Reading Time: 4 minutes

പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിനെ തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറില്‍ പ്രിന്‍സിപ്പലാക്കി കുടിയിരുത്തി. പുതിയതായി അധികാരത്തിലേറിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഡിസ്‌പ്ലേ കാര്‍ഡുകള്‍ സഹിതം വലിയ തലക്കെട്ടുകള്‍. സമൂഹ മാധ്യമങ്ങളില്‍ സംഭവം ചൂടപ്പം പോലെ എല്ലാവരും രുചിക്കുന്നു. യു.ഡി.എഫിനെതിരെ എന്തെങ്കിലും മിണ്ടിപ്പോയാല്‍ അവിടെ കൊണ്ടുവന്നിടും ഈ വിഷയം. പോലീസിലെ മാറ്റങ്ങളെക്കുറിച്ച് ഞാനെഴുതിയ കുറിപ്പിന്റെ താഴെയും കണ്ടു ഇത്. ആകെ ചളകുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

FB

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനു നേരെയാണ് വിമര്‍ശനങ്ങളുടെ കുന്തമുനകളെല്ലാം. പക്ഷേ, അദ്ദേഹത്തിന് നിസ്സംഗഭാവം. ഒരുതരം ‘പോടാ പുല്ലെ’ ഭാവം എന്നു പറയുന്നതാവും ശരി. വിവാദം ചൂടുപിടിക്കുമ്പോഴും ഇതു സംബന്ധിച്ച് പ്രതികരണമായി ഒരു വാക്ക് പോലും പറയാന്‍ അദ്ദേഹം തയ്യാറല്ല. അങ്ങനെ ഒളിച്ചോടുന്ന വ്യക്തിയല്ല രവി മാഷ്. 2006ല്‍ തിരുവനന്തപുരത്തേക്കു മാറ്റം കിട്ടി വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ അറിയാം. ഒരിക്കല്‍ പോലും മാഷിനെ ക്ഷുഭിതനായി കണ്ടിട്ടില്ല, നിയമസഭയ്ക്കകത്തും പുറത്തും. ശബ്ദമൊന്നുയര്‍ന്നിട്ടു പോലുമില്ല. നിയമസഭാ ക്യാന്റീനില്‍ വെച്ചാണ് ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടുകയാവും ലക്ഷ്യം. ഏത് അറുബോറന്‍ വിഷയമായാലും ശാസ്ത്രീയമായ വസ്തുതകളുടെ അകമ്പടിയോടെ തന്റെ വാദം അദ്ദേഹം സമര്‍ത്ഥിക്കും. അദ്ദേഹം പറയുന്ന പല കാര്യങ്ങളും പിന്നീട് വികസിപ്പിച്ച് സ്വതന്ത്ര വാര്‍ത്തയായി ചെയ്യാനാവും. സംശയം ചോദിച്ചാല്‍ കൃത്യമായി വിശദീകരിച്ചു തരും. വിമര്‍ശനങ്ങളോട് അങ്ങേയറ്റം സഹിഷ്ണുത പുലര്‍ത്തുകയും പറയാനുള്ളത് വ്യക്തമായി പറയുകയും ചെയ്യുന്ന ഒരു മാന്യന്‍. പിന്നെന്തേ രവി മാഷ് ഇക്കുറി വിമര്‍ശനങ്ങളെ അവഗണിക്കുന്നു? മന്ത്രിയായതോ ആളുടെ സ്വഭാവം മാറിയോ? അഹങ്കാരം തലയ്ക്കുപിടിച്ചോ?

‘ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍’ വാര്‍ത്ത എവിടുന്നോ ആരോ വിളിച്ചുപറഞ്ഞു. മാധ്യമങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി. ഇതിനപ്പുറം ഈ വിഷയത്തെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ആരും മെനക്കെട്ടതായി തോന്നിയില്ല. അതാണ് ഇക്കാര്യത്തില്‍ എനിക്കു താല്പര്യം ജനിപ്പിച്ചത്. ആരും കാണാത്ത എന്തോ ചിലത് ഇതില്‍ മറഞ്ഞുകിടപ്പില്ലേ? അന്വേഷിച്ചു. കണ്ടെത്താനായ വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ്. ഇതിലും പ്രതി സ്ഥാനത്ത് എന്റെ വര്‍ഗ്ഗം -മാധ്യമപ്രവര്‍ത്തകര്‍ -തന്നെ. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍!! ഒരു വാര്‍ത്ത കൈയില്‍ വന്നു വീഴുമ്പോള്‍ അതില്‍ എത്രമാത്രം വസ്തുതതയുണ്ടെന്ന് ക്രോസ് ചെക്ക് ചെയ്യുക ഏതൊരു നല്ല മാധ്യമപ്രവര്‍ത്തകന്റെയും ലക്ഷണമാണ്. മത്സരാധിഷ്ഠിത സമൂഹത്തില്‍ ‘നല്ലത്’ എന്നതിന് സ്ഥാനമില്ലല്ലോ.

വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ.ആര്‍.ശശികുമാര്‍ ആരെന്ന് ആദ്യമറിയണം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥിന്റെ സുഹൃത്ത് എന്ന ലേബല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയിട്ടുണ്ട്. സി.പി.എം. അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്. എന്നാല്‍ ഇതിലുപരി മറ്റു പലതുമാണ് അദ്ദേഹം. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ പ്രഗത്ഭനായ അദ്ധ്യാപകന്‍. സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ സമിതികളില്‍ അംഗമായതിലൂടെ ആര്‍ജ്ജിച്ച ഭരണപരിചയവുമുണ്ട്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച പല വൈസ് ചാന്‍സലര്‍മാരെക്കാളും അക്കാദമിക യോഗ്യതയുണ്ട് ഈ അദ്ധ്യാപകന്.

