Reading Time: 6 minutes

സ്പ്രിംക്ളർ കേസ്സിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നൽകിയിരുന്നു.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പകര്‍ത്തിയതാണ്. കേന്ദ്ര സര്‍ക്കാര്‍ അയച്ച കത്തും അദ്ദേഹം പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്.

ഏപ്രില്‍ 29, മെയ് 2, മെയ് 15 എന്നീ തീയതികളില്‍ 3 കത്തുകള്‍ കേരളം അയച്ചു. അതിനു മറുപടി എന്ന് സുരേന്ദ്രന്‍ പറയുന്ന കത്തിലെ തീയതി മെയ് 15 ആണ്. കേരളം അയച്ചത് സാങ്കേതിക പിന്തുണ അഭ്യര്‍ത്ഥിക്കുന്ന വെറും കത്തു മാത്രമല്ല, എന്താണ് കേരളത്തിന് ആവശ്യമായ സാങ്കേതികവിദ്യ എന്നു വ്യക്തമാക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ട് കൂടിയാണ്. അതായത്, സ്പ്രിങ്ക്ളറിനെ ഒഴിവാക്കുന്നതിനു വേണ്ടി അവര്‍ നിലവില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി പുതിയ സങ്കേതം എത്രയും പെട്ടെന്ന് വികസിപ്പിച്ചു നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു. കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് അതാണല്ലോ.

24 പേജുള്ള വിശദമായ പദ്ധതിനിര്‍ദ്ദേശമാണ് സംസ്ഥാന ഐ.ടി. വകുപ്പ് തയ്യാറാക്കി എന്‍.ഐ.സിക്കു കൈമാറിയത്. എന്‍.ഐ.സിക്ക് എന്നു പറഞ്ഞാല്‍ കേന്ദ്ര ഇലക്ട്രോണിക്സ് -ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി അജയ് പ്രകാശ് സാഹ്നിക്ക്. COVID-19 INFORMATION SYSTEM-KERALA (CIS-K) തയ്യാറാക്കാനുള്ള Functional Requirements Document നിയമപരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന നിയമ വകുപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു എന്നതാണ് രസം. സ്പ്രിങ്ക്ളര്‍ കരാറൊപ്പിടുമ്പോള്‍ നിയമ വകുപ്പിനെ ഇടപെടുവിച്ചില്ല എന്ന ആരോപണം ഇത്തവണ ഒരു കാരണവശാലും ഉണ്ടാവരുത് എന്നുള്ളത് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാവണം സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. ഈ പദ്ധതി രേഖ തയ്യാറാക്കി നിയമ വകുപ്പിന്റെ അംഗീകാരം നേടുന്നതിനായാണ് ഏപ്രില്‍ 24നുണ്ടായ കോടതി നടപടി പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ ഏപ്രില്‍ 29 ആയത്.

അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മാത്രം പങ്കിടാം. 22 മുതല്‍ 24 വരെ പേജുകളില്‍ പറയുന്നത്. വെറുതെ അപേക്ഷ സമര്‍പ്പിക്കുക മാത്രമല്ല ചെയ്തത് എന്നു ബോദ്ധ്യപ്പെടുത്താനായാണ് ഇത്രയും ഭാഗം പകര്‍ത്തി ഇവിടിടുന്നത്.

COVID-19 INFORMATION SYSTEM-KERALA (CIS-K) പദ്ധതി നിര്‍ദ്ദേശത്തിന്റെ മുഖ പേജ്

SCOPE OF WORK

The developer’s scope of work is on a turnkey basis which includes designing/sourcing & customising and deploying the appropriate solution to meet the current and future needs as illustrated in section 2 and 3 in accordance with the data security guidelines provided in Annexure-I and to provide support to Kerala IT Mission/CDIT, the necessary technical support for a period of 1 year or till the end of Covid period whichever is earlier. End of Covid period is as declared by Health department, Govt of Kerala as per the established protocols thereof The developer shall be responsible for the development/bought-out of the technical solution proposed and accepted by Kerala State IT Mission on behalf of Kerala state Disaster Management Authority. The developer shall be responsible for commissioning, acceptance testing of the solution and have to provide adequate documentation, warranty, maintenance and training to CDIT/ KSITM personnel The developer is expected to develop/ deploy the solution within the technical infrastructure (given in Annexure- II) available in CDIT or any other infrastructure owned by GoI. They may suggest suitable changes, if any, which are absolutely necessary for proper deployment of the solution. Developer shall also indicate tentative investment required to realise such changes proposed by them. It is expected that such changes are kept to a minimum.

