• 50
  • 15
  •  
  •  
  • 11
  •  
    76
    Shares

കേരള നിയമസഭാ സ്പീക്കറായി പി.ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ വലിയ വാര്‍ത്തയില്ല. അദ്ദേഹത്തിനു കിട്ടിയ വോട്ടുകളുടെ എണ്ണം പക്ഷേ വാര്‍ത്തയാണ്.

സഭയില്‍ എല്‍.ഡി.എഫിന് 91 അംഗങ്ങളാണുള്ളത്. പ്രോട്ടേം സ്പീക്കറായ എസ്.ശര്‍മ്മ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. അങ്ങനെ വരുമ്പോള്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ശ്രീരാമകൃഷ്ണന് കിട്ടേണ്ടത് 90 വോട്ട്. പക്ഷേ കിട്ടിയത് 92 വോട്ട്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ വി.പി.സജീന്ദ്രന് കിട്ടേണ്ടിയിരുന്നത് 47 വോട്ട്. പക്ഷേ, കിട്ടിയത് 46 വോട്ട് മാത്രം.

maxresdefault.jpg

എല്‍.ഡി.എഫിന് അധികമായി ലഭിച്ച 2 വോട്ടുകളില്‍ ഒന്ന് ബി.ജെ.പി. എം.എല്‍.എ. ഒ.രാജഗോപാലിന്റേതാണ്. താന്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തുവെന്ന് വെളിപ്പെടുത്തിയത് അദ്ദേഹം തന്നെ. ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന യു.ഡി.എഫ്. നിലപാട് അംഗീകരിച്ചുവെന്നാണ് രാജഗോപാല്‍ പറഞ്ഞത്. അത് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. എല്‍.ഡി.എഫിനു വോട്ടു ചെയ്ത കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തില്ലെന്നും രാജഗോപാല്‍ സമ്മതിച്ചു. സഭയില്‍ പ്രശ്‌നാധിഷ്ഠിത നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറയുമ്പോള്‍ അത് ജനാധിപത്യത്തിന്റെ വിജയമാകുന്നു.

ബി.ജെ.പിയുടെ വോട്ട് വേണ്ടെന്ന് ആദ്യം പ്രഖ്യാപിച്ച യു.ഡി.എഫ്. അതു പ്രകാരം രാജഗോപാല്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒരുളുപ്പുമില്ലാതെ എല്‍.ഡി.എഫ്. -ബി.ജെ.പി. ധാരണ എന്നു കരയുന്നതു കണ്ടു. പക്ഷേ, യു.ഡി.എഫിന് ക്ഷീണമാകുന്നത് അവരുടെ പക്ഷത്തെ 1 വോട്ട് ചോര്‍ന്നു എന്നതാണ്. ഇല്ലാത്ത ആക്ഷേപം ഉന്നയിക്കുന്നതിനെക്കാള്‍ ആരുടെ വോട്ട് ചോര്‍ന്നുവന്നു കണ്ടെത്താന്‍ ശ്രമിക്കുന്നതല്ലേ യു.ഡി.എഫിന് നല്ലത്? നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വോട്ട് ബി.ജെ.പി. കൊണ്ടുപോകുന്നത് കണ്ടു. നിയമസഭയ്ക്കകത്ത് യു.ഡി.എഫിന്റെ വോട്ട് സി.പി.എം. കൊണ്ടു പോയി.

പക്ഷേ, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താരമായത് നമ്മുടെ പൂഞ്ഞാര്‍ അച്ചായനാണ്. തന്റെ വോട്ട് പി.സി.ജോര്‍ജ്ജ് അസാധുവാക്കി. ബാലറ്റ് പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിട്ട ശേഷം അദ്ദേഹം ഇരിപ്പിടത്തിലേക്കു മടങ്ങി. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണയ്ക്കരുതെന്ന പൂഞ്ഞാര്‍ ജനതയുടെ ആഗ്രഹപ്രകാരമാണ് തന്റെ പ്രവര്‍ത്തനമെന്ന് അച്ചായന്‍. നോട്ടയില്ലാത്തതിനാലാണത്രേ അസാധുവാക്കിയത്. അച്ചായാ നിങ്ങള്‍ പുലിയല്ല, സിങ്കമാണെന്ന് വീണ്ടും തെളിയിച്ചു.

MORE READ

സംശയം കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കു...
വനിതാ നേതാവിനും രക്ഷയില്ല... സര്‍ക്കാര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന വിഷയമാണ് സ്ത്രീസുരക്ഷ. ഇതിനായി ഇടിമിന്നല്‍ സേനയ്ക്കും പിങ്ക് പട്രോളിനുമെല്ലാം പിണറായി സര്‍ക്കാര്‍ രൂപം നല...
തിരുത്തൽ നല്ല കാര്യം ആരു ചെയ്താലും അത് നല്ലതെന്നു പറയണം. വിശേഷിച്ച്, നേരത്തേ പറ്റിയ, അല്ലെങ്കിൽ ബോധപൂർവ്വം വരുത്തിയ തെറ്റ് തിരുത്താൻ ഒരാൾ തയ്യാറാവുമ്പോൾ. മഹാന...
ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!... കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വി...
ദ ലാ റ്യൂ എന്ന ദുരൂഹത... നോര്‍മന്‍ഡിയിലെ ഗുവേണ്‍സേയില്‍ നിന്ന് ലണ്ടനിലേക്ക് 1821ല്‍ കുടിയേറ്റക്കാരനായി എത്തിയ തോമസ് ദ ലാ റ്യൂ തുടക്കമിട്ട കമ്പനിയാണ് ദ ലാ റ്യൂ. 1831ല്‍ ആദ്യമായ...
ഗൗനിച്ചോ ഇല്ലയോ? പോലീസ് അക്കാദമീല് നടന്ന ചടങ്ങില് ആഫ്യന്തര മന്തിരി രമേശൻ ചെന്നിത്തല അദ്ദ്യേത്തിനെ ബിക്കാനീർ രാശാവ് ഋഷിരാജ ശിങ്കം വേണ്ടാംവണ്ണം "ഗൗനിച്ചില്ല" എന്നു പറഞ്ഞ...
OPEN LETTER മാധ്യമ പ്രവർത്തകർ വിമർശനത്തിന് അതീതരല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ, അനാവശ്യമായി ചിലർ അധിക്ഷേപം ചൊരിയുമ്പോൾ വേദന തോന്നിയിട്ടുണ്ട്. അതേസ...

  • 50
  • 15
  •  
  •  
  • 11
  •  
    76
    Shares
  •  
    76
    Shares
  • 50
  • 15
  •  
  •  
  • 11

COMMENT