Sasikumar

യോഗ്യതയുണ്ട് എന്നത് വഴിവിട്ട ആനുകൂല്യം നേടുന്നതിനുള്ള ന്യായീകരണമാവുമോ? ഇല്ല തന്നെ. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പലായുള്ള ഡോ.ശശികുമാറിന്റെ നിയമനം പൊളിറ്റിക്കല്‍ ഡിസിഷന്‍ അഥവാ രാഷ്ട്രീയ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് സ്വീകരിച്ച നടപടി. ഈ രാഷ്ട്രീയ തീരുമാനത്തിന് ആധാരമായ വസ്തുതകളെന്ത്? നീതികേടിന് ഇരയായ ഡോ.ശശികുമാറിന് അര്‍ഹമായ നീതി ലഭ്യമാക്കി. അത്ര തന്നെ. സീനിയോറിറ്റി പട്ടിക പ്രകാരം ഡോ.ശശികുമാറിന് 2 വര്‍ഷം മുമ്പു തന്നെ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഇടതു യൂണിയന്‍ നേതാവാണ് എന്ന പേരില്‍ ആ സ്ഥാനം നിഷേധിക്കപ്പെട്ടു. യു.ഡി.എഫിന്റെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഇടപെട്ട് തടഞ്ഞുവെച്ചു എന്നു തന്നെ പറയാം. യു.ഡി.എഫ്. വിരുദ്ധ സംഘടനയുടെ നേതാവെന്ന പേരില്‍ കഴിഞ്ഞ 5 വര്‍ഷവും ഡോ.ശശികുമാറിനെ പരമാവധി ദ്രോഹിച്ചു. അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട പ്രധാനപ്പെട്ട കുറ്റങ്ങളില്‍ ഒന്ന് വ്യക്തമാക്കാം -ഓരോ തവണയും സ്ഥാനക്കയറ്റത്തിനു വേണ്ടി അദ്ധ്യാപകര്‍ അഭിമുഖ പരീക്ഷ പാസാവണം എന്ന നിബന്ധനയെ എതിര്‍ത്തു എന്നത്. സംഘടനാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ടവര്‍ക്കു മാത്രം സ്ഥാനക്കയറ്റം നല്‍കാനാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. അപ്പോള്‍ എതിര്‍പ്പ് ന്യായമല്ലേ?

ഡോ.ശശികുമാറിനെ പ്രിന്‍സിപ്പല്‍ കസേരയിലിരുത്തുക വഴി സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യതയുണ്ടായി അഥവാ അദ്ദേഹത്തിന് സാമ്പത്തികനേട്ടമുണ്ടായി എന്നാണ് മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രചാരണം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെയുള്ള ക്രമമേയുള്ളൂ. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പളമില്ല, ഗ്രേഡ് മാത്രമേയുള്ളൂ എന്നര്‍ത്ഥം. കഴിഞ്ഞ 2 വര്‍ഷമായി പ്രിന്‍സിപ്പല്‍ ഗ്രേഡ് ആനുകൂല്യങ്ങള്‍ പറ്റുന്ന ഡോ.ശശികുമാറിന് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഉണ്ടാവുന്നില്ല എന്നു സാരം. അതുവഴി സര്‍ക്കാരിന് സാമ്പത്തികനഷ്ടവും ഉണ്ടാവുന്നില്ല. അദ്ദേഹത്തിന് അര്‍ഹമായ നീതി പുതിയ സര്‍ക്കാര്‍ ഉറപ്പാക്കി എന്നു മാത്രം.

ഡോ.ശശികുമാറിന് നീതി ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പ്രൊഫ.രവീന്ദ്രനാഥ് സ്വീകരിച്ച നടപടികളാണ് എന്നെ അമ്പരപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഗ്രേഡുള്ള ആളാണെങ്കിലും കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഡോ.ശശികുമാറിനെ നിയോഗിച്ചിരുന്നത്. ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനു വേണ്ടി ഇവിടെ ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.പി.സി.രഘുരാജിനെ പാലക്കാട്ടേക്ക് ക്ഷണവേഗത്തില്‍ സ്ഥലംമാറ്റി. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ ഒഴിവുണ്ടെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെക്കൊണ്ട് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യിച്ചു. ഫയല്‍ അതിവേഗത്തില്‍ നീങ്ങി. ഡോ.ശശികുമാറിനെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു മാറ്റി തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മെയ് 31ന് ഉച്ചയ്ക്ക് 3.30ന് പുറത്തിറങ്ങി. തല്‍ക്ഷണം ഉത്തരവ് കൈപ്പറ്റിയ ഡോ.ശശികുമാര്‍ അന്നു വൈകീട്ട് 4 മണിക്കു തന്നെ ചുമതലയേറ്റു. ഒരു മണിക്കൂറിനു ശേഷം 5 മണിക്ക് സര്‍വ്വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു. നിഷേധിക്കപ്പെട്ട നീതി പിടിച്ചുവാങ്ങി നല്‍കാന്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി പുതിയ വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ചില പ്രതീക്ഷകളൊക്കെ നല്‍കുന്നുണ്ട്. വര്‍ഷാവസാന പരീക്ഷയായിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാത്ത അബ്ദുറബ്ബിന്റെ സ്വാധീനകാലം അവസാനിച്ചു എന്ന് ഉറച്ചുവിശ്വസിക്കാന്‍ ഈ സംഭവം നമുക്ക് ധൈര്യം പകരുന്നു.

സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ സംഘടനാ നേതാവെന്ന നിലയില്‍ ശക്തമായ പോരാട്ടം നടത്തിയിട്ടുള്ളയാളാണ് ഡോ.ശശികുമാര്‍. അദ്ദേഹത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടന്ന നീക്കങ്ങള്‍ വാര്‍ത്തയാക്കിയതും ഇക്കൂട്ടര്‍ തന്നെയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഒരു പടികൂടി മുന്നോട്ടു പോകാന്‍ പ്രൊഫ.രവീന്ദ്രനാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തേക്കു വരുന്നുണ്ട്. സര്‍വ്വീസില്‍ നിന്നു വിരമിച്ച ഡോ.ശശികുമാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാവുന്നു എന്നതാണ് ആ വാര്‍ത്ത. സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകാരുടെ കഷ്ടകാലം എന്നര്‍ത്ഥം. എരണം കെട്ടവന്‍ കരണം മറിഞ്ഞാല്‍ കഴുത്തൊടിയും!

ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എല്ലാം തികഞ്ഞവരല്ല. ഞങ്ങള്‍ക്കു തെറ്റു പറ്റാം. പക്ഷേ, തെറ്റു പറ്റിയെന്നു മനസ്സിലായാല്‍ അതു തിരുത്താനുള്ള മാന്യത കാണിക്കണം. അതില്ല എന്നതാണല്ലോ പ്രശ്‌നം. കുട്ടിക്കാലം മുതല്‍ എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ച ഒരു പാഠമുണ്ട് -‘ഒരു കള്ളം പറഞ്ഞാല്‍ അതു നിലനിര്‍ത്താന്‍ 1,000 കള്ളം പറയേണ്ടി വരും. ഓരോ കള്ളം പറയുമ്പോഴും തല്ലു വീഴും. ഇതു മുഴുവന്‍ കൊണ്ട ശേഷം ഒടുവില്‍ സത്യം പറയേണ്ടി വരികയും ചെയ്യും. അപ്പോള്‍ ഇരട്ടി തല്ലും കിട്ടും. ആദ്യമേ സത്യം പറഞ്ഞാല്‍ അത്രയും തല്ല് കുറച്ച് കൊണ്ടാല്‍ മതി.’ തല്ലു കൊള്ളാന്‍ എനിക്കു പണ്ടേ പേടിയാണ്!

Previous articleപഠനം വെയിലും കാറ്റും മഴയുമേറ്റ്…
Next articleരാജഗോപാലിന്റെ വോട്ട് എൽ.ഡി.എഫിന്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

41 COMMENTS

  1. ഒരു മണിക്കൂർ മുമ്പ് ഒഴിവ് വന്നതാണോ ആ ഒഴിവ് എന്ന് ആ വാർത്തയിലില്ല. മാസങ്ങളായ് ഒഴിഞ്ഞ് കിടന്നിട്ടും പ്രൊമോഷൻ കിട്ടേണ്ടത് ഒരു എതിർ അനുഭാവി ആയത് കൊണ്ട് കൊടുക്കാതിരുന്നതിൽ ആ വാർത്താ സ്റ്റഷ്ടാവിന് ഒരു പക്ഷപാതിത്വവും ദർശിക്കാൻ കഴിയുന്നില്ല… ഒരു പ്രൊഫസർ ഒരു പ്രിൻസിപ്പൽ ആകുമ്പോൾ പദവി അല്ലാതെ ലഭിക്കുന്നത് ഫിക്സേഷൻ ബെനഫിറ്റ് മാത്രമാണെന്നത് അപവാദ കർത്താവ് അറിയാത്തതോ അറിയാഞ്ഞതോ? ഗ്രാറ്റ്യൂറ്റി നിർണ്ണയിക്കുന്ന രീതിയും അദ്ദേഹം ധൃതിയിൽ മറന്ന് പോയി…

    • Ithinu pulli reply chehilla 🙂 .. minister nde pravarthi nyayeekarikan endanaavoo ithra thidukkam.. Orale pokki parayunnathu ok, pakshe eyal aanu innu jeevichirikunnathil etavum mahan enna reethiyil pokkaruthu..

      I don’t think he will reply for this 🙂 Don’t understand what is the hurry to justify minister’s action. You can praise someone whom you like, but don’t praise him like as if he is a messihah.

      • ന്യായീകരിക്കാന്‍ ശ്രമിച്ചതല്ലല്ലോ. പുറത്തു വന്ന വാര്‍ത്തയിലെ വിവരങ്ങളില്‍ പൊരുത്തക്കേടു തോന്നി. അന്വേഷിച്ചു. ലഭിച്ച വിവരങ്ങള്‍ എഴുതിയിട്ടു. യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

  2. സ്വന്തക്കാർക്കു വേണ്ടി എന്തും അതിവേഗത്തിൽ ചെയ്യുന്ന മന്ത്രി,
    ഇവടത്തെ വിദ്യാർത്ഥികൾക്കും കേരള ജനതക്കും ഒരു മണിക്കൂർ പ്രിൻസിപ്പൾ നെ കിട്ടിയിട്ടു എന്തു പ്രയോജനം?
    സർക്കാർ മെഷിനറി ഇതുപോലെ സ്വാർത്ഥ താൽപര്യങ്ങൾക്ക് ചലിപ്പിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല

    • നീതിനിഷേധം പരിഹരിക്കുക എന്നതും ചുമതലയാണ്. ശ്രദ്ധയില്‍പ്പെടുന്നതെങ്കിലും പരിഹരിക്കണ്ടേ.