The developer’s responsibility shall specifically include, but not be limited to, the following. Supply, Installation and maintenance of complete system including modification of processes within technical infrastructure (hardware and communication system) currently available with KSITM.

The developer shall provide warranty for operation at or above the guaranteed values with regard to up time availability and other performance parameters, as indicated in Section 3. The developer shall submit details of such performance parameters for the products/service offered by them for other clients, if any.

Developer shall provide KSITM with adequate technical support, to ensure trouble free uninterrupted functioning of the solution provided, even under extended periods of lockdown.

In case the Developer is adopting an existing solution, during the period of contract, any engineering changes/up gradations/software features applicable to the components shall be communicated to KSITM by the developer within a period of 10 days of the date of such release, during the entire life of the system. KSITM shall have the option of incorporating such modifications by procuring the additional/new components/modules/features, if it deems fit.

The support mentioned in the above clauses shall include help desk, update, upgrade, technical guidance on usage of features and functionality, problem solving and trouble shooting, rectification of bugs, enabling features of the solution already provided, providing additional user controlled reports, future product information, enabling parameterized features, migration path details and consultancy. This support shall be given for a minimum warranty period of a year or end of Covid -19 which could on site or call (virtual). The support can be through physical or electronic means Developer shall be responsible for rectification of malfunctioning of any of the components of the solution provided free of cost during contract period. Any bugs identified and any process flaws identified have to be rectified free of cost by the developer during this period.

The developer shall provide detailed documentation of the solution provided and such documentation should necessarily include the operational procedure for the solution provided and possible consequences of the deviation from the same. KSITM reserve the right to modify/update the technical infrastructure, solution supplied and any such modification will be recorded for the information of the selected vendor. KSITM will be solely responsible for such changes, if the consequences of such changes are explicitly stated by the bidder in the documentation. In all other cases, the vendor shall be responsible for such changes incorporated by KSITM.

The Developer shall take responsibility of migration of all data required for hassle free operation of Covid-19 mitigation activities on a “hot swapping mode”. This include, but not limited to, migrating all data currently available in various forms, software, platforms etc,so as to ensure effective functioning of the proposed system.

COVID-19 INFORMATION SYSTEM-KERALA (CIS-K) പദ്ധതി നിര്‍ദ്ദേശത്തിന്റെ അവസാന പേജ്

കെ.സുരേന്ദ്രന്‍ കത്ത് പങ്കിട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ കത്തിന്റെ ആദ്യ പേജ് മാത്രം. കത്തിന് ഒന്നിലേറെ പേജുണ്ട് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. ആരെങ്കിലും പേരെഴുതി ഒപ്പിടാതെ ഒരു കത്ത് അയയ്ക്കില്ലല്ലോ. മാത്രവുമല്ല കത്ത് ആര്‍ക്ക് അയച്ചിരിക്കുന്നു എന്നതും വളരെ നിര്‍ണ്ണായകമായ വിവരമാണ്. മറച്ചുവെയ്ക്കാന്‍ എന്തെങ്കിലും ഉണ്ടായിട്ടാണോ എന്നറിയില്ല, കത്ത് പൂര്‍ണ്ണമായി പുറത്തുവിടാന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ധൈര്യം കാണിച്ചിട്ടില്ല.

