൾ മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള റിസ്കും കൂടും. പക്ഷേ, വിമലിനെ പൂർണ്ണമായി വിശ്വസിച്ച, അവന് എല്ലാ പിന്തുണയും നൽകിയ രണ്ട് നിർമ്മാതാക്കൾ – ബിനോയ് ശങ്കരത്തും രാജി തോമസും. മറുഭാഗത്ത് എല്ലാവിധ പാരകളുമായിറങ്ങിയ നിർമ്മാണ സംഘത്തിലെ മൂന്നാമനെ മറക്കുന്നില്ല. ബിനോയിയുടെയും രാജിയുടെയും പിന്തുണയോടെ പാരയെ വിമൽ അപ്രസക്തനാക്കി എന്നതും ചരിത്രം.

ബിനോയിയെയും രാജിയെയും കുറിച്ച് വിമലിൽ നിന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇന്നലെയാണ് അവരെ പരിചയപ്പെട്ടത്. ഉയരങ്ങളിൽ വിഹരിക്കുമ്പോഴും നിലത്ത് കാലുറപ്പിച്ച് നിൽക്കുന്ന രണ്ട് സാധാരണ മനുഷ്യർ. ഇവർക്കൊപ്പം വിമലിന് താങ്ങും തണലുമായി യഥാർത്ഥ മൊയ്തീന്റെ സഹോദരൻ ബി.പി.റഷീദും.

12512550_1044166585634485_6742832845697391077_n

എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. പുതുമുഖ സംവിധായകനും പുതുമുഖ നിർമ്മാതാക്കളും ചേർന്ന് അഭ്രപാളിയിലെത്തിച്ച ‘എന്നു നിന്റെ മൊയ്തീൻ’ തിയേറ്ററുകളിൽ 150 ദിവസം തികയ്ക്കുമ്പോൾ എങ്ങനെയാണ് ആഹ്ലാദിക്കാതിരിക്കുക? വിമലിനൊപ്പം പൃഥ്വിയും പാർവ്വതിയും ടൊവീനോയും ലെനയും മുതൽ സിനിമയിലെ ഡ്രൈവർമാർ വരെ എല്ലാവരും അണിനിരന്ന ആഘോഷരാവിന് സാക്ഷികളായി ഞാനും മോഹനും.

വിമലീ… നീയൊരു സംഭവാണ് ട്ടാ!

MORE READ

നിസാറിന് വില്ലത്തിളക്കം... ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് 'എന്നു നിന്റെ മൊയ്തീന്‍' ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴു...
വേദി നമ്പര്‍ 1015!!! കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ദേശീയ നാടകോത്സവം നടന്നപ്പോഴാണ് ഈ മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത്. അതിനു മുമ്പ് പലയിടത്തു വെച്ചും കണ്ടിട്ടുണ്ട്....
പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!... അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താ...
തോമയും കറിയയും …പിന്നെ ശ്യാമും... എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍...
രസഭരിതം കംസവധം രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങി...
ഗസല്‍ മാന്ത്രികനൊപ്പം…... കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ...
കവിഞ്ഞൊഴുകുന്ന ജീവകാരുണ്യപ്പുഴ!!!... 'ബി.പി.മൊയ്തീന്‍ സേവാ മന്ദിറിന് നടന്‍ ദിലീപ് കെട്ടിടം നിര്‍മ്മിച്ചുനല്‍കുന്നു' 'ചേച്ചി എന്നു വേണ്ട, അമ്മേ എന്നു വിളിച്ചോളൂ എന്ന് ദിലീപിനോട് കാഞ്ചനമാല...

 • 73
 • 31
 •  
 •  
 • 28
 •  
  132
  Shares
 •  
  132
  Shares
 • 73
 • 31
 •  
 •  
 • 28

COMMENT