പാട്ടിലെ പുതുവഴി

VIEWS 89,235 പ്രഭാ വര്‍മ്മയുടെ ‘ശ്യാമമാധവം’ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിന്റെ പ്രാരംഭ കൂടിയാലോചനകളിലാണ് സച്ചിന്‍ മന്നത്ത് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. സംഗീത വിഭാഗത്തിന്റെ ചുമതല സച്ചിനെ ഏല്പിക്കാം എന്നു നിര്‍ദ്ദേശിച്ചത് സംവിധായകനായ പ്രശാന്ത് നാരായണന്‍ തന്നെയാണ്. പ്രശാന്ത് ഇത്ര കൂടി പറഞ്ഞു -‘എ.ആര്‍.റഹ്മാന്റെ അസോഷ്യേറ്റാണ്’. സച്ചിന്റെ പേര് അവിടെ ഉറയ്ക്കാന്‍ വേറെന്തു വേണം. ‘മദ്രാസ് മൊസാര്‍ട്ടി’ന്റെ പ്രിയശിഷ്യന്‍ മോശക്കാരനാവില്ലല്ലോ. പിന്നെയും പലതവണ സച്ചിന്റെ പേര് കേട്ടു. അങ്ങനെ കേട്ട് കേട്ട് പരിചയമായി. ‘ലേക്ക് ഓഫ് ഫയര്‍’ എന്ന…

എന്റെ ക്ലാസ്സിലെ ‘മോഹന്‍ലാല്‍’

VIEWS 146,532 വര്‍ഷം 1980. വഴുതയ്ക്കാട് ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സിലെ ബി ഡിവിഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടി. എപ്പോഴും ചിരിച്ചിരുന്ന, മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കൂട്ടുകാരന്‍. രണ്ടാം ക്ലാസ്സ് ആയപ്പോഴേക്കും ഞാന്‍ എ ഡിവിഷനിലേക്കു മാറി. എങ്കിലും ഞങ്ങളുടെ കൂട്ട് മുറിഞ്ഞില്ല. വര്‍ഷം 1984. ഞങ്ങള്‍ അഞ്ചാം ക്ലാസ്സില്‍ വീണ്ടും ഒരുമിച്ചു, 5 ബി ഡിവിഷനില്‍. ആ ക്ലാസ് മുറിയില്‍ അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ടവനായി. അതിനു പ്രത്യേകിച്ചൊരു കാരണമുണ്ടായിരുന്നു. അവനൊരു മികച്ച നടനായിരുന്നു. എല്ലാ അര്‍ത്ഥത്തിലും മോഹന്‍ലാലിന്റെ ‘ഡ്യൂപ്പ്’….

ലോകത്തിന്റെ നെറുകയില്‍…

VIEWS 83,172 പൃഥ്വി ഷായുടെയും ശുഭ്മാന്‍ ഗില്ലിന്റെയും നിഴലിലായിരുന്നു മന്‍ജോത് കാല്‍റ. ഭേദപ്പെട്ട ഇന്നിങ്‌സുകള്‍ കളിച്ചുവെങ്കിലും മറ്റു രണ്ടു കൂട്ടുകാര്‍ക്കാണ് ശ്രദ്ധ മുഴുവന്‍ ലഭിച്ചത്. എന്നാല്‍, നിഴലൊക്കെ വകഞ്ഞു മാറ്റി ശ്രദ്ധ മുഴുവന്‍ നേടുന്ന തരത്തില്‍ മന്‍ജോത് തലയുയര്‍ത്തി നിന്ന ദിവസം എല്ലാം കൊണ്ടും മികച്ചതായിരുന്നു -ഫൈനല്‍ ദിനം! ആ പ്രകടന മികവില്‍ അണ്ടര്‍ 10 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ തലയില്‍ ചൂടി. ഇന്ത്യ ലോക ജേതാക്കളാവുന്നത് നാലാം തവണ, റെക്കോര്‍ഡ്!! ഓസ്‌ട്രേലിയയാണ് ജയിച്ചിരുന്നതെങ്കില്‍ അവര്‍ക്കും…

പാകിസ്താന്‍ പപ്പടപ്പൊടി!!

