ജൂലൈ മാസം പിറന്നതിനു ശേഷം സമ്പർക്കത്തിലൂടെ കേരളത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചുവെന്നറിയാമോ? 646 പേർക്ക്.

  • ജൂലൈ 1 – 13 (9%)
  • ജൂലൈ 2 – 14 (9%)
  • ജൂലൈ 3 – 27 (13%)
  • ജൂലൈ 4 – 17 (7%)
  • ജൂലൈ 5 – 38 (17%)
  • ജൂലൈ 6 – 35 (18%)
  • ജൂലൈ 7 – 68 (25%)
  • ജൂലൈ 8 – 90 (30%)
  • ജൂലൈ 9 – 140 (41%)
  • ജൂലൈ 10 – 204 (49%)

ജൂലൈ 1ന് ആകെ കോവിഡ് രോഗികളുടെ 9 ശതമാനത്തിനു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. എന്നാൽ ജൂലൈ 10 ആയപ്പോഴേക്കും സമ്പർക്കബാധ 49 ശതമാനം -പകുതിയോളമായി. കേരളത്തിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെയും മറ്റും എണ്ണം ഉൾപ്പെടുത്താത്ത കണക്കാണിത്. ജൂലൈ 1ന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 151. ജൂലൈ 10ന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 416. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പകർന്ന കേസുകളുടെ കണക്ക് അറിയണമെങ്കിൽ ഒരാഴ്ചകൂടി ഒരാഴ്ചകൂടി സമയമെടുക്കും. തീർത്തും അപകടകരമായ സാഹചര്യമാണിത്. കാര്യങ്ങൾ കൈവിട്ടുപോകുമ്പോലെ..

രോഗബാധയുള്ള മേഖലകളിൽ നിന്ന് നാട്ടിലെത്തി രോഗം സ്ഥിരീകരിക്കുന്നതു പോലെയല്ല സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. സാഹചര്യം അപകടത്തിലാവുന്നത് തടയാൻ എന്തു ചെയ്യണമെന്ന് കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും ഇന്നറിയാം. ഇതു മനസ്സിലാക്കാൻ തയ്യാറായില്ലെങ്കിൽ മുംബൈയും ചെന്നൈയും ഡൽഹിയുമൊന്നും നമുക്ക് അകലെയല്ല.

പൂന്തുറയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരിക്കുന്നു. എന്നിട്ടും അവിടെ പലർക്കും കാര്യം മനസ്സിലായിട്ടില്ല. പൂന്തുറയിലെ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുത്തിയിളക്കിയവരും രാഷ്ട്രീയ സമരത്തിന്റെ പേരിൽ പ്രതിരോധത്തിന്റെ സർവ്വസീമകളും ലംഘിക്കുന്നവരുമൊക്കെ ചെയ്യുന്നത് കേരളത്തിലുള്ള സുരക്ഷ ഇല്ലാതാക്കുന്നു എന്ന കുറ്റമാണ്. ഇതൊക്കെ ചെയ്ത് വിജയിപ്പിച്ച് ഇനി അടുത്ത തവണ അധികാരം പിടിച്ചാൽ തന്നെ അപ്പോൾ ഭരിക്കാൻ ഇവിടെ ജനങ്ങൾ ബാക്കിയുണ്ടാവില്ല എന്ന അവസ്ഥയാണെങ്കിലോ?

ഇവരോടൊക്കെ BREAK THE CHAIN എന്നല്ല പറയേണ്ടത്.
CHECK THE BRAIN എന്നാണ്.
അൽ ദുരന്തോസ്…

FOLLOW
 •  
  314
  Shares
 • 274
 • 18
 •  
 • 22
 •  
 •