Reading Time: 7 minutes

കോവിഡ് 19 പടരുന്നതിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണല്ലോ വന്ദേ ഭാരത് മിഷന്‍. ഈ ദൗത്യത്തിനായി 17 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തന്നെയാണ് ഇന്നുവരെ ഓരോ പ്രവാസിയും നാട്ടിലെത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്.

ADVISORY: TRAVEL AND VISA RESTRICTIONS RELATED TO COVID-19
Vide MHA Order NoNO.40-3/2020-DM-I (A) Dated 5th May, 2020

A. Standard Operating Protocol (SOP) for movement of Indian Nationals stranded outside the country

i. Such persons will register themselves with the Indian Missions in the country where they are stranded, along with necessary details as prescribed by MEA.

ii. They will travel to India by non scheduled commercial flights to be arranged by Ministry of Civil Aviation (MOCA); and, naval ships to be arranged by Department of Military Affairs (DMA). Only those crew and staff, who are tested COVID-19 negative, will be allowed to operate these flights/ ships.

iii. Priority will be given to compelling cases in distress, including migrant workers/ labourers who have been laid off, short term visa holders faced with expiry of visas, persons with medical emergency/ pregnant women/ elderly, those required to return to India due to death of family member, and students.

iv. The cost of travel, as specified by MoCA/ DMA will be borne by such travellers.

v. Based on the registrations received, MEA will prepare flight/ ship wise database of all such travellers, including details such as name, age, gender, mobile phone number, place of residence, place of final destination; and information on RT-PCR test taken and its result. This data base will be shared by MEA with the respective State/ UT in advance.

vi. MEA will display with at least two days notice, the schedule (day, place and time of arrival) of the incoming flight/ ship, on their online digital platform.

vii. Before boarding, all travellers shall give an undertaking that they would undergo mandatory institutional quarantine for a minimum period of 14 days on arrival in India, at their own cost.

viii. At the time of boarding the flight/ ship, thermal screening as per health protocol. Only asymptomatic travellers would be allowed to board the flight/ ship.

ix. Passengers arriving through the land borders will also have to undergo the same protocol as above, and only those who are asymptomatic will be enabled to cross the border into India.

x. Self-declaration form (with health and personal details) in duplicate will be filled in advance by all passengers coming from any point of entry, i.e., land, sea or airports, and a copy of the same will be given to Health and Immigration officials present at the airport/ seaport/ landport.

xi. While on board the flight/ ship, the health protocol of MoCA/ DMA will be strictly followed. This would include wearing of masks, environmental hygiene, respiratory hygiene, hand hygiene etc. to be observed by airline/ ship staff, crew and all passengers.

xii. On arrival, thermal screening, as per health protocol, would be carried out in respect of all the passengers by the Health officials present at the airport/ seaport/ landport.

xiii. All passengers shall be asked to download ArogyaSetu app on their mobile devices.

xiv. The passengers found to be symptomatic during screening shall be immediately taken to medical facility as per health protocol.

xv. The remaining passengers shall be taken to suitable institutional quarantine facilities, to be arranged by the respective State/ UT Governments. These facilities may be as far as possible, in the district headquarters, of the district to which the arriving passengers belongs.

xvi. These passengers shall be kept under institutional quarantine for a minimum period of 14 days.

xvii. If they test negative after 14 days, they will be allowed to go home and will undertake self-monitoring of their health for 14 more days as per protocol. The remaining persons will be shifted to the medical facility by the State/ UT Government.