VIEWS 49,163 ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് ‘ചിരവൈരികള്‍’ എന്നതാണ്. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സ്വാഭാവികമായും തീപാറണം. വിശേഷിച്ചും അതൊരു ലോകകപ്പ് പോരാട്ടമാവുമ്പോള്‍. സെമി ഫൈനലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചിരവൈരികളുടെ പോരാട്ടം എന്നതിലുപരി എല്ലാ കളിക്കാരും എല്ലാ അടവുകളും പുറത്തെടുക്കുന്ന നല്ല മത്സരം -അതാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് മുഖാമുഖം വരുമ്പോള്‍ സംഭവിക്കുന്നത്. ഏതു തലത്തിലായാലും അത് അങ്ങനെ തന്നെയാണ്. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമി…

നമിച്ചണ്ണാ… നമിച്ച്!!

VIEWS 106,188 നമിച്ചണ്ണാ… നമിച്ച്!! എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളിനെയാണ് ‘അണ്ണാ’ എന്നു വിശേഷിപ്പിച്ചത്. എങ്ങനെ വിശേഷിപ്പിക്കാതിരിക്കും? ചെയ്തികള്‍ അങ്ങനെയാണല്ലോ! സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടമണിഞ്ഞപ്പോള്‍ ഞാന്‍ കരുതിയത് അണയാന്‍ പോകുന്ന ദീപനാളത്തിന്റെ ആളിക്കത്തലാണ് എന്നാണ്. മഹത്തായ ഒരു കരിയറിന്റെ അവസാനത്തെ അദ്ധ്യായം. അന്ന് അദ്ദേഹത്തിന് പ്രായം 35 വയസ്സ്. കാല്‍മുട്ടിലെ ശസ്ത്രക്രിയയും പുറം വേദനയും കാരണം 6 മാസത്തോളം കളത്തിനു പുറത്തായിരുന്നു. ടൂര്‍ണ്ണമെന്റില്‍ 17-ാം സീഡ്. ഒരു പക്ഷേ,…

ചാരം മാറുമ്പോള്‍ തെളിയുന്ന വജ്രം

VIEWS 82,331 ‘കുറച്ചൊക്കെ ഫാന്റസി വേണം. എന്നാലല്ലേ ജീവതത്തിലൊക്കെ ഒരു ലൈഫുള്ളൂ.. ങ്‌ഹേ??’ -സമീറയോട് സിബി ചോദിച്ചു. സിബിയെയും സമീറയെയും മലയാളികള്‍ക്ക് അത്രയ്ക്കങ്ങോട്ട് പരിചയമായിട്ടില്ല. പരിചയപ്പെട്ടു വരുന്നതേയുള്ളൂ. താമസിയാതെ മുഴുവന്‍ മലയാളികളും ഇവരെ പരിചയപ്പെട്ടോളും എന്നെനിക്കുറപ്പ്. ഭൂമിയിലെ ജീവിതത്തില്‍ അവിഭാജ്യ ഘടകമായ കാര്‍ബണ്‍ എന്ന മൂലകത്തിന് ചാരമായും വജ്രമായുമൊക്കെ വ്യത്യസ്തമായ രൂപഭേദങ്ങള്‍ പ്രകൃതി നല്‍കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെയൊക്കെ മനസ്സുകളിലും പ്രകൃതി വ്യത്യസ്തമായ രൂപപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. മനസ്സുകളില്‍ ഉണ്ടാവുന്ന ഇത്തരം രൂപപ്പെടുത്തലുകളുടെ കഥയാണ് കാര്‍ബണ്‍. സിബി സെബാസ്റ്റ്യനും…