പൂര്‍വ്വികരുടെ തിരിച്ചുവരവ്

VIEWS 6,549 കലാലയ മുത്തശ്ശി ഞങ്ങളെ വിളിക്കുകയാണ്. ഞങ്ങള്‍ വരുന്നു. ആ രാജകലാലയ മുറ്റത്തേക്ക് ഒരു വട്ടം കൂടി. ഞങ്ങളുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുണ്ട്, അദ്ധ്യാപകരുണ്ട്, ജീവനക്കാരുണ്ട്. ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ചണിനിരത്താനുള്ള ശ്രമം. ഞങ്ങള്‍ പൂര്‍വ്വികര്‍!!! യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വ്വിക സംഘടന രൂപീകരണ യോഗം 2016 ഒക്ടോബര്‍ 30, ഞായറാഴ്ച ഉച്ചയ്ക്ക് 3ന് യൂണിവേഴ്‌സിറ്റി കോളേജ് സെന്റിനറി ഹാള്‍ കേരളത്തിലെ ആദ്യത്തെ കോളേജ് എന്ന പദവിക്ക് യഥാര്‍ത്ഥ അവകാശിയായ യൂണിവേഴ്‌സിറ്റി…

ചരിത്രവായന

VIEWS 2,434 ഒരു കോളേജ് മുന്‍കൈയെടുത്ത് ഒരു സര്‍വ്വകലാശാല സ്ഥാപിക്കുക. അത്ഭുതം തോന്നാം. സംഗതി സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മുന്‍കൈയെടുത്തതിന്റെ ഫലമായാണ് 1937ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്. ആറു സര്‍ക്കാര്‍ കോളേജുകളും നാലു സ്വകാര്യ കോളേജുകളും ഉള്‍പ്പെടുത്തി സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ഈ സര്‍വ്വകലാശാലയാണ് ഇന്നത്തെ കേരള സര്‍വ്വകലാശാല. കേരള സര്‍വ്വകലാശാലയെ വിഭജിച്ചാണ് പിന്നീട് മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്ഥാപിച്ചത്. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ സര്‍വ്വകലാശാലകള്‍ക്ക് രൂപം നല്‍കിയത് യൂണിവേഴ്‌സിറ്റി കോളേജാണെന്നു വേണമെങ്കില്‍ പറയാം….

ചരിത്രത്തിലെ അടയാളപ്പെടുത്തലുകള്‍

VIEWS 1,452 കേരളത്തിലെ ആദ്യത്തെ കലാലയം 150 വര്‍ഷം തികയ്ക്കുന്നു -തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. രാജ്യത്തെ തന്നെ ആദ്യ കലാലയം എന്ന അവകാശവാദമുയര്‍ത്തി കോട്ടയത്തുള്ള ഒരു കൂട്ടര്‍ 200-ാം വാര്‍ഷികാഘോഷവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ആ വ്യാജ അവകാശവാദത്തിന് ചരിത്രത്തിന്റെ പിന്‍ബലമില്ല. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാം. ബോദ്ധ്യപ്പെടാം. ചരിത്രം വളച്ചൊടിക്കുന്നവര്‍ ചെന്നു പെടുന്ന ഒരു കുരുക്കുണ്ട്. അവര്‍ക്ക് ചരിത്രം എന്നു കേള്‍ക്കുന്നതു തന്നെ ചതുര്‍ത്ഥിയാകും. ചരിത്രവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകള്‍ക്കും അവര്‍ നിന്നു തരില്ല….

ചരിത്രം തിരുത്തുന്നവര്‍!!!

VIEWS 58,245 നീട്ട് ഇംകിരസു പഠിപ്പാന്‍ മനസ്സുള്ള ആളുകളെ ധര്‍മ്മത്തിനായിട്ടു അഭ്യസിപ്പിക്കുന്നതിനു പിടിപ്പതായിട്ടുള്ള ആളിനെ ഇവിടെ ആക്കിട്ടില്ലാഴികക്കൊണ്ട് ഇപ്പോള്‍ ആവകയ്ക്ക് നാഗര്‍കോവിലില്‍ പാര്‍ത്തിരിക്കുന്ന മെസ്തര്‍ റാബര്‍ട്ടിനെ ആക്കിയാല്‍ ജാഗ്രതയായിട്ടു ഇംകിരിസു അഭ്യസിപ്പിക്കുന്നതാകക്കൊണ്ടും അതിന്മണ്ണം മെസ്തര്‍ റാബര്‍ട്ടിനെ ആക്കി മാസം ഒന്നിനു രൂപാ 100 വീതം പതിവില്‍ക്കൂടി എഴുതിക്കൊടുപ്പിച്ചു ഇംകിരസു അഭ്യസിപ്പിച്ചു കൊള്ളത്തക്കവണ്ണം നിദാനം വരുത്തിക്കൊള്ളുകയും വേണം എന്നു ഇക്കാര്യം ചൊല്ലി 1009-ാം മാണ്ടു മിഥുനമാസം 10നു ദിവാന്‍ ശേഷാപണ്ഡിതര്‍ സുബ്ബരായര്‍ക്കു നീട്ടു എഴുതി വിടൂ എന്നു തിരുവുള്ളമായ…

സമാന്തരം!!!

VIEWS 12,466 ജീവിതത്തില്‍ എന്തു പ്രതിസന്ധിയുണ്ടായാലും അതു നേരിടാനുള്ള കരുത്തു നേടിയത് യൂണിവേഴ്‌സിറ്റി കോളേജിലെ കളരിയില്‍ ലഭിച്ച 5 വര്‍ഷത്തെ പരിശീലനമാണ്. എനിക്കു മാത്രമല്ല, അവിടെ പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥിയുടെയും അനുഭവം ഇതു തന്നെ. അതിനാല്‍ത്തന്നെ പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ കോളേജിനു വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന ചിന്തയുണ്ടാവുക സ്വാഭാവികം. യൂണിവേഴ്‌സിറ്റി കോളേജിന് 150 വര്‍ഷം തികയുന്നു. കേരളത്തിലെ ആദ്യ കലാലയം. പക്ഷേ, അവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടിന് ഇപ്പോഴും ഒരു ഏകോപിത രൂപമില്ല. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി വെവ്വേറെ…

പ്രതീക്ഷകള്‍ക്ക് ചിറക്

VIEWS 4,067 യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായിരുന്നു. കൂട്ട് പൊളിഞ്ഞു എന്നു തന്നെയാണ് കരുതിയത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. ഈ കൂട്ടിലേക്ക് രാഷ്ട്രീയം കടത്തിവിടേണ്ടതില്ലെന്ന് കോളേജിലെ പൂര്‍വ്വസൂരികള്‍ ഉറച്ചുപ്രഖ്യാപിക്കുന്നു. അപ്പോള്‍ നമ്മള്‍ നേരത്തേ നിശ്ചയിച്ചപ്രകാരമുള്ള പരിപാടികളുമായി മുന്നോട്ടു നീങ്ങുകയാണ്. അതാണ് കൂട്ടായ തീരുമാനം. നമ്മള്‍ ഒത്തുചേരുന്നു. തീയതി: ഫെബ്രുവരി 28, ഞായറാഴ്ച സമയം: ഉച്ചതിരിഞ്ഞ് 3 മണി…