ഇതില്‍ ഏഴാമത്തെ മാര്‍ഗ്ഗനിര്‍ദ്ദേശം ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമാകുകയാണ്. അതില്‍ കേരള സര്‍ക്കാര്‍ നല്‍കിയിരുന്ന ഒരു ഇളവ് പിന്‍വലിച്ചതാണ് പ്രശ്നം. Before boarding, all travellers shall give an undertaking that they would undergo mandatory institutional quarantine for a minimum period of 14 days on arrival in India, at their own cost. എന്നുവെച്ചാല്‍, ഓരോ യാത്രക്കാരനും കുറഞ്ഞത് 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍ അനുഷ്ഠിച്ചുകൊള്ളാമെന്ന സത്യവാങ്മൂലം വിമാനത്തില്‍ കയറുന്നതിനു മുമ്പ് എഴുതിക്കൊടുക്കണം. കേരളത്തിലേക്കു വന്ന ഓരോ മലയാളിയും ഇത് എഴുതിക്കൊടുത്തിട്ടു തന്നെയാണ് ഇതുവരെ വന്നുകൊണ്ടിരുന്നത്. ഇനി വരുന്നതും ഈ സത്യവാങ്മൂലം എഴുതിക്കൊടുത്തിട്ടു തന്നെയാണ്.

സത്യവാങ്മൂലത്തില്‍ എഴുതിക്കൊടുത്തത് പാലിക്കേണ്ടതില്ല എന്ന സൗകര്യം ഇതേവരെ മലയാളിക്കുണ്ടായിരുന്നു. എന്നാല്‍ അത് ഇനി ഉണ്ടാവില്ല. ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ കാര്യമല്ല. പ്രവാസികളുടെ കൈയില്‍ നിന്ന് പണം വാങ്ങി ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസ്സും ഭരിക്കുന്നവ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കി, ഒരെണ്ണമൊഴികെ. അതു കേരളമാണ്. കേരളത്തില്‍ ഇന്നുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗജന്യമായിരുന്നു. സുഖസൗകര്യങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാനുള്ള സംവിധാനമായിരുന്നു പണം നല്‍കിയുള്ള ക്വാറന്റൈന്‍. ആ സൗജന്യ ക്വാറന്റൈന്‍ സംവിധാനം നിര്‍ത്താനാണ് കേരളം തീരുമാനിച്ചത്. അതിനു കാരണങ്ങളുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ 3.80 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1,01,779 പേര്‍ വന്നു കഴിഞ്ഞു. വിദേശത്തുനിന്നു വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1.34 ലക്ഷം പേരാണ്. അവരില്‍ 11,189 പേര്‍ മെയ് 25 വരെ സംസ്ഥാനത്തെത്തിയിട്ടുണ്ട്. രോഗവ്യാപനം വലിയതോതിലുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍ 72 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നു വന്നവരില്‍ 71 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നു വന്നവരില്‍ 35 പേര്‍ക്കും ആണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് എത്തിയവരില്‍ 133 പേര്‍ക്ക് രോഗബാധയുണ്ടായി. ഇവരില്‍ 75 പേര്‍ യു.എ.ഇയില്‍ നിന്നും 25 പേര്‍ കുവൈറ്റില്‍ നിന്നുമാണ്.

പ്രവാസികളുടെ വരവ് വര്‍ദ്ധിച്ചതോടെ കേരളത്തിലെ കോവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നു. ഇതുവഴി സര്‍ക്കാരിനുള്ള ചെലവും കാര്യമായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലെത്തിക്കഴിഞ്ഞാല്‍ പിന്നെല്ലാം സര്‍ക്കാരിന്റെ ചെലവാണ്. വീട്ടില്‍ നിരീക്ഷണത്തിലുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നതെങ്കില്‍ അയാളെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സ് മുതല്‍ തുടങ്ങും ചെലവ്.

കോവിഡ് രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന ഒരു കിറ്റിന്റെ വില 4,500 രൂപയാണ്. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമെല്ലാം സുരക്ഷ ഉറപ്പാക്കുന്ന പി.പി.ഇ. കിറ്റിന് വില 1,200 രൂപ. രോഗണനിര്‍ണ്ണയ കിറ്റും പി.പി.ഇ. കിറ്റും ഒരുതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. വാര്‍ഡ്, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ ചെലവ് വേറെ. ഇത്തരത്തില്‍ ആശുപത്രിയിലുള്ള ഓരോ വ്യക്തിക്കും ഒരു ദിവസം ശരാശരി 25,000 മുതല്‍ 30,000 വരെ രൂപ ചെലവു വരുന്നുണ്ട് എന്നാണ് കണക്ക്. 24 മണിക്കൂറും പ്രവര്‍ത്തിക്കന്ന ദിശ സെന്ററിലെ സേവനവും മാനസികാരോഗ്യം ഉറപ്പാക്കുന്ന കൗണ്‍സലിങ് സേവനവും പോലുള്ളവയും സൗജന്യമായി നല്‍കുന്നു.

