Reading Time: 5 minutes

മുന്‍ നയതന്ത്രജ്ഞന്‍ ടി.പി.ശ്രീനിവാസന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് ഞാന്‍ നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. അദ്ദേഹം നടത്തിയ bastards എന്ന പദപ്രയോഗത്തില്‍ പ്രകോപിതനായാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മര്‍ദ്ദിച്ചതെന്ന വിവരം പോലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ചതനുസരിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍, ആ പോസ്റ്റിനു താഴെ വന്ന പ്രതികരണങ്ങളില്‍ ഒരു ഭാഗം ശ്രീനിവാസനെ ന്യായീകരിക്കുന്നതായിരുന്നു. അദ്ദേഹം അത്തരമൊരു പദപ്രയോഗം നടത്താന്‍ ഒരു തരത്തിലും സാദ്ധ്യതയില്ലെന്നും അങ്ങേയറ്റം മാന്യനും സത്യസന്ധനുമാണെന്നായിരുന്നു അഭിപ്രായങ്ങള്‍.

1

എനിക്ക് ശ്രീനിവാസനുമായി വലിയ അടുപ്പമില്ല. ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീനിവാസനും പൊതുവേദിയിലേക്കു വരുന്നത്. അതുവരെ അംബാസഡര്‍ എന്ന ഉദ്യോഗസ്ഥപ്രൗഢിയില്‍ വിരാജിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ ചിന്താധാരയ്ക്ക് വിരുദ്ധമായ ഒരു പരാമര്‍ശത്തിലൂടെ ശ്രീനിവാസന്‍ അതിനുമുമ്പ് ശ്രദ്ധേയനായിരുന്നു -സദ്ദാം ഹുസൈന്റെ ഇറാഖിനുമേല്‍ ജോര്‍ജ്ജ് ബുഷിന്റെ അമേരിക്ക നടത്തിയ അധിനിവേശത്തെ ന്യായീകരിച്ചുകൊണ്ട്.

2

ശ്രീനിവാസന്‍ എന്ന മഹദ്‌വ്യക്തിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ www.tpsreenivasan.com പരിശോധിച്ചു. A former Permanent Representative of India to the United Nations, Vienna -അതായത് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്നു ശ്രീനിവാസന്‍ എന്നാണ് ഹോം പേജിലെ പ്രൊഫൈലില്‍ പറയുന്നത്. ഞാനടക്കമുള്ള കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതു തൊള്ളതൊടാതെ വിഴുങ്ങുന്നുണ്ട്. എന്നാല്‍, ഇക്കുറി ചെറിയൊരു ബള്‍ബ് മിന്നി. ഏതാനും ദിവസം മുമ്പാണ് സയ്യദ് അക്ബറുദ്ദീന്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയില്‍ ഒരു കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ് സ്ഥിരം പ്രതിനിധികളായിരുന്നവരുടെ പട്ടിക പരിശോധിച്ചിരുന്നു. അതിലെങ്ങും ശ്രീനിവാസന്റെ പേര് കണ്ടില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രിജേഷ് മിശ്ര, നമ്മുടെ ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരെല്ലാം ആ പദവി വഹിച്ചിരുന്നവരാണ്. പക്ഷേ, ടി.പി.ശ്രീനിവാസന്‍. നഹി.. നഹി.. കഹി ഭി നഹി..

വളരെ സാങ്കേതികമായ ഒരു പദവി ഉപയോഗിച്ചാണ് ശ്രീനിവാസന്‍ നമ്മളെ പറ്റിക്കുന്നത്. വിയന്നയില്‍ ഉള്ളത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അല്ല. മറിച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസഡറാണ്. ഈ അംബാസഡറാണ് വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി. താഴെപ്പറയുന്നവയാണ് വിയന്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍.

Adventist Development and Relief Agency International (ADRA)
AIESEC
Amnesty International (ai)
Associated Country Women of the World (ACWW)
Austrian Red Cross (ARC)
CARE International
Caritas Austria (CA)
Central Europe Center for Research and Documentation (CEC)
CIVICUS World Alliance for Citizen Participation
The Club of Rome – European Support Centre (CoR-ESC)
Coalition Against Trafficking in Women (CATW)
Conference of NGOs in Consultative Status with the United Nations (CONGO)
Consumers International (CI)
Doctors without Borders (MSF)
European Centre for Social Welfare Policy and Research (EUROCENTRE)
European Federation of Older Students at Universities (EFOS)
European Monitoring Centre on Racism and Xenophobia (EUMC)
European Patent Office (EPO)
Four Paws
Greenpeace
Hadassah International Medical Relief Association (HIMRA)
Inclusion Europe
International Abolitionist Federation (IAF)
International Association for Counselling (IAC)
International Association of Democratic Lawyers (IADL)
International Association of Judges (IAJ)
International Association of Waterworks in the Danube Catchment Area (IAWD)
International Atomic Energy Agency (IAEA)
International Centre for Migration Policy Development (ICMPD)
International Chamber of Commerce (ICC)
International Commission for the Protection of the Danube River (ICPDR)
International Commission of Catholic Prison Pastoral Care (ICCPPC)
International Commission on Illumination (CIE)
International Conference of Labour and Social History (ITH)
International Council of Jewish Women (ICJW)
International Council of Women (ICW)
International Council on Management of Population Programmes (ICOMP)
International Council on National Youth Policy (ICNYP)
International Federation of Business and Professional Women (IFBPW)
International Federation of Resistance Movements (FIR)
International Federation of Settlements and Neighbourhood Centres (IFS)
International Fellowship of Reconciliation (IFOR)
International Helsinki Federation for Human Rights (IHF)
International Inner Wheel (IIW)
International Institute for Applied Systems Analysis (IIASA)
International Institute for Peace (IIP)
International Organisation of Employers (IOE)
International Organization for Migration (IOM)
International Organization of Supreme Audit Institutions (INTOSAI)
International Physicians for the Prevention of Nuclear War (IPPNW)
International Police Association (IPA)
International Press Institute (IPI)
International Progress Organization (IPO)
International Society of Doctors for the Enviroment (ISDE)
International Society of Social Defense
International Union of Forest Research Organizations (IUFRO)
International Union of Soil Sciences (IUSS)
Lions Clubs International (LCI)
OneWorld Austria (OWA)
OPEC Fund for International Development (OFID)
Organization of Security and Co-operation in Europe (OSCE)
Organization of the Petroleum Exporting Countries (OPEC)
Pax Christi, International Catholic Peace Movement (PCI)
Preparatory Commission for the Comprehensive Nuclear-Test-Ban Treaty
Organization (CTBTO)
Reporters without Borders (RWB)
Rotary International (RI)
SERVAS International
Simon Wiesenthal Centre (SWC)
Society for International Development (SID)
Society for Threatened Peoples (SFTP)
Soroptimist International (SI)
SOS Children’s Villages International
Third World Movement Against the Exploitation of Women (TW-MAE-W)
Trans Fair
United Nations Association of Austria (UNA)
United Nations Children’s Fund (UNICEF)
United Nations Commission on International Trade Law (UNCITRAL)
United Nations Educational, Scientific and Cultural Organization (UNESCO)
Austrian Commission for UNESCO
United Nations High Commissioner for Refugees (UNHCR)
United Nations Industrial Development Organization (UNIDO)
United Nations Information Service Vienna (UNIS)
United Nations International Sustainable Energy Organization for Renewable
Energy and Energy Efficiency (UNISEO)
United Nations Office at Vienna (UNOV)
United Nations Office for Outer Space Affairs (UN-OOSA)
United Nations Office on Drugs and Crime (UNODC)
United Nations Scientific Committee on the Effects of Atomic Radiation
UNSCEAR – Secretariat
Universal Esperanto Association (UEA)
Wassenaar Arrangement on Export Controls for Conventional Arms and Dual-Use Goods and Technologies (WA)
Women’s Federation for World Peace (WFWP)
Working Association for Development Cooperation
World Association of Girl Guides and Girl Scouts (WAGGGS)
World Conference on Religion and Peace (WCRP)
World Peace Council (WCP)
World Vision
World Wide Fund For Nature (WWF)

ഇവയില്‍ ഏതിലൊക്കെ ഇന്ത്യയ്ക്ക് സ്ഥിരം പ്രതിനിധിയുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം സുനിശ്ചിതം -ന്യൂയോര്‍ക്കിലുള്ള ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി എവിടിരിക്കുന്നു വിയന്നയിലെ അന്താരാഷ്ട്ര സംഘടനകളിലെ സ്ഥിരം പ്രതിനിധി എവിടെക്കിടക്കുന്നു? ഇതു കളി വേറെ.

പണ്ട് 1990കളുടെ ആദ്യപകുതിയില്‍ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഡോ.ജെ.വി.വിളനിലം എന്നൊരു വൈസ് ചാന്‍സലര്‍ കേരള സര്‍വ്വകലാശാലയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അരങ്ങേറുകയുണ്ടായി. വൈസ് ചാന്‍സലര്‍ ആകാന്‍ സമര്‍പ്പിച്ച രേഖകളില്‍ പണം നല്‍കി വാങ്ങിയ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതായിരുന്നു കാരണം. യഥാര്‍ത്ഥത്തില്‍ ഡോ.വിളനിലത്തിന് വൈസ് ചാന്‍സലറാകാനുള്ള യോഗ്യതയുണ്ടായിരുന്നു. എന്നാല്‍, കള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റെ അധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍, ഇല്ലാത്ത യോഗ്യത ഉള്ളതായി അവകാശപ്പെടുന്ന ടി.പി.ശ്രീനിവാസനെ എന്തു ചെയ്യണം?

3

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാവാനുള്ള എന്തു യോഗ്യതയാണ് ടി.പി.ശ്രീനിവാസനുള്ളതെന്ന സംശയം ഞാന്‍ നേരത്തേ തന്നെ പ്രകടിപ്പിച്ചിട്ടുള്ളതാണ്. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു എന്നതാണോ യോഗ്യത? ഐ.എഫ്.എസ്. എന്നാല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ആണ്. അത് അക്കാദമിക ഭരണപരിചയമല്ല. ഈ അക്കാദമിക തസ്തികയ്ക്ക് ഒരു നിശ്ചിത കാലയളവ് പ്രൊഫസറായി ജോലി ചെയ്യണമെന്നും അക്കാദമിക ഭരണപരിചയമുണ്ടാവണമെന്നും യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൈരളത്തിലെ വൈസ് ചാന്‍സലര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കൗണ്‍സിലിന്റെ അമരക്കാരന് വൈസ് ചാന്‍സലറാവാനുള്ള യോഗ്യത പോലുമില്ല. ശ്രീനിവാസന്റെ നിയമനത്തെ അന്നത്തെ യു.പി.എ. സര്‍ക്കാരിന്റെ തന്നെ മാനവശേഷി വികസന മന്ത്രാലയം എതിര്‍ത്തതായി കേട്ടിരുന്നു. എന്നാല്‍, പിന്നീട് ഉമ്മന്‍ചാണ്ടി ഇടപെട്ട് എല്ലാം കോംപ്ലിമെന്റ്‌സാക്കി.

ശ്രീനിവാസന്റെ ഏഴയലത്തു നില്‍ക്കാനുള്ള യോഗ്യത പോലും എനിക്കില്ല എന്നെനിക്കറിയാം. അദ്ദേഹത്തിന്റെ മേഖലയില്‍ അദ്ദേഹം അഗ്രഗണ്യനാണു താനും. പക്ഷേ, അതുകൊണ്ട് തട്ടിപ്പ് തട്ടിപ്പല്ലാതാവുന്നില്ല.

ശ്രീനിവാസന്റെ ജാതകം പരിശോധിക്കണമെന്ന ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല. അദ്ദേഹം ഉള്‍പ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മുഖപുസ്തകത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ‘മഹാനായ ശ്രീനിവാസനെ വിമര്‍ശിക്കാന്‍ നീയാരെടാ ഞാഞ്ഞൂലേ’ എന്നൊക്കെ ചോദിച്ചാല്‍, ഇതാണ് മറുപടി. ഞാന്‍ തട്ടിപ്പുകാരനല്ല!!

Previous articleതന്തയില്ലാത്തവര്‍!!
Next articleപൊങ്കാലക്കാരേ ഇതിലേ… ഇതിലേ…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here