      • അടുത്ത അഞ്ച് കൊല്ലം ശ്രദ്ധയിൽപ്പെടുന്നത് ഇങ്ങനെയുള്ള സംഘടനാ നേതാക്കളുടെ കാര്യം മാത്രമായിരിക്കില്ല എന്ന് വിശ്വസിക്കാം,ഇവർക്കെല്ലാം മാത്രം എല്ലാം ശരിയായാൽ പോരല്ലോ? സാധാരണക്കാരന് വേണ്ടി ഭരിക്കുന്നവർ ഇങ്ങനെ ഒരിക്കലെങ്കിലും ചെയ്യുമോ സഖാവേ

  3. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെയുള്ള ക്രമമേയുള്ളൂ. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പളമില്ല, ഗ്രേഡ് മാത്രമേയുള്ളൂ എന്നര്‍ത്ഥം. കഴിഞ്ഞ 2 വര്‍ഷമായി പ്രിന്‍സിപ്പല്‍ ഗ്രേഡ് ആനുകൂല്യങ്ങള്‍ പറ്റുന്ന ഡോ.ശശികുമാറിന് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഉണ്ടാവുന്നില്ല എന്നു സാരം. അതുവഴി സര്‍ക്കാരിന് സാമ്പത്തികനഷ്ടവും ഉണ്ടാവുന്നില്ല. അദ്ദേഹത്തിന് അര്‍ഹമായ നീതി പുതിയ സര്‍ക്കാര്‍ ഉറപ്പാക്കി എന്നു മാത്രം.
    kadappad haneesh

      • അപ്പോൾ കമ്യുണിസ്റ് ചട്ടുകം ആണെന്ന് സമ്മതിക്കുന്നു…!എങ്കിൽ പക്ഷം പിടിക്കുന്നതിനും ന്യായം ഉണ്ട്..!! അതിനു് പൊടിപ്പും തൊങ്ങലും അകമ്പടിയാവാം….!!!

        • ഈ കുറിപ്പിന്റെ പേരില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ചട്ടുകമാക്കുന്നെങ്കില്‍ ഒരു വിരോധവുമില്ല. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തുന്നതാണല്ലോ നിങ്ങളെപ്പോലുള്ളവരുടെ രീതി.

  4. പാലക്കാട് എൻജിനീറിംഗ് കോളേജിൽ നാലു വർഷം മുമ്പ് തുടങ്ങിയ മെക്കാനിക്കൽ ബാച്ചിന് ഇതു വരെ ഒരു സ്ഥിര അധ്യാപകനെ പോലുഠ നിയമിച്ചിട്ടില്ല, വയനാട്ടിലേയും ഇടുക്കിയിലേയും കര്യങ്ങളും വ്യത്യസ്ഥമല്ല. ഇതിലുo മന്ത്രിയുടെ ഇടെ പെടൽ പ്രതീക്ഷിക്കുന്നു;

  5. താങ്കൾ പറഞ്ഞതൊക്കെ മുഖവിലക്കെടുതുകൊണ്ട്തന്നെ ഒരു കാര്യം ചോദിക്കട്ടെ? ഇങ്ങനെയുള്ള രാഷ്ട്രീയ ഇടപെടലുകൾ പൂർണമായും ന്യായികരിക്കാനാകുമോ? ഇങ്ങനെ രാഷ്ട്രീയപരമായി നടപടികള എടുക്കുന്ന ഒരാൾ ഇനി ഇതുപോലെ തിരിച്ചും എതിര് പാർട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർക്കെതിരെ അന്യായ നടപടികൾ എടുക്കില്ല എന്ന് ജനം വിശ്വസിക്കുമോ? ഇതിനെയല്ലേ നമ്മൾ “സ്വജന പക്ഷപാതം” എന്ന് പറയുന്നത്? നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ഒരാൾ എന്ന നിലക്ക് എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ്. താങ്കളെപോലെ എല്ലാവർക്കും രാഷ്ട്രീയക്കാരെ എല്ലാം നേരിട്ട് അറിയില്ലല്ലോ! ഇതൊക്കെ ജനങ്ങളുടെ മുൻപിൽ അളവുകോലാകും. ചെറുതായെങ്കിലും അവിശ്വാസത്തിന്റെ ഒരു കളങ്കം ഇതുമൂലം ഉണ്ടായാൽ കുറ്റം പറയാനാവില്ല.

  6. ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എല്ലാം തികഞ്ഞവരല്ല. ഞങ്ങള്‍ക്കു തെറ്റു പറ്റാം. പക്ഷേ, തെറ്റു പറ്റിയെന്നു മനസ്സിലായാല്‍ അതു തിരുത്താനുള്ള മാന്യത കാണിക്കണം.

    I Like these words….No one is perfect in this world..

    • പ്രമോഷന്‍ അല്ല തടഞ്ഞു വെച്ചത്. പോസ്റ്റിങ് ആണ്. പ്രമോഷന്റെ ഭാഗമായുള്ള ഗ്രേഡ് അനുവദിച്ചു. എന്നിട്ട് മൂലയ്ക്കിരുത്തി. സ്‌റ്റേറ്റ് പോലീസ് ചീഫായിരുന്ന ടി.പി.സെന്‍കുമാറിനെ ഇപ്പോള്‍ തൂക്കി മൂലയ്ക്കിരുത്തിയ പോലെ. ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസിനോട് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതും അതു തന്നെ.

  7. സീനിയോറിറ്റി പട്ടിക പ്രകാരം ഡോ.ശശികുമാറിന് 2 വര്‍ഷം മുമ്പു തന്നെ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഇടതു യൂണിയന്‍ നേതാവാണ് എന്ന പേരില്‍ ആ സ്ഥാനം നിഷേധിക്കപ്പെട്ടു. യു.ഡി.എഫിന്റെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഇടപെട്ട് തടഞ്ഞുവെച്ചു എന്നു തന്നെ പറയാം. യു.ഡി.എഫ്. വിരുദ്ധ സംഘടനയുടെ നേതാവെന്ന പേരില്‍ കഴിഞ്ഞ 5 വര്‍ഷവും ഡോ.ശശികുമാറിനെ പരമാവധി ദ്രോഹിച്ചു. അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട പ്രധാനപ്പെട്ട കുറ്റങ്ങളില്‍ ഒന്ന് വ്യക്തമാക്കാം -ഓരോ തവണയും സ്ഥാനക്കയറ്റത്തിനു വേണ്ടി അദ്ധ്യാപകര്‍ അഭിമുഖ പരീക്ഷ പാസാവണം എന്ന നിബന്ധനയെ എതിര്‍ത്തു എന്നത്. സംഘടനാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ടവര്‍ക്കു മാത്രം സ്ഥാനക്കയറ്റം നല്‍കാനാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. അപ്പോള്‍ എതിര്‍പ്പ് ന്യായമല്ലേ?