ഒരു രോഗിയെ ചികിത്സിച്ച് ഭേദമാക്കി ഇറക്കിവിടുമ്പോള്‍ ശരാശരി 3 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ ഈയിനത്തില്‍ ചെലവും കൂടി. ഇതുവരെ 963 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതില്‍ 415 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 542 പേര്‍ക്ക് രോഗം ഭേദമായി. 6 പേര്‍ മരണത്തിനു കീഴടങ്ങി. ഇതുവരെ രോഗം ഭേദമായവരും മരിച്ചവരും ചേര്‍ത്ത് 548 പേരുടെ ചികിത്സ പൂര്‍ത്തിയായി എന്നു കരുതുകയാണെങ്കില്‍ അവര്‍ക്കുവേണ്ടി മാത്രം സര്‍ക്കാര്‍ ചെലവിട്ടത് 16.44 കോടി രൂപയാണ്. വികസിത രാജ്യങ്ങളില്‍ പോലും ഓരോ രോഗിയും കോവിഡ് ചികിത്സയ്ക്ക് സ്വന്തം കീശയില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിടേണ്ടി വരുമ്പോഴാണ് കേരളത്തില്‍ ചികിത്സ സൗജന്യമായി നല്‍കുന്നത്.

കോവിഡ് നിര്‍ണ്ണയിക്കാന്‍ ഇതുവരെ 56,704 സാമ്പിളുകള്‍ കേരളം പരിശോധനയ്ക്ക് അയച്ചു. 54,836 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇതിനായി ചെലവിട്ടത് 25.52 കോടി രൂപ. അതായത് കോവിഡ് രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും കൂടി മാത്രം സര്‍ക്കാര്‍ ചെലവഴിച്ചത് 41.96 കോടി രൂപ. വിദേശത്തു നിന്ന് എത്തുന്ന ഒരാള്‍ക്ക് കേരളത്തില്‍ 7 ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍. ഇതിന് ചെലവ് ഏറ്റവും കുറഞ്ഞത് 1,000 രൂപ കണക്കാക്കിയാലും 7,000 രൂപ. 11,189 പേരാണ് മെയ് 25 വരെ വിദേശത്തു നിന്ന് കേരളത്തിലെത്തിയത്. ഇവര്‍ക്ക് ക്വാറന്റൈന്‍ ചെലവ് മാത്രം 7.83 കോടി രൂപയായി.

ഇത് പ്രത്യക്ഷ കണക്കുകളാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളൊരുക്കിയതും പ്രവര്‍ത്തിപ്പിച്ചതും കമ്മ്യൂണിറ്റി കിച്ചനുകള്‍ നടത്തിയതും സൗജന്യമായി അരിയും പലവ്യജ്ഞനവും നല്‍കിയതും അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിതും ഉള്‍പ്പെടെ മറ്റനേകം കാര്യങ്ങള്‍ ചെയ്തതിനു ചെലവഴിച്ച കോടികള്‍ വേറെ. ഇപ്പോള്‍ ആശുപത്രിയിലുള്ളവരെ ചികിത്സിച്ച് സുഖപ്പെടുത്തി പുറത്തെത്തിക്കണമെങ്കില്‍ തന്നെ 12.45 കോടി രൂപ വേണം. രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. ചികിത്സയ്ക്ക് വലിയ തുക വേണ്ടിവരുമെന്നുറപ്പ്. വിദേശത്തു നിന്നു വരാന്‍ രജിസ്റ്റര്‍ ചെയതവരില്‍ ഇനി 1,22,811 പേര്‍ ബാക്കിയുണ്ട്. ഇവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം മാത്രം 86 കോടി രൂപ വേണം. വിമാനത്താവളത്തില്‍ നിന്ന് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കുള്ള യാത്ര, രോഗപരിശോധന എന്നിവയ്ക്കുള്ള ചെലവുകള്‍ വേറെ.

