പ്രവചനം തെറ്റിച്ച നേമം

VIEWS 31,209 തിരഞ്ഞെടുപ്പ് പ്രവചനം ഒരു പരിധി വരെ ശാസ്ത്രമാണ്. മുന്‍കാല ചരിത്രവും കണക്കുകളും നിലവിലുള്ള സാഹചര്യവുമെല്ലാം കൂട്ടിക്കിഴിച്ചുള്ള നിഗമനം. 10 ശതമാനം വരെയാണ് പിഴവിനുള്ള സാദ്ധ്യത. പക്ഷേ, നേമത്തെ സംബന്ധിച്ചിടത്തോളം ഒരു നേരിയ പിഴവ് പോലും വളരെ ഫലത്തില്‍ വലുതാകുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു തിരിച്ചെത്തുമ്പോള്‍ എല്‍.ഡി.എഫിന് കുറഞ്ഞത് 86 സീറ്റുകള്‍ കിട്ടുമെന്നാണ് ഞാന്‍ കൂട്ടിയത്. എങ്ങോട്ടു വേണമെങ്കിലും മറിയാന്‍ സാദ്ധ്യതയുള്ള 16 മണ്ഡലങ്ങള്‍ വേറെയുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. 80 സീറ്റുകള്‍ കിട്ടിയാല്‍ ഭാഗ്യം…

രാമന്റെ പാലം തേടി

VIEWS 22,332 കോളേജ് അദ്ധ്യാപികയാണ് ഭാര്യ ദേവിക. വേനലവധി രണ്ടു മാസമുണ്ട്. എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകണം എന്ന ഒരു ചെറിയ ആഗ്രഹം മാത്രമാണ് അവര്‍ പ്രകടിപ്പിച്ചത്. ആഗ്രഹം ചെറുതാണെങ്കിലും നടക്കില്ല എന്നുറപ്പ്. കാരണം ഞാന്‍ നിലം തൊടാത്ത ഓട്ടത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും ഓട്ടപ്രദക്ഷിണം, ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ചുള്ള അവലോകനം തയ്യാറാക്കല്‍ -ആകെ ജഗപൊഗ. നിലവില്‍ പ്രത്യേകിച്ചൊരു സ്ഥാപനത്തിലും ജോലിയില്ലാത്ത എന്റെ തിരക്ക് ഭാര്യയ്ക്കത്ര രുചിച്ചിട്ടില്ല. പക്ഷേ, കലാകൗമുദിയില്‍ നിന്നേറ്റ ജോലി…

പ്രണവ് ‘നായര്‍’

VIEWS 4,274 എന്‍.എസ്.എസ്സിന് വഴിവിട്ട ആനുകൂല്യം ലഭിച്ചതിനെ വിമര്‍ശിച്ച് ഞാനെഴുതിയ കുറിപ്പിന്റെ തുടര്‍ച്ചയാണിത്. എന്റെ പേര് ജാതി വ്യക്തമാക്കുന്നില്ലെങ്കിലും മകന്റെ പേരില്‍ ജാതി വ്യക്തമാക്കാനുള്ള ത്വര ഞാന്‍ പ്രകടിപ്പിക്കുന്നതായി ഒരു സുഹൃത്ത് വിമര്‍ശിച്ചു കണ്ടു. അതിനൊരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു. ജാതി എന്നത് ഒരു സത്യമാണ്. അത് അവഗണിക്കാനാവില്ല. ഒരു കല്യാണം നടക്കുമ്പോഴും മരണം നടക്കുമ്പോഴുമെല്ലാം ജാതിസ്വത്വം ഉയര്‍ന്നുവരാറുണ്ട്. ജാതിയില്ലാതെ ജീവിച്ചയാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബന്ധുക്കള്‍ ജാതീയമായി തന്നെ കാര്യങ്ങള്‍ ചെയ്യും. ജാതിയും മതവുമില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ…

എന്‍.എസ്.എസ്സിനെന്താ കൊമ്പുണ്ടോ?

VIEWS 7,728 എസ്.എന്‍.ഡി.പി. യോഗത്തിന് ഉമ്മന്‍ ചാണ്ടി ഭൂമി ദാനം നല്‍കിയത് ചര്‍ച്ചയായി, വിവാദമായി. ഇതേസമയം, വേറൊരു രൂപത്തില്‍ ആനുകൂല്യം കിട്ടിയ മറ്റൊരു കൂട്ടര്‍ മിണ്ടാതെ പതിയിരിക്കുന്നുണ്ട് -നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന എന്‍.എസ്.എസ്. സമദൂരം പരസ്യമായി പറയുമെങ്കിലും ആവശ്യമുള്ള സമയത്ത് അധികാരസ്ഥാനത്തുള്ളവര്‍ക്ക് ആവശ്യമുള്ള ഉറപ്പുകള്‍ നല്‍കി ആവശ്യമുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സുകുമാരന്‍ നായര്‍ മിടുക്കനാണ്. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയില്‍ യു.ഡി.എഫില്‍ നിന്ന് എന്‍.എസ്.എസ്. നേടിയെടുത്ത അത്തരമൊരു വഴിവിട്ട ആനുകൂല്യത്തിന്റെ കഥ പറയാം. വൈദ്യുതി റെഗുലേറ്ററി…

‘അണ്ണാ’ എന്ന വിളിക്കായി…

VIEWS 11,145 എടാ അനീഷേ… നീ പോയെന്ന് എല്ലാവരും പറയുന്നു. എനിക്കു വിശ്വാസമായിട്ടില്ല. ഞാന്‍ വിശ്വസിക്കില്ല. നിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്ത പോലീസുകാരന്‍ പറഞ്ഞ അറിവാണ് എല്ലാവര്‍ക്കും. പഴയൊരു കഥ പോലെ, നിന്റെ ഫോണ്‍ മോഷണം പോയതാണെങ്കിലോ? നിന്റെ ഫോണ്‍ മോഷ്ടിച്ച കള്ളനാണ് അപകടത്തില്‍പ്പെട്ടതെങ്കിലോ? അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ പി.ജി.സുരേഷിനോടു ചോദിച്ചു. അജയഘോഷിനോടു ചോദിച്ചു. മാര്‍ഷലിനോടു ചോദിച്ചു. രാജീവ് ദേവരാജിനോടു ചോദിച്ചു. എല്ലാവരും പറഞ്ഞു നീ പോയെന്ന്. ഇല്ലെടാ ഞാന്‍ വിശ്വസിക്കില്ല. മാതൃഭൂമിയില്‍ ട്രെയ്‌നി…