    ഡോ.ശശികുമാറിനെ പ്രിന്‍സിപ്പല്‍ കസേരയിലിരുത്തുക വഴി സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യതയുണ്ടായി അഥവാ അദ്ദേഹത്തിന് സാമ്പത്തികനേട്ടമുണ്ടായി എന്നാണ് മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രചാരണം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെയുള്ള ക്രമമേയുള്ളൂ. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പളമില്ല, ഗ്രേഡ് മാത്രമേയുള്ളൂ എന്നര്‍ത്ഥം. കഴിഞ്ഞ 2 വര്‍ഷമായി പ്രിന്‍സിപ്പല്‍ ഗ്രേഡ് ആനുകൂല്യങ്ങള്‍ പറ്റുന്ന ഡോ.ശശികുമാറിന് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഉണ്ടാവുന്നില്ല എന്നു സാരം. അതുവഴി സര്‍ക്കാരിന് സാമ്പത്തികനഷ്ടവും ഉണ്ടാവുന്നില്�

  8. Its time people give them the space and time to correct things…Its hardly few days that they have sworn in…Let us all be united for the good of Kerala rather than going behind petty issues…Every party takes their comfort with the people they trust… So its time kerala takes some good topics to debate…

  9. ഡോ.പി.സി.രഘുരാജിനെ തിരിച്ചു കൊണ്ട് വരുമോ, അതോ അവിടെ തുടരേണ്ടി വരുമോ ?

  10. ഓരോ തവണയും സ്ഥാനക്കയറ്റത്തിനു വേണ്ടി അദ്ധ്യാപകര്‍ അഭിമുഖ പരീക്ഷ പാസാവണം എന്ന നിബന്ധന എന്ന് മുതലാണ്‌ നിലവിലുള്ളത് എന്നൊന്നറിയാന്‍ എന്താണ് മാര്‍ഗം ?

    • സംഘടനകളുടെ എതിര്‍പ്പു നിമിത്തം അതു നടപ്പാക്കാനായില്ല എന്നാണ് എന്റെ അറിവ്. കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടി വരും.

  11. Enthe niayama nadapadi sweekarikathe irunne? 2 varsham neethi thadanjenkil athinu niyama nadapadi avamamayirunnille?

  12. എനിക്ക് ശശികുമാര്‍സാറിനെയും നന്നായി അറിയാം. സാങ്കേതികവിദ്യാഭ്യാസവകുപ്പില്‍നിന്നും വിരാമിച്ച ഒരാളാണ് ഞാന്‍.ടിയാള്‍ക്ക് promotion കൊടുതതുകൊന്ടു സര്‍ക്കാരിനു അധികഭാധ്യത ഉണ്ടാകുന്നില്ല. കാരണം promotion scale- ല്‍ എത്രയോ മുന്നേ ശബളം പറ്റുന്നയാള്‍ ആണ്. അര്‍ഹിക്കുന്ന promotion കുറേക്കാലം മുന്സര്‍ക്കാരിനു തടഞ്ഞുവക്കാനായി എന്നുമാത്രം.

  13. ഇവിടുത്തെ ്രപത്യേക രാഷ്‌ട്റീയമില്ലാത്ത സാധാരണക്കാര്‍ക്കും ഈ തരം നീതി ്രപതീക്ഷിക്കാമായിരി്ക്കും !!!!!!!!!!!!!!!!!!!

  14. While appreciating what the Minister has done to his friend/or for that matter-a govt employee, can we expect the same kind of assertiveness in every cases where the normal justice has been denied? More over these should not be at the cost of others status/comfort. What happened to Dr Reghurajan? This what Abdu Rub also did for his people. I don’t think this is an act to uphold or ensure justice….
    (Public will not take any initiative to label him as another Abdu Rub)

    • രഘുരാജ് സാറിന്റെ ജന്മദേശമാണ്‌ പാലക്കാട്‌.അദ്ദേഹം ആഗ്രഹിച്ചിരുന്നതും പാലക്കാടാണ്.അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരിക്കണം അങ്ങോട്ടേക്ക് മാറ്റം നല്കിയത്.അത് കൊണ്ടു തുല്യനീതി അദ്ദേഹത്തിന് കിട്ടിയില്ല എന്നത് സാങ്കല്പ്പികം മാത്രമാണ്

  15. Also this type fast procedure should be there in everyone case who are qualified ,for which ever post beyond political background. its seems Dr.sasikumar is qualified person ,also one thing we can clearly say that on this case all the procedures have done within one day only because He is a party member .And i strongly believe its too early to judge a new government ,just wait n see.