സുരേന്ദ്രന്‍ പുറത്തുവിട്ടത് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ മറുപടി എന്നു പറയുന്ന കത്തിന്റെ ആദ്യ പേജിലുള്ള 4 ഖണ്ഡികകള്‍ മാത്രമാണ്. കേരളത്തിന്റെ Functional Requirement Specification Documents കിട്ടിയതായി ആദ്യ ഖണ്ഡികയില്‍ തന്നെ സമ്മതിക്കുന്നുണ്ട്! പിന്നെ നേരെ പോകുന്നത് ഹൈക്കോടതിയിലെ ഹര്‍ജികളിലേക്കും അതു സംബന്ധിച്ച വിവരങ്ങളിലേക്കുമാണ്. 2,3 ഖണ്ഡികകള്‍ ഹൈക്കോടതിയില്‍ നടന്ന കാര്യങ്ങള്‍ വിലയിരുത്താനായി മാറ്റിവെച്ചിരിക്കുന്നു.

4-ാം ഖണ്ഡിക പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായങ്ങളാണ്. പൗരന്റെ സ്വകാര്യത ഉറപ്പാക്കുന്നതിന് ആരോഗ്യം സംബന്ധിച്ചുളളത് പോലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പൗരന്മാരുടെ നിര്‍ണ്ണായക വിവരങ്ങള്‍ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ ഉള്ള ഡാറ്റാ സെന്ററുകളില്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള ആരോഗ്യ സേതു ആപ്പിലെ ഡാറ്റാ അക്സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍ ആരോഗ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മാതൃകയായി വിനിയോഗിക്കാവുന്നതാണ്.

ഠിം… തീര്‍ന്നു. ഇത്രേയുള്ളൂ.

സുരേന്ദ്രന്‍ പുറത്തുവിട്ട കത്ത്

ഇതില്‍ എവിടെയാണ് സ്പ്രിങ്ക്ളറിന് ബദല്‍? ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ വളരെ ഗൗരവത്തോടെ കാര്യങ്ങള്‍ സമീപിക്കേണ്ടയാളാണ് എന്ന പക്ഷക്കാരനാണ് ഞാന്‍. താന്‍ ട്രോളപ്പെടുന്നത് തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോഴെങ്കിലും ആ നിലവാരത്തിലായിപ്പോകുന്നതിനാലാണ് എന്ന് അദ്ദേഹം തിരിച്ചറിയണം.

സുരേന്ദ്രന്‍ പുറത്തുവിട്ട കത്ത് തന്ത്രപൂര്‍വ്വം മറച്ചുപിടിക്കുന്ന ചില വിവരങ്ങളുണ്ട്.

  • ആര്‍ക്കാണ് ഈ കത്ത് കേന്ദ്രത്തില്‍ നിന്ന് അയച്ചത്?
  • COVID-19 INFORMATION SYSTEM-KERALA (CIS-K) തയ്യാറാക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തോടുള്ള പ്രതികരണം എന്താണ്?
  • ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചു എന്നു സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

ഈ ഉത്തരങ്ങള്‍ കിട്ടണമെങ്കില്‍ അടുത്ത താളുകള്‍ കൂടി പുറത്തുവിടണം. അതിന് സുരേന്ദ്രന്‍ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു.

ഒരു സംശയം കൂടി. അത് തീരെ ചെറുതല്ല.

  • ശരിക്കും ഇങ്ങനൊരു കത്ത് കേരളത്തിലേക്ക് അയച്ചിട്ടുണ്ടോ?
  • അതോ കേന്ദ്ര മന്ത്രാലയത്തിലെ ഫയലില്‍ ഉറങ്ങുന്ന കത്തിന്റെ പകര്‍പ്പ് ഹൈക്കോടതിയിലെ കേരള സര്‍ക്കാര്‍ സത്യവാങ്മൂലത്തെ കുറിച്ച് അറിഞ്ഞ ശേഷം നേരിട്ട് വരുത്തി പോസ്റ്റിയതാണോ?
Previous articleതള്ള് രൂപത്തില്‍ വന്ന പാര
Next articleഗൂഗിളിന്റെ BevQ നിരാസം!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here