പ്രവാസികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സംസ്ഥാനത്ത് ചില ക്രമീകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിനു മുമ്പ് 16 പേര്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 415 പേര്‍ ചികിത്സയിലുള്ളത്. ഇതനുസരിച്ച് ചെലവും കൂടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഏതെങ്കിലുമൊക്കെ ചെലവു ചുരുക്കിയേ പറ്റുകയുള്ളൂ എന്നത് നിര്‍ബന്ധമായി. കോവിഡ് പ്രധാന പരിഗണനാവിഷയമാണെങ്കിലും കോവിഡ് മാത്രമല്ല സര്‍ക്കാരിനു മുന്നിലുള്ള വിഷയം. രോഗം ബാധിച്ചവരെ സൗജന്യമായി ചികിത്സിക്കുന്നത് തുടരാതെ പറ്റില്ല. പ്രതിരോധത്തിന്റെ ഭാഗമായുള്ള മറ്റു സൗജന്യങ്ങള്‍ തുടരണോ വേണ്ടയോ എന്നത് ഗൗരവമായ ചര്‍ച്ചയാവുന്നത് ഈ ഘട്ടത്തിലാണ്.

വിദേശത്തു നിന്നു വരുന്നവരുടെ ക്വാറന്റൈന്‍ സൗകര്യം അവര്‍ തന്നെ വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം അനുസരിക്കാതിരിക്കുന്നത് തുടരാനാവില്ല എന്ന നില വന്നു. അതിനാല്‍ വിദേശത്തു നിന്നു വരുന്നവര്‍ക്കുള്ള സൗജന്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അവസാനിപ്പിച്ചു. വിദേശത്തു നിന്നെത്തുന്നവര്‍ ഇനി പണം നല്‍കി 7 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ അനുഷ്ഠിക്കണം. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ വരുന്നവര്‍ക്ക് അതിനനുസൃതമായ ബദല്‍ സംവിധാനമൊരുക്കും എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. പണം നല്‍കാന്‍ ശേഷിയുള്ളവര്‍ അതു നല്‍കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

ഒരാള്‍ക്ക് 7,000 രൂപ ഒരു വലിയ തുകയാവില്ല എന്ന കണക്കില്‍ തന്നെയാണ് ആ സൗകര്യം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവുകള്‍ സൗജന്യമാക്കുന്നത് നിര്‍ത്തി രോഗചികിത്സ സൗജന്യമാക്കി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. എല്ലാം നഷ്ടപ്പെട്ടു നില്‍ക്കുന്ന കോവിഡ് രോഗി 3 ലക്ഷം രൂപ ആശുപത്രി ബില്‍ കൊടുക്കേണ്ടി വരുന്നതിലും ഭേദമല്ലേ രോഗമില്ലാത്ത പ്രവാസി 7,000 രൂപ ചെലവാക്കുന്നത്? പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന വാദം അക്ഷരംപ്രതി ശരിയാണ്. എന്നാല്‍, പ്രവാസികള്‍ക്ക് മാത്രമല്ല കോവിഡ് കാലം പ്രതിസന്ധി സമ്മാനിച്ചത് എന്ന് ഇതു സംബന്ധിച്ച് വിവാദം സൃഷ്ടിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. രണ്ടോ മൂന്നോ മാസമായി ഒരു ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെടുന്ന നാട്ടിലെ പാവപ്പെട്ടവര്‍ അതിലും വലിയ ദുരിതത്തിലാണ്. ജനങ്ങള്‍ എന്നു പറയുന്നത് എല്ലാ വിഭാഗവും ഉള്‍പ്പെടുന്നതാണല്ലോ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കരുത് എന്നു പ്രചാരണം നടത്തുകയും ശമ്പളം പിടിക്കാനുള്ള നീക്കത്തിനെതിരെ കോടതിയില്‍ പോകുകയും ചെയ്ത അതേ ആളുകള്‍ ഇപ്പോള്‍ സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. സര്‍ക്കാരിന് പണം കിട്ടുന്ന വഴികള്‍ അടയ്ക്കുകയും ചെലവിടുന്നത് കുറയ്ക്കരുതെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നവരുടെ ലക്ഷ്യം ജനഹിതമല്ല എന്നതുറപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പൂര്‍ണ്ണ തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കാന്‍ ബി.ജെ.പിക്കാരും രംഗത്തുവരുന്നുണ്ട് എന്നതാണ് രസകരം.

ഇതിനൊപ്പം പലരുടെയും പലവിധത്തിലുള്ള പ്രേരണകളാല്‍ പാസില്ലാതെ കേരളത്തിലേക്ക് ആളുകള്‍ വരുന്നത് ഇവിടത്തെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുണ്ട്. ആ വരവ് നിയന്ത്രിക്കാനും പെയ്ഡ് ക്വാറന്റൈന്‍ എന്ന ആയുധമാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാസില്ലാതെ വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ സൗജന്യമായി പ്രവേശിപ്പിക്കുകയായിരുന്നു ഇതുവരെയുള്ള രീതി. അതുകൊണ്ടു തന്നെ യാതൊരു കൂസലുമില്ലാതെ ഇങ്ങോട്ട് ഇടിച്ചുകയറാന്‍ ആളുണ്ടായി. ഇത് അവസാനിപ്പിച്ച സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് പണമീടാക്കാന്‍ തീരുമാനിച്ചു. മാത്രവുമല്ല പാസില്ലാതെ വരുന്നവരുടെ ക്വാറന്റൈന്‍ കാലാവധി 7 ദിവസത്തില്‍ നിന്ന് 28 ദിവസമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ പാസില്ലാതെ വരുന്നവര്‍ 28 ദിവസം സ്വന്തം കൈയിലെ കാശു മുടക്കി “തടവറ”യില്‍ കഴിയേണ്ട സ്ഥിതിയായി. ഇതിനൊപ്പം കനത്ത പിഴയും ചുമത്തും. ആരൊക്കെ പ്രേരിപ്പിച്ചാലും പാസില്ലാതെ വരാന്‍ നില്‍ക്കുന്നവരെ ഈ 28 ദിവസത്തെ ഏകാന്തവാസവും പിഴയ്ക്കും ക്വാറന്റൈനിനും ആവശ്യമാകുന്ന വലിയ പണച്ചെലവും പിന്നോട്ടു വലിക്കുമെന്നുറപ്പ്.

എത്രയാളുകള്‍ വന്നാലും ചികിത്സാ ചെലവ് നോക്കുമെന്ന ഉറപ്പില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. രോഗത്തിന്റെ ചികിത്സയ്ക്കായി ആരില്‍ നിന്നും ഒരു രൂപ പോലും വാങ്ങേണ്ടതില്ല എന്നു തന്നെയാണ് തീരുമാനം. അതോടൊപ്പം മറ്റു സൗജന്യങ്ങള്‍ സർക്കാരിനു പറ്റുന്നതു പോലെ നല്‍കുമെന്നു തന്നെയാണ് വിശ്വാസവും. നമ്മുടെ ജീവന് ലോകത്തിന്റെ മറ്റൊരു ഭാഗത്തുമില്ലാത്ത ഗ്യാരന്റി കേരളത്തിലുണ്ട്. അതുകൊണ്ടാണല്ലോ കേരളത്തെയും ഇവിടെ ജീവിക്കുന്ന മലയാളികളെയും പരമപുച്ഛത്തോടെ കാണുന്ന ചില ഗുജറാത്തി മലയാളികള്‍ പോലും ഇവിടെക്കു വന്ന രക്ഷപ്പെടാന്‍ ഇടികൂട്ടുന്നത്!

Previous articleസത്യമെവിടെ വാര്‍ത്തയെവിടെ?
Next articleജീവിതം മാറ്റിയ കൈയൊപ്പ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here