  16. AlCTE norms അനുസരിച്ചാണോ ഈ തീരുമാനം? അങ്ങനല്ല എന്നൊരു news കണ്ടു ..

  17. ഇതാണ് സത്യം…! അറിയേണ്ടവര്‍ക്ക് വായിക്കാം..!! (y)
    *****************************************************************

    സീൻ -1, തലസ്ഥാനം, സെക്രട്ടറിയേറ്റ്,

    UDF മന്ത്രിസഭയുടെ ഉദ്യോഗസ്ഥ വേട്ടക്കള്‍ പൊടിപൊടിക്കുന്ന കാലം. ജേക്കബ് തോമസിനെയും, ഋഷിരാജ് സിങ്ങിനെയും എല്ലാം മൂലയ്ക്കിരുത്തി ഉമ്മന്‍- ബാബു- മാണി- കുഞ്ഞാലിക്കുട്ടി ടീമിന്റെ അശ്വമേധം തുടരുന്നു…
    സിപിഎം അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും മദ്രാസ് ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എംടെക്കും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ അദ്ധ്യാപകനായ ഡോ ശശികുമാറിന് സീനിയോറിറ്റി പട്ടിക പ്രകാരം 2 വര്‍ഷം മുമ്പു തന്നെ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഇടതു യൂണിയന്‍ നേതാവാണെന്ന പേരില്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നല്ല, UDF വിദ്യാഭ്യാസ മന്ത്രിയായിരുന്ന പീ കെ അബ്ദുറബ്ബ് ഇടപെട്ടു തടഞ്ഞുവച്ചു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

    സീൻ-2, ഡോ. ശശികുമാരിനെതിരെ ദ്രോഹം തുടരുന്നു.

    യുഡിഎഫ് വിരുദ്ധ സംഘടനയുടെ നേതാവെന്ന പേരില്‍ കഴിഞ്ഞ 5 വര്‍ഷവും ഡോ ശശികുമാറിനെ പരമാവധി ദ്രോഹിക്കാനാണ് ലീഗ് മന്ത്രി ശ്രമിച്ചതും എന്നതിന് തെളിവുകള്‍ ധാരാളം. സംഘടനാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ടവര്‍ക്കു മാത്രം സ്ഥാനക്കയറ്റം നല്‍കാനായി ഓരോ തവണയും സ്ഥാനക്കയറ്റത്തിനു വേണ്ടി അദ്ധ്യാപകര്‍ അഭിമുഖ പരീക്ഷ പാസാവണം എന്ന നിബന്ധനയെ പ്രൊഫസര്‍ എതിര്‍ത്തു എന്നത് അദ്ദേഹത്തിനു മേല്‍ ലീഗുകാര്‍ ചുമത്തപ്പെട്ട പ്രധാനപ്പെട്ട കുറ്റങ്ങളില്‍ ഒന്നാണ്.

    സീൻ- 3, സോഷ്യൽ മീഡിയ അസംബന്ധങ്ങള്‍..

    അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെയുള്ള ക്രമമാണുള്ളത്. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പളമില്ല, ഗ്രേഡ് മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഡോ ശശികുമാറിന് തിരുവനന്തപുരം ഗവ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഉണ്ടാവുകയില്ല, സര്‍ക്കാരിന് സാമ്പത്തിക ബാദ്ധ്യതയും. കഴിഞ്ഞ 2 വര്‍ഷമായി പ്രിന്‍സിപ്പല്‍ ഗ്രേഡ് ആനുകൂല്യങ്ങള്‍ പറ്റുന്ന ഡോ ശശികുമാറിന് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കുക മാത്രമാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഡോ ശശികുമാറിന് സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ സമിതികളില്‍ അംഗമായതിലൂടെ ആര്‍ജ്ജിച്ച ഭരണപരിചയവുമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പല വൈസ് ചാന്‍സലര്‍മാരെക്കാളും അക്കാദമിക യോഗ്യതയുണ്ട് ഡോ. ശശികുമാര്‍ എന്ന പണ്ഡിതനായ ഈ അദ്ധ്യാപകന്.

    (ഈ വിഷയത്തിലെ എന്‍റെ മൂന്നാമത്തെ പോസ്റ്റാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അരാജകത്വവും, മാഫിയാവല്‍ക്കരണവും തുടച്ചു മാറ്റാന്‍ സഖാവ് പ്രൊഫ. രവീന്ദ്ര നാഥ്നു പരമാവധി പിന്തുണ നല്‍കുക എന്നത് തന്നെയാണ് എന്‍റെ ഉദേശം . പ്രിയപ്പെട്ട ലീഗുകാരെ, UDF ഓണ്‍ലൈന്‍ ഊളകളെ, സംശയിക്കണ്ട നിങ്ങളെപ്പോലെയല്ല കമ്യൂണിസ്റ്റുകാര്‍; ഒരു വിഷയം പഠിച്ചിട്ടാണ് അത് സംബന്ധിച്ചു എഴുതുക. കോപ്പി പേസ്റ്റ് അതിജീവനം നടത്തുന്ന നിങ്ങള്ക്ക് മനസ്സിലാവാത്തതും, ശീലമില്ലാത്തതും അതാണ്‌..! അപ്പോള്‍ അബ്ദുരബ്ബും , കൂട്ടരും വെട്ടിയരിഞ്ഞവന്റെ മുറിവില്‍ അല്‍പ്പം മരുന്ന് പുരട്ടുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത് എന്ന് വ്യക്തമായ് സ്ഥിതിയ്ക്ക് എല്ലാവരും ഒന്ന് പിരിഞ്ഞു പോയാട്ടെ..! )

