33 C
Trivandrum
Friday, April 9, 2021
Home Tags പിണറായി വിജയന്‍

Tag: പിണറായി വിജയന്‍

വളച്ചൊടിക്കലിനും ഇല്ലേ ഒരു പരിധി??

ഒരു വ്യാഴവട്ടത്തിലേറെക്കാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. എന്നുവെച്ചാല്‍ ജീവിതത്തിന്റെ നല്ല കാലം ചെലവഴിച്ച സ്ഥാപനം. കെ.ഗോപാലകൃഷ്ണന്‍ പത്രാധിപരായുണ്ടായിരുന്ന കാലത്ത് അവിടെ ജോലി ചെയ്യുന്നതില്‍ അഭിമാനിച്ചിരുന്നു. അവിടുണ്ടായിരുന്ന കാലമത്രയും സന്തോഷമായി തന്നെയാണ് ജീവിച്ചത്. ഗോപാല്‍ജി പോയതോടെ എല്ലാം...

100 ദിവസങ്ങള്‍ 100 പദ്ധതികള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു -"നാളെ നമ്മള്‍ കാണുന്നുണ്ട്." ഞായറാഴ്ചയാണ്, ഉത്രാടവുമാണ് -എന്തോ...

സഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല!!

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സാധാരണ നിലയില്‍ അയയ്ക്കുന്ന കത്തില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ ഇതിലുണ്ടെന്ന്...

മുഖ്യമന്ത്രിയുടെ ‘ഉപദേശകൻ’​??!!

പ്രൊഫഷണലുകൾ വിരാജിക്കുന്ന സമൂഹമാധ്യമ ഇടമാണ് LinkedIn. വളരെ ഗൗരവമായ ചർച്ചകൾ നടക്കുന്ന ഇടമാണെന്നു സങ്കല്പം. വലിയ കമ്പനി മേധാവികളും ഐ.എ.എസ്. -ഐ.പി.എസ്. ഉദ്യോഗസ്ഥരുമെല്ലാം അവിടെയുണ്ട്. തൊഴിൽ ഒഴിവുകൾ വരുന്നു എന്നതാണ് ഇവിടം ചെറുപ്പക്കാർക്ക്...

പഠനം തുടരുക തന്നെ വേണം

ഓണ്‍ലൈന്‍ പഠനസംവിധാനത്തിനെതിരെ വിമര്‍ശനവുമായി കുറച്ചുപേര്‍ രംഗത്തെത്തിയിട്ടുണ്ട്. വേറിട്ട ശബ്ദം കേള്‍പ്പിക്കാനുള്ള ശ്രമമാണ് എന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഇതില്‍ തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാരനായ ഒരു ചങ്ങാതിയുടെ വിമര്‍ശനം കൗതുകമുണര്‍ത്തി. ഏറ്റവുംഅവസാനത്തെ വിദ്യാര്‍ത്ഥിയെയും പങ്കാളിയാക്കുംവരെ ഓണ്‍ലൈന്‍ പാഠങ്ങള്‍...

വന്ദേ ഭാരത ക്വാറന്റൈന്‍

കോവിഡ് 19 പടരുന്നതിനിടെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതാണല്ലോ വന്ദേ ഭാരത് മിഷന്‍. ഈ ദൗത്യത്തിനായി 17 ഇന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍...