• 382
  • 21
  •  
  •  
  • 18
  •  
    421
    Shares

‘എന്നു നിന്റെ മൊയ്തീന്‍’ വന്‍വിജയത്തിലേക്ക്. നായകനും സംവിധായകനുമൊപ്പം ഒരു ദിനം…

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ് സംസാരിക്കുന്നു
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ മൊയ്തീന്റെ സഹോദരന്‍ ബി.പി.റഷീദ് സംസാരിക്കുന്നു

സിനിമ ഹിറ്റാവുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ പങ്കെടുക്കാനാണ് പൃഥ്വിരാജ് എത്തിയത്. പകല്‍ മുഴുവന്‍ സിനിമയുടെ പ്രമോഷനായുള്ള ഓട്ടം. ഏഷ്യാനെറ്റ് ന്യൂസില്‍ അഭിമുഖം, കൈരളി തിയേറ്ററില്‍ ഫാന്‍സുകാരുടെ വിജയാഘോഷം, വിമലിന്റെ ഫഌറ്റ് സന്ദര്‍ശനം അങ്ങനെ തിരക്കോടു തിരക്ക്. ശ്വാസം വിടാന്‍ പോലും സമയം കിട്ടിയില്ല. പിന്നല്ലേ സംസാരം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരുമിച്ചിരുന്നത് മാത്രമാണ് മിച്ചം.

സഹപാഠികള്‍: ബി.എസ്.ഉണ്ണികൃഷ്ണന്‍, ഉണ്ണിയുടെ മകള്‍ സഹാന നീരജ, ആര്‍.എസ്.വിമല്‍, വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍, വി.എസ്.മോഹന്‍ കുമാര്‍, ബി.എസ്.രാജേഷ്
സഹപാഠികള്‍: ബി.എസ്.ഉണ്ണികൃഷ്ണന്‍, ഉണ്ണിയുടെ മകള്‍ സഹാന നീരജ, ആര്‍.എസ്.വിമല്‍, വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍, വി.എസ്.മോഹന്‍ കുമാര്‍, ബി.എസ്.രാജേഷ്

പല കാര്യങ്ങളും സംസാരിക്കാനുണ്ട്. ആലോചിക്കാനുണ്ട്. രാത്രി പൃഥ്വയുടെ മുറിയില്‍ വിമലിനൊപ്പം ഞാനും. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. സംസാരം പുരോഗമിക്കുന്തോറും ഈ നടനോടുള്ള ബഹുമാനം കൂടിവന്നു. മലയാളസിനിമയില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും ബുദ്ധിമാനായ നടന്‍ രാജുവാണെന്നു ഞാന്‍ പറയും. ഓരോ ചുവടും എങ്ങനെ വെയ്ക്കണമെന്ന് അവന് കൃത്യമായറിയാം.

ടൊവിനോ തോമസിനൊപ്പം
ടൊവിനോ തോമസിനൊപ്പം

ഒടുവില്‍ യാത്ര പറഞ്ഞു പിരിയാന്‍നേരം വിമല്‍ പറഞ്ഞു -‘നമുക്കൊരു സെല്‍ഫി ആയാലോ?’

പൃഥ്വിരാജ് സെല്‍ഫി പ്രോത്സാഹിപ്പിക്കാറില്ലെന്ന് പലരും പറയുന്നു. ശരിയാണ്, പൃഥ്വി ഉള്‍പ്പെടുന്ന അധികം സെല്‍ഫികള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞാനൊന്നു മടിച്ചു. പക്ഷേ, രാജു എന്നെ ഞെട്ടിച്ചു.

12049468_983902688327542_7823711971766295358_n
സെല്‍ഫി ടൈം: പൃഥ്വിരാജിനും വിമലിനുമൊപ്പം

പൃഥ്വി സെല്‍ഫിക്കു പോസ് ചെയ്തുവെന്നു മാത്രമല്ല, സ്വന്തം ഫോണില്‍ത്തന്നെ അതെടുക്കുകയും ചെയ്തു. പിന്നെ വാട്ട്‌സാപ്പിലൂടെ ഞങ്ങള്‍ക്കത് കൈമാറി.

ന്താല്ലേ!!!

MORE READ

പ്രായത്തിനേകുന്നു പുതുജീവന്‍... 40 വയസ്സ് വല്ലാത്തൊരു പ്രായമാണ്. അതുവരെയുള്ള കെട്ടുപാടുകളെല്ലാം വലിച്ചെറിഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ പ്രേരിപ്പിക്കുന്ന പ്രായം. ആ പ്രേരണ ഉള...
ഓര്‍മ്മപ്പെടുത്തല്‍... 1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ...
അവിശ്വസനീയം.. ആര്‍.എസ്.വിമല്‍... നീയാണോ ഈ സിനിമയെടുത്തത്? വിശ്വസിക്കാനാവുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ക്ലാസ് മുറിയില്‍ ബഹളക്കാരായ സഹപാഠികള്‍ക്...
ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം... ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്...
ചിറകടികള്‍ തേടി… 1990കളുടെ മധ്യത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ. ഇംഗ്ലീഷിന് ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. പഠിച്ചു എന്നു പറയാനാവുമോ? ക്ലാസ്സിലേക്ക് അവന...
റാമേട്ടന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്നതാണ് ഈ പുഞ്ചിരി. ഇത് ഓര്‍മ്മയിലെന്നുമുണ്ടാവും. റാമേട്ടന് ആദരാഞ്ജലികള്‍... പത്രപ്രവര്‍ത്തന രംഗത്ത് പിച്ച...
Mister “വിനയന്‍”!!!! കോടികള്‍ വാരിക്കൂട്ടി കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍. ഏതൊരാളെയും മത്തുപിടിപ്പിക്കുന്ന വിജയം. പക്ഷേ, ഉയരങ്ങളിലേ...

  • 382
  • 21
  •  
  •  
  • 18
  •  
    421
    Shares
  •  
    421
    Shares
  • 382
  • 21
  •  
  •  
  • 18

COMMENT