കോവിഡ്-19 കണ്ടെത്തുന്നതിനായി പൂള്‍ ടെസ്റ്റിങ് രീതിക്ക് ICMR അംഗീകാരം നല്‍കി.
ഇതനുസരിച്ച് 25 ആളുകളുടെ സാമ്പിള്‍ ഒരുമിച്ച് ഒരു പൂളാക്കി ടെസ്റ്റ് ചെയ്യാം.
പൂള്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രം അതിലുള്ള 25 പേരെയും വെവ്വേറെ പരിശോധിക്കും.
100 പേര്‍ ഒരുമിച്ചെത്തിയാല്‍ അവരെ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള 4 പൂള്‍ ടെസ്റ്റ് മതി.

വിദേശത്തു നിന്ന് വരുന്നവരുടെ കാര്യത്തില്‍ ഈ ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്.
ഒരു വിമാനത്തില്‍ 200 പേര്‍ വരുമ്പോള്‍ അവര്‍ക്കെല്ലാം കൂടി 8 പൂള്‍ ടെസ്റ്റ്.
എങ്കിലും ഒരു ടെസ്റ്റും നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.
ഗര്‍ഭിണികളെയും പ്രായമായവരെയും കുട്ടികളെയും മറ്റു രോഗികളെയും കൂട്ടിക്കലര്‍ത്തിയേ കൊണ്ടുവരൂ.

ഈ കൂട്ടിക്കലര്‍ത്തലില്‍ ഒരാള്‍ക്ക് കോവിഡുണ്ടെങ്കില്‍ പ്രശ്നമാണ്.
ബാക്കിയുള്ള എല്ലാവരുടെയും കാര്യം അതോടെ അപകടത്തിലാവും.
ഇതൊഴിവാക്കാന്‍ പൂള്‍ ടെസ്റ്റ് നടത്തി കൊണ്ടുവരുന്നത് സഹായിക്കും.
എത്തിയ ശേഷം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാന്റൈനു പകരം ഹോം ക്വാറന്റൈന്‍ മതിയാവുകയും ചെയ്യും.

പൂള്‍ ടെസ്റ്റ് നടത്തി കൊണ്ടുവന്നാല്‍ സുരക്ഷിതത്വം ഉറപ്പാക്കാം.
ഒപ്പം പ്രവാസികള്‍ക്കുള്ള അധികച്ചെലവും ഒഴിവാക്കാം.
സര്‍ക്കാര്‍ ചെലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേരളത്തില്‍ മാത്രം എന്നാണറിവ്.
രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും പ്രവാസികള്‍ ചൂഷണം നേരിടുകയാണ്.

ചോദ്യം ഇപ്പോഴും ബാക്കിയാണ്.
പ്രവാസികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന പൂള്‍ ടെസ്റ്റ് എന്തുകൊണ്ട് നടപ്പാക്കുന്നില്ല?
ഇറ്റലിയിലും ഇറാനിലുമെല്ലാം ചെയ്ത പോലെ മറ്റിടങ്ങളിലും പരിശോധിച്ചു കൊണ്ടുവന്നൂടെ?

FOLLOW
 •  
  222
  Shares
 • 199
 • 10
 •  
 • 13
 •  
 •