സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി ‘പ്രമുഖ’ മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം അവര്‍ക്കു താല്പര്യമുള്ള വിവരമല്ല കേസുമായി ബന്ധപ്പെട്ട് ഇന്നുള്ളത്. ഭരണകക്ഷിയില്‍ ആരെയും കിട്ടാതായി. സംശയത്തിന്റെ മുന മാധ്യമപ്രവര്‍ത്തകരിലേക്ക് നീളുകയും ചെയ്യുന്നു.

പക്ഷേ, എല്ലാവരും ശ്രദ്ധിക്കുന്ന ദേശീയ ദിനപത്രമായ The Telegraph ഇന്ന് ഒന്നാം പേജില്‍ നല്‍കിയ തലക്കെട്ട് എന്താണെന്നറിയാമോ? BJP’s turn to face gold scam music. ഒന്നാം പേജില്‍ പകുതിയോളം പരസ്യം വിഴുങ്ങിയതിനാല്‍ ബാക്കി പകുതി മാത്രമേ വാര്‍ത്തയ്ക്കു സ്ഥലമുള്ളൂ. ആ പരിമിതിക്കുള്ളില്‍പ്പോലും കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് ദേശീയ പത്രത്തിന്റെ ഒന്നാം പേജില്‍ സ്ഥാനം പിടിക്കുമ്പോള്‍ അതിനെ fair journalism എന്നു പറയാം.

ഒന്നാം പേജില്‍ സ്ഥലം കുറവായതിനാല്‍ വാര്‍ത്ത വെട്ടിയൊതുക്കിയിട്ടൊന്നുമില്ല. ബാക്കി കൂടി മൂന്നാം പേജില്‍ ഉള്‍പ്പെടുത്തി വിശദമായി തന്നെ കൊടുത്തിട്ടുണ്ട്. BJP’s turn to face music on Kerala gold scandal എന്നാണ് മൂന്നാം പേജിലെ തലക്കെട്ട്. എളുപ്പം തിരിച്ചറിയാന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഒരു മലയാള പത്രത്തിലും കാണാനാവാതെ പോയ കാര്യം!

വിശദമായ വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനിലുമുണ്ട്. Kerala gold scam: BJP’s turn to face music എന്നാണ് തലക്കെട്ട്. ഓണ്‍ലൈനില്‍ നമ്പ്യാര്‍ജിയുടെ ചിത്രം നിറഞ്ഞുനില്‍ക്കുന്നു.

ആ പരസ്യം തള്ളിക്കയറി വന്നില്ലായിരുന്നുവെങ്കില്‍ ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജിലെ ഫുള്‍ കോളം ചിത്രത്തിലൂടെ നമ്പ്യാര്‍ജി നാഷണല്‍ ഫിഗറായി മാറിയേനേ. സാരല്ല്യ, ഇനീം അവസരോണ്ട്!!

FOLLOW
 •  
  875
  Shares
 • 827
 • 25
 •  
 • 23
 •  
 •