    • പ്രൊ ശശികുമാറിനെ ന്യായികരികാനുള്ള
      ആദ്യ നീക്കം അദേഹത്തിന് പെൻഷൻ
      ആയി ഒരു രൂപ പോലും കിട്ടില്ല എന്നത് ആയിരുന്നു .
      അതിനു യു ജി സി നോർമ്സ് പൊക്കി പിടിച്ചു
      നടക്കുക ആയിരുന്നു . സാമാന്യ വിവരം ഉള്ള
      എല്ലാവര്ക്കും അറിയാം എഞ്ചിനീയറിംഗ്
      കോളേജ്കൾ പ്രവര്ത്തികുന്നത് എ .ഐ.സി .ട്ടി.ഇ
      ചട്ടങ്ങൾ വെച്ചിട്ടാണ് എന്നതും പ്രിൻസിപ്പൽ
      എന്നത് ശമ്പള സ്കേലിൽ മാറ്റമുള്ള പ്രോമോഷൻ
      പദവി ആണ് എന്നും . ആ വാദം പൊളിഞ്ഞപ്പോൾ
      അദ്ദേഹത്തിന്റെ യോഗ്യതയെ കുറിച്ചായി .
      അദേഹത്തെ പോലെ യോഗ്യത ഉള്ള നൂറുകണക്കിന്
      ആളുകള് പുറത്ത് നില്പ്പുണ്ട് സർ , പിന്നെ
      അദ്ദേഹത്തിന് ഒരു യോഗ്യത കൂടി കൂടുതൽ ഉണ്ട്
      അദ്ദേഹം വിദ്യഭ്യാസ മന്ത്രിയുടെ
      ആത്മസുഹൃത്താണ്. ഞാൻ മനസിൽആകിയത്
      പ്രകാരം തിരുവന്തപുരം എഞ്ചിനീയറിംഗ്
      കോളേജിലെ പ്രിൻസിപ്പൽ ആകാനുള്ള മാനധണ്ടം
      താഴെ പറഞ്ഞവയാണ്
      1. പ്രിൻസിപ്പൽ ഒഴിവ് നോട്ടിഫികേഷൻ
      ഇറക്കണം
      2. യോഗ്യരായ ആളുകൾ സെലെക്ഷൻ പനെലിനു
      മുന്നില് ബയോഡാറ്റ സമർപിക്കണം
      3. സെലെക്ഷൻ പാനൽ ആണ് പ്രിൻസിപ്പൽനെ
      തീരുമാനിക്കുക
      ഇത്രയും മാനധെണ്ടം പാലിച്ചല്ല മന്ത്രി
      സുഹൃത്തിന്റെ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും
      കൊമ്പത്ത് ഇരുത്തിയത് എങ്കിൽ അതിന്റെ പേര്
      ആണ് പച്ച മലയാളത്തിൽ സ്വജനപക്ഷപാദിത്വം
      എന്ന് പറയും

  18. 2 വര്‍ഷം മുമ്പ് ലഭിക്കേണ്ടിയിരുന്നുവെന്ന് പറയപ്പെടുന്ന പ്രൊമോഷന്‍ അന്ന് തടയപ്പെട്ടപ്പോള്‍ അദ്ദേഹം Administrative Tribunal -നെ സമീപിച്ചിരുന്നില്ലേ..?? സാധാരണയായി ഇങ്ങനെയുള്ള എല്ലാ കേസുകളിലും Administrative Tribunal-ന്‍റെ വിധിന്യായം ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായി ലഭിക്കാറുണ്ട്…

  19. Thanks Mr. Syamlal, for your efforts to remove my misconception in the cited subject. Good journalism with concrete ideologies always proved rewarded to the society.

  20. nobody expect other that this from CPM gov. Now all files will go to AKG center. There will be chair for local secretary in all police stations. It shows where the priorities of Gov.Vijan met Namo in Delhi and deal sealed for Kannur leaders against CBI investigations. Proprity should be to reduce price hike. Increase the benefits of the poor people. Useless to talk about media. No news when poor people in north India is beaten to death.It is now ashamed to we are Indians when India is investigation a poor man eat beef or mutton.

  21. Any positive effect on the mass? Any benefit for the education system? Better, please dont attempt to polish the individual perspective and vested interest behind this. Where was this Minister when more than 5000 higher secondary teachers were compulsorily transferred 4days back? He doesnt know the outcome of creating unsatisfied teachers across? This is going to be a disaster in the segment. Who bothers? Right? We are busy doing for old friends, new friends, people of my constituency, my party followers….. SORRY. Others will have to wait.

    • I donot need to explain anything. The order you posted says it all.

      *********
      6.1.16 The pay of a directly recruited Professor shall be fixed at a stage not below Rs. 43000 in the Pay Band of Rs. 37400-67000, with the applicable AGP of Rs. 10000.

      6.1.17 Ten percent of the posts of Professors in AICTE approved institutions shall be in the higher AGP of Rs. 12000, however, teachers appointed to the posts shall continue to be designated as Professor. Eligibility for appointment as a Professor in the higher Academic Grade Pay shall be as may be laid down by the AICTE, and such eligibility conditions shall, inter alia, include publications in peer reviewed/ refereed Research Journals, and the requirement of at least 10 years of teaching as Professor and post-doctoral work of a high standard. No person appointed directly as Professor in the AGP of Rs. 12000 shall be fixed at a stage less than Rs. 48000 along with the AGP.

      7.1 Appointments to the post of Principal in technical institutions shall be made from among Cadre Professors based on the conditions of eligibility in respect of educational qualifications and teaching / research experience laid down by AICTE from time to time. The posts of Principal shall be in the Pay Band of Rs.37400-67000 with AGP of Rs. 10000 or Rs.12,000 as the case may be plus a Special Allowance of Rs.3000 per month, subject to the condition that the sum total of pay in the Pay Band, the Academic Grade Pay and the Special Allowance shall not exceed Rs. 80,000.
      *********

      Still in doubt, read this:
      http://vssyamlal.com/abdurabb-graft/

      • Thank you. എന്റെ മുൻവിധികൾ അവഗണിച്ചു മറുപടി പറഞ്ഞതിന്. And thanks for sharing your related article which addresses most open questions… ഇനി നിലനിൽക്കുന്ന ചില അഭിപ്രായങ്ങൾ/observations കൂടി ചേർക്കുന്നു… ഇതൊന്നും താങ്കളുടെ ഒരു വാദത്തെയും എതിർക്കുന്നില്ല…
        (1) I am an alumnus of the college in question. The academic qualifications of Dr. Sasikumar is not outstanding, just average (or on-par if that is a more apt word) in comparison with the faculty there. പ്രഗത്ഭനായ അദ്ധ്യാപകന്‍ എന്ന പ്രയോഗം ഇത് മാത്രം കണക്കിലെടുത്താണോ എന്ന സംശയം കൊണ്ട് മാത്രം രേഖപ്പെടുത്തുന്നു.
        (2) In my 4 years at the college of Engineering, Tvm, I have never seen KGOA raise anything generic other than their own pay-related issues. സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ സംഘടനാ നേതാവെന്ന നിലയില്‍ നടത്തിയ ശക്തമായ പോരാട്ടം എന്തെന്നറിയാൻ താൽപ്പര്യപ്പെടുന്നു… ഞാൻ പഠിച്ചിരുന്ന കാലത്ത് സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ എന്ന പ്രതിഭാസം ഇല്ലാതിരുന്നതുകൊണ്ട്‌ അതിന്റെ ഒരു വശങ്ങളും channel ചർച്ചകൾ പറയുന്നതിനപ്പുറം അറിയാൻ വഴിയില്ലാത്തതുകൊണ്ട്‌ ചോദിക്കുന്നത്…
        (3) അര്‍ഹമായ നീതി പുതിയ സര്‍ക്കാര്‍ ഉറപ്പാക്കും എന്ന സന്ദേശം നല്കാൻ വേണ്ടി മാത്രമാണെങ്കിൽ ഒരു സാധരക്കാരന് (not politically connected) വേണ്ടി സര്‍ക്കാര്‍ ഇത്രയും കഷ്ടപ്പെടുമോ എന്ന ചോദ്യം നിലനില്ക്കുന്നു… സ്വജനപക്ഷപാതമായിരുന്നോ നീതിബോധമായിരുന്നോ ഇതിനു പിന്നിലെ ചേതോവികാരം എന്ന് കാലം തെളിയിക്കും. എന്റെ മുൻവിധികൾ അവിടെയും തെറ്റായി ഭവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…

        • ഇപ്പോഴുള്ള മറ്റു പലരെക്കാളും മികച്ച വിദ്യാഭ്യാസ യോഗ്യതയാണ് ഡോ.ശശികുമാറിനുള്ളത്. ഇപ്പോള്‍ കേരളത്തിലെ പല സര്‍വ്വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരായിരിക്കുന്നവരെക്കാള്‍ കൂടുതല്‍. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ എം.ടെക്. മറ്റു ചിലരെപ്പോലെ അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നല്ല. തൊഴിലാളി നേതാവായിപ്പോയതുകൊണ്ട് അദ്ദേഹം മോശക്കാരനാവുന്നില്ല.

          കെ.ജി.ഒ.എയുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല. അതിന്റെ ആവശ്യവുമില്ല. ഈ പ്രത്യേക വിഷയത്തില്‍ അവര്‍ ശരിയായിരുന്നു എന്നുള്ളതുകൊണ്ട് പിന്തുണച്ചു. അത്രമാത്രം. കെ.ജി.ഒ.എയോട് ഞാന്‍ യോജിക്കാത്ത വിഷയങ്ങളുമുണ്ട്.

          ഡോ.ശശികുമാറിനു വേണ്ടി മാത്രം സര്‍ക്കാര്‍ നടപടിയെടുത്തു എന്ന തെറ്റിദ്ധാരണ അങ്ങേയ്ക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ല. എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകര്‍ക്കു മുഴുവന്‍ നീതി ലഭ്യമാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. അതു നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ഡോ.ശശികുമാറിലൂടെ ഉണ്ടായി എന്നു മാത്രം.

          • I don’t know Dr. Sasikumar personally, so പ്രഗത്ഭനായ അദ്ധ്യാപകനാകാം അല്ലായിരിക്കാം… മദ്രാസ് ഐ.ഐ.ടിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ M.Tech എന്നത് മാത്രമാണോ അങ്ങയുടെ അഭിപ്രായത്തിന് ആധാരം എന്നതായിരുന്നു എന്റെ ചോദ്യം… റബ്ബിന്റെ VC മാരുമായല്ല അതേ കോളേജിലെ (CET) ഭൂരിഭാഗം അധ്യാപകരുമായിട്ടാണ് ഞാൻ താരതമ്യം ചെയ്തത്… അവിടെ M.Tech from IIT Madras അസാധാരണമായ Qualification ഒരു അല്ല. അതിനുള്ള കാരണം Lecturer/Associate Professor തലത്തിൽ കയറി ഏതാനും വർഷം തികച്ചാൽ GATE Entrance Exam ഇല്ലാതെ, based on Department recommendation M.Tech Admission കിട്ടും (with leave and stipend). പലരും അവിടെ നിന്ന് Ph.D കൂടി എടുത്തിട്ടാണ് വരുന്നത്… ഇക്കാരണത്താൽ അവിടെ ഒരുപാട് അധ്യാപകരുടെയും പേരിനൊപ്പം M.Tech (IIT) എന്ന് കാണാം… ഇതിൽ പ്രഗൽഭരായ അധ്യാപകരുണ്ട് അല്ലാത്തവരുമുണ്ട് എന്ന് മാത്രമേ പറയാൻ ഉദ്ദേശിച്ചുള്ളൂ.

            എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപകര്‍ക്കു മുഴുവന്‍ നീതി ലഭ്യമാക്കുന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത് എന്ന അങ്ങയുടെ അഭിപ്രായം മുൻപോട്ടുള്ള സർക്കാർ തീരുമാനങ്ങൾ സാധൂകരിക്കട്ടെ എന്നാണ് എന്റെയും പ്രത്യാശ…

Leave a Reply to ശിവദാസന്‍ T K Cancel reply

Please enter your comment!
Please enter your name here